Thursday, 26 March 2015

- : ഇളകിയാട്ടശ്ലോകങ്ങളുടെ ആശയങ്ങൾ ; -

........................... ഇളകിയാട്ടശ്ലോകങ്ങളുടെ                                        ആശയങ്ങൾ ; - ...........................................     ......കഥകളിയിൽ ചൊല്ലിയാട്ടം , ഇളകിയാട്ടം എന്ന രണ്ടു വിഭാഗങ്ങളുണ്ട് ..പദങ്ങളുടെ അർത്ഥം ഗീതവാദ്യങ്ങളുടെ സഹായത്തോടെ അഭിനയിക്കുന്നതു ചൊല്ലിയാട്ടം ..എന്നാൽ പദം കൂടാതെ കഥാഭാഗങ്ങൾ മേളങ്ങളുടെ അകമ്പടിയോടെ മാത്രം അഭിനയിക്കുന്നതാണ് ഇളകിയാട്ടം ..കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ ,  പലതരം വർണ്ണനകൾ ,   ഒരു നടൻതന്നെ രംഗത്ത് പല കഥാപാത്രങ്ങളായ് മാറിമാറി അഭിനയിക്കുന്ന "പകർന്നാട്ടം" ഇവയെല്ലാം ഇളകിയാട്ടത്തിൽപ്പെടുന്നു .......................................................................ഉദ്യാനം ,  സൌന്ദര്യം ,  സ്വർഗ്ഗം , വനം ,  സമുദ്രം ,  നാരദൻറെവരവ്  തുടങ്ങിയ വർണ്ണനകൾ ഇളകിയാട്ടമായ് അഭിനയിക്കുന്നു ..ചൊല്ലിയാട്ടതിലും ഇവയുണ്ട് ..ചിട്ടാപ്രധാനങ്ങളായ പാർവ്വതിവിരഹം ,  കൈലാസോദ്ധാരണം ,  തപസ്സാട്ടം തുടങ്ങിയവയും ഇളകിയാട്ടമാണ് .."മുദ്ര" അറിഞ്ഞിരുന്നാലേ  ഇളകിയാട്ടം മനസ്സിലാവൂ ..ആടുന്നകഥാ ഭാഗത്തിൻറെ ആശയം അറിഞ്ഞിരുന്നാലും ഏറെക്കുറെ ആസ്വദിക്കാനാവും ..സംസ്കൃത കാവ്യാദികളിലെ ശ്ലോകങ്ങൾ ഇതിനായ് ഉപയോഗിച്ചുവരുന്നു ..കൂടാതെ കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരും മറ്റുചില പണ്ഡിതന്മാരും ഇളകിയാട്ട ശ്ലോകങ്ങൾ രചിച്ചിട്ടുമുണ്ട് ..ചില പ്രധാനശ്ലോകങ്ങളുടെആശയങ്ങൾചുവടെചേർക്കുന്നു..................................................................................         . - : നാരദൻറെവരവ് ; -…….                                                                      അകലെ ആകാശത്ത് ഒരുപ്രഭ കാണുന്നു ..സൂര്യനാണോ  ? ..അല്ലാ ; സൂര്യൻറെഗതി തിരശ്ചീന തലത്തിലാണ് …..അഗ്നിയാണോ  ? ..അല്ലാ ;  അഗ്നി ഊർദ്ധമുഖനാണ് ….ഈ തേജസ്സ് താഴോട്ടിറങ്ങുകയാണ്….സൂക്ഷിച്ചു നോക്കീട്ട് ,  ഇതിൻറെ മധ്യത്തിൽ ഒരു മർത്ത്യാകാരം കാണുന്നു ….വീണ്ടും നോക്കീട്ട് ;    ജട , ഭസ്മക്കുറി , ജപമാല  തുടങ്ങിയവ കാണുന്നു ….ശ്രദ്ധിച്ച് , വീണാനാദവും കേൾക്കുന്നു.. മനസ്സിലായി , നാരദമുനിയുടെ വരവുതന്നെ  ; എൻറെ ഭാഗ്യം !.................................. .....….- :ആശ്രമ വർണന : - .................                                          .......ശലഭം അഗ്നിയിൽ വീണിട്ടും ജ്വാലകളേറ്റു ദഹിക്കുന്നില്ല ..മാൻകുട്ടി പെണ്കടുവയുടെ മുലകുടിക്കുന്നു ..ആനക്കുട്ടി താമരത്തണ്ടാണെന്നു  വിചാരിച്ച് സിംഹിയുടെ ദംഷ്ട്രയെ വീണ്ടും വീണ്ടും തുമ്പിക്കൈകൊണ്ടു പിടിച്ചുവലിക്കുന്നു ..കീരി പാമ്പിൻകുഞ്ഞിനെ നക്കിഉറക്കുന്നു ..ജാത്യാ വിരോധികളായ ജന്തുക്കൾ ഇങ്ങനെ ഇണങ്ങിപ്പെരുമാറുന്ന ഈ സ്ഥലം ഏത് ? ....ഓഹോ  !....അതാ പുല്ലുമേഞ്ഞ പർണ്ണശാലയും വലംചുറ്റി ഉയരുന്ന ഹോമധൂമവും കാണുന്നു ..ഹവിസ്സ് , നെയ്യ്  ഇവയുടെ ഗന്ധം ഹോമകുണ്ഡത്തിൽ നിന്നും പരക്കുന്നു...മരവുരി ഉണക്കാനിട്ടിരിക്കുന്നു ..ഇത് ഒരു മഹർഷിയുടെ പുണ്യാശ്രമവാടം തന്നെ !................. ....................... - ; തലയിലെഴുത്ത് ; - .............................. 1 – ബ്രഹ്മ , വിഷ്ണു , ശിവൻ , ദേവന്മാർ ഇവർക്കാർക്കുംതന്നെ  ശിരോലിഖിതം മാറ്റാനാവില്ല ................................... ……………………..2 - താമര വിഷ്ണുവിൻറെ നാഭിയിൽ ജനിച്ചു ..അതിൻറെ പുത്രനാണു ബ്രഹ്മാവ് ..ലക്ഷ്മി അതിലെപ്പോഴും ഇരിക്കുന്നു ..സരസ്വതി അതിനെ കൈയിൽ   ധരി ച്ചിരിക്കുന്നു ..സൂര്യൻ അതിൻറെ ബന്ധുവാകുന്നു ..എന്നിട്ടും ചന്ദ്രൻറെ രശ്മി  ഏറ്റ് അതുകൂമ്പിപ്പോകുന്നു ..സഹായികൾ എത്ര കേമന്മാരായാലും ചിലപ്പോൾ രക്ഷിക്കാൻ കഴിയാതെവരുന്നു ..ശിരോലിഖിതംതന്നെ ! ............................                                                                                                                                         . - :ദൈവാധീനം ; - ..............................                             . .............1- ഒരു മരക്കൊമ്പി ലിരിക്കുന്ന ഇണപ്രാവുകളെ എയ്തുവീഴ്ത്താൻ , ഒരു വേടൻ ലാക്കുനോക്കുന്നു ..പ്രാവുകളെ റാഞ്ചാൻ പരുന്ത് അവയ്ക്കുമീതെ വട്ടമിട്ടുപറക്കുന്നു ..പെട്ടെന്ന് ഒരു പാമ്പുകടിച്ചു വേടനും , ലാക്കുതെറ്റി അമ്പുകൊണ്ട് പരുന്തും മരണമടയുന്നു ..ദൈവവിലാസം അത്ഭുതം തന്നെ !...........2 - ഒരു ഘോരവനം - ....പ്രസവവേദന മൂലം അവശയായ ഒരു മാൻപേട ..ഒരുവശത്ത് അതിനെ ലക്ഷ്യമിടുന്ന വേടൻ ..മറുഭാഗത്ത് സിഹം ..മറ്റു രണ്ടു ദിക്കിലാകട്ടെ നദിയും കാട്ടുതീയും ..ശതുക്കളിൽ നിന്നു രക്ഷപ്പെടാൻ ഒരു മാർഗ്ഗവുമില്ലാതെ മാൻപേട വിഷമിക്കുന്നു ..പെട്ടെന്ന് ആകാശത്ത് ഒരിടിയും മിന്നലും തുടര്ന്നു മഴയും ..വേടൻ മിന്നലേറ്റു മരിച്ചു ..ലക്ഷ്യം തെറ്റി അമ്പു സിഹത്തിനു തറച്ച് സിംഹവും ചത്തു ..മഴയിൽ തീകെട്ടു ..ഇടിയുടെ ഞെട്ടലിൽ മാനിന് സുഖപ്രസവം ..രണ്ടു കുഞ്ഞുങ്ങൾ ..ഈശ്വരാനുഗ്രഹം ഉണ്ടെങ്കിൽ ഏതാപത്തിൽ നിന്നും രക്ഷപ്പെടാം .................................. ................................                       .......... 3 - ഒരു വണ്ട് താമരപ്പൂവിലിരുന്നു തേൻ കുടിച്ചുകൊണ്ടിരുന്നു ..പൂവ്കൂമ്പിയപ്പോൾ വണ്ട് പൂവിനകത്തിരുന്നു രാത്രി കഴിച്ചുകൂട്ടി ..താമസിയാതെ സൂര്യനുദിക്കും , അപ്പോൾ പൂവിടരും , രക്ഷപ്പെടാം എന്നൊക്കെ വിചാരിച്ചുകൊണ്ടിരുന്നു ..ആ സമയം ഒരു ആന അതുപിഴുതെടുത്തു .. ( ഇത്രയും ആടി നിർത്തിയാൽ ശിരോലിഖിതം ആയി ).. തുമ്പികൊണ്ട് കുടഞ്ഞപ്പോൾ പൂവിടർന്ന് വണ്ടു രക്ഷപ്പെട്ടു ..വിധിവിലാസം അത്ഭുതം തന്നെ ............. ...............................................................................................................---..,,,,,,,,,,,,,,,,,,,,,,,,,,,,,,,,..... - : സ്ത്രീ സൌന്ദര്യ വർണ്ണന ; - ..............................    .......1 - ബ്രഹ്മാവ് സൌന്ദര്യം നിറച്ചുവച്ചിരുന്ന പാത്രം തുറന്ന് അതുമുഴുവനെടുത്തു നിൻറെ മുഖം സൃഷ്ടിച്ചു .. പിന്നെ ആ പാത്രം വടിച്ചെടുത്ത് ചന്ദ്രനെ സൃഷ്ടിച്ചു ..എന്നിട്ട് കൈകൾവെള്ളത്തിൽ കഴുകി ..അപ്പോൾ അതിൽ കലർന്ന സൌന്ദര്യലേശത്തിൽ നിന്ന് ഇന്നും പോയ്കകളിലും തടാകങ്ങളിലും താമര ഉണ്ടാകുന്നു .. ( കൈകൾ കുടഞ്ഞപ്പോൾ ജലം തെറിച്ച് നക്ഷത്രങ്ങളുണ്ടായി ) ..ഇങ്ങനെ നിൻറെ മുഖം ചന്ദ്രനേയും താമരയേയും ജയിക്കുന്നു .…………………………………………..….............2 - സൌന്ദര്യം  , സുകുമാരത  , മധുരത  , കാന്തി  , ഐശ്വര്യം  തുടങ്ങിയ സ്ത്രീ ഗുണങ്ങളെയെല്ലാം ഇവളുടെ സൃഷ്ടിയിൽ ഉപയോഗിച്ചു ബ്രഹ്മാവ് ദരിദ്രനായിത്തീർന്നു .. ഇനി ഒരു സുന്ദരിയുടെ സൃഷ്ടിക്ക് ഇവളുടെ പക്കൽവന്നു യാചിക്കേണ്ടിയിരിക്കുന്നു ……………………………………………......................................….3 - പവിഴം അരുണമാണ് .. തളിര് മൃദുലമാണ് .. എന്നാലിവളുടെ അധരം അരുണവും മൃദുലവും മധുരവുമാണ്.................................... ………………………       .... 4 - അല്ലയോ ദയിതേ , നിൻറെ അധരമാകുന്ന അമൃതിനെ പാനം ചെയ്യുന്നസമയത്ത് അനന്തനായി വരണേ എന്ന് എൻറെ മനസ്സ് ആഗ്രഹിക്കുന്നു .. എന്നാൽ ആയിരം മുഖംകൊണ്ടും പാനം ചെയ്യാമല്ലോ .. നിന്നെ ആലിംഗനം ചെയ്യുന്നളവിൽ ബാണാസുരനായി വരണമെന്ന് ആഗ്രഹിക്കുന്നു .. എന്നാൽ ആയിരം കൈകൾകൊണ്ടും  ആലിംഗനം  ചെയ്യാമല്ലോ .. നിന്നെ കാണുന്ന സമയം ദേവേന്ദ്രനായ് വരണമെന്നാണ് എൻറെ പ്രാർത്ഥന .. എന്നാൽ ആയിരം കണ്ണുകൾകൊണ്ടും കാണാമല്ലോ ..ഇങ്ങനെ നിന്നിൽ എനിക്ക് പ്രേമം വർദ്ധിച്ചിരിക്കുന്നു …....................................                                                                    ……    ..5 - താമരപ്പൂവുകൊണ്ടു മുഖവും  , നീലോൽപ്പലംകൊണ്ടു കണ്ണുകളും  , വില്ലാഭയാൽ ചില്ലിയും  , പുതുതളിർകൊണ്ട് അധരവും  , കുരുകുത്തിമുല്ലകൊണ്ടു പല്ലുകളും  , കാർകൊണ്ട് കേശവും  , ചെമ്പകദളങ്ങൾകൊണ്ടു ശരീരവും -  ഇങ്ങനെ എല്ലാം മാർദ്ദവ വസ്തുക്കൾകൊണ്ട് ബ്രഹ്മാവു നിന്നെ നിർമ്മിച്ചു................................................അല്ലയോ സുന്ദരീ  , നിൻറെ മനസ്സുമാത്രം എങ്ങിനെയാണു കരിങ്കല്ലു കൊണ്ടു നിർമ്മിച്ചത് ?....................... ...................................................... - ; ശബ്ദവർണന : - ...............................................       ......ഒരു ഘോരശബ്ദം കേട്ട്  , എന്ത് ? കർണ്ണ കഠോരമായിരിക്കുന്നു ,, ചെവി രണ്ടും പൊട്ടുന്നു ..പർവ്വതങ്ങൾ പറന്നു വരികയാണോ എന്നുശങ്കിച്ച്അല്ല ..പർവ്വതങ്ങളുടെ ചിറകുകൾ ഇന്ദ്രൻ വജ്ജ്രം കൊണ്ടു മുറിച്ചതിനാൽ പറക്കയില്ല , തീർച്ച ..( പർവ്വതങ്ങൾ പറന്നിരുന്നതായി പുരാണം ) ..വീണ്ടും ശബ്ദം കേട്ട് , പിന്നെ എന്ത്സമുദ്രത്തിൽ    തിരകൾ ഉയർന്നുപൊങ്ങി വരുന്നോ എന്നുശങ്കിച്ച് , അല്ലാ .. സമുദ്രം ഒരു കാലത്തും സത്യത്തെ ലംഘിച്ചു വരുന്നതല്ല .. സമുദ്രത്തിൽ വർദ്ധിച്ചു വരുന്നജലം ഭക്ഷണമാക്കി തീർക്കുന്നതിന് ഊർവ്വൻ എന്ന മഹർഷി  , പുത്രനായ ബഡവാഗ്നിയെ സമുദ്രത്തിൽ താമസിപ്പിച്ചിട്ടുണ്ട് .. ഇടിനാദമാണോ ?…അല്ല .. പിന്നെഎന്ത് ..പീഠത്തിൽകയറിനോക്കുന്നു…………........................................ ………………………………………………….- : അജഗരകബളിതം : - ....................................അതിഘോരമായ വനം .. ഭയങ്കരനായ ഒരാന ; മദംപൊട്ടി ഒലിക്കുന്നു .. മറ്റൊരു ഭാഗത്തു നോക്കി , ഒരു തടിച്ച പെരുമ്പാമ്പ്‌ ആനയുടെ കാലിൽ കടിച്ചിരിക്കുന്നു ..കുറച്ചകലെ നോക്കി , അതാ , പാറപ്പുറത്ത് പരാക്രമിയായ ഒരു സിംഹം ഇരിക്കുന്നു ..ഇങ്ങനെ മൂന്നു ജന്തുക്കളെയും വേറെ വേറെ കാണുന്നു .. ആനയുടെ ചേഷ്ടകൾ - ചെവി , തുമ്പിക്കൈ , തല ഇവ ആട്ടുന്നത്‌ , ഉയരത്തിലുള്ള മരച്ചില്ലകൾ എത്തിപ്പിടിച്ച്‌ ഒടിച്ചു പൊടിതട്ടുന്നത് മുതലായവ നടൻ വിസ്തരിച്ചു കാണിക്കുന്നു ..പെട്ടെന്ന് കാലിൽ ശ്രദ്ധിച്ച് പാമ്പിനെ കുടഞ്ഞെറിയാൻ ശ്രമിക്കുന്നു ..പാമ്പു വിടുന്നില്ല , പുറകോട്ടുവലിക്കുന്നു .. അങ്ങനെ ആനയും പാമ്പും മുമ്പോട്ടും പുറകോട്ടും വലിക്കുന്നു ..ആ സമയം പാറയിലിരിക്കുന്ന സിംഹത്തിനെ ആന കണ്ടു ഭയപ്പെടുന്നു ..സിംഹം ആനയെകണ്ടു മുമ്പോട്ടുചാടി  മസ്തകം പൊളിച്ചു മുത്തും ( തലച്ചോറ് ) രക്തവും ഭക്ഷിച്ച്‌ പിന്നോക്കം ചാടി പോകുന്നു ..ആനയാകട്ടെ സിംഹത്തെ ഭയദുഖങ്ങളോടെയും , പാമ്പിനെ കോപത്തോടെയും മാറി മാറി നോക്കി ദീനരോദനത്തോടെ കൊമ്പുകുത്തി വീണ് കണ്ണു തുറിച്ചു ചാവുന്നു…………………………............................................................      ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, - ;സമുദ്രവർണന ; - ................................................സമുദ്രം നോക്കി അത്ഭുതത്തോടെ : എന്തൊരു ഗാംഭീര്യം ! തിരകൾ ആകാശത്തോളമുയർന്നു പൊങ്ങുന്നു .. ഉന്നത ഗിരിശ്റുംഗങ്ങളാണോ എന്നു തോന്നും ..അതാ  തടിച്ച , വലിയ മുതല  , ചീങ്കണ്ണി , മകരമത്സ്യങ്ങൾ മുതലായവ കാണുന്നു .. (ദൂരെ മുക്കുവന്മാർ വലവീശുന്നതും മീൻ പിടിക്കുന്നതും വിസ്തരിക്കാറുണ്ട്) .. ആഹോ ! അത്യത്ഭുതംതന്നെ .......................................................................................................... .....................                      .-; വനവർണന: -................................................ആഹോ ! ഈ വനം അതിഭീകരംതന്നെ ! ആകാശത്തേക്കുയർന്നു നിൽക്കുന്ന വൻവൃക്ഷങ്ങൾ , പരസ്പരം വേർതിരിഞ്ഞു  നിൽക്കുന്ന നീണ്ടുവളർന്ന ശാഖോപശാഖകൾ , അവയിൽ ചുറ്റിപ്പടർന്നു നിൽക്കുന്ന തടിച്ച വള്ളികൾ , ഇടതൂർന്ന ഇലകൾ ഇവയെല്ലാം സൂര്യരശ്മികളെ ആട്ടിപ്പായിച്ചിരിക്കുന്നു .. സഞ്ചരിക്കാൻ ഏറെ വൈഷമ്യമുള്ള ഈ ഘോരവനം ഇരുട്ടിൻറെ കോപ്പുകളെ ധരിച്ചിരിക്കുന്നു ..........................................................................സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സിംഹം , കടുവ , പുലി , ആന , പോത്ത് , പന്നി , പാമ്പ് തുടങ്ങിയ വന്യമൃഗങ്ങൾ  ,   കഴുകൻ , കാട്ടു മൂങ്ങാ തുടങ്ങിയ പക്ഷികൾ  ,  ഭയംകൊണ്ട് മരങ്ങളിൽ ചുറ്റിക്കൊണ്ടിരിക്കുന്ന കുരങ്ങുകൾ , കരടികൾ തുടങ്ങിയ ജീവികളെക്കൊണ്ട് ഈ വനം നിറഞ്ഞിരിക്കുന്നു .. ഈ വനം ഒട്ടും സഞ്ചാരയോഗ്യമല്ല .............................................- :ബാണയുദ്ധം: -...................................................... ..............ഗോപുരത്തിൽ കാവൽ നിൽക്കുന്ന ശിവനെ സൂക്ഷിച്ചു നോക്കിയിട്ട്  ,   ബാണൻ : - ശിവൻറെ കഴുത്തിലെ നീലനിറം എന്താണ് ? ഓഹോ ! മനസ്സിലായി .. അണിഞ്ഞിരിക്കുന്ന സർപ്പം കോപത്തോടെ ഗണപതിയുടെ വാഹനമായ എലിയെ ഭക്ഷിക്കാനാഗ്രഹിക്കുന്നു .. ആ സർപ്പത്തെ സുബ്രഹ്മണ്യൻറെ വാഹനമായ മയിൽ ഭക്ഷിക്കാൻ തുടങ്ങുന്നു .. പാർവ്വതിയുടെ വാഹനമായ സിഹം ഗണപതിയെ തിന്നാൻ ഭാവിക്കുന്നു .. പാർവ്വതി ഗംഗയെക്കുറിച്ച്  അസൂയ നടിക്കുന്നു  .. ശിരസ്സിൽ ശോഭിക്കുന്ന ചന്ദ്രനോട് നെറ്റിക്കണ്ണിലെ  അഗ്നി ഈർഷ്യ കാണിക്കുന്നു .. പരമേശ്വരൻ ഈ കുടുംബ കലഹങ്ങളെല്ലാം കണ്ടു ദു:ഖിതനായി വിഷം കുടിച്ചു ............................................................................... ...............................      ...- :കുചേലവൃത്തം ; -................................"പുഷ്കരവിലോചന " കഴിഞ്ഞ് ശ്രീകൃഷ്ണൻ കുചേലനുമായി ഗുരുകുലവാസകാലത്തെ അഭ്യാസം , ശിക്ഷകൾ , കളികൾ , ജീവിതം എല്ലാം അനുസ്മരിക്കുന്നു ........ കുചേലനോട്  : - അങ്ങേയ്ക്ക് എത്ര കുട്ടികളുണ്ട് ? ..ഭാര്യയും കുട്ടികളുമെല്ലാം സുഖമായിരിക്കുന്നോ ? ..ഗുരുപുരത്തിൽ വെച്ച് ദേഹം പുഷ്ടമായിരുന്നല്ലോ  .. ഇപ്പോൾ ഇത്ര മെലിഞ്ഞു പോയതെന്ത് ?.. മുണ്ടും മറ്റും കീറി പ്പൊടിഞ്ഞിരിക്കുന്നതെന്ത് ?.....................കുചേലൻ ; - അങ്ങയോടു സംസാരിച്ച്‌ നേരം പോയതറിഞ്ഞില്ല .. എനിക്ക് ഉടനെ മടങ്ങണം ..ഭാര്യയും കുട്ടികളും കാത്തിരിക്കുന്നുണ്ടാവും ...........................ശ്രീകൃഷ്ണൻ : - കുറച്ചു ദിവസം താമാസിച്ചിട്ടു തിരികെപോകാം .. വന്നതല്ലേയുള്ളൂ , സംസാരിച്ചു തീർന്നിട്ടില്ല .. രുഗ്മിണിയും കുചേലനെ നിർബ്ബന്ധിക്കുന്നു .................കുചേലൻ : - ഇപ്പോൾപോയിട്ട് എല്ലാരേയുംകണ്ട് താമസിയാതെ വീണ്ടുംവരാം ...............കുചേലനെ യാത്രയാക്കിയിട്ട് ശ്രീകൃഷ്ണൻ രുഗ്മിണിയോട് : - . പരമാർത്ഥ                       ജ്ഞാനികൾക്കും ഭാര്യാ പുത്രാദികളോടുള്ള ആശ വലുതാണ്‌ , അത്ഭുതംതന്നെ .. ദേഹം ഉള്ളിടത്തോളം കാലം ദേഹസ്വഭാവം നിലനിൽക്കും .. എല്ലാം മായാവൈഭവം  തന്നെ .. അദ്ദേഹത്തിന് സകല ഐശ്വര്യങ്ങളും ഉണ്ടാകട്ടെ !  ഇരുവരും അനുഗ്രഹിക്കുന്നു............................................................................................................................................................................രുഗ്മിണിസ്വയംവരം.............................................................1.- രുഗ്മിണി  ബ്രാഹ്മണൻ വശം ശ്രീകൃഷ്ണനു  കൊടുത്തയക്കുന്ന സന്ദേശം ..............അല്ലയോ ഭുവനസുണ്ടാരാ , .അങ്ങയുടെ ഗുണഗണങ്ങളെയും , മോഹനരൂപത്തെയും കുറിച്ചുകേട്ട് എൻറെ മനസ്സ് ലജ്ജകൂടാതെ  അങ്ങയിൽ പ്രവേശിച്ചിരിക്കുന്നു ഹേ ! മുകുന്ദാ  , കുലം ശീലം  , രൂപം , വയസ്സ് , വിദ്യ , ധനം , തേജസ്സ് ഇവകൊണ്ട് അതുല്യനും കാമദേവനു തുല്യനുമായ അങ്ങയെ .പതികാംക്ഷിണിയും  ധീരയും ..കുലവതിയുമായ.ഏതൊരു കന്യകയാണ് മോഹിക്കാതിരിക്കുന്നത് ?. അതുകൊണ്ട് എൻറെ വരിച്ചുകഴിഞ്ഞു നിശ്ചയം...................... ......................................................... ... ,  ,,.................................................................................നാളെ നടക്കുന്ന വിവാഹത്തിൽ അജിതനായ അങ്ങ് സേനാസഹിതനായ് വിദർഭയിൽവന്നു ചൈദ്യമഗധേന്ദ്രരെ തോൽപ്പിച്ച് എന്നെ വിവാഹം ചെയ്താലും ..പുരത്തിനുപുറത്തു സ്ഥിതിചെയ്യുന്ന കുലദേവീക്ഷേത്രത്തിൽ ദേവീവന്ദനത്തിനു പോകുമ്പോൾ അതു സാധിക്കാവുന്നതാണ് .. ഹേ ! അംബുജാക്ഷാ , അങ്ങയുടെ പ്രസാദം എന്നിലുണ്ടായില്ലെങ്കിൽ ഉപവാസാദികളായ വ്രതങ്ങളാൽ കൃശമായിരിക്കുന്ന പ്രാണനെ ഞാൻ ത്യജിക്കും .. അങ്ങയുടെ പ്രസാദപ്രാപ്തിക്കുവേണ്ടി വരും ജന്മങ്ങളിലും ഞാൻഅങ്ങനെതന്നെപ്രവർത്തിക്കും................................................................... 2 - രുക്മിണിയെ കൊണ്ടുവരാനായ് ശ്രീകൃഷ്ണൻ ബ്രാഹ്മണനുമൊത്ത് പുറപ്പെടാനൊരുങ്ങുന്നു .. രഥം സജ്ജീകരിച്ചു .. എന്നിട്ട് , ശ്രീകൃഷ്ണൻ : - രഥത്തിൽ കയറിക്കൊള്ളൂ .............ബ്രാഹ്മ : - ഏയ് ! എനിക്കു രഥത്തിൽ സഞ്ചരിച്ചു പരിചയമില്ല .. ഞാൻ നടന്നു വരാം .............ശ്രീകൃഷ്ണൻ ; - ഞാനുമില്ലേ കൂടെ .............ബ്രാഹ്മ : - അതിവേഗം ഓടുന്ന രഥത്തിൽ എനിക്കു ഭയമാണ് ..............ശ്രീകൃഷ്ണൻ ; - പേടിതോന്നുമ്പോൾ രഥകേതുവിൽ മുറുകെപ്പിടിച്ചു നിന്നാൽമതി .. .............ബ്രാഹ്മ : - ഇങ്ങോട്ടുവന്നതുപോലെ അങ്ങോട്ടും നടന്നുതന്നെ പോയ്ക്കൊള്ളാം ...............ശ്രീകൃഷ്ണൻ : - അതുപറ്റില്ല .. എന്നാൽ ഒരുകാര്യം ചെയ്യൂ .. എന്നെ കെട്ടിപ്പിടിച്ചുകൊണ്ടു നിന്നോളൂ .. ഒട്ടും ഭയം ഉണ്ടാവില്ല ........................................ലോകനാഥനായ ഭഗവാനെ ആലിംഗനം ചെയ്തുകൊണ്ടു നിൽക്കാനുള്ള ഭാഗ്യം ! മുജ്ജന്മസുകൃതം തന്നെ ! ബ്രാഹ്മണൻ ആനന്ദതുന്ദിലനായ് കൃഷ്ണനുമൊത്തു യാത്രപുറപ്പെട്ടു................................................................................. ......... ............. .............................. - : തേരുപൂട്ടിക്കെട്ട് : - ...............................................മുമ്പോട്ടു കയറി രണ്ടു കൈകൊണ്ടും രഥപ്പുരയുടെ വാതിൽപിടിച്ചു പുറത്തേക്കു തുറക്കുക ... ഒറ്റക്കൈകൊണ്ടു തേരുപിടിച്ചിറക്കി , താണുനിന്നുനോക്കിക്കണ്ട് , ഇളക്കമുണ്ടോ എന്നുതള്ളിനോക്കി അൽപ്പം ഇളക്കമുണ്ടെന്നു കാണിക്കുന്നു .. നാലുചക്രങ്ങളും അയവുകൊടുത്ത് വശങ്ങളിലും , മുമ്പിലും , പുറകിലും ആണിയടിച്ചുറപ്പിക്കുന്നു ; പടിയുടെ ഇളക്കവും മറ്റും ആണിയടിച്ച് ശരിയാക്കുന്നു ..പിന്നെ തള്ളിനോക്കി ഉറച്ചു എന്നു കാണിക്കും ..വാതിലുകൾ , ജന്നലുകൾ കാണിച്ച് ഉത്തരീയത്തുമ്പുകൊണ്ടു തുടച്ചുവൃത്തിയാക്കുന്നു .. തേരിൻറെ മുൻവശത്ത് ആലവട്ടം , വെഞ്ചാമരം , കുട ഇവ വെച്ച് പിരിയാണി (SCREW) മുറുക്കുന്നു ...നാലുവശത്തും കൊടിതൂക്കുന്നു .. പിന്നെ താണിരുന്ന് സിംഹാസനം രണ്ടു കൈകൊണ്ടുമെടുത്തു തേരിൽവച്ചു തുടച്ച് വിരിപ്പ് , പൂക്കൾ ഇവകൊണ്ടാലങ്കരിക്കുന്നു .. കൊടിമരം താങ്ങിയെടുത്ത് ചുവടുഭാഗം നാളത്തിലിട്ടുറപ്പിക്കണം : വണ്ടിക്കിട്ടിരുന്ന് കൊടി കയറിൽ കെട്ടി ഉയർത്തി ചുവട്ടിൽ ചുറ്റിക്കെട്ടണം .. മുറിയിൽ ആയുധങ്ങൾ എടുത്തിടണം .. ..................................................." ഇനി എന്ത് ? കുതിരകളെ പൂട്ടുക തന്നെ " എന്നു കാണിച്ച് കുതിരകളെ ലായത്തിൽ ചെന്നു നോക്കിക്കാണണം .. വെളുത്തവ , ശോഷിച്ചവ , ചുവന്ന കണ്ണുള്ളവ , വാലുതാഴ്ന്നവ , വാലിൽ വെള്ളരോമമുള്ളവ ,നെറ്റിയിൽ ചന്ദ്രക്കലയുള്ളവ , തുറിച്ച കണ്ണുള്ളവ - ലക്ഷണമുള്ള കുതിരകൾ ... തടിച്ചവ , ഉറക്കം തൂങ്ങുന്നവ , കിതയ്ക്കുന്നവ - ലക്ഷണം കെട്ടകുതിരകൾ .. ഓരോന്നിനെയായി ലായത്തിൽ നിന്നും കൊണ്ടുവന്ന് അടിച്ചുതെളിച്ച് നാലു കുതിരകളെ കെട്ടുന്നു .. കടിഞ്ഞാണ് പിടിച്ച് കുതിരകളുടെ പുറത്തു തട്ടിത്തടവി വാലിൻറെ ചുവട്ടിൽ പിടിച്ചുവലിച്ച് കുതിരകൾക്കു ചൊടിവരുത്തണം . ജീനി , അങ്കവടി മുതലായവ ഇണക്കുന്നു .. പിന്നെ കവഞ്ചിയെടുത്ത് ഒറ്റക്കാലിൽനിന്ന് ചുഴറ്റി രഥവേഗം നടിക്കുന്നു ........ .............................................. ..............................................- ;ദുര്യോധനവധം ; - ..................................................1- കൃഷ്ണൻ പഞ്ചാലിയോട് ; എടോ രാജപുത്രീ , ജീവികൾക്കു ദു;ഖം സദാ സംഭവിക്കുന്നു .. ദേവന്മാരെയും അതുവിട്ടൊഴിയുന്നില്ല .. ബ്രഹ്മാവ് കുശവനെപ്പോലെ ലോകസൃഷ്ടിയിൽ ആജ്ഞാപിതനായിരിക്കുന്നു ..ശിവൻ തലയോടുമെടുത്ത് ഭിക്ഷയാചിച്ചു സഞ്ചരിക്കുന്നു .. വിഷ്ണു ദശാവതാരസങ്കടത്തിൽപ്പെട്ടു മുഴുകുന്നു .. സൂര്യൻ സദാ ഭ്രമിച്ചുകൊണ്ടിരിക്കുന്നു .. എല്ലാം തലയിലെഴുത്തുതന്നെ ; സകലതും സഹിച്ചേ പറ്റൂ .. അതുകൊണ്ട് സുന്ദരീ , കണ്ണുനീരാകുന്ന ഹിമധാരകൊണ്ടു മുഖം മ്ലാനമാക്കരുത് ..............................................2 - പാഞ്ചാലിയുടെ വിവാഹസമയത്തും , ഖാണ്ഡവദാഹസമയത്തും , പാശുപതാസ്ത്രലബ്ധിയിലും , ഘോഷയാത്ര , ഗോക്കളെ അപഹരിക്കൽ എന്നീ സന്ദർഭങ്ങളിലും പാർഥൻറെ പരാക്രമങ്ങളെ കേട്ടറിവുള്ളതല്ലേ ? പിന്നെ എന്താണിപ്രകാരം സംസാരികാലക്കുന്നത് ? ........                                                  ......................................  ....- : കാലകേയവധം ; - .........................................അർജ്ജുനൻ മാതലിയോട് ; - ഹേ മാതലേ , ക്രത ഭുക്കുകളിൽ ( യാഗഭാഗം സ്വീകരിക്കുന്ന ) നാഥനായും ശചീവല്ലഭനായുമുള്ള എൻറെ അച്ഛൻ സുഖമായ് വസിക്കുന്നില്ലേ ? അമ്മ പുലോമജയ്ക്കു സുഖം തന്നെയല്ലേ ? അവരുടെ പുത്രനും എൻറെ ജ്യേഷ്ഠനുമായ ജയന്തനും അവർക്കു സന്തോഷം നൽകി , സുഖമായിരിക്കുന്നില്ലേ ? അവർ മൂവരേയും കാണാൻ എൻറെ മനസ്സ് ആഗ്രഹിക്കുന്നു ..അതുകൊണ്ട് നമുക്കു ദേവലോകത്തിലേക്കു പോകയല്ലേ ? ഹേ , മാതലേ , രഥം വഴിപോലെ തെളിച്ചാലും .( ഈ ആശയം സംഭാഷണമായ് രംഗത്തവതരിപ്പിക്കുന്നു ....................................................................... - : ഇളകിയാട്ടശ്ലോക.ങ്ങളുടെ ആശയങ്ങൾ ; - ...........................................   ..............     ..............……………………………………..- ; നളചരിതം - 2 ; -................,,,,,,,,,,,,,,,,,,,,………,,,,,,പുഷ്ക്കരൻ കലിയോട് : ജനനമരണദുഖം  നശിപ്പിക്കുന്നതിന് ഈശ്വരൻറെ പാദങ്ങൾ വിധിപ്രകാരം ധ്യാനിച്ചില്ല .. സ്വർഗ്ഗത്തിൻറെ വാതിൽ ഭേദിക്കാൻ ശക്തമായ ധർമ്മവും സമ്പാദിച്ചില്ല .. സുന്ദരികളുടെ പ്ഋഥുലസ്തനജഘനങ്ങൾ സ്വപ്നത്തിൽപോലും പുണർന്നില്ല .. ഇപ്രകാരം ഒരു ഫലവുമില്ലാതെ , മാതാവിൻറെ യൌവ്വനമാകുന്ന വനത്തെ നശിപ്പിക്കാൻ ഒരു കോടാലിയായ് ഞാൻ ജനിച്ചു ..എന്നെക്കൊണ്ട് ഒന്നും സാധിക്കയില്ല .. നിങ്ങൾ പോയ്ക്കൊൾവിൻ .. ഇക്കാര്യം ആരെങ്കിലും പറഞ്ഞു നളൻ അറിഞ്ഞാൽ എൻറെ അഷ്ടിമുട്ടും , പ്രാണനും വാളിന് ഊണിനാകും .. അതുകൊണ്ട് ദയവുചെയ്ത് വേഗം പോവിൻ......................................................................-   ………………..-                                                                    ;കാർത്തവീര്യാർജ്ജുനവിജയം ; - ....................................................രാവണൻ : എടോ ചന്ദ്രാ , സുമുഖിയായ ഇവൾ തലതാഴ്ത്തി നിൽക്കുന്നതുകൊണ്ട് നീ സുഖമായ് ആകാശത്തിൽ വിഹരിച്ചാലും , നീലത്താമരേ , മൃഗാക്ഷിയായ  ഇവൾ കണ്ണടച്ചിരിക്കുന്നതുകൊണ്ട് നീ വികസിച്ചാലും .. കുയിലേ , ഇവൾ ഒന്നും മിണ്ടാതിരിക്കയാൽ നീ സംശയംകൂടാതെ ഉറക്കെ കൂകിക്കൊൾക .. ഇവൾ പ്രണയകോപം പൂണ്ടിരിക്കുന്നത് നിങ്ങളുടെയെല്ലാം ഭാഗ്യം തന്നെ !

Thursday, 5 March 2015

- : കഥകളിയിലെ ചടങ്ങുകൾ : -

…………...... - : കഥകളിയിലെ ചടങ്ങുകൾ : -.....................   ..1- കേളി : - ക്ഷേത്രങ്ങൾ  ,  കോവിലകങ്ങൾ  ,  മനകൾ  ,  തറവാടുകൾ  , എന്നിവിടങ്ങളിലാണ് പണ്ടു കഥകളി നടന്നിരുന്നത് ...കഥകളി ഉണ്ടന്നറിയിക്കുന്നതിനു കളിസ്ഥലത്തെ മുറ്റത്ത് സന്ധ്യയ്ക്കുമുമ്പായി നടത്തുന്ന ഒരു മേളസമ്പ്രദായമാണ് "കേളി" .  കഥകളിക്കുപയോഗിക്കുന്ന  ചെണ്ട , മദ്ദളം , ചേങ്ങില , ഇലത്താളം ഇവയാണ് കേളിക്കുള്ള വാദ്യോപകരണങ്ങൾ ...കഥകളിയുണ്ട് എന്നറിയിക്കുന്ന ഒരു നോട്ടീസ്സ് അഥവാ അറിയിപ്പ് എന്നു പറയാം ...അച്ചടിച്ച നോട്ടീസ്സും പ്രോഗ്രാമും മറ്റും വന്നതോടെ കേളിയുടെ പ്രസക്തി ഇല്ലാതായി ...എന്നാൽ ഇന്നും ഉത്സവക്കളികൾക്ക് ചടങ്ങുനടന്നു വരുന്നു ..........  .............................................................................................................   ….             .2  അരങ്ങുകേളി : - "ശുദ്ധമദ്ദളം കൊട്ടുക"എന്നും പറയാറുണ്ട്‌..കളിക്കുവിളക്കുവെച്ചു കഴിഞ്ഞാൽ ഓംകാരനാദത്തോടെ - ശംഖു  വിളിച്ചു് - മദ്ദളം കൊട്ടുന്നു ..ഇതിനു ചെണ്ട പതിവില്ല - അസുര വാദ്യമായതിനാലാവാം -.. കൊട്ടിമാറിയാൽ തിരശ്ശീല പിടിക്കുന്ന……………………………………………………………………………………………,,,, ............................................. ……3 - തോടയം : - ശാസ്ത്രീയ നൃത്യകലകളിലെല്ലാം ആരംഭത്തിൽ തോടയമുണ്ട് ..തോടയം ഇഷ്ടദേവതാ പ്രാർത്ഥനയാണ്..അരങ്ങുകേളി കഴിഞ്ഞ് തിരശ്ശീലക്കുള്ളിൽ നൃത്തഗീതവാദ്യങ്ങളാൽ നടത്തുന്ന പ്രാർത്ഥനയും രംഗപൂജയും ..ഒന്നോ രണ്ടോ ബാലന്മാർ ഉടുത്തുകെട്ടില്ലാതെ ഗോപിക്കുറിയും തലേക്കെട്ടുമായ് തിരശ്ശീലക്കുള്ളിൽ നിന്നു നൃത്തം ചെയ്യുന്നു ..തോടയത്തിനു ചെണ്ട പതിവില്ല ..കഥകളിയിലെ പ്രധാന താളങ്ങളായ ചെമ്പട , ചമ്പ , അടന്ത , പഞ്ചാരി എന്നീ നാലുതാളങ്ങളിലും ചെയ്യുന്ന നൃത്തം കഥകളി വിദ്യാർഥികൾക്കു താളം ഉറപ്പിക്കുന്നതിനുള്ള അഭ്യാസംകൂടിയാണ് .."ഹരിഹരവിധിനുത" എന്നാരംഭിക്കുന്ന തോടയഗാനം മൂകാംബികയെക്കുറിച്ചുള്ള  സ്തുതിഗീതമാണ്‌ ..............................................  ....തോടയം ഇപ്പോൾ അരങ്ങിൽനിന്നും ഒഴിവായിരിക്കുന്നു ..തിരശ്ശീലക്കുള്ളിലായതിനാൽ കാണികളിൽ മുഷിപ്പുളവാക്കുന്നു എന്നതാണ് കാരണം ..തോടയം തിരശ്ശീലക്കു വെളിയിലായാൽ ആസ്വാദകർ ഉണ്ടാകും ..ആകർഷകങ്ങളായ വേഷത്തോടെ , "വേലകളി" യും മറ്റും പോലെ , രണ്ടോ നാലോ ബാലന്മാർ തോടയമെടുത്താൽ മനോഹരമായിരിക്കുo............................ ……….....4 - വന്ദനശ്ലോകം : - തോടയം കഴിഞ്ഞു തിരശ്ശീല പിടിച്ചാൽ പൊന്നാനി - ശങ്കിടിമാർ വന്ദനശ്ലോകം ചൊല്ലുന്നു ..ദേവിദേവന്മാരെപ്പറ്റിയുള്ള സ്തുതികൾ ആട്ടക്കഥാകൃത്തുക്കൾ തന്നെ രചിച്ചിരിക്കും ..എങ്കിലും പാടിപ്പതിഞ്ഞ ഒന്നോ രണ്ടോ ശ്ലോകങ്ങൾ ഗായകർ രംഗ വന്ദനമായ് ആലപിക്കുന്നു .."മാതംഗാനനം" , "ലോകാനന്ദവിധായിനി" , "കാരുണ്യാമൃതം" , "ആനന്ദാസ്പദം"  തുടങ്ങിയവ പ്രശസ്തങ്ങളാണ് ..തോടയം ഇല്ലാത്തതിനാൽ ശുദ്ധമദ്ദളം കഴിഞ്ഞാലുടൻ വന്ദനശ്ലോകങ്ങൾ ചൊല്ലുന്നു ............................................... .......5 A - പുറപ്പാട് : - ചെണ്ട ഇപ്പോഴാണു രംഗത്തു വരുന്നത് ..കഥകളിയിലെ നായികാനായകന്മാരുടെ അവതരണം എന്നുപറയാം ..കഥാരംഭത്തിലെ ശ്ലോകംചൊല്ലി , കഥാകൃത്തു രചിച്ചിരിക്കുന്ന നാലു ചരണങ്ങളുള്ള പുറപ്പാടുപദം പാടുന്നു ..ഓരോ ചരണത്തിനും ഓരോ "നോക്കും"..അതുകൊണ്ട് പുറപ്പാടിനു നാലു തിരനോക്കുണ്ട് ..പ്രത്യേകമായ്‌ ശ്ലോകവും പദവും രചിച്ചിട്ടില്ലാത്ത കഥകൾക്ക് ഉചിതമായവ സ്വീകരിക്കുന്നു ..കഥ ഏതായാലും കൃഷ്ണവേഷത്തിലുള്ള രണ്ടുബാലന്മാർ പുറപ്പാടെടുക്കുക  എന്നത്  സാധാരണമായിട്ടുണ്ട് ..കാരണം അതിനു ഭംഗി കൂടുന്നു എന്നതാവാം ..തോടയംപോലെ പുറപ്പാടിലും പല താളങ്ങളിലും കാലങ്ങളിലും നൃത്തങ്ങളുണ്ട് ............................................    ....തിരശ്ശീല താഴ്ത്തി പൊന്തിക്കുന്നതിനാണ് "തിരനോക്ക്" ( നോക്ക് ) എന്നു പറയുന്നത് ..ഓരോ നോക്കിലും ശരീരത്തിലെ ഏതേതവയവങ്ങൾ ചലിപ്പിക്കണമെന്ന് വിധിയുണ്ട് ..ഇന്ന് നാലുനോക്കുകൾ ചുരുക്കി ഒന്നും നാലും പ്രധാനമാക്കി ചെയ്യാറുണ്ട് ..തോടയവും പുറപ്പാടും പഠിക്കുന്നതോടെ പഠിതാൾക്ക് കൈയും മെയ്യും കണ്ണും താളവും ഉറച്ചുകിട്ടുന്നു  , വേഷങ്ങൾ കെട്ടുന്നതിനുള്ള അടിസ്ഥാനം ലഭിക്കുന്നു ..പ്രകടനപരമായ പരിശീലനം അരങ്ങത്തു ലഭിക്കുന്നതിനാണ് തോടയവും പുറപ്പാടും കഥകളിച്ചടങ്ങുകളിൽ പഴേആചാര്യന്മാർ ഉൾപ്പെടുത്തിയിരിക്കുന്നത് ..എന്നാൽ സാഹചര്യങ്ങളുടെ സമ്മർദ്ദംമൂലം അവ കളരിയിൽ മാത്രമായി ഒതുങ്ങിവരികയാണ് ..................... ......പുറപ്പാട് പരിഷ്ക്കരിച്ച്  "പകുതിപ്പുറപ്പാട്" എന്നൊരു സമ്പ്രദായവും നിലവിലുണ്ട് ..കൃഷ്ണനാട്ടത്തിലെ രാസക്രീഡയിലുള്ള "മുല്ലപ്പൂചുറ്റലി" നോടു സാമ്യമുള്ള ഒരു നൃത്തരീതി ഉൾപ്പെടുത്തി രണ്ടുനോക്കായ്‌ ചുരുക്കി എടുത്തുവരുന്നു ..ഇതഭ്യസിപ്പിച്ചു തുടങ്ങിയതു കലാമണ്ഡലത്തിലാണ് ..കൃഷ്ണ മുടിവച്ച് നാലുബാലന്മാർ എടുക്കുന്ന പകുതി പുറപ്പാട് കാണാൻ വളരെ മനോഹരംതന്നെ !....................................  …..5 B - നിലപ്പദം : - പുറപ്പാടു പദത്തിൻറെ തുടർച്ചയായ് മറ്റൊരു താളത്തിൽ പാടുകയും അതിനനുസരിച്ചു നൃത്തം വയ്ക്കുകയും ചെയ്യുന്നതാണ് നിലപ്പദം .. ഇതിനു "രാമപാലയ" പദമാണ് പൊതുവെ പാടാറുള്ളത് ..എന്നാൽ ഭാരതകഥകൾക്ക് "ദേവദേവഹരേ" ആണുചിതം ..മഞ്ജുതരയുടെ ആരംഭത്തിൽ പുറപ്പാടുവേഷങ്ങൾ കുമ്പിട്ടുതൊഴുതു രംഗംവിടുന്നു………………………………………………………………………………………………………………………………………………………………..........6 – മഞ്ജുതര - മേളപ്പദം : - ജയദേവകവിയുടെ " ഗീതാഗോവിന്ദ "ത്തിലെ ഇരുപത്തിഒന്നാം അഷ്ടപദിയാണ് " മഞ്ജുതര " എന്നാരംഭിക്കുന്ന പദം ..എട്ടു ചരണങ്ങൾവീതം ഓരോ പദത്തിലുമുള്ളതിനാൽ അഷ്ടപദി എന്ന പേരുവന്നു ..മഞ്ജുതരയിലെ ആറുചരണങ്ങൾ " ചമ്പ " താളത്തിൽ വിവിധ കാലങ്ങളിലായ് പാടുന്നു ..ആദ്യചരണം മോഹനരാഗത്തിലും അവസാന ചരണമായ " വിഹിതപദ്മാവതി " മദ്ധ്യമാവതി രാഗത്തിലുമായിരിക്കണമെന്നു നിർബ്ബന്ധമുണ്ട് ..ഇടയ്ക്കുള്ളവ കല്യാണി  , സാവേരി   തുടങ്ങിയ രാഗങ്ങളിലും ..പാട്ടുകാർക്കും മേളക്കാർക്കും സ്വതന്ത്രമായ് പ്രവർത്തിക്കാനുള്ള അവസരം കൂടിയാണിത് ..ആട്ടം തുടങ്ങിയാൽ ചിട്ടകൾക്കു വിധേയമായ് , നടനു സഹായകമായ രീതിയിലേ പ്രവർത്തിക്കാനാകൂ...പദംകഴിഞ്ഞ് , " ചെമ്പട " താളത്തിൽ മേളം വിസ്തരിച്ച് ഒടുവിൽ കാലം മുറുക്കി നാലാമിരട്ടിയോടെ കലാശിക്കുന്നു .........................................തുടർന്ന് , തിരശ്ശീല പിടിച്ച് അവതരിപ്പിക്കുന്ന കഥാരംഗത്തിൻറെ ശ്ലോകം ചൊല്ലി തിര താഴ്ത്തുന്നു ..കത്തി , താടി , കരി  വേഷങ്ങളാണെങ്കിൽ തിരനോക്കുണ്ട് ....................................കഥകളാടിയശേഷം " ധനാശി " പാടുന്നു ..അപ്പോൾ ഒരു സത്കഥാപാത്രം ഭക്തിപൂർവ്വം നൃത്തംചെയ്ത് രംഗവന്ദനം നടത്തി അരങ്ങത്തുനിന്നും മാറുന്നു .. തുടർന്ന് ഭാഗവതർ സന്ദർഭത്തിനു യോജിച്ച ഈശ്വരസ്തുതിപരമായ ശ്ലോകം ചൊല്ലുന്നതോടെ കളി .. അവസാനിക്കുന്നു .. "ധനാശി പാടുക " എന്ന ശൈലിയുടെ  അർത്ഥംതന്നെ അവസാനിപ്പിക്കുക എന്നാണല്ലോ .                  .........................................................................തോടയം , പുറപ്പാട് ,  മഞ്ജുതര - മേളപ്പദം എന്നീ  ചടങ്ങുകളെല്ലാം കോട്ടയത്തു തമ്പുരാൻറെ കാലത്തു നടപ്പിലാക്കിയവയാണ് ...മഞ്ജുതര ആദ്യംപാടിയതു തമ്പുരാൻറെ ഗുരു ഗോവിന്ദസ്വാമികളായിരുന്നു എന്നാണ് ഐതിഹ്യം ..ഈ ചടങ്ങുകളെല്ലാം വിട്ട് , ശുദ്ധമദ്ദളംകൊട്ടി വന്ദനശ്ലോകത്തോടെ  കഥ ആരംഭിക്കുന്ന രീതിയും പ്രചാരത്തിലായിട്ടുണ്ട് ..എന്നാൽ രാത്രി കളികൾക്ക് എല്ലാ ചടങ്ങുകളും ഉൾപ്പെടുത്താവുന്നതും , ഉൾപ്പെടുത്തേണ്ടതുമാണ്...............