Thursday, 5 March 2015

- : കഥകളിയിലെ ചടങ്ങുകൾ : -

…………...... - : കഥകളിയിലെ ചടങ്ങുകൾ : -.....................   ..1- കേളി : - ക്ഷേത്രങ്ങൾ  ,  കോവിലകങ്ങൾ  ,  മനകൾ  ,  തറവാടുകൾ  , എന്നിവിടങ്ങളിലാണ് പണ്ടു കഥകളി നടന്നിരുന്നത് ...കഥകളി ഉണ്ടന്നറിയിക്കുന്നതിനു കളിസ്ഥലത്തെ മുറ്റത്ത് സന്ധ്യയ്ക്കുമുമ്പായി നടത്തുന്ന ഒരു മേളസമ്പ്രദായമാണ് "കേളി" .  കഥകളിക്കുപയോഗിക്കുന്ന  ചെണ്ട , മദ്ദളം , ചേങ്ങില , ഇലത്താളം ഇവയാണ് കേളിക്കുള്ള വാദ്യോപകരണങ്ങൾ ...കഥകളിയുണ്ട് എന്നറിയിക്കുന്ന ഒരു നോട്ടീസ്സ് അഥവാ അറിയിപ്പ് എന്നു പറയാം ...അച്ചടിച്ച നോട്ടീസ്സും പ്രോഗ്രാമും മറ്റും വന്നതോടെ കേളിയുടെ പ്രസക്തി ഇല്ലാതായി ...എന്നാൽ ഇന്നും ഉത്സവക്കളികൾക്ക് ചടങ്ങുനടന്നു വരുന്നു ..........  .............................................................................................................   ….             .2  അരങ്ങുകേളി : - "ശുദ്ധമദ്ദളം കൊട്ടുക"എന്നും പറയാറുണ്ട്‌..കളിക്കുവിളക്കുവെച്ചു കഴിഞ്ഞാൽ ഓംകാരനാദത്തോടെ - ശംഖു  വിളിച്ചു് - മദ്ദളം കൊട്ടുന്നു ..ഇതിനു ചെണ്ട പതിവില്ല - അസുര വാദ്യമായതിനാലാവാം -.. കൊട്ടിമാറിയാൽ തിരശ്ശീല പിടിക്കുന്ന……………………………………………………………………………………………,,,, ............................................. ……3 - തോടയം : - ശാസ്ത്രീയ നൃത്യകലകളിലെല്ലാം ആരംഭത്തിൽ തോടയമുണ്ട് ..തോടയം ഇഷ്ടദേവതാ പ്രാർത്ഥനയാണ്..അരങ്ങുകേളി കഴിഞ്ഞ് തിരശ്ശീലക്കുള്ളിൽ നൃത്തഗീതവാദ്യങ്ങളാൽ നടത്തുന്ന പ്രാർത്ഥനയും രംഗപൂജയും ..ഒന്നോ രണ്ടോ ബാലന്മാർ ഉടുത്തുകെട്ടില്ലാതെ ഗോപിക്കുറിയും തലേക്കെട്ടുമായ് തിരശ്ശീലക്കുള്ളിൽ നിന്നു നൃത്തം ചെയ്യുന്നു ..തോടയത്തിനു ചെണ്ട പതിവില്ല ..കഥകളിയിലെ പ്രധാന താളങ്ങളായ ചെമ്പട , ചമ്പ , അടന്ത , പഞ്ചാരി എന്നീ നാലുതാളങ്ങളിലും ചെയ്യുന്ന നൃത്തം കഥകളി വിദ്യാർഥികൾക്കു താളം ഉറപ്പിക്കുന്നതിനുള്ള അഭ്യാസംകൂടിയാണ് .."ഹരിഹരവിധിനുത" എന്നാരംഭിക്കുന്ന തോടയഗാനം മൂകാംബികയെക്കുറിച്ചുള്ള  സ്തുതിഗീതമാണ്‌ ..............................................  ....തോടയം ഇപ്പോൾ അരങ്ങിൽനിന്നും ഒഴിവായിരിക്കുന്നു ..തിരശ്ശീലക്കുള്ളിലായതിനാൽ കാണികളിൽ മുഷിപ്പുളവാക്കുന്നു എന്നതാണ് കാരണം ..തോടയം തിരശ്ശീലക്കു വെളിയിലായാൽ ആസ്വാദകർ ഉണ്ടാകും ..ആകർഷകങ്ങളായ വേഷത്തോടെ , "വേലകളി" യും മറ്റും പോലെ , രണ്ടോ നാലോ ബാലന്മാർ തോടയമെടുത്താൽ മനോഹരമായിരിക്കുo............................ ……….....4 - വന്ദനശ്ലോകം : - തോടയം കഴിഞ്ഞു തിരശ്ശീല പിടിച്ചാൽ പൊന്നാനി - ശങ്കിടിമാർ വന്ദനശ്ലോകം ചൊല്ലുന്നു ..ദേവിദേവന്മാരെപ്പറ്റിയുള്ള സ്തുതികൾ ആട്ടക്കഥാകൃത്തുക്കൾ തന്നെ രചിച്ചിരിക്കും ..എങ്കിലും പാടിപ്പതിഞ്ഞ ഒന്നോ രണ്ടോ ശ്ലോകങ്ങൾ ഗായകർ രംഗ വന്ദനമായ് ആലപിക്കുന്നു .."മാതംഗാനനം" , "ലോകാനന്ദവിധായിനി" , "കാരുണ്യാമൃതം" , "ആനന്ദാസ്പദം"  തുടങ്ങിയവ പ്രശസ്തങ്ങളാണ് ..തോടയം ഇല്ലാത്തതിനാൽ ശുദ്ധമദ്ദളം കഴിഞ്ഞാലുടൻ വന്ദനശ്ലോകങ്ങൾ ചൊല്ലുന്നു ............................................... .......5 A - പുറപ്പാട് : - ചെണ്ട ഇപ്പോഴാണു രംഗത്തു വരുന്നത് ..കഥകളിയിലെ നായികാനായകന്മാരുടെ അവതരണം എന്നുപറയാം ..കഥാരംഭത്തിലെ ശ്ലോകംചൊല്ലി , കഥാകൃത്തു രചിച്ചിരിക്കുന്ന നാലു ചരണങ്ങളുള്ള പുറപ്പാടുപദം പാടുന്നു ..ഓരോ ചരണത്തിനും ഓരോ "നോക്കും"..അതുകൊണ്ട് പുറപ്പാടിനു നാലു തിരനോക്കുണ്ട് ..പ്രത്യേകമായ്‌ ശ്ലോകവും പദവും രചിച്ചിട്ടില്ലാത്ത കഥകൾക്ക് ഉചിതമായവ സ്വീകരിക്കുന്നു ..കഥ ഏതായാലും കൃഷ്ണവേഷത്തിലുള്ള രണ്ടുബാലന്മാർ പുറപ്പാടെടുക്കുക  എന്നത്  സാധാരണമായിട്ടുണ്ട് ..കാരണം അതിനു ഭംഗി കൂടുന്നു എന്നതാവാം ..തോടയംപോലെ പുറപ്പാടിലും പല താളങ്ങളിലും കാലങ്ങളിലും നൃത്തങ്ങളുണ്ട് ............................................    ....തിരശ്ശീല താഴ്ത്തി പൊന്തിക്കുന്നതിനാണ് "തിരനോക്ക്" ( നോക്ക് ) എന്നു പറയുന്നത് ..ഓരോ നോക്കിലും ശരീരത്തിലെ ഏതേതവയവങ്ങൾ ചലിപ്പിക്കണമെന്ന് വിധിയുണ്ട് ..ഇന്ന് നാലുനോക്കുകൾ ചുരുക്കി ഒന്നും നാലും പ്രധാനമാക്കി ചെയ്യാറുണ്ട് ..തോടയവും പുറപ്പാടും പഠിക്കുന്നതോടെ പഠിതാൾക്ക് കൈയും മെയ്യും കണ്ണും താളവും ഉറച്ചുകിട്ടുന്നു  , വേഷങ്ങൾ കെട്ടുന്നതിനുള്ള അടിസ്ഥാനം ലഭിക്കുന്നു ..പ്രകടനപരമായ പരിശീലനം അരങ്ങത്തു ലഭിക്കുന്നതിനാണ് തോടയവും പുറപ്പാടും കഥകളിച്ചടങ്ങുകളിൽ പഴേആചാര്യന്മാർ ഉൾപ്പെടുത്തിയിരിക്കുന്നത് ..എന്നാൽ സാഹചര്യങ്ങളുടെ സമ്മർദ്ദംമൂലം അവ കളരിയിൽ മാത്രമായി ഒതുങ്ങിവരികയാണ് ..................... ......പുറപ്പാട് പരിഷ്ക്കരിച്ച്  "പകുതിപ്പുറപ്പാട്" എന്നൊരു സമ്പ്രദായവും നിലവിലുണ്ട് ..കൃഷ്ണനാട്ടത്തിലെ രാസക്രീഡയിലുള്ള "മുല്ലപ്പൂചുറ്റലി" നോടു സാമ്യമുള്ള ഒരു നൃത്തരീതി ഉൾപ്പെടുത്തി രണ്ടുനോക്കായ്‌ ചുരുക്കി എടുത്തുവരുന്നു ..ഇതഭ്യസിപ്പിച്ചു തുടങ്ങിയതു കലാമണ്ഡലത്തിലാണ് ..കൃഷ്ണ മുടിവച്ച് നാലുബാലന്മാർ എടുക്കുന്ന പകുതി പുറപ്പാട് കാണാൻ വളരെ മനോഹരംതന്നെ !....................................  …..5 B - നിലപ്പദം : - പുറപ്പാടു പദത്തിൻറെ തുടർച്ചയായ് മറ്റൊരു താളത്തിൽ പാടുകയും അതിനനുസരിച്ചു നൃത്തം വയ്ക്കുകയും ചെയ്യുന്നതാണ് നിലപ്പദം .. ഇതിനു "രാമപാലയ" പദമാണ് പൊതുവെ പാടാറുള്ളത് ..എന്നാൽ ഭാരതകഥകൾക്ക് "ദേവദേവഹരേ" ആണുചിതം ..മഞ്ജുതരയുടെ ആരംഭത്തിൽ പുറപ്പാടുവേഷങ്ങൾ കുമ്പിട്ടുതൊഴുതു രംഗംവിടുന്നു………………………………………………………………………………………………………………………………………………………………..........6 – മഞ്ജുതര - മേളപ്പദം : - ജയദേവകവിയുടെ " ഗീതാഗോവിന്ദ "ത്തിലെ ഇരുപത്തിഒന്നാം അഷ്ടപദിയാണ് " മഞ്ജുതര " എന്നാരംഭിക്കുന്ന പദം ..എട്ടു ചരണങ്ങൾവീതം ഓരോ പദത്തിലുമുള്ളതിനാൽ അഷ്ടപദി എന്ന പേരുവന്നു ..മഞ്ജുതരയിലെ ആറുചരണങ്ങൾ " ചമ്പ " താളത്തിൽ വിവിധ കാലങ്ങളിലായ് പാടുന്നു ..ആദ്യചരണം മോഹനരാഗത്തിലും അവസാന ചരണമായ " വിഹിതപദ്മാവതി " മദ്ധ്യമാവതി രാഗത്തിലുമായിരിക്കണമെന്നു നിർബ്ബന്ധമുണ്ട് ..ഇടയ്ക്കുള്ളവ കല്യാണി  , സാവേരി   തുടങ്ങിയ രാഗങ്ങളിലും ..പാട്ടുകാർക്കും മേളക്കാർക്കും സ്വതന്ത്രമായ് പ്രവർത്തിക്കാനുള്ള അവസരം കൂടിയാണിത് ..ആട്ടം തുടങ്ങിയാൽ ചിട്ടകൾക്കു വിധേയമായ് , നടനു സഹായകമായ രീതിയിലേ പ്രവർത്തിക്കാനാകൂ...പദംകഴിഞ്ഞ് , " ചെമ്പട " താളത്തിൽ മേളം വിസ്തരിച്ച് ഒടുവിൽ കാലം മുറുക്കി നാലാമിരട്ടിയോടെ കലാശിക്കുന്നു .........................................തുടർന്ന് , തിരശ്ശീല പിടിച്ച് അവതരിപ്പിക്കുന്ന കഥാരംഗത്തിൻറെ ശ്ലോകം ചൊല്ലി തിര താഴ്ത്തുന്നു ..കത്തി , താടി , കരി  വേഷങ്ങളാണെങ്കിൽ തിരനോക്കുണ്ട് ....................................കഥകളാടിയശേഷം " ധനാശി " പാടുന്നു ..അപ്പോൾ ഒരു സത്കഥാപാത്രം ഭക്തിപൂർവ്വം നൃത്തംചെയ്ത് രംഗവന്ദനം നടത്തി അരങ്ങത്തുനിന്നും മാറുന്നു .. തുടർന്ന് ഭാഗവതർ സന്ദർഭത്തിനു യോജിച്ച ഈശ്വരസ്തുതിപരമായ ശ്ലോകം ചൊല്ലുന്നതോടെ കളി .. അവസാനിക്കുന്നു .. "ധനാശി പാടുക " എന്ന ശൈലിയുടെ  അർത്ഥംതന്നെ അവസാനിപ്പിക്കുക എന്നാണല്ലോ .                  .........................................................................തോടയം , പുറപ്പാട് ,  മഞ്ജുതര - മേളപ്പദം എന്നീ  ചടങ്ങുകളെല്ലാം കോട്ടയത്തു തമ്പുരാൻറെ കാലത്തു നടപ്പിലാക്കിയവയാണ് ...മഞ്ജുതര ആദ്യംപാടിയതു തമ്പുരാൻറെ ഗുരു ഗോവിന്ദസ്വാമികളായിരുന്നു എന്നാണ് ഐതിഹ്യം ..ഈ ചടങ്ങുകളെല്ലാം വിട്ട് , ശുദ്ധമദ്ദളംകൊട്ടി വന്ദനശ്ലോകത്തോടെ  കഥ ആരംഭിക്കുന്ന രീതിയും പ്രചാരത്തിലായിട്ടുണ്ട് ..എന്നാൽ രാത്രി കളികൾക്ക് എല്ലാ ചടങ്ങുകളും ഉൾപ്പെടുത്താവുന്നതും , ഉൾപ്പെടുത്തേണ്ടതുമാണ്...............

35 comments:

  1. It would be great, if slokas are added along with the description.

    ReplyDelete
  2. വളരെ ഉപയോഗപ്രദമാണ്.

    ReplyDelete
  3. വളരെ ഉപയോഗപ്രദമാണ്.

    ReplyDelete
  4. വളരെ ഉപയോഗപ്രദമാണ്.

    ReplyDelete
  5. Ithil Ella chadagaukalum illallo

    ReplyDelete
  6. കഥകളിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഒരു കുറിപ്പ് തരാമോ

    ReplyDelete
  7. Very useful. Everything is explained easily.

    ReplyDelete
  8. വളരെ ഉപയോഗപ്രദമാണ്

    ReplyDelete
  9. Very helpful to me but kadhakali chollukalanu enik avisham

    ReplyDelete
  10. Thanku ithillel njn pettene😊😊

    ReplyDelete
  11. കഥകളിയുടെ ഇപ്പോഴത്തെ അവസ്ഥ എന്ത്

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. Enikku ithu schoolil venamayirunnu

    ReplyDelete
  14. Thankyou, This is very help ful 🙂

    ReplyDelete