കലാ കൃഷ്ണൻകുട്ടിപൊതുവാൾ ഒരനുസ്മരണം യശ:
കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാളാശാൻ 1960 നു
മുമ്പുതന്നെ
വാഴപ്പള്ളികളികൾക്കു
വരാറുണ്ടെങ്കിലും
ഞങ്ങൾതമ്മിലുള്ള
സൗഹൃദം
സുദൃഢമാകുന്നത്
1960 നുശേഷമാണ്
.. തെക്കേമലബാറിലുള്ള കലാകാരന്മാരെ പരിചയപ്പെടാൻ എൻറെ ഉറ്റ സ്നേഹിതൻ പരേതനായ മുണ്ടിയൂരില്ലത്ത് വിഷ്ണുനമ്പൂതിരിയുടെ
( തിരുമേനി
) സഹായം
ലഭിച്ചിരുന്നു
..അദ്ദേഹമാണ്
പൊതുവാളാശാനെ
പരിചയപ്പെടുത്തിത്തന്നതും
.........................ഞങ്ങൾക്കു ചുമതലയുള്ള
ഉത്സവക്കളികളുടെ
നടത്തിപ്പിലേക്ക്
യശ;
രാമൻകുട്ടിയാശാനും
പൊതുവാളാശാനും
വളരെയധികം
സഹായം
ചെയ്തിരുന്നു
..ഒരിയ്ക്കൽ
കലാ ഗോപിയാശാൻറെ രൌദ്രഭീമൻ വയ്ക്കാൻ നിർദ്ദേശിച്ചു
.. പക്ഷെ
, ആ
വർഷം
സാധിച്ചില്ല
..അതിനദ്ദേഹം
പറഞ്ഞത്
: " അതുസാരമില്ല , അടുത്തവർഷം
കലാമണ്ഡലം
ട്രൂപ്പു
ബുക്കു
ചെയ്യുക
.. രണ്ടുദിവസം
രൌദ്രഭീമൻ
വയ്ക്കാം
" എന്ന് തമാശയായി പറഞ്ഞത് ഓർത്തു പോകുകയാണ്
.........................................................................................................1965ലെ
കളിക്ക് രാമൻകുട്ടിയാശാൻറെ " പരശുരാമൻ
' കഴിഞ്ഞ്
കല്യാണസൌഗന്ധികത്തിലെ
ഹനുമാനും
..യശ:
കലാ
കൃഷ്ണൻനായരാശാൻറെ
ഭീമസേനൻ
..രാമൻകുട്ടിയാശാൻറെ
സന്മനസ്സും
, പൊതുവാളാശാൻറെ
പ്രേരണയും
, തിരുമേനിയുമായുള്ള
സ്നേഹബന്ധവും
ആയിരുന്നു
അനുകൂലഘടകങ്ങൾ
..രാമൻകുട്ടിആശാൻ
സമ്മതിച്ചിരുന്നെങ്കിലും
എനിക്ക്
അത്ര
ഉറപ്പുപോരാ
.. ഞാൻ
പൊതുവാളാശാനോടു
ചോദിച്ചു
: '' നോട്ടീസ്സച്ചടിക്കാമല്ലോ
? ''..ആശാൻ
സമ്മതംമൂളി
.. പരിപാടിദിവസം
രാവിലെ
പത്തുമണിയോടെ
എല്ലാവരുമെത്തി
.. വിശ്രമാവസരത്തിൽ
പ്രോഗ്രാം
നോക്കിയിട്ട്
ആശാൻ
രാമൻകുട്ടിയാശാനു
നൽകി
.. അപ്പോൾ അദ്ദേഹം: " ഇക്കുറി പരശുരാമൻ
എൻറെ
വഴിപാടാണ്
" ..രണ്ടുകഥകൾക്കും പൊതുവാളാശാൻ ആത്മാർത്ഥമായ്
കൂടിക്കൊടുത്തു........................................................................................................
......................................കഴിവുള്ള പലകലാകാരന്മാരെയും വാഴപ്പള്ളിയിൽ
വരുത്തുന്നത്തിന്
രണ്ടാശാന്മാരും
ഞങ്ങളെ
ഏറെതുണച്ചിട്ടുണ്ട്
.. 1968 ൽ പൊതുവാളാശാൻറെ ആഗ്രഹപ്രകാരം
" സഹൃദയ സംഘം "ഇവിടെ
കളി
നടത്തി
.. യശശ്ശരീരയായ കീഴ്പടത്തിൽ കുമാരൻനായർ
, വെള്ളിനേഴിനാണുനായർ ,
ലണ്ടൻ
കുമാരൻനായർ
, തുടങ്ങിയ
ആശാന്മാരും
, സദനം കൃഷ്ണൻകുട്ടി , മാടമ്പി സുബ്രമ്മണ്യൻനമ്പൂതിരി , തിരൂർനമ്പീശൻ തുടങ്ങിയ
യുവകലാകാരന്മാരും
ട്രൂപ്പിലുണ്ടായിരുന്നു
......................................................................................................ആശാൻറെ
കണ്ണും
മനസ്സും
ചെന്നെത്താത്ത
സ്ഥലമില്ല
..അരങ്ങത്തും
അണിയറയിലും
അവ
വ്യാപരിച്ചുകൊണ്ടിരിക്കും
.. ഒരിയ്ക്കൽ
പുറപ്പാടുകഴിഞ്ഞ്
മഞ്ജുതര
വിസ്തരിക്കാതെ
ഭാഗവതർ
" വിഹിത പത്മാവതി " പാടി
കലാശിച്ചു
..മാങ്കുളം
തിരുമേനി
അണിയറയിൽ
നിന്ന്
" ഗോപി " എന്നു മുദ്രകാണിച്ചു ..ആശാൻ
അതുകണ്ട്
മുന്നോട്ടുകേറി
ചെമ്പടവട്ടം
വിസ്തരിച്ചുകൊട്ടി നാലാമിരട്ടിയോടെ കലാശിച്ചു
..അങ്ങനെ
ആശാൻറെ
പ്രത്യുല്പന്നമതിത്വം
അരങ്ങത്തുണ്ടാകുമായിരുന്ന
പ്രതിസന്ധി
പരിഹരിച്ചു
...............................................വേഷം , പാട്ട്
, കൊട്ട്
, ചുട്ടി
, ചമയം
തുടങ്ങി
എല്ലാ
മേഖലകളിലും
സുചിന്തിതവും
സുദൃഢവുമായ
അഭിപ്രായങ്ങൾ
, ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും , പുസ്തകരൂപത്തിലും
( മേളപ്പദം
, മേളപ്പെരുക്കം
).പ്രസിദ്ധീ
കരിക്കപ്പെട്ടിട്ടുണ്ട്
.. അഷ്ടകലാശം , സ്ഥായീഭാവം
, വർണ്ണനകൾ
, ഇളകിയാട്ടങ്ങൾ
.അരങ്ങിൽ കൂട്ടുവേഷങ്ങളുമായി ചേർന്ന് സന്ദർഭം സജീവമാക്കുക
, രംഗത്തുകാണുന്ന
അനൗചിത്യങ്ങൾ
ഇവയെയെല്ലാം
അദ്ദേഹത്തിൻറെ
തൂലികയ്ക്കു
വിഷയീഭവിച്ചിട്ടുളള
പലകാര്യങ്ങളിൽ
ചിലതുമാത്രമാണ്
................................
..................................................ഒരു
മധുരപ്രതികാരത്തിൻറെ
കഥകൂടി
സൂചിപ്പിച്ചുകൊള്ളട്ടെ
.. 1972 ൽ എറണാകുളം ക്ലബിൻറെ വാർഷികത്തിന്
ഞാനും
തിരുമേനിയും
കൂടി
പോയി
..വാഴപ്പള്ളികളിക്ക്
കലാകാരന്മാരെ
ബുക്കുചെയ്യുകയും
വേണം
.. ഞങ്ങൾ
കലാ
കേശവനേയും
, കലാ
ചന്ദ്രമന്നാടിയരേയും
ക്ഷണിച്ചു
.. എന്നിട്ട്
ആശാനെ
സമീപിച്ചു
..അദ്ദേഹം
ഇതൊക്കെ
കണ്ടുകൊണ്ടിരിയ്ക്കുകയായിരുന്നു
..അതിനാൽ
പരിഭവം
തോന്നുകയും
അതു
പ്രകടിപ്പിക്കുകയും
ചെയ്തു
.. വാഴപ്പള്ളി
കളികഴിഞ്ഞ്
ഞാൻ
പറഞ്ഞു;
'' കഴിഞ്ഞവർഷം
ആശാനോട്
അപമര്യാദയായി
പെരുമാറിയ
സ്ഥലത്ത്
ഈ
വർഷം
ആരെയും
കിട്ടാതെ
പോയി
.. അതുതന്നെയായിരുന്നു
ഞങ്ങളുടെ
ഉദ്ദേശ്യവും
" ..അദ്ദേഹം കൃതജ്ഞയോടെ എന്നെ
നോക്കി
....................................................ഇങ്ങനെ , ചിതറിക്കിടക്കുന്ന
ചില
അനുഭവങ്ങളുടെ
കീറുകൾ
തപ്പിയെടുത്ത്
നിരത്തിവച്ചു
എന്നേയുള്ളു
.. കഥകളിയിലെ
വിജ്ഞാനപ്രദമായ
പല
അറിവുകളും
പകർന്നുതന്ന
യശ:
കലാ
കൃഷ്ണൻകുട്ടി
പൊതുവാളാശാന്
എൻറെ
ഹൃദയംനിറഞ്ഞ സ്മരണാഞ്ജലികൾ !!!!!!!!!!
No comments:
Post a Comment