Tuesday, 16 June 2015

- ; ചിട്ടാപ്രധാനമായ ചിലഇളകിയാട്ടങ്ങൾ : -..........................................

    ചിട്ടാപ്രധാനമായചിലഇളകിയാട്ടങ്ങൾ.........................1 - രാവണോത്ഭവം കഥയിൽ രാവണൻറെ തപസ്സാട്ടം  : - ………….തിരനോട്ടവും ഉത്തരീയം വീശൽ എന്ന കഥകളിച്ചടങ്ങും കഴിഞ്ഞശേഷം : എനിക്ക് ഏറ്റം സുഖം ഭവിച്ചു .. അതിനുകാരണമെന്ത്  ?  വിചാരിച്ച് , മനസ്സിലായി .. ഞാൻ പണ്ട് ത്രൈലോക്യനാഥനായ  ബ്രഹ്മാവിനെ തപസ്സുചെയ്ത് ആഗ്രഹമുള്ള വരങ്ങളൊക്കെയും വാങ്ങി .. അതിനാൽ ഏറ്റവും സുഖം ഭവിച്ചു .. എന്നാൽ എനിക്കു വരംതരണേ എന്നുയാചിച്ചു വാങ്ങിയതല്ല .. ഏറ്റവും വീര്യത്തോടെ , കൊണ്ടുവാ , കൊണ്ടുവാ , വെക്ക് , വെക്ക് എന്ന് ബലത്താൽ വാങ്ങിയതാണ് .. വീണ്ടും വിചാരിച്ച്ബ്രഹ്മാവിനെ  തപസ്സുചെയ്യാൻ കാരണമെന്ത്മനസ്സിലായി .. ഞാൻ പണ്ട് അമ്മയോടും സഹോദരന്മാരോടുംകൂടി മധുവനത്തിൽ സഞ്ചരിക്കുന്ന സമയം , ഒരു ദിവസം സൂര്യരശ്മിയേറ്റു തളർന്ന് അമ്മയുടെമടിയിൽ കിടന്നുറങ്ങി ..അപ്പോൾ അമ്മ : ഇവൻറെ മുഖം ചന്ദ്രനുതുല്യംതന്നെ ..ഇവനെ ലഭിച്ചത് എൻറെ ഭാഗ്യം .. പുത്രൻറെ മുഖവും കൈകാലുകളും തലോടി താലോലിച്ചുറക്കുന്നു .. അപ്പോൾ ഒരു ശബ്ദം കേൾക്കുന്നതായ് നടിക്കുന്നു .. ശബ്ദം കൂടിക്കൂടി വരുന്നു ..മുകളിൽ നോക്കിയിട്ട് , പെരുമ്പറ കൊട്ടി പുഷ്പക വിമാനത്തിൽ പോകുന്നതാര്വൈശ്രവണൻ തന്നെ .. പിന്നെ വൈശ്രവണനെ നോക്കി അസൂയ , പുത്രനെ നോക്കി വ്യസനം ഇവ മാറി മാറി നടിക്കുന്നു ..രണ്ടു പേരുടെയും അച്ഛൻ ഒന്നുതന്നെ , വ്യസനിക്കുന്നു .. രാവണൻ ഉറക്കത്തിൽ നിന്നുണരുന്ന ചേഷ്ടകൾ കാണിച്ച് വീണ്ടും ഉറങ്ങുന്നു .. ദേഹത്ത് കണ്ണീർകണങ്ങൾവീണ് ഞട്ടിഉണർന്നു .. അമ്മ കരയുന്നതിനു കാരണം ആരാഞ്ഞു .. കാര്യംഗ്രഹിച്ച് , വൈശ്രവണനെ ബന്ധിച്ചു പാദത്തിങ്കൽ വയ്ക്കാം , സന്തോഷമായില്ലേഞാൻ ഉടനെ ബ്രഹ്മാവിനെ തപസ്സു ചെയ്യാൻ പോകുന്നു .. സന്തോഷത്തോടെ ഇരുന്നാലും ....................................................................... .................................അമ്മയെ വന്ദിച്ചുമാറുന്നതായ് കാണിച്ച് , രംഗത്തിൽത്തന്നെ പ്രവേശിച്ച് , ഇനി വേഗം ബ്രഹ്മാവിനെ തപസ്സുചെയ്യാൻ പോവുകതന്നെ .. തപസ്സുചെയ്യേണ്ടുന്ന സ്ഥലം എവിടെ ? : ഗോകർണ്ണക്ഷേത്രംതന്നെ .. തപസ്സു ചെയ്യേണ്ടതെങ്ങിനെ ? : പഞ്ചാഗ്നിമധ്യത്തിലിരുന്നു തന്നെ .. ഇനി സോദരന്മാരുടെ മനസ്സും അറിയുകതന്നെ .. സോദരന്മാരെ കണ്ടതായ് നടിച്ച് : ഞാൻ ബ്രഹ്മാവിനെ തപസ്സുചെയ്യാൻ പോകുന്നു .. നിങ്ങളും പോരികയല്ലേ ? അവരുടെ അനുസരണ മനസ്സിലാക്കി , വിഭീഷണനെ വലത്തും കുംഭകർണ്ണനെ ഇടത്തും നിർത്തി .. അല്ലേ കുംഭകർണ്ണാ , നീ ദേവകളെ ജയിപ്പാനുള്ള വരം വാങ്ങിയാലും .. വിഭീഷണാ , നീയും ഇവനെപ്പോലെതന്നെ , രണ്ടു പേരെയും അനുഗ്രഹിച്ച് ഗോകർണ്ണത്തേക്കു യാത്രയായി ............................................................................................... ...................................ഗോകർണ്ണത്തിലെത്തി എന്നനിലയിൽ ഒരു സ്ഥലം വൃത്തിയാക്കി അതിൽ നാലു ഹോമകുണ്ഡവും ഉണ്ടാക്കി .. ഇനി ഒന്ന്ആദിത്യൻ തന്നെ .. ആദിത്യനോടായ് :  എൻറെ തപസ്സുകഴിയുന്നതുവരെ അവിടെ നിന്നിളകരുത്  ..പിന്നെ നാലു കുണ്ഡങ്ങളിലും വിറകടുക്കി  , സ്നാനംചെയ്ത് ഭസ്മംധരിച്ചു .. എന്നിട്ട് അഗ്നിപകർന്ന് എണ്ണ , നെയ്യ് മുതലായവ ഒഴിച്ചു ജ്വലിപ്പിച്ച് നാലു കുണ്ഡങ്ങളുടെയും നടുവിലിരുന്ന് സൂര്യനിൽ ദൃഷ്ടിപ്പതിപ്പിച്ചുകൊണ്ടു തപസ്സു ചെയ്യുന്ന നിലയിൽ ഇരിക്കുന്നു .. നാലുതാളവട്ടത്തിനുശേഷം മനസ്സിളകി , കണ്ണെടുത്ത് ബ്രഹ്മാവിനെ എങ്ങാനും കാണുന്നുണ്ടോയെന്ന് ഇരുവശത്തേക്കും നോക്കി ...ബ്രഹ്മാവ് പ്രത്യക്ഷമായില്ല .. ഇനി ചെയ്യേണ്ടതെന്ത് : എനിക്കു പത്തുശിരസ്സുള്ളതിൽ ഒരു ശിരസ്സറുത്തു ഹോമിക്കുക തന്നെ ..വാളെടുത്ത്അരയിൽ കുത്തിപ്പിടിച്ച്ആകാശത്തു ദേവകളെനോക്കി - ഞാൻ വാളിളക്കുന്ന സമയം എൻറെ മനസ്സിളകി  , അതു കാണാമെന്നു വിചാരിച്ച് നിങ്ങൾ സന്തോഷിക്കേണ്ടാ , ഞാൻ വാൾ ഇളക്കുന്നതല്ലാ .. തൻറെ ഇരുവശത്തുമുള്ള ശിരസ്സുകൾ വേറെ വേറെ നോക്കി അതിൽ ഒരു ശിരസ്സ്‌ ( മ്ലാനവദനമുള്ള )    പിടിച്ചറുത്തു തലമുടി വലിച്ചുകളഞ്ഞ്വലം ഭാഗത്തെ കുണ്ഡത്തിൽ ഹോമിച്ച് പൊട്ടുന്നുവെന്നു കാണിച്ച് , നാലു കുണ്ഡത്തിലേയും അഗ്നി ഇരുകൈകൾ കൊണ്ടും ജ്വലിപ്പിച്ച് ഇനി തപസ്സു ചെയ്യുകതന്നെ എന്നുകാണിച്ചു വീണ്ടും തപസ്സുചെയ്യുന്നു ........................................................................... ........................................പിന്നെയും നാലു താളവട്ടത്തിനപ്പുറം , മനസ്സിളകി   കണ്ണെടുത്ത് ബ്രഹ്മാവിനെ കാണുന്നുണ്ടോ എന്ന് എല്ലാടവും നോക്കി  - ഇനിയും ബ്രഹ്മാവ്പ്രത്യക്ഷമായില്ല  , ഇനി ചെയ്യേണ്ടതെന്ത് ? വിചാരിച്ച് , ആകട്ടെ , എൻറെ ഒരു ശിരസ്സൊഴികെ എല്ലാം അറുത്തു ഹോമിക്കുകതന്നെ .................................................................................................................................വാളെടുത്തു കുത്തിപ്പിടിച്ച്  അലറി ഇരുഭാഗത്തുള്ള ശിരസ്സുകൾ വേറെ  വേറെ അറുത്തു നാലു കുണ്ഡങ്ങളിലും ഹോമിച്ച്നാലിലും ശിരസ്സു പൊട്ടുന്നതായ് കാണിച്ച് , ഹോമദ്രവ്യങ്ങൾ ഒഴിച്ച് തീക്കനലുകൾ കോരിച്ചൊരിഞ്ഞ്ഒന്നലറിക്കൊണ്ടു കത്തിജ്വലിക്കുന്ന അഗ്നിമദ്ധ്യത്തിൽ ഒരു കാലിന്മേൽനിന്ന് സൂര്യനിൽ ദൃഷ്ടിപതിപ്പിച്ചു തപസ്സുചെയ്യുന്നു .. എട്ടു താളവട്ടത്തിനപ്പുറം മനസ്സിളകി കണ്ണെടുത്ത് അൽപ്പം ക്ഷീണിതനായി ബ്രഹ്മാവിനെ എല്ലാടവും തിരഞ്ഞുകാണാഞ്ഞ് ബുദ്ധിക്ഷയത്തോടെ കൈകാൽ തളർത്തിയിരുന്ന് : കഷ്ടംഎൻറെ ശിരസ്സൊക്കെയും നശിച്ചുവല്ലൊ ..ഇനി തപസ്സുപേക്ഷിച്ചു പോവുകതന്നെ .. എല്ലാടവും ഒന്നുകൂടിനോക്കി , ശിരസ്സുതാഴ്ത്തി , കൈകൾ പിന്നിൽപിടിച്ച് രണ്ടുമൂന്നടി പിന്നോക്കം പതുക്കെമാറി തിരിയുവാൻതുടങ്ങുന്ന സമയം പെട്ടെന്നു ധൈര്യത്തോടെ മുന്നോക്കംതന്നെ തിരിഞ്ഞ് : പാടില്ല , പണ്ട് ഒരു രാക്ഷസൻ ബ്രഹ്മാവിനെ തപസ്സുചെയ്തു പ്രത്യക്ഷമാവാതെ ജീവനാശം വരുത്തി എന്ന അപകീർത്തി നിനക്കു ഞാൻതന്നേക്കാം , നോക്കിക്കോ ..ഒരു ശിരസ്സുള്ളതുകൂടി അറക്കുകതന്നെ .. വാളെടുത്തു വീശുന്നസമയം കഴുത്തിൽ തട്ടാതെ വാൾ പിടിച്ചപ്രകാരം ഇടത്തുകൈകൊണ്ടു തടഞ്ഞ്ഒന്നലറി കണ്ണടച്ചുനിൽക്കുന്നു .. പിന്നീട് ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു എന്ന നിലയിൽ :  അരുത് , കോപിക്കേണ്ട , ഇഷ്ടമുള്ളവരം ഇതാതന്നേക്കാം .. ശിരസ്സൊക്കെയും ഉളവായി , ഇഷ്ടമെന്തെന്നു പറഞ്ഞാലും  .. രാവണൻ കണ്ണുതുറന്നു ..ബ്രഹ്മാവിൻ തേജസ്സുകണ്ടു ഭക്തിനടിച്ച് , പിന്നെ ശിരസ്സുനിവർത്തി നോക്കി , തൻറെ ശിരസ്സുകൾ മുൻപോലെ ഉണ്ടായതുംനോക്കി സന്തോഷിച്ചു .. വലതുമാറി ബ്രഹ്മാവെന്നനിലയിൽ  :  ഇനി ഇഷ്ടമുള്ള വരങ്ങൾ ചോദിക്കാം .. ഇടത്തുവശത്തേക്കു മാറിനിന്നു രാവണനായിട്ട് :  അല്ലേ , ബ്രഹ്മാവേ ! ത്രൈലോക്യം ജയിപ്പാനുള്ള വരംതരണം  എന്നു കാണിച്ചുവാങ്ങി  ..  ഇനി വളരെ യശസ്സുണ്ടാവാൻ വരം തരണം .. അതുംവാങ്ങി .. വളരെ ഐശ്വര്യം ( ധനം ) ഉണ്ടാവാൻ വരം തരണം  ..മുന്നോക്കംചെന്ന് വരവും രണ്ടു കൈകൊണ്ടും വാങ്ങിയശേഷം ഒക്കെയായെന്നു തോന്നുന്നു എന്നു കാണിച്ചു ബ്രഹ്മാവിനെ വന്ദിക്കാൻ തുടങ്ങുമ്പോൾ പെട്ടെന്ന്‌ : വരട്ടെ , വരട്ടെ ,നിൽക്കു , നിൽക്കു ഒന്നുകൂടിയുണ്ട് ; അതും പറയാം : മനുഷ്യനല്ലാതെ മറ്റൊരു ജീവിയാലും എനിക്കുമരണം സംഭവിക്കരുത് എന്ന വരവുംകൂടി കൊണ്ടുവാ , കൊണ്ടുവാ , വയ്ക്ക് , വയ്ക്ക് എന്നു കാണിച്ചു വലംകൈ കൊണ്ടുമാത്രം വാങ്ങി ബ്രഹ്മാവിനെ നോക്കി : ഒക്കെയും ആയി .. ഇനി വേഗംപോകാം .. ( ആകെ നാലുവരങ്ങൾ )...ഗർവ്വവീരനായികൈകെട്ടി അല്പസമയംനിന്ന് ബ്രഹ്മാവിനോടായ് : " ! പോയില്ലേ ? പോകാം " ബ്രഹ്മാവ്കൈകൾകൂപ്പി മറയുന്നതായ് നടിച്ച് തിരികെ രംഗത്തിൽ പ്രവേശിച്ച്അതിസന്തോഷം , ഗർവ്വ് ഇവ നടിച്ചുകൊണ്ട്‌ : ഇനി എനിക്കുതുല്യം ബലവീര്യവാനായ്ഇന്നു ത്രൈലോക്യത്തിലാരുമില്ല .. ഇനി സോദരന്മാർക്കുകിട്ടിയവരവുംഎന്തെന്ന്അറിയുകതന്നെ.......................................................................................................................................( അവലംബം - നാട്ട്യാചാര്യൻ പട്ടിക്കാന്തൊടി രാവുണ്ണിമേനോൻറെ ആട്ടക്രമം )…………………………………          ............................................2 -.ബാലിവിജയം ................................................കൈലാസോദ്ധാരണം  ; -     ബാലിയെ ബന്ധിപ്പാനായ് രാവണൻ നാരദനുമായ് തേരിൽകയറാൻ തുടങ്ങുമ്പോൾ നാരദൻ വാളുകണ്ട് ; ഇതെന്തിന് ? എവിടെനിന്നുകിട്ടി  ? എന്നുചോദിക്കുന്നു .. രാവണൻ : വാളുകിട്ടിയകഥ വഴിപോലെ കേട്ടാലും ..ഞാൻ ബാല്യകാലത്ത് ബ്രഹ്മാവിനെ തപസ്സുചെയ്ത് ആഗ്രഹിച്ച വരങ്ങളെല്ലാം വാങ്ങിവന്ന്  , മണ്ഡോദരിയെ വിവാഹംചെയ്ത് ലങ്കയിൽ വാഴുന്നകാലം ജ്യേഷ്ഠനായ വൈശ്രവണൻ ഒരു ദൂതനെ അയച്ചു .. ബ്രാഹ്മണരുടെ വേദാദ്ധ്യയനം , പരസ്തീകളുടെ പാതിവ്രത്യം , മഹർഷിമാരുടെ യാഗാദികർമ്മങ്ങൾ .ഇവ ഭംഗപ്പെടുത്തുന്നത് നന്നല്ല  ഇപ്രകാരം ജ്യേഷ്ഠൻ നിയോഗിച്ചിരിക്കുന്നു എന്നറിയിച്ചു .. ആസമയം കോപിഷ്ഠനായ് ദൂതനെ വധിച്ച്‌ , വാള് രക്തംതുടച്ച് അരയിലിട്ടു ..ഇനി എന്ത് ? വൈശ്രവണനെ യുദ്ധത്തിൽ ജയിക്കതന്നെ ..സൈന്യസമേതം അളകാപുരിയിലെത്തി  വൈശ്രവണനെ തോൽപ്പിച്ച് പുഷ്പകവിമാനവുമായ് മടങ്ങുന്നവഴി വിമാനത്തിനു മാർഗ്ഗ തടസംനേരിട്ടു .. എന്ത് ? എന്നുചോദിച്ചപ്പോൾ ഒരു പർവ്വതത്തിൽ തട്ടിനിൽക്കുന്നുവെന്ന് ദൂതൻപറഞ്ഞു .. രാവണൻ രഥത്തിൽ നിന്നിറങ്ങി പർവ്വതത്തിൻറെ ഉയരവും വലിപ്പവും നോക്കിക്കണ്ട് ദൃഢമുഷ്ടി പ്രയോഗിച്ചു നീട്ടിക്കുടഞ്ഞ്‌ രണ്ടുമൂന്നുപ്രാവശ്യം പർവ്വതത്തിന്മേലിടിക്കുന്നു .. പിന്നെതാണിരുന്ന് കൈത്തലംരണ്ടും അടിക്കുകടത്തി  പർവ്വതം ഉയർത്തി നെഞ്ചിൽതാങ്ങി ക്രമേണ ഓരോകൈയിലും മാറിമാറി എടുത്ത്അമ്മാനമാടുന്നു.... .................................................പാർവ്വതീ വിരഹം .......................................................രാവണൻ നാരദനോട് ; അങ്ങനെ കൈലാസമെടുത്ത് അമ്മാനമാടുന്ന സമയത്ത് പാർവ്വതി ശിവനുമായി കലഹിച്ചിരിക്കയായിരുന്നു .. അതുനുകാരണം എന്തെന്നാൽ ഒരുദിവസം ശിവൻ പാർവ്വതിയെ മടിയിലിരുത്തി ആലിംഗനം ചെയ്യുകയായിരുന്നു .. ദേവസ്ത്രീകൾ കൈലാസത്തിൽവന്ന് അംബര ഗംഗയിൽ കുളിക്കാൻപോവാൻ പാർവ്വതിയെ നിർബന്ധിച്ചു .. പാർവ്വതി അവരോടു നിൽക്കാൻ പറയുന്നു .. പാർവ്വതി : ഞാൻ ദേവസ്ത്രീകളുടെകൂടെ ഗംഗയിൽ സ്നാനം   ചെയ്തുവരട്ടയോ ? ശിവൻ കേട്ടതായ് ഭാവിക്കുന്നില്ല .. പാർവ്വതി പിന്നെയും ചോദിച്ചു ..ശിവൻ ; ഇപ്പോൾ പോകേണ്ട .. ശിവൻ ആവശ്യപ്പെട്ടു വന്നതാണ് ദേവസ്ത്രീകൾ ..പാർവ്വതി സങ്കടത്തോടെ വീണ്ടും ചോദിച്ചു .. ശിവൻ : പോയി ഉടനെ വന്നേക്കണം ,എങ്കിൽ പോകാം .. പാർവ്വതി എഴുനേറ്റു .. ഗംഗയെനോക്കി അസൂയനടിച്ചു .. സ്ത്രീകളെ   നിൽക്കാൻ പറഞ്ഞിട്ട് ,ഇനി എന്താ വേണ്ടത് ? ഞാൻ പോയാൽ ശിവൻ ഗംഗയോടുകൂടി രമിക്കും .. അതുതടയാൻ എന്താ ചെയ്യേണ്ടത് ? , എൻറെ കുട്ടികളെ സമീപത്തിരുത്തി പോകതന്നെ .. സുബ്രഹ്മണ്യനെ ശിവൻറെ ഇടതുവശം ഇരുത്തി ..ഞാൻ കുളി കഴിഞ്ഞു വരുന്ന സമയം വരെ ഇവിടെയിരിക്കണം , എങ്ങും പോകരുത് .. മകളെവിളിച്ചു  വലത്തുപുറത്തിരുത്തി .. ഞാൻ വരുന്നതുവരെ ഇവിടെയിരിക്കണം എന്നുപറയുന്നു .. ഗണപതിയെ വിളിച്ച് : എടോ , ഗജമുഖാ ! ഞാൻ കുളിച്ചു വരുംവരെ അച്ഛൻറെ മടിയിലിരിക്കണം .. ഞാൻ വന്നിട്ട് വയറുനിറയെ അപ്പംതരാം എന്നുപറഞ്ഞ്ശിവൻറെ മടിയിലിരുത്തി ..പാർവ്വതി യാത്രചോദിച്ച് ദേവസ്ത്രീകളുടെ കൈകോർത്തുപിടിച്ച് പോകുന്നു …………………………….........................പാർവ്വതി പോയിക്കഴിഞ്ഞ് , ശിവൻ ഗംഗയെനോക്കി പ്രേമംനടിക്കുന്നു .. സുബ്രഹ്മണ്യനെ ഗൌരവത്തിൽ വിളിച്ച് : നീ ഇപ്രകാരം വെറുതെയിരിക്കുന്നതെന്ത് ? പോയി ജ്യോതിഷം , വേദം ഇവ പഠിക്കുക .. സുബ്രഹ്മണ്യൻ പോയി .. മകളെനോക്കി  പാട്ടുപഠിക്കാൻ ആജ്ഞാപിച്ചു .. വീണ്ടും ഗംഗയെനോക്കി പ്രേമംനടിച്ച് : എടോ ഗണപതേ . താഴെ ഇറങ്ങിയിരിക്കൂ , തുട വേദനയെടുക്കുന്നു .. ഗണപതി : അമ്മവരുമ്പോൾ എനിക്കുനിറച്ച്അപ്പം തരാമെന്നുപറഞ്ഞു .. അതുകൊണ്ടുഞാൻ മടിയിൽ നിന്നിറങ്ങുകയില്ല .. ശിവൻ : ഞാൻ നിനക്ക്ധാരാളം അപ്പംതരാം , ധാരാളം അപ്പം എടുത്ത്വായിലിട്ടുകൊടുക്കുന്നു .. ഗണപതി അതെല്ലാം വാങ്ങിതിന്നുന്നു .. വീണ്ടും തുടവേദന എടുക്കുന്നുവെന്നുകാട്ടി ഇറങ്ങിയിരിക്കാൻ പറഞ്ഞു .. അമ്മ എന്നെഅടിക്കും , ഞാനിറങ്ങുന്നില്ല .. ശിവൻ ദേഷ്യപ്പെട്ട് ഗണപതിയുടെ കഴുത്തിൽപ്പിടിച്ച് കൈലാസതിൻറെ താഴ്വരയിലേക്കു തള്ളിയിട്ടു .. ഗണപതി ഉരുണ്ടുരുണ്ടു താഴെവീണു .. ശിവൻ ചുറ്റുംനോക്കി കതകടച്ചിരുന്ന് ജടയഴിച്ചു ഗംഗയെയെടുത്ത് ആലിംഗനം ചെയ്യാൻതുടങ്ങി .. ഉടൻ എന്തോ ശബ്ദംകേട്ട് ഗംഗയെവേഗം ജടയിൽമറച്ചു .. ആരുമില്ലെന്നു മനസിലാക്കി പിന്നെയും ഗംഗയെയെടുത്ത് ആലിങ്കനചുംബനാദികൾ ചെയ്യാൻതുടങ്ങി .. അപ്പോൾ  നിങ്ങൾ ( നാരദൻ ) ചെന്നുവിളിച്ചില്ലേ ? ശിവനും പാർവ്വതിയുംകൂടി അകത്തിരിക്കുന്നുവെന്ന വ്യാജവാക്യം കേട്ടു നിങ്ങൾ ചിരിച്ചുകൊണ്ട് ഗംഗയിലേക്കു തിരിച്ചില്ലേ ? പാർവ്വതി ദേവസ്ത്രീകളോടുകൂടി  ജലക്രീഡയിലേർപ്പെട്ടിരിക്കുകയായിരുന്നു ..ആസമയം , കൈലാസത്തുചെന്നപ്പോഴും പാർവ്വതി - ഇവിടെയും പാർവ്വതി - ശിവനു പാർവ്വതി രണ്ടുണ്ടോ ? എന്നു വീണയിൽ വായിച്ചുകൊണ്ട് അടുത്തുചെന്നില്ലേ ?.. ഇതുകേട്ടു പാർവ്വതി കോപത്തോടും ധൃതിയോടും കൂടിമുങ്ങി തലമുടി ചുറ്റിക്കെട്ടി , വസ്ത്രം  ഞെക്കിയെടുത്തു കുളിച്ചുകേറി കൈലാസത്തിലേക്കു തിരിച്ചു  .. താഴ്വരയിൽ ഗണപതി വീണുകിടക്കുന്നതുകണ്ടു  ദു:ഖിച്ച് , എടുത്ത് ഒക്കത്തിലണച്ചു സമാധാനിപ്പിച്ചു ..കൈലാസത്തിൽ വന്നുകതകു തള്ളിത്തുറന്നു ശിവനെ കോപശോകങ്ങളോടെ  നോക്കുന്നു ..ആസമയം ശിവൻ അതിവേഗം ഗംഗയെ ജടയിലാക്കിക്കെട്ടി  .. പാർവ്വതി സന്ദേഹിക്കുന്ന സംഗതിയൊന്നുമറിഞ്ഞില്ല എന്നമട്ടിൽ പാർവ്വതിയോടു കോപഹേതു ആരായുന്നു .. അപ്പോൾ ദു:ഖം , കോപം , അസൂയ ഇവകളോടുകൂടി ശിവനെനോക്കി ഒരുകുട്ടിയെ എളിയിലും മറ്റു രണ്ടുപേരെ കൈക്കുപിടിച്ചും പുറപ്പെട്ടു .......................................... സമയത്താണ് ഞാൻ കൈലാസം എടുത്തെറിയുന്നത്‌ .. അപ്പോൾ പാർവ്വതി ഭയപ്പെട്ടുവീഴാൻ  തുടങ്ങി .. ഓടിച്ചെന്നുശിവനെ കെട്ടിപ്പിടിച്ചു .. ശിവൻ അത്ഭുതത്തോടെ ഇതിൻറെഹേതു എന്തെന്നുചിന്തിച്ച്‌ : എൻറെ ഭക്തനായ രാവണൻ ഇതിനു സംഗതിയാക്കിയതാണ് .. ഉടനെ എന്നെ അനുഗ്രഹിക്കുന്നതിനു സന്തുഷ്ടനായ്വന്ന് " ചന്ദ്രഹാസം " എന്ന വാളും , രാവണൻ എന്ന പേരും ,  തൊടുവാനുള്ള സിന്ദൂരവും തന്നനുഗ്രഹിച്ചു ..പാർവ്വതി എന്തുവരം വേണമെന്നുചോദിച്ചു .,. സ്തീകളോടു വരംവാങ്ങാറില്ല എന്നു ഞാൻ പറഞ്ഞു .. ഇങ്ങനെ കിട്ടിയാതാണ് വാള്.............................................................................  ..........................                                      3 – നരകാസുരവധം - ചെറിയ നരകാസുരൻ - .................................ശബ്‌ദവർണ്ണന : …..പദംകഴിഞ്ഞ് നരകാസുരൻ പത്നിയുമായി കൂട്ടിപ്പിടിച്ചിരിക്കുന്ന സമയം ചെറുതായശബ്ദം കേൾക്കുന്നതായ് നടിച്ച് , ഗണ്യമാക്കാതെ പിന്നെയും പഴയപടി ഇരിക്കുന്നു .. സാമാന്യമായശബ്ദം കേൾക്കുന്നതായ്  മുൻപോലെനടിച്ച് , ഇതെന്ത് ? എന്നുചിന്തിച്ച് ഭാര്യയെ അന്തപുരത്തിലേക്കയച്ചു പീഠത്തിലിരിക്കുന്നു .. വീണ്ടും ഘോരശബ്ദംകേട്ട് ചെവിപൊട്ടുന്നതെന്നു കാണിച്ച്പർവ്വതങ്ങൾ പറന്നുവരികയാണോ  എന്നുശങ്കിക്കുന്നു .. "അല്ലാ" എന്നുകാണിച്ച് , പർവ്വതങ്ങളുടെ ചിറകുകൾ പണ്ട്ഇന്ദ്രൻ വജ്രംകൊണ്ടു മുറിച്ചതിനാൽ പറക്കയില്ല എന്നുവിചാരിക്കുന്നു .. വീണ്ടുംശബ്ദം കേട്ടിട്ട് സമുദ്രം അതിർത്തി കടന്നുവരുന്നോ എന്നുസംശയിച്ച് , "അല്ലാ " എന്നുകാണിക്കുന്നു .. സമുദ്രം ഒരുകാലത്തും സത്യം ലംഘിക്കുന്നതല്ല  .. ( )ർവ്വൻ എന്നമഹർഷി സമുദ്രജലം കുടിച്ചു വറ്റിക്കുന്നതിന് ബഡവാഗ്നിയെ സമുദ്രത്തിൽ സ്ഥാപിച്ചിട്ടുണ്ട് .. പിന്നെ എന്ത് ? ............................ ......................................ശൂർപ്പണാങ്കം - പകർന്നാട്ടം - പീഠത്തിൽ കയറിനിന്നു ദൂരെനോക്കുന്നു .. ഇറങ്ങിനിന്ന് , പർവ്വതത്തിൻറെ മുകളിൽനിന്നു പലവഴി ഒഴുകിവരുന്ന നദിപോലെ ചോരയുംഒലിപ്പിച്ചു വരുന്നതാര് ? വീണ്ടും പീഠത്തിൽ  കേറി സൂക്ഷിച്ചുനോക്കി : എൻറെ ദൂതിയായരാക്ഷസി ( നക്രതുണ്ഡി ) - ഇവളുടെ മൂക്കുംമുലകളുംഛ്ഏദിപ്പാൻ ഹേതു എന്ത് ? താഴെയിറങ്ങി   പരിഭ്രമത്തോടെ മുമ്പോട്ടും ഭയത്തോടെ പുറകോട്ടും രണ്ടുമൂന്നുപ്രാവശ്യം തിരിഞ്ഞോടി , വന്നുനിൽക്കുന്നു .. ..( തുടർന്ന് രക്തം ഒ ലിച്ചുകൊണ്ടുള്ള നക്രതുണ്ഡി - നിണം - രംഗത്തവതരിപ്പിക്കാറുണ്ട് .. എന്നാൽ നക്രതുണ്ഡിയുടെഭാഗം നരകാസുരൻന്നെ പകർന്നാടുന്നതാണ് കാണാൻഭംഗി ) .. ആസമയത്ത് , അറ്റമുലകൾ താങ്ങിക്കൊണ്ടു ദീനസ്വരത്തോടെ വന്നിരിക്കുന്നതായ്നരകൻ നടിക്കുന്നു .. എന്നിട്ട് : നിന്നെ ഇപ്രകാരം ചെയ്തതാര് ? വേഗം പറയൂ ..രാക്ഷസിയായിട്ട് : ഞാൻ സ്വർഗ്ഗത്തുപോയി ദേവസ്ത്രീകളെ പിടിച്ച് കൊണ്ടുവരാൻ തുടങ്ങുമ്പോൾ ജയന്തൻ എൻറെ കർണനാസികാകുചങ്ങളെ ഇപ്രകാരമാക്കി , കണ്ടാലും .. അവനെകൊന്ന് രക്തവുംമാംസവുംതന്ന് എന്നെ തൃപ്തിപ്പെടുത്തണേ എന്നുയാചിക്കുന്നു .. നരകൻ : ഇന്ദ്രൻ നിന്ദ്യൻ , കണ്ടോ എന്നു ചൂണ്ടിക്കാട്ടി , രാക്ഷസിയോട് : ഒട്ടും ദു;ഖിക്കേണ്ട  , അവനെകൊന്ന് വയറുനിറച്ചു രക്തവുംമാംസവും കൊണ്ടുവന്നുതരാം എന്നുകാട്ടി പോകാൻ ആംഗ്യത്തോടെ ആജ്ഞാപിക്കുന്നു .. തൃപ്തിയായില്ലേ ? എന്നാൽ അവൻറെ കഴുത്തു മുറിച്ചെടുത്തുരക്തം ഒഴിച്ചുതരാം  .. ദൂതരെവിളിച്ച്‌ , എടുത്തുകൊണ്ടുപോയി ശുശ്രുഷിക്കാനാജ്ഞാപിക്കുന്നു ..രാക്ഷസി പാരവശ്യത്തോടെ പോകുന്നു...............................................                          ………..........നരകൻ പീഠത്തിൽ ഒറ്റക്കാൽചവുട്ടിനിന്ന് , ഇനി എന്ത് എന്നു വിചാരിച്ച് , ഇന്ദ്രനെ ജയിക്കാൻപോകതന്നെ .. സൂതൻ തേരുപൂട്ടിക്കെട്ടിയും സൈന്യങ്ങൾ സായുധരായും വരാൻ ആജ്ഞാപിക്കുന്നു .. സൂതൻ തേരുപൂട്ടിക്കെട്ടി അലങ്കരിച്ചുകൊണ്ടുവന്നു വണങ്ങുന്നതായ് നടിക്കുന്നു ആടുന്നു .……….......................................പടപ്പുറപ്പാട്        ............................................സൈന്യങ്ങൾ യുദ്ധത്തിനു തയ്യാറായ് വരുന്ന ശബ്ദം കേട്ടതായ് നടിക്കുന്നു .. ഉടൻതന്നെ സ്വയം തയ്യാറാകുന്നു .. വലതുകൈ നീട്ടി അമ്പും വില്ലും വാങ്ങി വില്ലുകുലച്ചു ഞാണേറ്റുന്നു .. പയറ്റി രഥത്തിൽ വയ്ക്കുന്നു .. വാളും പരിചയും  , കുന്തം , കടുത്തില തുടങ്ങി ഓരോ ആയുധമായ് പയറ്റി വാള് അരയിലും മറ്റുള്ളവ തേരിലും വയ്ക്കുന്നു .. പിന്നീട് ധാരാളം ആയുധങ്ങൾ തേരിൽ നിറക്കുന്നു .. പീഠത്തിൽകേറി സൈന്യങ്ങളെ  നോക്കിക്കണ്ട്സ്വർഗ്ഗത്തിലേക്കു പോകാൻ ആജ്ഞാപിച്ചശേഷം തേരിൽകേറി പുറപ്പെടുന്നു ................................... ......................................................സ്വർഗ്ഗവർണ്ണന.............................................. .....സ്വർഗ്ഗത്തിലെത്തി എന്നുകാട്ടി , പീഠത്തിൽകേറിനിന്ന് സ്വർഗ്ഗം നോക്കിക്കണ്ടു , താഴെചാടി ചുറ്റുംനോക്കുന്നു .. വാതിൽ , നിലകൾ , താഴികകുടം രത്നഖചിതത്വം മുതലായവ കാണിച്ച് ഗോപുരം നോക്കിക്കണ്ട്  : ഞാൻ വരുന്നതറിഞ്ഞ് ഇന്ദ്രാദികൾ ഭയപ്പെട്ടു ഗോപുരവാതിലടച്ച്വിറച്ചിരിക്കുന്നു .. വാതിൽ ഭേദിച്ച് അകത്തുകടന്ന് രാജമാർഗ്ഗത്തിലൂടെ പോകുന്നു .. കാവൽക്കാരുടെ ഗാട്ട് , നിലകൾ , ഭിത്തി , കണ്ണാടി ,രത്നങ്ങൾപതിച്ചതറ തുടങ്ങിയവ കണ്ട് : ഇതുതന്നെ ഇന്ദ്രൻറെ മാളിക എന്നുകാട്ടി , ഇന്ദ്രനെ പോരിനു വിളിക്കുന്നു .. ഇന്ദ്രൻ യുദ്ധത്തിനു തയ്യാറായെത്തുന്നു  ഇന്ദ്രനെ പുച്ഛത്തോടെ നോക്കിയിട്ട്.........................................................................................................................  ……………………………………അഹല്യാജാരകഥ .....................................................................എടാ , നിൻറെ ദേഹം മുഴുവൻ കണ്ണുകളുണ്ടായതെങ്ങിനെ ? നീ പറയില്ല , അല്ലേ ? എന്നാൽ ഞാൻ പറയാം : നീ ഒരിക്കൽ രാത്രി ഗൌതമാശ്രമത്തിൽ ചെന്ന് കോഴിയെപ്പോലെ കൂവി .. പുലർച്ചയായെന്നുകരുതി ഗൌതമമുനി നദിയിൽ കുളിക്കാൻപോയി .. ഗൌതമൻറെ പത്നി അഹല്യ പൂവിറുക്കുന്നതിനു പുറത്തിറങ്ങി .. തക്കത്തിന് അഹല്യയെ ബലമായി പിടിച്ചുകൊണ്ടു നീ അകത്തുകയറി കതകടച്ചു ..മഹർഷി കുളിക്കാനിറങ്ങി .. പക്ഷെ , നദി ഉണർന്നിട്ടില്ലാ യിരുന്നു .. അദ്ദേഹം ജ്ഞാനദൃഷ്ടി കൊണ്ടു കാര്യം മനസ്സിലാക്കി ആശ്രമത്തിൽ വന്നു കതകുതുറന്നപ്പോൾ നീ ഒരുപൂച്ചയുടെ രൂപം ധരിച്ചു പുറത്തുചാടി .. മുനി നിന്നെ ശപിച്ചു : ശരീരം മുഴുവൻ ലിഗങ്ങളുണ്ടായി .. നീ ലജ്ജിച്ചു കൊട്ടാരത്തിൽ വന്ന് ആരുമറിയാതെ പുതച്ചുമൂടികിടന്നു .. ദേവസ്ത്രീകൾ പരസ്പരം നിന്നെതിരക്കിവന്നു .. മൂടിപ്പുതച്ചുകിടക്കുന്ന നിൻറെ പുതപ്പ് അൽപ്പം മാറിയപ്പോൾ അവർ ലജ്ജിച്ച് ഓടിപ്പോയി .. വാർത്ത ദേവലോകത്തു പരന്നു .. ദേവന്മാർചെന്നു ഗൌതമനോടു സങ്കടം പറഞ്ഞപ്പോൾ മുനി ശാപമോക്ഷം നൽകി .. അവയെല്ലാം കണ്ണുകളായിമാറി .. അങ്ങനെയുണ്ടായതല്ലേ കണ്ണുകളെല്ലാം...................................................... .........................യുദ്ധപ്പദം കഴിഞ്ഞ് , ഇന്ദ്രൻ തോറ്റോടിയശേഷം , ഇനി എന്ത് ? ഒരുശബ്ദം കേട്ടതായ് നടിച്ച് : നാൽക്കൊമ്പൻ വെള്ളാന എന്നോടു യുദ്ധത്തിനു വരികയാണ് , എടാ , നിനക്കു ജീവിക്കാനാഗ്രഹമുണ്ടെങ്കിൽ പോ .. ഐരാവതം യുദ്ധത്തിനു വരുന്നതായ് നടിച്ച് , മുമ്പിൽ കാലുചവുട്ടി മസ്തകത്തിൽ ഒറ്റക്കൈയടിച്ചു തള്ളിക്കൊണ്ടു മൂന്നുപ്രാവശ്യം വീതം മുമ്പോട്ടും പുറകോട്ടും പോകുന്നു .. എന്നിട്ട് രണ്ടുകൊമ്പും പിടിച്ചു മുമ്പിൽചെന്ന്‌ , ഇടംവലംഉലച്ചു മേൽപ്പോട്ടെറിയുന്നു .. മുമ്പോട്ടു കേറിനിന്ന് ഐരാവതം കറങ്ങി വീഴുന്നതായി കാണിക്കുന്നു .. മദയാനയുടെ സ്തോഭം നടിച്ച് പാരവശ്യത്തോടെ കൊമ്പുകുത്തിവീണു ദീനരോദനത്തോടെ ശ്വാസംവലിച്ചു ചാകുന്നതായ് അഭിനയിക്കുന്നു ..............................               ...................................ഇനി എന്ത് ? ഒരു സ്ത്രീരൂപം കാണുന്നു ..ഇന്ദ്രൻറെ മാതാവായ അദീതിയാണ് .. അവർ ധരിച്ചിരിക്കുന്ന വിശേഷപ്പെട്ട കുണ്ഡലം കണ്ട് അവമുറിച്ചു തേരിൽ വയ്ക്കുന്നു .. തുടർന്ന് , വെണ്കൊറ്റക്കുട, ചാമാരാദികൾ , വിലപിടിപ്പുള്ള രത്നങ്ങൾ മുതലായവ വയ്ക്കുന്നു .. കൽപ്പകവൃക്ഷം പിഴുതെടുത്തു തേരിൽ വയ്ക്കുന്നു .. ദേവസ്ത്രീകളെക്കൂടി  കൊണ്ടുപോകണം എന്നു കാണിച്ച് അവർ നിൽക്കുന്നിടം കണ്ട് നാലിടത്തുനിന്നു നാലുപേരെ പിടിച്ചുകെട്ടി തേരിലിടുന്നു .. ( മൂന്നുനാലുപേരെ ഓടിച്ചു പിടിക്കുന്നതായും കാണിക്കാറുണ്ട് ) .. ഇനി പുരത്തിലേക്കു പുറപ്പെടുകതന്നെ എന്നുകാട്ടി പീഠത്തിലേറി സൈന്യങ്ങൾക്ക് ആജ്ഞനൽകി , രഥത്തിലേറി പുറപ്പെടുന്നു ............ ......................... .                                                                                          4 - തോരണയുദ്ധം - രാവണൻ ..................................................ശ്ലോകം കഴിഞ്ഞ് മണ്ഡോദരിയെ  കൂട്ടിപ്പിടിച്ചുകൊണ്ടു തിരശ്ശീല താഴ്ത്തുന്നു ..മേക്കട്ടി , കിരീടം , ആലവട്ടം ഇവ പിടിച്ചിരിക്കും .. എന്നാൽ , തിരനോട്ടം ഇല്ല ..( തെക്കൻ രീതിയിൽ തിരനോട്ടം ഉണ്ട് ) .. സീതയെ സ്മരിച്ചും മണ്ഡോദരിയെ കടാക്ഷിച്ചും മുൻപിൻനീങ്ങി പലഭാവങ്ങൾ നടിച്ചുകൊണ്ട്തിരശ്ശീല ഉയർത്തുന്നു .. ....................................................മണ്ഡോദരിയെവിട്ട് , വിളക്കിനടുത്തുചെന്ന് തിരശ്ശീലതാഴ്ത്തി : ചൂടുസഹിക്കുന്നില്ല , അതിനുകാരണമെന്ത് ? വിചാരിച്ച് , നേരെമുമ്പിൽ മുകളിലായ് ഒരുവസ്തുകണ്ട് , ആദിത്യൻറെരശ്മി ദേഹത്തിൽ തട്ടിയോ ? വിചാരിച്ച് , ഇല്ല .. ലങ്കയുടെനേരെ ഉദിക്കരുതെന്നു ഞാൻ പണ്ട് ആദിത്യനോടു കൽപ്പിച്ചിട്ടുണ്ട്‌ .. അതുകൊണ്ട് ആദിത്യനല്ല .. പിന്നെയാര് ? സൂക്ഷിച്ചുനോക്കി , : മനസ്സിലായി .. ഞാൻ അഭയംകൊടുത്ത - ഭയംകൂടാതെ സഞ്ചരിക്കാൻ കല്പനകൊടുത്ത  ചന്ദ്രൻതന്നെ .. പൂർണ്ണചന്ദ്രൻറെ രശ്മിദേഹത്തിൽ തട്ടിയാൽ ഉഷ്ണം വർദ്ധിപ്പാൻ കാരണമെന്താണ്.. ഇവനോടു ചോദിക്കുകതന്നെ …………………………..................................                                   ........എടോ ചന്ദ്രാ ! കേട്ടില്ലേ ? കുറേക്കൂടി ശക്തിയിൽ , എടോ ചന്ദ്രാ ? കേട്ടില്ലേ ? വളരെ ഘനത്തോടെ , എടോ ചന്ദ്രാ , ഇളക്കമില്ലേ ? കോപത്തോടെ , ചെവിപൊട്ടിപ്പോയോ ? കോപത്തോടെ നോക്കിനിൽക്കുന്നു .. ചന്ദ്രൻ ഭയന്നുവിറച്ചു വിളികേൾക്കുന്നു .. അതറിഞ്ഞു സന്തോഷത്തോടെ : എടോ ചന്ദ്രാ , നിൻറെ തണുത്ത മഞ്ഞുകളോടുകൂടിയ രശ്മികൾ കാമനധീനമായഎങ്കൽ തീക്കനലുകൾ എന്നപോലെ വർഷിപ്പാൻ കാരണം എന്ത് ? വേഗം പറഞ്ഞാലും .. അൽപ്പം ശ്രദ്ധിച്ചുനിന്നിട്ട് , എന്നെ ഉഷ്ണിപ്പിക്കുന്നത് നിൻറെ ബലംകൊണ്ടല്ല .. സ്വഗതം :പിന്നെ ആരുടെ ? കാമൻറെ ബലമോ ? അല്ല , പിന്നെ ആരുടെ ? ദു:ഖഭാജനവും  ജനകരാജാവിൻറെ പുത്രിയുമായ സീതയുടെ ശക്തിതന്നെ .. അതിനാൽ സീതയുടെ സമീപത്തേക്കു പോവുകതന്നെ .. സൂതന്മാരേ , അശോകവനമാർഗ്ഗം കാട്ടിയാലും .. ( തിരശ്ശീല പൊക്കുന്നു ).. തിരശ്ശീല താഴ്ത്തുമ്പോൾ ആർഭാടമായ്സീതയുടെ അടുത്തെത്തി സന്തോഷിച്ച് , സ്വഗതം : കഷ്ടം ! ഇവൾ രാമനെത്തന്നെ ചിന്തിച്ചു ദു;ഖിക്കുന്നു .. ഇവളുടെമനസ്സു സന്തോഷിപ്പാൻ ഉപായമെന്ത് ? മനസ്സിലായി .. ഇവിടുത്തെ വിശേഷങ്ങൾ അറിയിക്കുകതന്നെ .. സീതയുടെ അടുത്തുചെന്ന് : ഇതാ , ഇവിടെയാകട്ടെ സ്വർഗ്ഗവിഭൂഷണങ്ങളായ കൽപകവൃക്ഷങ്ങൾ - വഴിപോലെ കണ്ടാലും .. വൃക്ഷങ്ങൾ ,മന്ദാകിനീതീരത്തല്ലാതെ മറ്റെങ്ങുംകിട്ടുന്നതല്ല .. ഞാനായിട്ട് വൃക്ഷങ്ങളെ ഭൂമിയിലും അലങ്കാരമാക്കി .. എന്നാൽ ഞാൻ സ്വർഗ്ഗത്തിൽ നിന്നു കട്ടുകൊണ്ടുപോന്നതോ , യാചിച്ചുകൊണ്ടുവന്നതോ അല്ല .. ഇന്ദ്രൻ നോക്കിയിരിക്കേ ഞാൻ പറിച്ചുകൊണ്ടുപോന്ന് ഭൂമിക്കലങ്കാരമാക്കി .. ഇതാ , ഒരുദിക്കിൽ രാജഹംസങ്ങൾ പൊൻതാമരപൂക്കളെ കൊത്തിത്തിന്ന്ചുംബിക്കുന്നു .. ഇതാ , മറ്റൊരുദിക്കിൽ ഇണക്കുയിലുകൾ പൂമൊട്ടുകളും തളിരുകളും കൊത്തിത്തിന്നുമദിക്കുന്നു .. വിശേഷങ്ങളെല്ലാം കണ്ടു സന്തോഷത്തോടെ എന്നെ ഒന്നു കടാക്ഷിക്കൂ .. സീതയുടെ മനസ്സിനിളക്കമില്ലന്നറിഞ്ഞ് : ഇനി എൻറെയും രാമൻറെയും ഗുണദോഷങ്ങൾ ഇവളെ അറിയിക്കുകതന്നെ .. സീതയോട് - അല്ലെ , സീതേ ! എൻറെയും രാമൻറെയും ചരിത്രങ്ങൾ വഴിപോലെ കേട്ടാലും .. രാമനാകട്ടെ , ഒരു മനുഷ്യപ്പുഴുവും ബലഹീനനും രാജ്യത്തിൽനിന്നുപേക്ഷിക്കപ്പെട്ടവനും , ജടാവൽക്കലങ്ങൾ ധരിച്ച് കാട്ടിൽ അലയുന്നവനുമാകുന്നു ..ഇങ്ങനെയുള്ള രാമനെ ഉപേക്ഷിച്ച് എന്നെ ഭജിച്ചാലും .. ഞാനാകട്ടെ അനേകം വീരന്മാരെ കൊന്ന് സ്വർഗ്ഗത്തിലേക്കയക്കുന്നു .. ഇങ്ങനെ പലവിധത്തിലും യോഗ്യനായ എന്നോട് ചേർന്നിരിപ്പാൻ കാംക്ഷിക്കൂ .. സീതയുടെ മനസ്സിനിളക്കമില്ലെന്നറിഞ്ഞ് : അല്ലെ സീതേ , കാമദേവൻ എന്നെ ഏറ്റവും പീഡിപ്പിക്കുന്നു .. ഉദ്യാനത്തിലുള്ള സുരവൃക്ഷങ്ങളും , അരവിന്ദം , അശോകം തുടങ്ങിയവയും പൂത്തുനിൽക്കുന്നു .. പൂവമ്പുകൾകൊണ്ട് എന്നെ മൂടുന്നു .. അനുരാഗവിവശനായ ഞാൻ നോക്കുമ്പോൾ നീ മുഖം തിരിക്കുന്നതെന്ത് ? ഞാൻ കൈകൂപ്പി നിൽക്കുമ്പോൾ ആരാമനെ വിളിച്ചു നിലവിളിക്കുന്നതുമഹാകഷ്ടംതന്നെ..............................................................................................................................ഇനി ചെയ്യേണ്ടതെന്ത്  ? സ്ത്രീകൾക്കു ദ്രവ്യത്തിങ്കൽ കൊതിയുണ്ടാകും .. അതിനാൽവളരെ ദ്രവ്യം കൊടുത്തു സന്തോഷിപ്പിക്കുകതന്നെ .. സൂതന്മാരോട് : ദിവ്യമായിട്ടുള്ള ദ്രവ്യങ്ങളും , ആഭരണങ്ങളും , വസ്ത്രങ്ങളും കൊണ്ടുവരട്ടെ .. പെട്ടികളിലാക്കി സൂതന്മാർ കൊണ്ടുവരുന്നു .. വള , കാതില , കുറുനിര , കഴുത്താരം , കണ്ണാടി മുതലായവ ഓരോന്നായ് കൊടുത്തശേഷം വിശേഷപ്പെട്ട പട്ടുവസ്ത്രങ്ങൾ ഓരോന്നായ്കാഴ്ചവയ്ക്കുന്നു .. പിന്നെ , പദമാടി സീതയുടെ പാദത്തിങ്കൽ അടിമപ്പെട്ടിരിക്കുന്നു .. സമയം സീതയുടെ വാക്കുകേട്ട് കോപാന്ധനായ് ചന്ദ്രഹാസമെടുത്തുവെട്ടാൻ തുടങ്ങുമ്പോൾ കൈ തടഞ്ഞ മണ്ഡോദരിയെ കണ്ടുലജ്ജിച്ച് പിന്നോക്കം മാറുന്നു ..............................................................................( അവലംബം - നാട്യാചാര്യൻ പട്ടിയ്ക്കാന്തൊടി രാമുണ്ണിമേനോൻറെ ആട്ടക്രമം.............................                                                                                           ............               ...................4 - തോ രണയുദ്ധം - ഹനുമാൻ                                            ………….. തിരനോട്ടം കഴിഞ്ഞ് , പീഠത്തിലിരുന്ന് : ഇനി എന്ത് ? സമ്പാതിയുടെ വാക്കും ജാംബവാൻറെ വാക്കും കേട്ടു .. ഇനി ശ്രീരാമസ്വാമിയെ സ്മരിച്ച് ക്ഷണത്തിൽ സമുദ്രം ചാടിക്കടന്നു സീതാന്വേഷണം ചെയ്യുകതന്നെ .. മഹേന്ദ്രപർവ്വതം കണ്ട് അതിൻറെ മുകളിൽകയറി സമുദ്രം നോക്കിക്കാണുന്നു : സമുദ്രം ഏറ്റവും ഘോരംതന്നെ , ആകാശത്തോളം ഉയർന്നുപൊങ്ങുന്ന തിരമാലകൾ .. തീരത്തുവന്നു കേറിയിറങ്ങുന്നതു കണ്ടാൽ ഭൂമിദേവിക്ക് അരഞ്ഞാണ്ചാർത്തുകയാണോ എന്നുതോന്നും .. അതാ , മകരമൽസ്യങ്ങൾ , ചീങ്കണ്ണി , ശംഖ് തുടങ്ങിയ ജീവികൾ നീന്തിക്കളിക്കുന്നു .. മുക്കുവന്മാർ വലവീശി മീൻ പിടിക്കുന്നു ..അത്ഭുതം തന്നെ .. സമുദ്രം കടന്ന് ലങ്കയിൽചെന്നു സീതാവൃത്താന്തമറിഞ്ഞു പോരുന്നതെങ്ങനെ ? വിചാരിച്ച് , ശ്രീരാമസ്വാമിയുടെ കരുണ ഉണ്ടെങ്കിൽ ഇതിനു പ്രയാസമെന്ത്? ക്ഷണത്തിൽ  ചാടുകതന്നെ .. അച്ഛനായ വായുഭഗവാനെയും ലോകനാഥനായ ശ്രീരാമസ്വാമിയെയും മനസ്സിലുറപ്പിച്ച് ലങ്കയെ ലക്ഷ്യമാക്കി ചാടുന്നു ..സമുദ്രോപരിതലത്തിലൂടെ പോകുമ്പോൾ ഒരു പർവ്വതം മുമ്പിലായ് ഉയർന്നുവന്നു  .. ഹനുമാൻ : " നീ ആര് " ? ഞാൻ ഹിമവാൻറെ പുത്രനായ മൈനാകമാണ് .. ശ്രീരാമകാര്യാർത്ഥമായ് പോകുന്ന അങ്ങയുടെ വിശപ്പുംദാഹവും  തീർക്കാനായ് സമുദ്രം പറഞ്ഞയച്ചു വന്നതാണു ഞാൻ .. എൻറെ മേലിരുന്നു വിശ്രമിച്ച് ഞാൻ കൊണ്ടുവന്ന പഴങ്ങളുംമധുവും ആസ്വദിച്ച് ക്ഷീണം തീർത്താലും .. അപ്പോൾ ഹനുമാൻ : അല്ലയോ മൈനാകം , ഞാൻ ശ്രീരാമകാര്യാർത്ഥം പോകുന്നു .. അതിനിടയിൽ വഴിക്ക് അശനശയനാദികൾ ചിന്തിക്കപോലും  പാടില്ല .. സന്തോഷപൂർവ്വം പർവ്വതത്തെ പറഞ്ഞയച്ച് മുമ്പോട്ടുഗമിക്കുന്നു .............................................പോകുമ്പോൾ , തൻറെ മാർഗ്ഗത്തിനു തടസ്സമായി ഒരു സ്ത്രീരൂപത്തെ കാണുന്നു .. എന്നെ പോവാൻ അനുവദിക്കൂ എന്നു പറയുന്നു .. അപ്പോൾ സുരസ ( സ്ത്രീരൂപം ) : വഴിക്കു സഞ്ചരിക്കുന്നവരെ ഭക്ഷിച്ചു കാലംകഴിക്കുവാൻ ബ്രഹ്മാവിൻറെ കല്പനയോടുകൂടി ഞാൻ ഇവിടെ ഇരിക്കുന്നു .. ഹനുമാൻ ; അല്ലയോ ദേവീ , ഞാൻ ശ്രീരാമസ്വാമിയുടെ കല്പനയോടുകൂടി സീതാന്വേഷണത്തിനു പോകുന്നു .. ലങ്കയിൽ ചെന്നു ദേവിയെകണ്ട് വിവരം ശ്രീരാമസ്വാമിയോടു പറഞ്ഞശേഷം തിരിച്ചുവന്നു ഭവതിയുടെ വദനകുഹരത്തിൽ പ്രവേശിച്ചു കൊള്ളാം .. എന്നാൽ സുരസ സമ്മതിക്കുന്നില്ല .. അപ്പോൾ ഹനുമാൻ വായ്പിളർക്കാൻ ആവശ്യപ്പെടുന്നു .. സുരസ അഞ്ചുയോജന വിസ്താരത്തിൽ വായ്പിളർക്കുന്നു .. അപ്പോൾ ഹനുമാൻ പത്തുയോജന പൊക്കത്തിൽ വളർന്നുനിൽക്കുന്നു .. അപ്പോൾ സുരസ 20 , ഹനുമാൻ 30 , സുരസ 50 യോജന വായ്പിളർക്കുന്നു .. പെട്ടെന്നു ഹനുമാൻ ഏറ്റവും കൃശശരീരനായി സുരസയുടെ വായിലൂടെകടന്ന് കർണ്ണദ്വാരത്തിലൂടെ പുറത്തുചാടി മാതാവെന്ന ഭാവത്തിൽ വന്ദിക്കുന്നു ..സുരസ : " അല്ലയോ ഹനുമാൻ ! നിൻറെ ബലവേഗങ്ങളറിവാൻ ദേവന്മാരയച്ചു വന്നതാണു ഞാൻ .. ഇനി എത്രയും വേഗം സീതാ വൃത്താന്തമറിഞ്ഞു വേണ്ടുന്നകാര്യങ്ങൾ ചെയ്തുകൊൾക " എന്നുപറഞ്ഞു മറയുമ്പോൾ  ഹനുമാൻ വന്ദിക്കുന്നു ……………………...................................പിന്നെയും പോകുമ്പോൾ സമുദ്രത്തിൻറെ മധ്യത്തിൽ വസിക്കുന്ന ഛായാഗ്രഹണി (സിംഹിക ) എന്ന ദു;ഷ്ടരാക്ഷസി ഹനുമാൻറെ നിഴൽപിടിച്ചു നിർത്തുന്നു .. സൂക്ഷിച്ചുനോക്കി കാര്യംഗ്രഹിച്ച് നിഴലിൽ പിടിച്ചുവച്ച കാലുകൊണ്ടു ചവുട്ടി അവളെകൊല്ലുന്നു .. പിന്നെ ക്ഷണത്തിൽ ലങ്കാനഗരം കണ്ടുവിസ്മയിച്ച് , ഗോപുരത്തിൽകൂടി കടപ്പാനായി ദേഹം ഏറ്റവും ചെറുതാക്കി ഇടത്തേകാലു താഴ്ത്തി  അകത്തേക്കു കടപ്പാൻ തുടങ്ങുന്നു .............................................                                                                                                ......                                            .ലങ്കാലക്ഷ്മി .......................................................തിരനോക്ക് ..പിന്നെ തിരതാഴ്ത്തി , ശരീരമാകെനോക്കി .- കഷ്ടം , ഇപ്രകാരം വൈരൂപ്യം വന്നുവല്ലൊ , ഇതെങ്ങനെ സംഭവിച്ചു ? ആലോചിച്ച്, രാക്ഷസികളുടെ സംസർഗ്ഗം കൊണ്ടുതന്നെ .. ഞാൻ അതിസുന്ദരിയായിരുന്നു .. ബ്രഹ്മാവിൻറെ  ശാപംകൊണ്ട് രാക്ഷസിയായി ലങ്കയിൽ വസിക്കുന്നു ..(ഇവിടെ  ശാപം ആടാം ) .. ഞാൻ ബ്രഹ്മാവിൻറെ ഭണ്ഡാരം സൂക്ഷിപ്പുകാരിയായിരുന്നു - അഷ്ടലക്ഷിമാരിൽ വിജയലക്ഷ്മി .. ഒരു ദിവസം ബ്രഹ്മദേവൻ ഇല്ലാത്തസമയത്ത് പത്നിയായ സരസ്വതിദേവി ഭണ്ഡാരം തുറന്നുകൊടുപ്പാൻ ആജ്ഞാപിച്ചു..ഞാൻ അനുസരിച്ചു .. ബ്രഹ്മദേവൻ  ഇതറിഞ്ഞു .. രാക്ഷസീരൂപം എടുത്ത് ലങ്കയിൽ ഗോപുരം കാവൽക്കാരിയായ് പോകട്ടെ എന്നു ശപിച്ചു .. ശാപമോക്ഷം നൽകണേ എന്നപേക്ഷിച്ചു .. അപ്പോൾ , വാനരൻറെ പ്രഹരം കിട്ടിയാൽ ശാപമോക്ഷം ലഭിക്കുമെന്ന് ബ്രഹ്മാവു കൽപ്പിച്ചു .. വാനരന്മാർ ആരും ഇതുവഴിക്കു വരുന്നതുമില്ല .. മൂന്നു ലോകങ്ങളും ജയിച്ച രാവണനെ ധിക്കരിച്ച് ഒരു വാനരൻ വരുമോ ? - തീർച്ചയായും ഇല്ല .. ചുറ്റും നോക്കി , പെട്ടെന്നു സൂക്ഷിച്ചു നോക്കി : ആരാണ് ഗോപുരവാതിൽക്കൽകൂടി പ്രവേശിക്കാൻ തുടങ്ങുന്നത് ? ദേവാസുരന്മാരല്ല , മനുഷ്യനുമല്ല - ചെന്നറിയുകതന്നെ .. തിരപോക്കുന്നു ………………………………………………………… തിരതാഴ്ത്തുമ്പോൾ ലങ്കാലക്ഷ്മി വലത്തുനിൽക്കുന്നു ..ഹനുമാൻ എടുത്തുകലാശിച്ചു  പ്രവേശിക്കുമ്പോൾ ലങ്കാലക്ഷ്മി തടുത്തുനിർത്തി : ഞാൻ ഗോപുരം രക്ഷിക്കുന്നവളാണ് .. എൻറെ സമ്മതംകൂടാതെ ആർക്കും ലങ്കയിൽ പ്രവേശിച്ചുകൂടാ .. ഹനുമാൻ ഒരു വിചിത്രജീവിയെ കാണുമ്പോലെ ലങ്കാലക്ഷ്മിയെ നോക്കിക്കാണുന്നു .. തുടർന്ന് ലങ്കാലക്ഷ്മിയുടെ പദം- ...................  .5 -: ബാലിവധം :- രാവണൻ........................                               ......  .തിരനോട്ടം കഴിഞ്ഞ് ഉത്തരീയം വീശി ഇരിക്കുന്ന സമയം : എനിക്കേറ്റം സുഖം ഭവിച്ചു .. കാരണമെന്ത് ? ആ , മനസ്സിലായി .. ഞാൻ പണ്ട്  ത്രൈലോക്യനാഥനായ ബ്രഹ്മാവിനെ തപസ്സുചെയ്ത് ആഗ്രഹമുള്ള വരങ്ങളൊക്കെയും വാങ്ങി .. അതുകൊണ്ട് ഏറ്റവും സുഖം ഭവിച്ചു .. പിന്നെ പത്തുദിക്കുകളും ജയിച്ചു  ; വൈശ്രവണനെ തോൽപ്പിച്ച് പുഷ്പകവിമാനം സമ്പാദിച്ചു .. പിന്നെ കൈലാസമെടുത്തെറിഞ്ഞു .. ശിവൻ സന്തോഷിച്ച് ചന്ദ്രഹാസം എന്നവാൾ തന്നു .. ഇങ്ങനെ ത്രിലോകങ്ങളിലും തൻറെ യശ്ശസ്സുനിറഞ്ഞ് ഇപ്പോൾ സുഖമായ് വന്നു .. ദൂരെനോക്കി , വരുന്നതാര് ? ഒരു ദൂതനോ ? ഓ , രാക്ഷസവംശത്തിലെ ഒരു ദൂതൻ തന്നെ .. എന്നാൽ ഇനി വർത്തമാനമെല്ലാം അറിയുകതന്നെ ..............................തിരശ്ശീലഉയർത്തുന്നു..................അടുത്തരംഗം .........................അകമ്പനൻ എന്ന ദൂതൻ വന്ദിക്കുന്നു .. അനുഗ്രഹിച്ച് , “ വന്ന കാര്യം വഴിപോലെ അറിയിക്കുക “ .. പദംകഴിഞ്ഞ് അകമ്പനെ അയച്ചശേഷം തിരിഞ്ഞ് , സീതയുടെ സൌന്ദര്യാദിഗുണങ്ങൾ ഓർമ്മിച്ച് പദം ആടിക്കഴിയുമ്പോൾ മണ്ഡോദരി അടുത്തുവന്നതു കണ്ട് ലജ്ജയോടും , പറയുന്നത് അശ്രദ്ധയോടും കേട്ടിരിക്കുന്നു .. മണ്ഡോദരിയെ അയച്ചശേഷം : അവളെ ലഭിപ്പാൻ ഉപായമെന്ത് ? .. മനുഷ്യപ്പുഴുവായ രാമനോടു യുദ്ധംചെയ്യുന്നതു നിന്ദ്യമാകുന്നു .. രാമലക്ഷമണന്മാരറിയാതെ  സീതയുടെ സമീപത്തുചെന്ന് എൻറെ മഹിമകളറിയിച്ചാൽ അവൾ എനിക്കു സ്വാധീനമാകും .. എന്നാൽ അവൾ ഒരു മനുഷ്യ സ്ത്രീയാകയാൽ എന്നെ ഭയപ്പെട്ട് ഒളിച്ചിരിക്കുമോ ? .. രാമനാകട്ടെ , ഖരദൂഷണാദികളെയൊക്കെയും കൊന്നു .. ലക്ഷ്മണൻ സഹോദരിയുടെ അംഗഛ്ഏദവും ചെയ്തു .. അതുകൊണ്ട് അവർ എനിക്കു ശത്രുക്കളാകുന്നു  .. എന്നാൽ മനുഷ്യകീടങ്ങളോടു യുദ്ധം ചെയ്യുന്നത് എനിക്കവമാനം തന്നെ .. രാമലക്ഷ്മണന്മാരോടു പകരംവീട്ടാൻ സീതയെ കൊണ്ടുപോരികയും വേണം .. അതിനുപായമെന്ത് ?.. വിചാരിച്ച് -  ഉണ്ട് .. രാമലക്ഷ്മണന്മാരെ ദൂരെയകറ്റി , എൻറെ വേഷംമറച്ച് ഒരു സംന്യാസിവേഷം ധരിച്ച് സീതയുടെ സമീപത്തുചെന്നാൽ അവളെ കൊണ്ടു പോരാം .. ആട്ടെ , നയനിപുണനായ മാതുലൻറെ ( മാരീചൻ ) അടുത്തുചെന്ന് ഈ വിവരം അറിയിക്കുക തന്നെ . മാതുലനുമായുള്ള പദവും കഴിഞ്ഞ് പിരിഞ്ഞശേഷം - ഇനി പഞ്ചവടിയിലേക്കു പുറപ്പെടുകതന്നെ ..  അല്ലേ ദൂതൻ , രഥം പൂട്ടിക്കെട്ടിക്കൊണ്ടുവരൂ .. അല്പസമയം കഴിഞ്ഞുനോക്കി ,, കൊണ്ടുവന്നുവോ ? ശരി , ഇനി വേഗം പഞ്ചവടിയിലേക്കു വഴിപോലെ തെളിച്ചാലും .. രഥത്തിൽകയറിപോയി പഞ്ചവടിയിൽ എത്തിയെന്നനിലയിൽ , സീതയെ രഥത്തിലിരുന്നുകൊണ്ടു കാണുന്നു .. സ്വഗതം : ഞാൻ ഇന്ദ്രാണി തുടങ്ങിയ ദേവസ്ത്രീകളെയൊക്കെയും കാരാഗ്രഹത്തിൽ ബന്ധിച്ചു .. പിന്നെ പത്തുദിക്കുകളും ജയിച്ച് അവിടെയുള്ള സുന്ദരികളെയൊക്കെയും കൊണ്ടുവന്നു കാരാഗ്രഹത്തിൽ ബന്ധിച്ചു .. പിന്നെ കൈലാസോദ്ധാരണം ചെയ്തസമയം ഭയംപൂണ്ട പാർവ്വതിയേയും കണ്ടു .. അവർക്കാർക്കും ഇവളുടെ സൌന്ദര്യാദിഗുണങ്ങൾ കണ്ടിട്ടില്ല .. ഇവളെ കണ്ടതിനാൽ കണ്ണുകൾ വളരെ വളരെ സഫലമായ് ഭവിച്ചു ..ഇനി ഒരു സംന്യാസിവേഷം ധരിച്ച് ഇവളുടെ സമീപത്തുചെന്നു നല്ലവാക്കുകളും എൻറെ അവസ്ഥകളും ധരിപ്പിച്ച് ഇവളെ സ്വാധീനമാക്കി കൊണ്ടു പോരികതന്നെ .....( രംഗം വിടുന്നു )                             ..                                         സംന്യാസി രാവണൻ സീതയുടെ സമീപത്തുചെന്നു ഭംഗിവാക്കുകൾ പറയുന്നു .. സീത പരമാർത്ഥമെല്ലാം പറയുന്നു .. അപ്പോൾ ആ രാവണൻ ഞാനാകുന്നുവെന്ന് സ്വന്തംരൂപത്തോടെ നടിച്ച് ഇപ്രകാരം പറയുന്നു .." അല്ലേ , മനോഹര ശരീരേ , നീ ഭയപ്പെട്ടു ദു:ഖിക്കുന്നതെന്തിന് ? ഈ ഞാൻ ശത്രുവായാൽ നിന്നെ രക്ഷിപ്പാൻ മൂന്നു ലോകത്തിലും ദേവന്മാരോ , അസുരന്മാരോ ആരും ഉണ്ടാവില്ല .. പിന്നെ നീ എന്തിനു വ്യസനിക്കുന്നു .. എൻറെ പരാക്രമം വഴിപോലെ കേട്ടാലും .. ദിഗ്ഗജം ഏറ്റവും കോപത്തോടെ തടിച്ചു നീണ്ട കൊമ്പുകൾകൊണ്ട്‌ എൻറെമാറിൽ കുത്തി .. തോല് ലേശംപോലും മുറിഞ്ഞില്ല .. പിന്നെ ഇന്ദ്രൻ എൻറെ മാറിലേക്ക്‌ വജ്ജ്രായുധം പ്രയോഗിച്ചു ..അപ്പോഴും തോല് അൽപ്പവും മുറിഞ്ഞില്ല .. ഇങ്ങനെ പരാക്രമിയായ എന്നോടുചേർന്നാൽ നിനക്കു സുഖംകിട്ടും .. അതിനാൽ നമുക്കുവേഗം പോവുകയല്ലേ ? സീത രാമനെ വിചാരിച്ചു ദു:ഖിക്കുന്നതുകണ്ട് രാവണൻ : ഇനി ചെന്നു പിടിക്കുക തന്നെ .. അടുത്തുചെന്നു പിടിപ്പാൻ തുടങ്ങുമ്പോൾ ചൂട് ( പതിവൃതാഗ്നി ) സഹിക്കാഞ്ഞ് പിന്നോക്കം മാറിനിന്ന് ആലോചിച്ച് - ഇനി ഭൂമിയോടെ കുത്തിയെടുത്ത് രഥത്തിൽ വച്ചുകൊണ്ടു പോവുകതന്നെ .. ഹേ , ദൂതൻ ! രഥം വേഗത്തിൽ കൊണ്ടുവരിക .. കലാശത്തോടെ , സീതയെ ഭൂമിയോടെ കുത്തിയെടുത്തു രഥത്തിൽ വച്ചുകൊണ്ടു പോകുന്നു .. ...( തുടർന്ന് ജടായുവധവും മറ്റുമുണ്ട് ).......   ....................( അവലംബം - നാട്യാചാര്യൻ പട്ടിക്കാന്തൊടി രാമുണ്ണിമേനോൻറെ ആട്ടക്രമം ).................................................. ............................................സുഗ്രീവൻ.....................................................................തിരനോക്കിനുശേഷം പീഠത്തിലിരുന്ന് ഉത്തരീയം വീശിക്കഴിഞ്ഞ് : കഷ്ടം ! എനിക്ക് ഇപ്രകാരം സംഭവിച്ചുവല്ലോ .. എൻറെ ദുർവ്വിധിതന്നെ .. എത്രകാലം ഇങ്ങനെ കഴിയണം .. വിശപ്പടക്കാൻ ആഹാരമില്ല , കുടിക്കാൻ വെള്ളമില്ല .. മണ്ണുമാന്തി കിട്ടുന്ന വല്ലകിഴങ്ങും തിന്ന് ജീവൻ നിലനിർത്തുന്നു എന്നു മാത്രം .. കിഷ്കിന്ധയിൽ വസിക്കുന്നകാലത്തു   ജ്യേഷ്ഠനായ ബാലിയും ഞാനും സ്നേഹമായ് കഴിഞ്ഞിരുന്നു .. ഒരുദിവസം മായാവി എന്ന രാക്ഷസൻ വന്നു പോരിനുവിളിച്ചു .. ഞങ്ങൾ അവനുമായി യുദ്ധം ചെയ്തു .. അവൻ തോറ്റോടി ഒരു ഗുഹയിലൊളിച്ചു .. ജ്യേഷ്ഠൻ പുറകെപോയി .. ഗുഹാമുഖത്ത് എന്നെ കാവൽനിർത്തി ഇങ്ങനെ പറഞ്ഞു ; " ഞാൻ മരിച്ചാൽ പാലുവരും .. രാക്ഷസൻ മരിച്ചാൽ ചോരവരും .. പാലുവന്നാൽ ഗുഹാമുഖം പാറകൊണ്ടടച്ച് പൊയ്ക്കൊൾക ".. ഞാൻ കാത്തുനിന്നു .. ഒടുവിൽ ക്ഷീരവും ചോരയും വന്നു .. ഞാൻ ദു:ഖത്തോടെ ഗുഹാമുഖം ഒരു പാറയെടുത്തടച്ച്‌ കിഷ്കിന്ധയിൽ വന്നു .. മരണാനന്തരക്രിയകൾ ചെയ്തശേഷം രാജ്യകാര്യങ്ങൾ നോക്കിത്തുടങ്ങി .. ഒരു ദിവസം ഘോരാട്ടഹാസം ചെയ്തു ബാലിവന്ന് ഉഗ്രകോപത്തോടെ എന്നോട് : " എടാ , എന്നെ ഗുഹയിലടച്ച് നീ ഇവിടെവന്നു രാജ്യം ഭരിക്കുന്നുവോ ? നിന്നെ ഞാൻ കൊന്നുകളയും ".. എന്നെ ഒരുപാട് അടിക്കുകയും ഇടിക്കുകയും മാന്തുകയും മറ്റും ചയ്തു .. പ്രാണഭയത്താൽ ഞാൻ ഇവിടെ - ഋശ്യമൂകാചലത്തിൽ - അഭയം പ്രാപിച്ചു .. ഇവിടെ ബാലിയെ ഭയപ്പെടേണ്ട .. ബാലി ഇവിടെ കാലുകുത്തിയാൽ തല പൊട്ടിത്തെറിക്കട്ടെ എന്ന് മതംഗമഹർഷി ശപിച്ചിട്ടുണ്ട് .. ( ശാപകാരണം -- ബാലി ദുന്ദുഭി എന്ന അസുരനെകൊന്ന് മഹിഷാകൃതിയിലുള്ള തല ആകാശത്തേക്കെറിഞ്ഞു .. ആ തല തപസ്സു ചെയ്തുകൊണ്ടിരുന്ന  മതംഗ മഹർഷിയുടെ ആശ്രമത്തിൽ വീണു .. മഹർഷി കോപിഷ്ടനായ് ശപിച്ചു ) .. അതുകൊണ്ട് ഇവിടെ കഴിയുന്നു .. എത്രകാലം ഇങ്ങനെ കഴിയണോ ?........................................................ദൂരെനോക്കി , രണ്ടു യുവജടാധാരികൾ ഇങ്ങോട്ടു ലക്ഷ്യമാക്കി നടന്നുവരുന്നു .. കൈയ്യിൽ അമ്പും വില്ലും ധരിച്ചിരിക്കുന്നു .. ഇവർ ആര് ? ബാലി അയച്ചതായിരിക്കുമോ ? ഒരു ഇല പറിച്ചിട്ടുനോക്കാം .. ഇല പറിച്ചു പിടിച്ച് , മലർന്നുവീണാൽ ബന്ധു ; കമഴ്ന്നുവീണാൽ ശത്രു .. ഇല മലർന്നാണു വീണത്‌ .. ഹോ ! ആശ്വാസം ! ശത്രുക്കളല്ല എന്നു കരുതാം .. എന്തായാലും സത്യം അറിയണം .. ഹനുമാനെ നിയോഗിക്കുക തന്നെ .. ഹനുമാനെ വിളിച്ച് : അതാ , അങ്ങകലെനിന്ന് രണ്ടു ജടാധാരികൾ വരുന്നു .. അവർ ആരെന്നു ചെന്നറിയുക .. മിത്രങ്ങൾ എങ്കിൽ അവരെ ഇവിടേക്കു കൂട്ടിക്കൊണ്ടുവരിക .. ഇപ്രകാരം നിയോഗിച്ചു പിരിയുന്നു ............................... .........................................   .......................................                                                  .......    ബാലി ............................................. രൌദ്രപൂർണമായ തിരനോക്ക് .. തിരശ്ശീല പൊക്കിയശേഷം രംഗമധ്യത്തിൽ പീഠത്തിൽനിന്ന് തിരതാഴ്ത്തി ഇരുവശത്തേക്കും ഗൌരവത്തോടെ നോക്കി , കർണ്ണകഠ്ഓരമായ ശബ്ദംകേട്ട് : " ചെവി പൊട്ടിത്തെറിക്കുമാറുള്ള ശബ്ദത്തോടെ എന്നെ യുദ്ധത്തിനു വിളിക്കുന്നതാര് ".. ഇരുവശത്തുമുള്ള മരങ്ങളെ പിടിച്ചുകൂട്ടിയടിച്ച്‌ രണ്ടുവശത്തേക്കും പാളിനോക്കുന്നു .. പിന്നെ പന്തങ്ങൾ വാങ്ങി കൂട്ടിയുരച്ച് ആളിക്കത്തിച്ച് ഇരുവശത്തേക്കും നോക്കി നേരെവന്ന് , തന്നെ വന്ദിച്ചോടുന്ന സുഗ്രീവനെ കാണുന്നു .. ബാലി :  എടാ , എന്നെ യുദ്ധത്തിനു വിളിച്ചതാര് ? .. സുഗ്രീവൻ ഭയബഹുമാനത്തോടെ , ഞാൻ - ആണ് .. ബാലി ;  പിന്നെ ഭയപ്പെട്ടോടുന്നത് ? .. സുഗ്രീവൻ : ഇവിടുത്തെ മുഖം കണ്ടിട്ട് .. ബാലി : പേടിക്കേണ്ട , വാ ,വാ .. മുഖം തിരിച്ചുനിൽക്കുന്നു .. സുഗ്രീവൻ  കാൽ തൊട്ടുവണങ്ങി വീണ്ടും  ഓടിമാറുന്നു .. ബാലി സുഗ്രീവൻറെ തല പിരിച്ചെറിയുന്നതായ്‌ കാണിക്കുന്നു .. എടാ , പണ്ടു ദേവാസുരന്മാരെല്ലാം ക്ഷീണിച്ചപ്പോൾ ഞാനൊറ്റയ്ക്കു പാലാഴി കടഞ്ഞതു നീ കണ്ടിട്ടില്ലേ ? ആ എന്നോടു നീ യുദ്ധം ചെയ്യുകയോ ?.........................................................ഒരുമരവുമായി നിലത്തുചാടി മുന്നോട്ടോടുന്നു .. ഒടുവിൽ രണ്ടുപേരും രംഗത്തെത്തുന്നു .. രംഗമധ്യത്തിൽ ഒരാൾമാത്രം തിരശ്ശീല പിടിച്ചുനിൽക്കുന്നു .. പർവ്വതമെന്ന സങ്കൽപ്പത്തിൽ ഓടുന്നു .. ഇരുവശത്തുനിന്നും പരസ്പരം നോക്കുന്നു .. സുഗ്രീവൻ സദസ്സിലേക്കു ഓടിമാറി കൈകൂപ്പിനിൽക്കുന്നു .. തുടർന്ന് ബാലിയുടെയും സുഗ്രീവൻറെയും പദങ്ങൾ .. സുഗ്രീവൻറെ പദത്തിൽ " തവസഹജനമിതബല " എന്നഭാഗത്ത്‌ ബാലിയാണ് കലാശമെടുക്കുന്നത് ..പിഴകളെല്ലാം പൊറുത്ത് യുവരാജപട്ടം നൽകി അനുഗ്രഹിക്കാൻ സുഗ്രീവൻ ബാലിയോടപേക്ഷിക്കുന്നു .. ബാലിയുടെ മറുപടിപ്പദത്തിൽ നിൻറെ മൂർധാവിൽ ചവിട്ടുതരാം എന്നുപറഞ്ഞ് കുമ്പിടുന്ന സുഗ്രീവനെ ബാലി ചവിട്ടുന്നു     ………………………………………………………                               .............തുടർന്ന് , യുദ്ധം ആരംഭിക്കുന്നു .. ഇരുവരും കൈത്തണ്ടയിലടിച്ച് യുദ്ധത്തിനു വിളിക്കുന്നു .. കലാശമെടുത്ത് ചാടി നിലത്തിരിക്കുന്നു .. ഇവിടെ മേളം നിർത്തുന്നു .. താടിയൊതുക്കി മീശപിരിക്കുക ,അലറുക , പൊട്ടിച്ചിരിക്കുക , ചൊറിയുക , ചൊറിഞ്ഞ് എതിരാളിയെ എറിയുക , കിടന്നു ചവിട്ടുക തുടങ്ങിയ വാനരചേഷ്ടകൾ കാണിച്ച് എഴുന്നേൽക്കുന്നു .. മേളത്തോടെ " പുലിയങ്കം " എന്ന യുദ്ധച്ചടങ്ങുണ്ട് .. പ്രത്യേകരീതിയിൽ ചുവടുവച്ച്‌ രണ്ടുകൈകൊണ്ടും മാറി മാറി ഇടിക്കുന്നു .. പിന്നെ സാധാരണപോലെ അടി , ഇടി  എന്നീ യുദ്ധമുറകളും , കൈകൾ പിടിച്ചു തിരിക്കലും മറ്റും .. അവശനായ സുഗ്രീവൻ മുന്നിലും ബാലി പിന്നിലുമായി ഓടുന്നു : ശ്രീരാമൻ അരങ്ങത്തുവന്ന് ബാലിയെ ഒളിയമ്പെയ്യുന്നു .. മാറിൽ അമ്പേറ്റ ബാലി അരങ്ങത്തുവന്നു വീഴുന്നു , ശ്രീരാമനെ കാണുന്നു .. തുടർന്നു പദം ആടുന്നു......................................................................................................................................................        6 - : ബകവധം : - ഭീമൻ ................................      ......ഭീമൻ ബ്രാഹ്മണനോട് : എന്നാൽ ഇനി ഞാൻ ചെയ്യേണ്ടതെന്ത് ? .....ബ്രാഹ്മണൻ : ആ വണ്ടി കൊണ്ടുവന്നാലും ..ഭീമൻ വണ്ടികണ്ട് ഇടംകൈകൊണ്ടു പിടിച്ച് ഇളക്കി ഉറപ്പു പരിശോധിച്ച് ആണികൾ ഗദ കൊണ്ടടിക്കുന്നു .. വീണ്ടും പിടിച്ചുനോക്കി ; " ഓ , മതി " .. ഇനി പോത്തുകളെ കെട്ടുകതന്നെ .. ഇടം കൈകൊണ്ടുതന്നെ ഓരോന്നിനെ ഇടതും  വലതും കെട്ടി ബ്രാഹ്മണൻറെ മുമ്പിൽ വണ്ടിസഹിതം ചെന്നു വണങ്ങി നിന്നു .. ഭീ : എന്നാലിനി ചോറും കറികളും തന്നാലും .. ബ്രാഹ്മണൻ കുത്തുചട്ടുകം കൊണ്ടു ചോറുകുത്തിമറിച്ച് ഭീമൻറെ കൈയിൽ വച്ചുകൊടുക്കുന്നു .. ഭീമൻ വണ്ടിയിലേക്കു തള്ളുന്നു ..കറിനിറച്ച രണ്ടുകുടങ്ങൾ ചോറിനുമീതെ ഒഴിച്ച് ബാക്കിയുള്ളവ ചോറിനുമീതെ വയ്ക്കുന്നു .... ഭീ : എല്ലാം ആയില്ലേ ? .....ബ്രാഹ്മ : എല്ലാം ആയി .... ഭീ : ഇനി ഒട്ടും വ്യസിനിക്കേണ്ട .. അവനെ കൊന്ന് നിങ്ങളുടെ ആപത്തു തീർത്തുവന്നേക്കാം .. പോരെയോ ?.....ബ്രാഹ്മ : മതി ....ഭീമൻ ബ്രാഹ്മണനെ കുമ്പിട്ട്‌ ബകവനത്തിലേക്ക് പുറപ്പെടുന്നു ......................................... ബകവനവർണന                                                       ………….. അതിഭയങ്കരമായ വനം ഇതാ കാണുന്നു .. കുറുക്കൻ , കഴുകൻ ഇവകൾ ബകനെ സ്തുതിക്കുന്നതുപോലെ കർണ്ണ കഠ്ഓരമായുള്ള ശബ്ദം കേൾക്കുന്നു .. പിശാച , പ്രേതങ്ങളുടെ അട്ടഹാസങ്ങളും വാക്കുകളും കേൾക്കുന്നു ..ശവദുർഗന്ധത്തോടുകൂടിയ കാറ്റും രൂക്ഷമായ് വീശുന്നു .. കൈയ്യിൽ ഗദ ധരിച്ചുവരുന്ന എന്നെകണ്ടിട്ട് ഈ പ്രേതപിശാചുക്കൾ  ഭയത്തോടെ ദൂരെ ഓടിഒളിക്കുന്നു ..കഷ്ടം ! കഷ്ടം ! ബ്രാഹ്മണരുടെ എല്ലുകൾ ഇവിടെ കുന്നുകളായി ഉയർന്നിരിക്കുന്നു .. ക്ഷത്രിയരായ ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ ബ്രാഹ്മണർക്ക് ഇങ്ങനെ ആപത്തുവന്നുവല്ലോ .. കോപത്തോടെ ബകനെ പോരിനു വിളിക്കുന്നു................................................................................................................................................................ബകൻ..................................................................................കത്തിക്കാളുന്ന  വിശപ്പും പോരിനുവിളിയും മൂലമുണ്ടായ രൌദ്രാധിക്യമുള്ള തിരനോട്ടം .. തിരനോക്കുകഴിഞ്ഞ് പീഠത്തിന്മേൽനിന്ന് : ഹാ , വിശപ്പു സഹിക്കുന്നില്ല .. പതിവുസമയം കഴിഞ്ഞിട്ടും ഭക്ഷണം കൊണ്ടുവരേണ്ട ബ്രാഹ്മണൻ എവിടെ ? പെട്ടെന്ന് പോരിനുവിളി കേട്ടതായ് നടിച്ച് , ചെവി പൊട്ടിത്തെറിക്കുമാറുള്ള ശബ്ദത്തോടെ എന്നെ യുദ്ധത്തിനു വിളിക്കുന്നതാര് ? .. ഈ സമയത്ത് ഭീമൻ വണ്ടി തെളിച്ചുകൊണ്ടു വന്ന് നിലത്തിരുന്ന് ഉണ്ണാൻ തുടങ്ങുന്നു .. ഇതുകണ്ട് ബകൻ ഇരുവശത്തുമുള്ള വൃക്ഷങ്ങൾ കൂട്ടിയടിച്ചും , പന്തങ്ങൾ വാങ്ങി കൂട്ടിയുരച്ചു ജ്വലിപ്പിച്ച് ഭീമനെ കാണുന്നു .. ഭീമൻ വലിയ ഉരുളകളാക്കി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതു കണ്ട് രണ്ടുകൈകൾ  കൊണ്ടും  വയറ്റത്തടിച്ച് ഉഴിഞ്ഞ് : എടാ , എനിക്കുള്ള ചോറും കറികളും നീ തന്നെ വിഴുങ്ങുന്നുവോ ! ഉരുള ഇങ്ങോട്ടുവയ്ക്ക് .. ഇടംകൈ നീട്ടിമലർത്തി കാണിക്കുന്നു .. ഭീമൻ ഉരുള നീട്ടിക്കാണിച്ച് ഭക്ഷിക്കുന്നു .. ബകൻ : ഒടുവിൽ തടിച്ച നിന്നെ ഭക്ഷിച്ചാൽ മതിയല്ലോ .. ക്ഷുഭിതനായ ബകൻ പെട്ടെന്നു ഭീമൻറെ തല പിരിച്ചെറിയുന്നത്തായ് നടിച്ച് , " നോക്കിക്കോ " എന്നു കാണിച്ച്   പദം ആടുന്നു                   .............................       .............                 ..7 - കല്യാണസൌഗന്ധികം ..................................................... ഭീമസേനൻ ...................................പഞ്ചാലിയുമായുള്ള പദം കഴിഞ്ഞ് , ഭീമസേനൻ :  എന്നാൽ സൗഗന്ധികപുഷ്പം കൊണ്ടുവരാൻ പോകട്ടെയോ ?  ....പാഞ്ചാലി :  ഭവാന് വഴിയിൽ ശത്രുക്കളെ വെല്ലുവാൻ ഒരു സഹായി ഇല്ലല്ലോ ? .....ഭീമൻ ;  എൻറെ കയ്യിൽ ഈ ഗദ ഉള്ളപ്പോൾ വേറെ സഹായി എന്തിന് ? .....പാഞ്ചാലി :  വഴിക്ക് വിശപ്പും ദാഹവും തീർപ്പാൻ ഉപായമെന്താണ് ? .................( ഭീമൻ :  എൻറെ ജ്യേഷ്ഠനായ ഹനുമാനെപ്പറ്റി ഞാൻ പറഞ്ഞിട്ടില്ലേ ? അദ്ദേഹം സമുദ്രലംഘനം ചെയ്യുന്ന സമയത്ത് മൈനാകപർവ്വതം സത്കരിക്കാനൊരുങ്ങി .. അപ്പോൾ ഹനുമാൻ ; - "ഞാൻ സ്വാമി കാര്യാർത്ഥമായി  പോകുന്നു .. കാര്യം സാധിക്കുന്നതുവരെ ഭക്ഷണം ഇല്ല ". ആ ഹനുമാൻറെ അനുജനാണു ഞാൻ .. പുഷ്പം കൊണ്ടുവരുന്നതുവരെ വിശപ്പും ദാഹവും ബാധിക്കില്ല -- ഈ കഥ ചില നടന്മാർ ആടാറുണ്ട്‌ ).......................ഭീമൻ :  ഉണ്ട് .. ഭവതിയുടെ ഇളകുന്നതും മനോഹരവുമായ കടക്കണ്‍ നോട്ടം ( വിസ്തരിച്ചാടുന്നു ) ആകുന്ന പൊതിച്ചോറുതന്നെ .. നിൻറെ ആ നോട്ടം ഓർത്തു സഞ്ചരിക്കുന്ന എനിക്ക് വിശപ്പും ദാഹവും ഉണ്ടാകുമോ ? ഭവതി സന്തോഷത്തോടെ ഇരുന്നാലും .. ഞാൻ വേഗം വന്നേക്കാം ..ഇടംകയ്യിൽ ശംഖും വലംകയ്യിൽ ഗദയുമായി പുറപ്പെടുന്നു ..ചുറ്റും നോക്കി : വഴി ഒന്നും കാണുന്നില്ല , നാലുപാടും വനംതന്നെ .. പുഷ്പം എവിടെയാണു കിട്ടുക .. അച്ഛൻറെ ( വായുഭഗവാൻറെ ) അനുഗ്രഹം ഉള്ളതുകൊണ്ടു സാധിക്കാം .. വടക്കുനിന്നാണു പറന്നുവന്നത് .. അതുകൊണ്ട് ആ ദിക്കുലാക്കാക്കി പുറപ്പെടാം .. ...................................ഗന്ധമാദന വർണന ;  നടന്നു നോക്കി , അതാ ഗന്ധമാദന പർവ്വതം ! പർവ്വതങ്ങളുടെ രാജൻ തന്നെ , സംശയമില്ല .. മുകളിൽ കാർമേഘങ്ങൾ നിറഞ്ഞു നിൽക്കുന്നു .. പർവ്വതരാജന് ആലവട്ടം പിടിച്ചിരിക്കുന്നു വെന്നുതോന്നും .. പാറകൾക്കിടയിലൂടെ ചായില്യം , മനയോല തുടങ്ങിയ ധാതുദ്രവ്യങ്ങൾ ഒലിച്ചിറങ്ങുന്നു -- സ്വർണ്ണം , വെള്ളി മുത്തുകൾ പർവ്വതരാജന് അഭിഷേകം ചെയ്യുന്നുവോ എന്നു തോന്നും .. സുവർണ്ണ ശോഭ കലർന്ന കൊടുമുടികൾ പർവ്വത രാജൻറെ കിരീടങ്ങളാണ് എന്നുതോന്നും ...................................................................... ......................കുറെകൂടി ഉയരത്തിലേക്കു നടന്ന് : ഘോരമായ വനം .. താഴ്വരകളിൽ കാട്ടുതീ പിടിച്ച് കറുത്തപുക ഉയരുന്നു .. സിംഹം , കടുവ തുടങ്ങിയ ഹിംസ്രജന്തുക്കളുടെ ഘോരശബ്ദം ..   "അജഗരകബളിതം " എന്ന ശ്ലോകത്തിൻറെ ആശയം ആടുന്നു -- അതാ ഒരു തടിച്ച മദയാന ..  രണ്ടു ചെന്നിയിലും മദം പൊട്ടി ഒലിക്കുന്നു .. അസഹ്യമായ ദുർഗ്ഗന്ധം .. മരച്ചില്ലകൾ ഒടിച്ച് അടിച്ചും എറിഞ്ഞും നടക്കുന്നു .. അതാ , ആനയുടെ പിൻകാലിൽ ഒരു തടിച്ച പെരുമ്പാമ്പ്‌ പിടികൂടിയിരിക്കുന്നു .. ആന കാലുകുടയുന്നു , പെരുമ്പാമ്പ്‌ പിന്നോക്കം വലിക്കുന്നു .. അതാ , അകലെ   പാറപ്പുറത്ത് ഒരു സിംഹം ഇരിക്കുന്നു .. അത് ആനയെ കാണുന്നു .. സിഹം ആനയുടെ മസ്തകത്തിലേക്കു ചാടിയിരുന്ന് , തല്ലിപ്പിളർന്നു ചോരയും മുത്തും ( മാംസം ) ഭക്ഷിക്കുന്നു .. ആന ദീനരോദനം പുറപ്പെടുവിച്ച് , കൊമ്പുകുത്തി , തുമ്പിചുരുട്ടി , കണ്ണുതുറിച്ചു ചാവുന്നു --.....................തുടർന്ന് , പോവുകതന്നെ : തടിച്ചവള്ളികളും മരങ്ങളും കൂടിപ്പിണഞ്ഞു തിങ്ങിനിറഞ്ഞ് വഴി ഒട്ടും കാണുന്നില്ല .. സൂര്യരശ്മി ഒട്ടും പതിക്കുന്നില്ല .. ഇവിടം ഇരുട്ടുനിറച്ച പാത്രംപോലെ കാണപ്പെടുന്നു .. ഏതായാലും ഗദ കൊണ്ടടിച്ചു വഴിയുണ്ടാക്കി പോകുകതന്നെ ..ഗദകൊണ്ട് ഒരു മരം അടിച്ച് ഇടത്തുകൈകൊണ്ടു ദൂരെ വലിച്ചെറിഞ്ഞ് വഴിയുണ്ടാക്കി പോകുന്നു ..............................................................( തെക്കൻ സമ്പ്രദായത്തിൽ ഈ രംഗത്തിൻറെ ഒടുവിലായി " കദളീവനം " വർണ്ണിക്കാറുണ്ട് .. വടക്കൻ രീതിയിൽ ഹനുമാനെ കാണുന്ന രംഗത്തിലാണ് പതിവ് )..................കദളീവനവർണ്ണന -- വായുവിനാൽ ഇളക്കപ്പെട്ട ദളങ്ങൾ നിറഞ്ഞ ഈ വാഴത്തോട്ടം പച്ചയും പഴുത്തതുമായ പഴങ്ങളാൽ നാനാവർണ്ണാഞ്ചിതമായിരിക്കുന്നു .. പച്ചപ്പട്ടുവിരിച്ചപോലെ  കാണപ്പെടുന്ന ഇവിടെ നിലത്തു വീണുകിടക്കുന്ന പഴങ്ങളെ പക്ഷിമൃഗാദികൾ തൊടുകപോലും ചെയ്യുന്നില്ല .. ഈ വനം ആരുടേതാണ് ? ആരു സംരക്ഷിച്ചു വരുന്നു .. അത്ഭുതം തന്നെ !                                                                                                                                               ഹനുമാൻ ............................       ......തിരശ്ശീലയ്ക്കുള്ളിലെ ചടങ്ങുകളെല്ലാം കഴിഞ്ഞാൽ ഹനുമാൻ തപസ്സിലുള്ള നിലയിലാണ് തിരതാഴ്ത്തുന്നത് ..വലുതായ ശബ്ദം കേട്ട് മൂന്നു പ്രാവശ്യം ധ്യാനത്തിൽ നിന്നു ഞെട്ടിഉണരുന്നു .. മൂന്നാമത്തെ പ്രാവശ്യം ഞെട്ടി അലറിക്കൊണ്ട് ഘോരമായ ശബ്ദം കേൾക്കുന്നതെന്ത് ?  പർവ്വതങ്ങൾ തമ്മിൽ കൂട്ടിമുട്ടിയുള്ള ശബ്ദമാണോ ?  അല്ല , പണ്ട് ഇന്ദ്രൻ വജ്രായുധം കൊണ്ട് പർവ്വതങ്ങളുടെ ചിറകുകൾ വെട്ടിയരിഞ്ഞിട്ടുണ്ട് .. പിന്നെ എന്ത് ?  സമുദ്രം കേറിവരുന്നതാണോ ?  അല്ല , സമുദ്രം ഒരു കാലത്തും സത്യം ലംഘിക്കുന്നതല്ല .. പിന്നെ , എൻറെ തപസ്സിളകുവാൻ കാരണമെന്ത് ?  പണ്ട് ശ്രീരാമസ്വാമി ലങ്കയിൽ ചെന്ന് രാവണാദി രാക്ഷസന്മാരെയെല്ലാം വധിച്ചു .. സീതാദേവിയെ വീണ്ടെടുത്ത് അയോദ്ധ്യയിൽ വന്നു .. പട്ടാഭിഷേകത്തിനു ശേഷം ഓരോരുത്തരെയായ് വിളിച്ചു സമ്മാനങ്ങൾ നൽകി .. ഒടുവിൽ എന്നെ വിളിച്ചു : അല്ലയോ ഹനുമാൻ , നിൻറെ ആഗ്രഹം എന്തെന്നു പറഞ്ഞാലും .. ആ സമയം ഞാൻ കുമ്പിട്ടു വന്ദിച്ചു പറഞ്ഞു : അല്ലയോ സ്വാമിൻ ! എനുക്കു ധനത്തിലും സുഖാനുഭവത്തിലും ശത്രുജയത്തിലും ഒന്നും ആഗ്രഹമില്ല .. ഏതൊരുകാലത്തും അങ്ങയിൽ ദൃഢമായ  ഭക്തിയുണ്ടാവണം .. അതിനായി സ്വാമിയുടെ അനുഗ്രഹം വേണം .. അപ്പോൾ ശ്രീരാമസ്വാമി : അല്ലയോ ഹനുമാൻ , നിൻറെ തപസ്സിനും ഭക്തിക്കും ആചന്ദ്രതാരം ഇളക്കം ഭവിക്കില്ല എന്നു കൽപ്പിച്ച് അനുഗ്രഹിച്ചു ..എന്നിട്ട് ഞാൻ വിടവാങ്ങി ഈ ഹിമഗിരിതടത്തിൽ വന്നു തപസ്സുചെയ്യുന്നു .. എന്നാൽ ഈ തപസ്സ് ഇളകാൻ കാരണമെന്ത് ?  എൻറെ മനസ്സിനെ ഇളക്കുന്ന ഈ ഘോരശബ്ദം എന്ത് ?  ശ്രദ്ധിച്ച് -- സിംഹം , ആന മുതലായ മൃഗങ്ങൾ പേടിച്ചോടുന്നു ..ആകാശത്തേക്കു നോക്കി , പക്ഷികൾ കൂട്ടം കൂട്ടമായി  അങ്ങുമിങ്ങും പറന്നുയരുന്നു ..ചുറ്റും നോക്കി , ഈ വനത്തിൽ ഇപ്രകാരമുള്ള ബഹളം സംഭവിക്കാൻ കാരണമെന്ത് ? അട്ടഹാസം കേട്ട് -- അതാ ഒരു വീരപുരുഷൻ  വരുന്നു .. മനുഷ്യസഞ്ചാരമില്ലാത്ത ഈ വനമാർഗ്ഗത്തിലൂടെ വരുന്നവൻ ആർ ? ഒന്നുകൂടി സൂക്ഷിച്ചു നോക്കി -- പദം " ആരിഹ " ………….. …………………………………………………പദം കഴിഞ്ഞ് -- ഇവൻഇവിടെ വരുവാൻ കാരണമെന്ത് ?  ഓ ! മനസ്സിലായി .. ഭാര്യയ്ക്കു നൽകാനായ് സൌഗന്ധികപ്പൂക്കൾ അന്വേഷിച്ചു വരികയാണ് .. ഈ വഴിയിൽക്കൂടിപ്പോയാൽ പുഷ്പം കിട്ടുകയില്ല , ആപത്തുവരും .. അതിനാൽ ഇവനെ ശരിയായ വഴിക്കു തിരിച്ചുവിടണം .. അതിനുപായമെന്ത് ?  ആകട്ടെ , ഒരു വൃദ്ധനായി ഇവൻറെ മാർഗ്ഗം മുടക്കിക്കിടക്കാം .. പീഠത്തിൽ കേറിനിന്നു ശ്രീരാമസ്വാമിയെ ഭക്തിപൂർവ്വം തൊഴുതുധ്യാനിച്ച്‌ വലുതായ തൻറെ ശരീരത്തിനു ജരാതുരത വരുത്തുന്നു .. അവസാനം ഒരു പടു വൃദ്ധനായ് അവശതയോടെ നിലത്തുവീഴുന്നു ..( പദം കഴിഞ്ഞ് -- ഭീമൻ അതിശക്തനായിത്തീർന്ന കഥ കീഴ്പടം ആശാൻ ആടാറുണ്ട്‌ :  ഭീമനു വിഷം കൊടുത്ത് കയ്യും കാലും വരിഞ്ഞുകെട്ടി  കൌരവന്മാർ ഗംഗയിലെ ചുഴിയിലെറിഞ്ഞതും , നാഗലോകത്തെത്തിയ ഭീമനെ നാഗങ്ങൾ കൊത്തിയപ്പോൾ ബോധം വീണ്ടുകിട്ടിയതും , അവിടെ നൽകിയ അനേകം കുടം " രസം " കുടിച്ചു ദാഹംതീർത്ത്‌ അതിശക്തിമാനായതും .. ചിലപ്പോൾ അവസാനരംഗത്ത് ഭീമസേനനെ കൂടുതൽ വീര്യവാനാക്കുന്നതിനായിരിക്കും  ആടുക ) .................................. ......................ഹനുമാനും ഭീമനും തമ്മിലുള്ള പദങ്ങളെല്ലാം കഴിഞ്ഞ് , അടുത്തുവന്ന് തൊഴുതു വന്ദിച്ചു നിക്കുന്ന ഭീമനോട് ഹനുമാൻ : അപ്രതീക്ഷിതമായി നിന്നെ കാണുവാനിടയായത്തിൽ ഞാൻ അതീവ സന്തുഷ്ടനാണ് .. ,ഭീ : ദൈവഗത്യാ അങ്ങയെ കാണുവാൻ സംഗതി വന്നത് എൻറെ മഹാഭാഗ്യം ! നമ്മുടെ പിതാവായ വായുഭഗവാൻറെ കരുണാകടാക്ഷം തന്നെ ! .. ഹനു : തീർച്ച .. ശ്രീരാമചന്ദ്രൻറെ അനുഗ്രഹവും .. വനവാസം ചെയ്യേണ്ടിവന്നതിൽ ദു:ഖിക്കേണ്ട .. സാക്ഷാൽ ശ്രീരാമസ്വാമിപോലും 14 വർഷം വനവാസം ചെയ്തില്ലേ ?  മേലിൽ ശത്രുക്കളെയെല്ലാം ജയിച്ച് നിൻറെ ജ്യേഷ്ഠൻ രാജാവായി വാഴും ..  ഭീ : എല്ലാം അവിടുത്തെ അനുഗ്രഹം .. ഹനു : എന്നാൽ നീ പുറപ്പെട്ട കാര്യം വേഗം സാധിച്ചാലും .. ഈ വഴി പോകാൻ പാടില്ല .. ഇതു ദേവമാർഗ്ഗമാണ് .. മനുഷ്യൻ ഈ വഴി സഞ്ചരിച്ചാൽ ആപത്താണ് .. മറ്റൊരുവഴി കാണിച്ച് : ഈ വഴിയെ പോയാൽ കുബേരൻറെ രാജധാനിയായ അളകാപുരിയിലെത്തും .. അവിടെയുള്ള മാനസസരസ്സിൽ ധാരാളം സൌഗന്ധിക പുഷ്പങ്ങൾ ഉണ്ട് .. തടാകത്തിന് ധാരാളം യക്ഷന്മാർ കാവലുണ്ട് .. അവരെ ജയിച്ചു പുഷ്പങ്ങൾ ശേഖരിച്ച് അതേ വഴിയിൽ മടങ്ങുക .. എന്നാൽ ഇനി താമസിക്കേണ്ട .. അനുഗ്രഹിച്ച് ആശ്ലേഷിച്ചു യാത്രയാക്കുന്നു .. അൽപം കഴിഞ്ഞ് -- ഭീമൻ പരുങ്ങി നിൽക്കുന്നതു കണ്ട് ഹനു : ഏ ? പോയില്ലേ ?   ഭീ : എല്ലാം അങ്ങേയ്ക്കറിയാമല്ലോ . ഹനു : എനിയ്ക്കാലോചിച്ചിട്ട്‌ ഒന്നും കിട്ടുന്നില്ല , നീ തന്നെ പറയുക ,ഒട്ടും ശങ്കിക്കേണ്ട .. ഭീ : എനിക്ക് വഴിയിൽ ശത്രുക്കളെ ജയിക്കാൻ സഹായം എന്താണ് ?  ഹനു : നീ ഇങ്ങോട്ടു വരുമ്പോൾ സഹായമെന്തായിരുന്നു .. ഭീ : എൻറെ ഗദ  .. ഹനു : ഇപ്പോൾ ഗദ എവിടെ ?  .ഭീ : എല്ലാം അവിടെയ്ക്കറിയാമല്ലോ .. എൻറെ അറിവില്ലായ്മകൊണ്ടു വന്നുപോയതാണ്‌ , ക്ഷമിക്കണം .. ഹനു : ഞാൻ അതിൻറെ കഥ മറന്നിരിക്കുന്നു .. ..മേലിൽ ഇങ്ങനെ ആരോടും ആലോചനയില്ലാതെ പ്രവർത്തിക്കരുത്‌ .. ഗദ കാണിച്ച് , കുറച്ചൊന്നു കളിയാക്കി , ഒടുവിൽ ധ്യാനിച്ച് അനുഗ്രഹത്തോടെ കൊടുക്കുന്നു .. ( കീഴ്പടം ആശാൻ ഗദ ഭൂമിയിൽ ഉറച്ചുപോയതായും ഭൂമിദേവിയെ പ്രാർത്ഥിച്ച് എടുത്തു നൽകുന്നതായും   ആടിയിരുന്നു )..ഗദകിട്ടിയ ഉടൻതന്നെ ഭീമൻ ഗദചുഴറ്റി പൌരുഷത്തോടെ ശതുക്കളെ ഒന്നു നോക്കുന്നു ..ഉടൻതന്നെ ജ്യേഷ്ഠനെ നോക്കി അബദ്ധം നടിക്കുന്നു .. ഗദ കിട്ടിയപ്പോൾ ഭീമനിൽ പ്രകടമായ പൌരുഷം കണ്ട് " ഇവൻ മഹാ പരാക്രമിതന്നെ " എന്ന് ഹനുമാൻ സന്തോഷിക്കുന്നു ..ഹനു : എനിക്ക് ഇങ്ങനെ ഒരനുജനുണ്ടെന്ന് കേട്ടിട്ടേയുള്ളൂ .. ഇന്ന് കാണാനുള്ള ഭാഗ്യം ഉണ്ടായി .. ഭീമൻ വീണ്ടും വന്ദിക്കുന്നു .. ഹനു : നമ്മുടെ ശരീരം രണ്ടാണെങ്കിലും ജീവൻ ഒന്നാണ് .. വാത്സല്യപൂർവ്വം ആലിംഗനം ചെയ്ത് അനുഗ്രഹിച്ചു യാത്രയാക്കുന്നു : ശ്രീരാമചന്ദ്രൻറെ തൃപ്പാദചിന്തനം ചെയ്തു ധ്യാനത്തിൽ ലയിക്കുന്നു…………………………………………………………………………………………………………………………………….......................................................8 - കിർമ്മീരവധം ........................................ധർമ്മപുത്രർ ,,,,,,,,,,,,,,…………………………,,,,പാഞ്ചാലിയുടെ പദം കഴിഞ്ഞ് : പാഞ്ചാലിയുടെ വാക്കുകൾ കേട്ടുബഹുമാനത്തോടെ -- ഇവളുടെ ബുദ്ധി ഏറ്റവും വിശേഷം തന്നെ .. ഇപ്പോഴുള്ള സങ്കടങ്ങളുടെ നിവാരണത്തിന് ഉപായമെന്ത് ? ആലോചിച്ച് , സമാധാനിച്ച് പാഞ്ചാലിയോട് : നീ ഒട്ടും വ്യസനിക്കേണ്ട .. ഗുരുവായ ധൌമ്യനോട്‌ ആലോചിച്ചാൽ ഉപായമുണ്ടാകും ..അദ്ദേഹത്തോട് ആലോചിക്കുകയല്ലേ ? പാഞ്ചാലിയുടെ മറുപടി കേട്ട് സന്തുഷ്ടനായി , പാഞ്ചാലിയുടെ കൈകോർത്തുപിടിച്ച് രംഗത്തുനിന്നും പിന്മാറുന്നു .. .....................................രണ്ടാം രംഗത്തിൽ ധൌമ്യനുമായുള്ള പദം കഴിഞ്ഞ് , മഹർഷിയെ വന്ദിച്ച് : എന്നാൽ ഞാൻ അവിടുത്തെ കൽപ്പനപോലെ  ആദിത്യനെ സേവിച്ചു കൊള്ളാം . ധൗ : നിൽക്കൂ , ഞാൻ ദ്വാദശാദിത്യമന്ത്രം ഉപദേശിച്ചു തരാം -- ഉപദേശിക്കുന്നു .. ധർമ്മപുത്രർ വീണ്ടും വന്ദിച്ചുമാറി  തിരിഞ്ഞ്ബ്രാഹ്മണരെ വലത്തു ഭാഗത്തു കണ്ട് : അല്ലയോ ബ്രാഹ്മണ ശ്രേഷ്ഠരേ , നിങ്ങൾ സന്തോഷത്തോടെ ഇരുന്നാലും .. വന്ദിച്ചുമാറി , തിരിഞ്ഞ് പാഞ്ചാലിയോട് : നീ ഒട്ടും വ്യസനിക്കേണ്ട ..  ആദിത്യനെ സേവിച്ചാൽ നമ്മുടെ സങ്കടം തീരുമെന്ന് എൻറെ ഗുരുവായ ധൌമ്യൻ കൽപ്പിച്ചിരിക്കുന്നു .. അതുകൊണ്ട് ഞാൻ ആദിത്യനെ സേവിക്കാൻ പോകുന്നു ................................................................................... .....................ആദിത്യൻ അക്ഷയപാത്രം നൽകി മറഞ്ഞശേഷം ധർമ്മപുത്രർ സന്തോഷവും ഭക്തിയും നടിച്ചുകൊണ്ട്‌ പാത്രം ശിരസ്സിലും മാറിലും അണച്ച് : ഈ പാത്രം ലഭിച്ചത് എൻറെ ഭാഗ്യംതന്നെ ..ഇനി ഗുരുവിനെ കാണുക തന്നെ .. ധൗമ്യനെ കണ്ട് പാത്രം കൈയിൽ കൊടുത്തു വന്ദിച്ച് : അവിടുത്തെ കൽപ്പനപോലെ ആദിത്യനെ സേവിച്ചു .. ഭഗവാൻ പ്രത്യക്ഷമായി ഈ പാത്രം എനിക്കുതന്നു .. ഈ പാത്രത്തിൽ ചോറും കറികളും വളരെയധികം  ദിവസംതോറും ഉണ്ടാകും .. പാഞ്ചാലിയുടെ ഭക്ഷണം കഴിഞ്ഞാൽ ബാക്കി ഒട്ടും ഉണ്ടാവില്ല എന്നും ആദിത്യൻ കൽപ്പിച്ചു.. ഇനി ഞാൻ ചെയ്യേണ്ടതെന്ത് ?  ധൗ : നമ്മുടെ ഒന്നിച്ചുള്ള ബ്രാഹ്മണർക്കെല്ലാം ഭക്ഷണം വഴിപോലെ കൊടുത്താലും .. ധർമ്മപുത്രർ പാത്രം വാങ്ങി വന്ദിച്ചു മാറി .. പാഞ്ചാലിയുടെ കയ്യിൽ സന്തോഷത്തോടെ പാത്രം കൊടുത്ത് ;ആദിത്യൻ പ്രത്യക്ഷമായി എനിക്ക് ഈ പാത്രം തന്നു .. ഇതിൽ ചോറും കറികളും ദിവസം തോറും  വളരെ വളരെയുണ്ടാകും .. എന്നാൽ നിൻറെ ഭക്ഷണം കഴിഞ്ഞാൽ ഒക്കെകഴിയും .. ഇപ്രകാരം ആദിത്യൻ കൽപ്പിച്ചിരിക്കുന്നു .. ഇനി വേഗം നമ്മുടെ ബ്രഹ്മണാദി സകലജനങ്ങൾക്കും ഭക്ഷണം വഴിപോലെ കൊടുത്താലും .. പാഞ്ചാലിയെ പറഞ്ഞയച്ച് ധർമ്മപുത്രർ സ്വഗതം : വനവാസംമൂലമുള്ള പാപം നശിപ്പാൻ ദേവകൾക്കും ദേവനായുള്ള വാസുദേവനെ ഹൃദയത്തിൽ സ്മരിക്കുകതന്നെ .. ശ്രീകൃഷ്ണനെ സ്മരിച്ച് ഭക്തിപൂർവ്വം നിൽക്കുമ്പോൾ വീണ്ടും വീണ്ടുമുള്ള ശംഖനാദം കേട്ട് ധർമ്മപുത്രർ രോമാഞ്ചകഞ്ചുകമണിയുന്നു............................................................... ...................................കൃഷ്ണൻ സുദർശനത്തിനെ ധർമ്മപുത്രൻറെ അപേക്ഷപ്രകാരം പിൻ‌വലിക്കുന്നു .. അതിനുശേഷം ധർമ്മപുതർ കൃഷ്ണനോട് : അല്ലയോ സ്വാമിൻ , അവിടുന്ന് ഓരോരോ കാലങ്ങളിൽ ഓരോരോ രൂപം ധരിച്ച് ദുഷ്ടരെ നിഗ്രഹിക്കുകയും ശിഷ്ടരെ രക്ഷിക്കുകയും ചെയ്യുന്നു .. ഞങ്ങൾക്ക് അങ്ങല്ലാതെ മറ്റൊരാശ്രയമില്ല .. അല്ലയോ ലോകൈകനാഥാ , ഞാൻ അറിവില്ലാതെ ചില ചാപല്യങ്ങൾ ഉണർത്തിച്ചത് ഒന്നും മനസ്സിൽ വിചാരിക്കരുതേ .. ഞങ്ങൾക്ക് അക്ഷയപാത്രം കിട്ടിയതും അവിടുത്തെ കണ്ടുവന്ദിപ്പാൻ സംഗതിവന്നതും ആ ദുർമ്മതി ദുര്യോധനൻ കേട്ടാൽ ഇനിയും ഉപദ്രവിക്കാൻ ശ്രമിക്കും .. അപ്പോഴും അവിടുത്തെ കരുണതന്നെ ഞങ്ങൾക്കാശ്രയം ................................................................കൃഷ്ണൻ : അല്ലയോ ധർമ്മപുത്രാ , നീ ഒട്ടും വ്യസനിക്കേണ്ട .. മനുഷ്യനായി ജനിച്ചാൽ സുഖവും ദു;ഖവും അനുഭവിക്കേണ്ടിവരും .. ഇപ്പോഴുള്ള ദു;ഖമെല്ലാം തീരും .. മേലിൽ സുഖം വരും .. എന്നും ഞാൻതന്നെ നിങ്ങളുടെ ബന്ധു എന്നു വിശ്വസിച്ചിരിപ്പിൻ .. ഇപ്പോൾ ഞാൻ പോകുന്നു .. കാണാനുള്ള അവസരം താമസിയാതെ ഉണ്ടാകും .... ധർമ്മ; ..അങ്ങയുടെ കരുണപോലെ..വന്ദിച്ച് കൃഷ്ണനെ അനുഗമിച്ചു യാത്രയാക്കുന്നു ..................................     .(അവലംബം -- K P S മേനോൻറെ ആട്ടപ്രകാരം ഒന്നാംഭാഗം )..........................................................                                                            സിംഹിക ....................................................രൌദ്രഭാവത്തിലുള്ള തിരനോട്ടത്തിനുശേഷം പീഠത്തിൽ നിന്ന് പച്ചിലത്തൂപ്പുകൾ കയ്യിൽ പിടിച്ചുകൊണ്ട് വീണ്ടും തിരശ്ശീല താഴ്ത്തി , താഴേക്ക് ചാടുന്നു .. ദേഹമാസകലം ഒന്നുനോക്കി , ഛ്ഏ ! വല്ലാതെ വൃത്തികേടായിരിക്കുന്നു ..  ദേഹമൊന്നലങ്കരിക്കുകതന്നെ .. തുടർന്ന്   " കരിയുടെ ചടങ്ങുകൾ " എന്നറിയപ്പെടുന്ന ആട്ടങ്ങളാണ് , ആദ്യം ജടപിടിച്ച് ഒട്ടിക്കിടക്കുന്ന തലമുടി വേർപെടുത്തി എണ്ണ പുരട്ടി വൃത്തിയാക്കുന്നു .. പിന്നെ കണ്ണെഴുതുക ,   പൊട്ടുതൊടുക , കാതിലെ തോടകൾ അഴിച്ച് തുടച്ചിടുക മുതലായവ .. അതിനുശേഷം പലകളികൾ -- കൈകൊട്ടിക്കളി , കുമ്മി , തെരുപ്പറക്കുക , പന്തടിക്കുക മുതലായവ .. പിന്നെ ക്ഷീണം നടിച്ചു വീശിക്കൊണ്ടിരിക്കുമ്പോൾ ആലോചിക്കുന്നു .. ഭർത്താവ് മാംസം അന്വേഷിച്ചുപോയിട്ട് വളരെ നേരമായല്ലോ , ഇനിയും വരാത്തതെന്താണ് ? അപ്പോൾ ഭർത്താവിൻറെ നിലവിളി കേൾക്കുന്നു , ഭർത്താവ് മരിച്ചതായി അറിയുന്നു .. തുടർന്ന് പദം -- ദു;ഖത്തോടും അമർഷത്തോടും.................................................................................................. ............................................... ...കിർമ്മീരൻ ......................................................വീരഭാവത്തിലുള്ള തിരനോക്ക് .. ( മേലാപ്പ് / മേക്കട്ടി പതിവില്ല .. ശ്റുംഗാര ഭാവത്തിലുള്ള കത്തിക്കേ വേണ്ടൂ ).. വീണ്ടും തിരതാഴ്ത്തി " ഉത്തരീയം വീശൽ " ച്ചടങ്ങു കഴിഞ്ഞ് പീഠത്തിൽ ഞെളിഞ്ഞിരുന്ന്   തന്റേടാട്ടം : എനിക്കേറ്റം സുഖം ഭവിച്ചു .. കാരണമെന്ത് ?   ആ ! മനസ്സിലായി .. എന്നെപ്പോലെ ബലപരാക്രമം ഈ ലോകത്തിലാർക്കുമില്ല .. അതുകൊണ്ട് ഏറ്റം സുഖം ഭവിച്ചു .. ഇനി ചെയ്യേണ്ടതെന്ത് ?  ആ ! ഉണ്ട് .. വേഗം ശിവപൂജ ചെയ്ത് , ദേവകളെ ജയിപ്പാൻ ഒരുങ്ങുകതന്നെ .. എടോ ദൂതൻ , ശിവപൂജയ്ക്കുള്ള സാമഗ്രികൾ കൊണ്ടുവരൂ .. പിന്നെ , രണ്ടുകൈകൊണ്ടും ശ്രീകോവിലിൻറെ വാതിൽ തുറക്കുന്നു , ശിവലിംഗത്തിൽ ജലം അഭിഷേകം ചെയ്യുന്നു .. ദൂതൻ കൊണ്ടുവന്ന പൂജാത്തട്ടു വാങ്ങി പൂജ തുടങ്ങുന്നു .. പുഷ്പ്പാരാധന , ഇടംകയ്യിൽ മണികിലുക്കിക്കൊണ്ട് ധൂപ , ദീപ   ആരാധന നടത്തി , കൈകൂപ്പി ധ്യാനത്തി ലിരിക്കുന്നു .. അപ്പോൾ ഒരു ശബ്ദം കേൾക്കുന്നു .. " ആ ,   എന്തെങ്കിലുമാകട്ടെ " എന്നുകാട്ടി ധ്യാനം .. മൂന്നാം പ്രാവശ്യം അതികഠിനമായ ശബ്ദം , ചെവി പൊട്ടിത്തെറിക്കുമാറുള്ള ശബ്ദം കേൾക്കുന്നതെന്ത് ? .അറിയുകതന്നെ .. ഉടനെ ശ്രീകോവിലിൻറെ വാതിലടച്ചു സാക്ഷയിട്ട് , പിന്നിലേക്കുമാറി  വാൾകുത്തിപ്പിടിച്ച് മുന്നിലേക്കോടി  വന്നു പീഠത്തിൽ  കേറിനിന്നു ദൂരെ നോക്കുന്നു .. എന്ത് ? .ചാടിയിറങ്ങി സൂക്ഷിച്ചുനോക്കി : ഒരു സ്ത്രീ നാസാകുചങ്ങൾ അറുക്കപ്പെട്ട് രക്തമൊഴുക്കി വരുന്നു .. ഇവളാര് ? വീണ്ടും സൂക്ഷിച്ചുനോക്കി , ങേ ! എൻറെ സഹോദരിയോ ? കഷ്ടം ! കഷ്ടം ! ഇങ്ങനെ ചെയ്തതാരെന്നറിയുക തന്നെ .. നിണമണിഞ്ഞുവരുന്ന  സിംഹിക ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു വേച്ചു വേച്ച്‌ അരങ്ങിൽ വന്നു വീണു നമസ്കരിക്കുന്നു .. ( ഈ ഭാഗം -- നിണം -- പകർന്നാട്ടമായും അവതരിപ്പിക്കാറുണ്ട് ) . കിർമ്മീരൻ അവളെ അനുഗ്രഹിച്ച് ;" നിന്നെ ഇങ്ങനെ ചെയ്തതാര് ? വേഗം പറഞ്ഞാലും ".സിംഹിക പറയുന്നതു ശ്രദ്ധിച്ച് നിൽക്കുന്നു .. പദം തുടങ്ങുന്നു .......................................………………………………                         .....                    കാലകേയവധം - 9 ..................................................അർജ്ജുനൻ.................................................................................അർജ്ജുനൻ മാതലിയുടെ പദം കഴിഞ്ഞ് -- ഇദ്ദേഹം മഹായോഗ്യൻതന്നെ ! ക്ഷേമവർത്തമാനം ചോദിച്ചറിയുക തന്നെ .. " താത കിം കുശലീ " എന്ന ശ്ലോകത്തിൻറെ ആശയം ആടുന്നു ...... അർ : യാഗഭുക്കുകളിൽ നാഥനായും ഇന്ദ്രാണീവല്ലഭനായും ഉള്ള എൻറെ അച്ഛന് സുഖം തന്നെയല്ലേ ?.... മാ ; സുഖം തന്നെയാണ് .. .. അർ: അതേയോ ? പിന്നെ പുലോമ  പുത്രിയായ അമ്മ ( ഇന്ദ്രാണി ) യ്ക്കും സുഖമല്ലേ ? ... മാ: ദേവിക്കും സുഖം തന്നെ ....അർ: അവരുടെ പുത്രനായ ജയന്തൻ ( ജ്യേഷ്ഠൻ ) അവർക്കിരുവർക്കും സന്തോഷത്തെ പ്രദാനം ചെയ്യുന്നില്ലേ ? ....മാ: സന്തോഷം നൽകുന്നുണ്ട് ......അർ; ഉവ്വോ ? എന്നാൽ അവർ മൂവരേയും കാണുവാൻ എൻറെ മനസ്സ് ആഗ്രഹിക്കുന്നു .. അതിനാൽ നമുക്ക് സ്വർഗ്ഗത്തിലേക്കു പോവുകയല്ലേ ?.....മാ: അങ്ങനെതന്നെ ...അർജ്ജുനൻ രഥം തൊട്ടുവന്ദിച്ചു കേറി ഇരുകൈകളിലും വില്ലും അമ്പും ധരിച്ച് സന്തോഷാധിക്യത്തോടെ പുറപ്പെടുന്നു ..............................................അർജ്ജുനൻറെ " ജനകതവദർശനാൽ " പദം കഴിഞ്ഞ് ഇന്ദ്രൻ അർജ്ജുനനെ അർദ്ധാസനം നൽകി ഇടതുവശത്ത് ഇരുത്തുന്നു....................................................................................................................................ഇന്ദ്രാണിയുമായുള്ള രംഗത്ത് " സുകൃതികളിൽ മുമ്പനായി " എന്ന ചരണത്തിൽ അഷ്ടകലാശം എടുക്കുന്നു .. പദം കഴിഞ്ഞ് ഇന്ദ്രാണിയുടെ അനുവാദത്തോടെ സ്വർഗ്ഗലോകം സഞ്ചരിച്ചുകാണുന്നു.....................................................................................................................................സ്വർഗ്ഗവർണ്ണന.............................................................................................................ഇനി സ്വർഗ്ഗം നടന്നു കാണുക തന്നെ  .. അധോലോകം , ഉപരിഭാഗം , മധ്യഭാഗം എന്നിങ്ങനെ മൂന്നു തട്ടുകളായി സ്വർഗ്ഗം നോക്കിക്കാണുന്നു .. നോക്കിക്കണ്ടശേഷം ഭക്തിപൂർവ്വം വന്ദിച്ച്: സ്വർഗ്ഗം ആസകലം അതിവിശേഷം തന്നെ .. ഇവിടെ കീഴ്ഭാഗത്തുള്ള വീഥികളെല്ലാം  വിശേഷമായ കൽപ്പകവൃക്ഷത്തളിരുകളാലും പുഷ്പങ്ങളാലും നിറഞ്ഞ് ശോഭിച്ചുകാണുന്നു .. മുകൾഭാഗം നോക്കി , ആകാശത്തിൽ , കണ്ണിനു സുഖമുളവാക്കുന്നതും വന്നും പോയുമിരിക്കുന്നതായ ഓരോ ദിവ്യന്മാരുടെ വിമാനങ്ങളാൽ നിറഞ്ഞു കാണുന്നു .. മധ്യഭാഗം നോക്കി , സ്വർണ്ണമയമായും രത്നമയമായും ഉള്ള മാളികകൾ , ഗോപുരങ്ങൾ , ഉദ്യാനങ്ങൾ , കേളീശൈലങ്ങൾ എന്നിവ നാലുഭാഗവും ചുറ്റപ്പെട്ട മതിലുകളാൽ ശോഭിക്കുന്നു .. സഞ്ചരിച്ചു കാണുക തന്നെ : ഇതാ ഒരു മാളിക .. ഉയരം , വിസ്താരം ഇത്യാദി നോക്കിക്കണ്ട്‌ , ഈ മാളികയുടെ തറയും തൂണുകളും ചുവരുകളും എല്ലാം അസാമാന്യം വലിപ്പമുള്ളവ .. ശിൽപ്പവേല അതിവിശേഷം ! എല്ലാം രത്നമയം .. ഈമാതിരി രത്നങ്ങൾ ഭൂമിയിൽ കാണില്ല .. ഇത് എൻറെ അച്ഛൻറെ മാളികയാണ് .. അതിൻറെ ചുറ്റും ആയുധധാരികളായ ഭടന്മാർ കാവൽ നിൽക്കുന്നു .. അവർ എന്തോ വിലപിടിപ്പുള്ളത് സൂക്ഷിക്കുകയാനെന്നു തോന്നും .. ആ ! മനസ്സിലായി .. അമൃതു സൂക്ഷിച്ചു വച്ചിരിക്കുന്ന സ്ഥലമാണ് .. മാളികമുകളിൽ നോക്കി അതാ സ്വർഗ്ഗസുന്ദരിമാർ എൻറെമേൽ കടാക്ഷാഞ്ജ ലികളാകുന്ന കൽപ്പകസൂനങ്ങൾ പൊഴിക്കുന്നു .. ഇവരുടെ ദേഹകാന്തി ഭൂമിയിലുള്ളവർക്കു കാണുകയില്ല .. ഇതാ , കുറെ സുന്ദരികൾ കൂട്ടം കൂട്ടമായി പോകുന്നു -- മന്ദഹസിച്ചും കടാക്ഷ വീക്ഷണം  ചെയ്തും .. ഇവരാണോ പണ്ട് എൻറെ തപസ്സു മുടക്കാൻ വന്നത് ? .തപസ്സിളാകാത്തത് ശ്രീപരമേശ്വരൻറെ കാരുണ്യം ഒന്നുകൊണ്ടു തന്നെ .. ഇവർ എന്നെപ്പറ്റിയാണ് സംസാരിക്കുന്നത് -- നമ്മുടെ നാഥനായ ഇന്ദ്രന് കുന്തീദേവിയിൽ ജനിച്ചപുത്രനാണ് .. ധർമ്മപുത്രൻറെ പ്രിയപ്പെട്ട അനുജനാകുന്നു .. അഗ്നിയിൽനിന്നു ഗാണ്ഡീവചാപവും ശ്രീപരമേശ്വരനിൽ നിന്ന് പാശുപതാസ്ത്രവും വാങ്ങിയ വീരനാണ് .. ശ്രീകൃഷണഭഗവാൻറെ സഖിയുമാണ്‌ .. വീണ്ടും നടന്ന്: അതാ കൈലാസശൃംഗംപോലെ കാണുന്നതെന്താണ് ! അടുത്തുചെന്നു നോക്കി -- ഐരാവതമെന്ന അച്ഛൻറെ ആന -- നാൽക്കൊമ്പൻ .. ( ഇവിടെ പാലാഴിമഥനം  കഥ ചുരുക്കി ആടാം ) .. മഹാലക്ഷ്മിയൊന്നിച്ച് പാൽക്കടലിൽ നിന്നുജനിച്ച ഈ ഗജം ദിവ്യമാണ് .. അതുകൊണ്ടു വന്ദിക്കുക തന്നെ .. തൊഴുത്‌ , വീണ്ടും സഞ്ചരിച്ച് , അതാ , അച്ഛൻറെ ഏറ്റവും പ്രിയപ്പെട്ട ഉച്ചൈശ്രവസ് എന്ന കുതിര കാഞ്ചന മാലകണിഞ്ഞു നിൽക്കുന്നു .. ഇതും പാൽക്കടലിൻറെ പുത്രൻതന്നെ .. തൊട്ടുതലയിൽ വെച്ച് വീണ്ടും സഞ്ചരിക്കുന്നു .. ഇതാ , ഒരു വെളുത്തപശു അയവിറക്കിക്കൊണ്ടു കിടക്കുന്നു .. കാമ്യങ്ങളെല്ലാം തരുന്ന ദിവ്യശക്തിയുള്ള കാമധേനുവാണ് .. അടുത്തുചെന്നു പ്രദക്ഷിണം വച്ചു നമസ്കരിച്ച്  തൊട്ടുതലയിൽ വയ്ക്കുന്നു .. ( സൂര്യവംശരാജാവായ ദിലീപൻ ഈ ദിവ്യഗോപിനെ വന്ദിക്കാതെ പോകനിമിത്തം സന്താനലബ്ധിക്കു തടസം നേരിട്ട കഥ ആടാം ).. വീണ്ടും നടന്ന് , രോമാഞ്ചം നടിച്ച് : ഇവിടെ സൌരഭ്യത്തോടുകൂടിയ കുളിർകാറ്റ് വീശുന്നു .. ഇതാ , സ്വർഗ്ഗഗംഗ കാണുന്നു .. ( പരമശിവൻറെ ശിരസ്സിൽ വില്ലുകൊണ്ടു തല്ലിയതും ഗംഗാദേവി പിടിച്ചുവാങ്ങിയതും ആടാം ).. ഗംഗയിലിറങ്ങി പാവനമായ ഗംഗാജലമെടുത്ത് ശിരസ്സിലും മുഖത്തും തളിച്ച് വന്ദിക്കുന്നു .. മഹാവിഷ്ണുവിൻറെ പാദങ്ങളിൽ നിന്നുത്ഭവിച്ച് ശ്രീപരമേശ്വരൻറെ ശിരസ്സിൽതട്ടി , ഭഗീരഥൻറെ പ്രയത്നത്താൽ ഭൂമിയിലേക്ക് ഒഴുകിത്തുടങ്ങിയ  പാവനമായ ഗംഗയാണിത് .. ഹംസങ്ങൾ പറന്നു കളിച്ചുകൊണ്ടിരിക്കുന്നത് , താമരനൂല് , തേൻ ഭക്ഷിക്കുന്നത് , പ്രേമത്തോടെ ഹംസിയുടെ കൊക്കിൽ വച്ചുകൊടുക്കുന്നത് , എല്ലാം വിസ്തരിക്കാം .. നടന്ന് , അതിമനോഹരമായ ഈ സ്ഥലത്ത് താമസിക്കുന്നത് ദിവ്യന്മാരാണ് .. തപസ്സനുഷ്ഠിച്ച മഹർഷിമാരും അശ്വമേധാദിയാഗങ്ങൾ ചെയ്ത രാജാക്കന്മാരും സുകൃതം കൊണ്ട് ഇവിടെ സുഖമായി വസിക്കുന്നു .. അവരെ വന്ദിച്ച് അനുഗ്രഹം വാങ്ങി വീണ്ടും നടന്ന് ; അതാ , കൽപ്പക വൃക്ഷങ്ങളാൽ നിറഞ്ഞിരിക്കുന്ന നന്ദനോദ്യാനം കാണുന്നു -- സുഗന്ധം നടിച്ച് , മന്ദമാരുതൻ ഉദ്യാനത്തിൽ വന്നു വിശ്രമിക്കുവാൻ എന്നെ ക്ഷണിക്കുകയാ ണെന്നു തോന്നും .. ചുറ്റും നോക്കി അത്ഭുതത്തോടെ , കൽപ്പകവൃക്ഷങ്ങൾ പൂത്തും തളിർത്തും നിൽക്കുന്നു .. എന്തൊരു ശോഭ ! കുയിലുകളുടെ മനോഹരമായ നാദം ! അതാ , ദേവസ്ത്രീകൾ കൽപ്പകവൃക്ഷത്തിനു ചുറ്റും നിന്ന് ഓരോന്നുചോദിക്കുന്നു .. പലതരം രത്നാഭരണങ്ങളും പട്ടുവസ്ത്രങ്ങളും അവരുടെ കൈകളിൽ വീഴുന്നു .. അവർ അതെല്ലാം യഥോചിതം അണിഞ്ഞ് സന്തോഷത്തോടെ പോകുന്നു .. ആശ്ചര്യം തന്നെ ! ഇതാ , വളരെ സുന്ദരിമാർ പൂപറിച്ച്‌ മാലകെട്ടുന്നു , ചിലർ തലയിൽ ചൂടുന്നു .. ഗന്ധർവ്വന്മാർ ഭാര്യമാരുമൊന്നിച്ചിരുന്ന് സംഗീതം ആലപിക്കുന്നു , വീണ വായിക്കുന്നു , മൃദംഗം കൊട്ടുന്നു .. മറ്റൊരുഭാഗത്തുനോക്കി : സ്ത്രീകൾ നൃത്തം ചെയ്യുന്നു , ചിലർ പന്തടിച്ചു കളിക്കുന്നു , ചിലർ അമ്മാനം ആടുന്നു .. അതാ , കുറെ സുന്ദരികൾ കുമ്മിയടിച്ചു കളിക്കുന്നു .. ഇനി പ്രാസാദമുകളിൽ കയറി നോക്കുകതന്നെ .. അപ്പോൾ ഭയങ്കര ശബ്ദം കേട്ടിട്ട് -- പെരുമ്പറ , ആന , ശംഖ് , തേര് , കുതിര ഇവകളുടെ ശബ്ദം ഉച്ചത്തിൽ കേൾക്കുന്നു .. ഇതാ , ഇന്ദ്രസൈന്യത്തിൻറെ കരചരണാദി അംഗങ്ങൾ അസ്ത്രങ്ങളേറ്റു മുറിഞ്ഞുവീഴുന്നു .. ദേവസ്ത്രീകൾ രക്ഷിക്കണേ , രക്ഷിക്കണേ എന്ന് പരിഭ്രമത്തോടും ദു;ഖത്തോടും വിളിച്ചുകേഴുന്നു .. ആകട്ടെ ദേവശത്രുക്കൾ ആരായാലും അവരെ ജയിക്കുകതന്നെ ................( അവലംബം ; 1 - K P S മേനോൻറെ ആട്ടപ്രകാരം ഒന്നാം ഭാഗം ...2 - കലാ പദ്മനാഭൻനായരാശാൻറെ ചൊല്ലിയാട്ടം ഒന്ന് )                                           10 - നളചരിതം  - ഒന്നാം ദിവസം ...........................................നളൻ " കുണ്ഡിനനായക " പദം കഴിഞ്ഞ് :  ( വിചാരം ) - ആ സുന്ദരീമണിയെ ഓർത്ത് മനസ്സുനീറിക്കൊണ്ടിരിക്കുന്നു  .. ദേവന്മാർപോലും അവളെ കാമിക്കുന്നു .. എന്നിരുന്നാലും നാരദമുനിയുടെ വാക്കനുസരിച്ച് ആ സുന്ദരീരത്നത്തിനവകാശി ഞാൻതന്നെ .. ദമയന്തിയുടെ അംഗലാവണ്യം സങ്കൽപ്പത്തിലൂടെ കാണുന്നു .. കാമദേവൻ ശരങ്ങൾ ചൊരിഞ്ഞ് എന്നെ വിഷമിപ്പിക്കുന്നു .. ഹേ , കാമദേവാ , ഒരുശരം മൃദുവായെങ്കിലും അവളുടെനേർക്കും അയച്ച് എന്നിൽ പ്രേമം ജനിപ്പിക്കണേ .. ഇനി എന്താണു ചെയ്യേണ്ടത് ? .. ഒരുദൂതനെ അയച്ചാലോ ?  ശ്ശെ , അതുവേണ്ട -  എനിയ്ക്കങ്ങോട്ടുള്ളതുപോലെ ദാമയന്തിയ്ക്ക് എന്നോടും അനുരാഗാമുണ്ടോ എന്നറിയില്ലല്ലോ .. ഏതായാലും എൻറെ ഈസ്ഥിതി മറ്റുള്ളവർ കണ്ടാൽ പരിഹസിക്കും .. രാജ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക സാധ്യമല്ലാതായിത്തീർന്നു .. അതിനാൽ സമർത്ഥനായ എൻറെമന്ത്രിയെ രാജ്യകാര്യം തൽക്കാലം ഏൽപ്പിച്ച് വിജനപ്രദേശത്തുപോയിരിക്കുക തന്നെ .. മന്ത്രിയെ ആളയച്ചുവരുത്തി ; " ഞാൻ ഉദ്യാനത്തിലേക്ക്‌ വിശ്രമത്തിനായി പോകുന്നു .. തിരിച്ചുവരുന്നതുവരെ രാജ്യകാര്യങ്ങൾ വഴിപോലെ നടത്തണം " .. ചെങ്കോൽ കൊടുത്തു മന്ത്രിയെ യാത്രയാക്കി , ഇനി ഉദ്യാനത്തിലേക്കു പോകുകതന്നെ .. ഉദ്യാനത്തിലെത്തിയിട്ട് : ചെടികളും വൃക്ഷങ്ങളുമെല്ലാം പുഷ്പിതമായിരിക്കുന്നു .. സൌരഭ്യം പരന്ന് , വണ്ടുകൾ കൂട്ടം കൂട്ടമായി വരുന്നു .. കുയിൽനാദം എല്ലായിടത്തും മുഴങ്ങുന്നു .. ഇവിടെയും എനിക്കു സ്വസ്ഥതയില്ല .. കാമൻറെ വാസഭൂമി തന്നെയാണോ ഇത് ? .. അതേ , സംശയമില്ല .. മറ്റൊരിടത്തുപോയി നോക്കട്ടെ ……………………………      നളചരിതം രണ്ടാം ദിവസം       ……………………………………………………….നളൻ " ദയിതേ കേൾ  " പദം കഴിഞ്ഞ് : അല്ലയോ സുന്ദരീ , ബ്രഹ്മാവ്‌ എല്ലാ അഴകുള്ള വസ്തുക്കളും ചേർത്തു പിഴിഞ്ഞെടുത്ത കുഴമ്പുകൊണ്ട് ഒരു സുന്ദരമുഖം സൃഷ്ടിച്ചു .. അതാണ്‌ നിൻറെ ഈ മുഖം .. പിന്നെ ആ ചണ്ടി ദൂരെ എറിഞ്ഞു .. അതാണ്‌ ചന്ദ്രൻ .. പിന്നെ ആ കൈകൾ ജലാശയത്തിൽ കഴുകിയപ്പോൾ താമരകൾ ഉണ്ടായി .. കൈകൾ കുടഞ്ഞപ്പോൾ നക്ഷത്രങ്ങളും ..............................................മനുഷ്യവർഗ്ഗത്തിൽ ജനിച്ച ഓരോ ജനങ്ങളും ദേവപ്രീതിക്കായ്‌ പൂജാദികർമ്മങ്ങൾ ചെയ്യുന്നു .. നീയാകട്ടെ ദേവാദികൾ യാചിച്ചിട്ടും അവരെയെല്ലാം ത്യജിച്ച് ഒരു മനുഷ്യനായ എന്നെ വിവാഹം ചെയ്തു ..നമുക്ക് സഹായം ചെയ്ത ആ സുവർണ ഹംസം ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ സന്തോഷംകൊണ്ടു തുള്ളിച്ചാടുമായിരുന്നു .. എല്ലാം ശിവപാർവ്വതിമാരുടെ അനുഗ്രഹം .. ( ഇവിടെ നളചരിതം ഒന്നാംദിവസം ആദ്യഭാഗം വളരെചുരുക്കി ആടാറുണ്ട്‌ )    ...............................................................നമുക്ക് ഈ ഉദ്യാനത്തിലൊക്കെ ഒന്നുചുറ്റിനടക്കാം .. ചുറ്റിനടന്ന് : പൊയ്കകളിൽ താമരകൾ കൂമ്പി നിൽക്കുന്നു .. ഇതുകണ്ടാൽ എന്തു തോന്നുന്നു ? ..... ദമ : മഹാരാജാവിനെ കൈകൂപ്പി വണങ്ങുന്നതായിട്ട് .. നളൻ :അല്ലല്ല : സ്വർഗ്ഗസുന്ദരിമാർ ബ്രഹ്മാവിനെ സമീപിച്ച് അവർക്കും ദമയന്തിയെപ്പോലെ സൌന്ദര്യം വേണമെന്ന് അപേക്ഷിച്ചു .. അപ്പോൾ ബ്രഹ്മാവ് : സൌന്ദര്യം മുഴുവൻ ദമയന്തിക്കു നൽകി .. ഇനി ഒട്ടും ഇരിപ്പില്ല .. അതുകൊണ്ടു നിങ്ങൾ ദമയന്തിയെ സമീപിക്കുവിൻ -- എന്നു പറഞ്ഞു .. അതുകേട്ട് ദേവസ്ത്രീകൾ ഉദ്യാനത്തിൽവന്നു താമരകളായി ജനിച്ച് സൌന്ദര്യം അഭ്യർത്ഥിക്കുകയാണ് .. അൽപ്പം കൊടുക്കരുതോ ? .. ദമയന്തി ലജ്ജിക്കുന്നു .. വീണ്ടും ചുറ്റിനടന്ന് : അതാ നോക്കൂ , ഒരു മുല്ലവള്ളി തേന്മാവിൽ പടർന്നു കയറിയിരിക്കുന്നു .. അതുകണ്ടാൽ എന്തു തോന്നുന്നു ? .. ദമയന്തി ലജ്ജാവിവശയായി  ആലിംഗനം ചെയ്യുന്നു .. ഉദ്യാനത്തിൽ ഗർഭിണിയായ മാൻപേടയെ കാണുന്നു .. അൽപസമയത്തിനുള്ളിൽ രണ്ടു മാൻകുട്ടികളെ പ്രസവിക്കുന്നു .. അവയുടെ തുള്ളിച്ചാട്ടം കാണുന്നു .. ദമയന്തി സർവ്വം മറന്നു നിൽക്കുന്നു .. നളൻ വിളിച്ചിട്ടും കേൾക്കുന്നില്ല .. അർത്ഥംവച്ചു നോക്കുന്നു , ദമയന്തി ലജ്ജിക്കുന്നു .. ചുറ്റിനടന്ന് , രണ്ടു  കിളികൾ മുട്ടിഉരുമ്മി രസിക്കുന്നു .. ഇടയ്ക്ക് ആണ്‍കിളി ഇലയുടെമറവിൽ ഒളിക്കുന്നു . പെണ്‍കിളി ഇണയെ കാണാതെ കരയുന്നു .. ഇതുകണ്ട് ദമയന്തി പരിഭ്രമിക്കുന്നു .. വല്ല ആപത് സൂചനയാണോ ?  നമുക്കും ഇങ്ങനെ പിരിയേണ്ടി ..........നളൻ പെട്ടെന്നു വായ്‌പൊത്തി തടയുന്നു .. നമുക്കൊന്നും സംഭവിക്കില്ല .. ശിവപാർവ്വതിമാരുടെ അനുഗ്രഹം ഉണ്ട് .. അപ്പോൾ ആണ്‍കിളി മറനീക്കി പുറത്തുവരുന്നു , പെണ്‍കിളി സന്തോഷിക്കുന്നു .. അതു നളൻ കാണിച്ചുകൊടുക്കുന്നു .. വീണ്ടും നടന്ന് : അതാ ഒരു വള്ളിക്കുടിൽ --അതിലെ ലതകളുടെ അഗ്രങ്ങൾ കാറ്റത്തിളകുന്നു .. അതുകണ്ടാൽ എന്തുതോന്നുന്നു ?  നമ്മെ ക്ഷണിക്കുകയാണോ  എന്നു തോന്നുന്നില്ലേ ? നമുക്ക് ആ വള്ളിക്കുടിലിലേക്കു പോകാം .. പോകുന്നു  ................( അവലംബം -- നളചരിതം 2 , 3 , 4 ദിവസങ്ങളിലെ ആട്ടങ്ങൾക്ക് പദ്മശ്രീ കലാ: ഗോപിയാശാൻറെ സമ്പ്രദായങ്ങൾ )………………….. ....................................                                                                      വേർപാട് ..........................................ദമയന്തിയോട് ; പ്രിയേ , നീ നടപ്പും , വിശപ്പും , ദാഹവും മൂലം നന്നേ തളർന്നിരിക്കുന്നു .. സിഹം , കടുവ തുടങ്ങിയ ഹിംസ്രജന്തുക്കളുടെ അലർച്ചയും കേൾക്കുന്നു .. നമുക്ക് ഈ രാത്രി ഇവിടെ കഴിയാം .. നീ കുറേനേരം മടിയിൽ തലവച്ച് ഉറങ്ങിക്കൊള്ളൂ .. ദമ ; രണ്ടുപേർക്കും ഉറങ്ങാം .. നളൻ : വേണ്ട , അതുപാടില്ല , നീ ആദ്യം ഉറങ്ങൂ .. അതുകഴിഞ്ഞു ഞാനുറങ്ങാം... ദമയന്തി ഉറങ്ങുന്നു .. നളൻ : കഷ്ടം ! മനസ്സാ വാചാ കർമ്മണാ ഞാൻ ഒരു പാപവും ചെയ്തിട്ടില്ല .. എന്നിട്ടും ഇപ്രകാരം സംഭവിച്ചല്ലോ .. മോഹനവും രത്നം പതിച്ചതുമായ  കൊട്ടാരമാളികയിൽ മനോഹരമായ മഞ്ചത്തിൽ , പുഷ്പസുരഭിലമായ പട്ടുമെത്തയിൽ തോഴിമാരാൽ വീശപ്പെട്ട്   ഉറങ്ങേണ്ട നിനക്ക് എൻറെകൂടെ കൂടീട്ട് ഇപ്രകാരം ദു:ഖിക്കാനിടയായല്ലോ .. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് , രാജ്യവും ധനവുമെല്ലാം നഷ്ടപ്പെട്ടിട്ടും കുട്ടികളെ കുണ്ഡിനത്തിൽവിട്ട്  എല്ലാ സുഖങ്ങളുമുപേക്ഷിച്ച്  എൻറെകൂടെ ഇറങ്ങിത്തിരിച്ചു , . സ്വർഗ്ഗനാഥനായ ഇന്ദ്രൻറെ അഭിലാഷത്തെ തൃണവൽഗണിച്ച് കേവലം മനുഷ്യനായ എന്നെ വരിച്ചു .. അതുകൊണ്ട് ഇപ്രകാരമെല്ലാം ദു:ഖിക്കാൻ കാരണമായി ....................... ......................ഇവളെ വിട്ടിട്ടു പോയാൽ രക്ഷപ്പെട്ടുകൊള്ളും .. ഇവൾ പതിവൃതാരത്നമാണ് .. ഞാൻകൂടെ ഉണ്ടെങ്കിൽ ഇനിയും കഷ്ടപെടും .. നേരം വെളുത്താൽ സമ്മതിക്കുകയുമില്ല .. എന്നാൽ ഈ ഹിംസ്രജന്തുക്കളുടെ നടുവിൽ ഒറ്റയ്ക്കുവിട്ടിട്ട് എങ്ങനെ പോകും ?   ആലോചിച്ചിരുന്നാൽ പറ്റില്ല .. പോകാനായ് എഴുനേൽക്കുന്നു .. പെട്ടെന്ന് , വിവസ്ത്രനാണല്ലൊ എന്നോർത്ത് -- ദമയന്തിയുടെ വസ്ത്രം കീറിയെടുക്കാം .. ഉണരാതെ എങ്ങിനെ എടുക്കും .. അപ്പോൾ ഒരുവാൾ കാലിൽ തടയുന്നു .. ഇതു ദൈവഹിതം തന്നെ .. വസ്ത്രം മുറിച്ചുടുത്ത് വാൾ എറിയുന്നു .. പിന്നീട് വ്യസനവും , സമാധാനവും , നിസഹായാവസ്ഥയും , ദമയന്തിയുടെ സ്ഥിതിയും മറ്റും ആടുന്നു :  കലി പിമ്പോട്ടും സ്നേഹം മുമ്പോട്ടും വലിക്കുന്നു .. സൂര്യൻ , ചന്ദ്രൻ , അഷ്ടദിക്പാലന്മാർ  വസുക്കൾ ഇവരെയെല്ലാം ദമയന്തിയുടെ രക്ഷക്കായ്‌ പ്രാർഥിച്ച് ഉന്മാദാവസ്ഥയിൽ പെട്ടെന്ന് രംഗത്തുനിന്നും ഓടിമറയുന്നു .................           ..നളചരിതം മൂന്നാം ദിവസം                                             .......................................ബാഹുകൻ........................... ………………..കാർക്കോടകൻ അപ്രത്യക്ഷമായശേഷം : കഷ്ടം ! ഇപ്രകാരമെല്ലാം സംഭവിച്ചുവല്ലൊ , ശിരോലിഖിതം തന്നെ .. ഘോരവനത്തിൽ സിഹം , കടുവ തുടങ്ങിയ ക്രൂരമൃഗങ്ങളുടെ ഇടയിൽ ദമയന്തിയെ തനിച്ചാക്കി ഞാൻ ഓടിക്കളഞ്ഞു .. ഹൃദയം മുറിയുന്നു .. ഇനി സർപ്പശ്രേഷ്ഠൻ തന്നവസ്ത്രം ധരിച്ച് അയോധ്യയിലേക്കു പുറപ്പെടാം .. നടന്ന് , ആനകൾ കൂട്ടം കൂട്ടമായി പോകുന്നു .. ഒരു കൊമ്പൻ പിടിയെ തുമ്പിക്കൈ പിടിച്ചു നടത്തിക്കൊണ്ടു പോകുന്നു .. ഞങ്ങൾ ഉദ്യാനത്തിൽ ഇതുപോലെ കൈകോർത്തു നടന്നിരുന്നു .. നടന്ന് : അതാ താമരകൾ വിരിഞ്ഞു നിൽക്കുന്നു .. എന്നാൽ ഉദ്യാനത്തിൽ അവ കൂമ്പിനിന്നിരുന്നു .. അതുകണ്ടാൽ ദേവസ്ത്രീകൾ ദമയന്തിയോട് അൽപ്പം സൌന്ദര്യം കൈകൂപ്പി യാചിക്കുകയായിരുന്നോ എന്നു തോന്നും ..................................കുറെ നടന്ന്: ഘോരവനം .. അതാ പ്രസവിക്കാറായ ഒരു മാൻപേട .. നടക്കാൻ നന്നേ പാടുപെടുന്നു .. കഷ്ടം ! ഒരു വേടൻ അതിനെ ലാക്കാക്കുന്നു .. മറുവശത്ത്‌ ഒരു  സിഹം പാറപ്പുറത്തിരിക്കുന്നു .. അതു മാൻപേടയെ കാണുന്നു , ചാടിവീഴാൻ തയ്യാറെടുക്കുന്നു .. ഇടത്തുഭാഗത്തുകൂടെ പുഴ ഒഴുകുന്നു .. വലത്തുഭാഗത്തുകൂടെ കാട്ടുതീ പടർന്നുവരുന്നു .. പൂർണ്ണ ഗർഭിണിയായ മാനിൻറെ നാലുവശത്തും ശത്രുക്കൾ ! കഷ്ടംതന്നെ , എന്തുചെയ്യും ? .. ഈ ആപത്തിൽനിന്ന് എങ്ങനെ രക്ഷപ്പെടാനാണ് .. പെട്ടെന്ന് ഒരു ഇടിയും മിന്നലും .. മിന്നലേറ്റ് വേടൻ മരിക്കുന്നു .. അമ്പ് ലക്ഷ്യം തെറ്റി സിംഹത്തിൽ തറച്ച് സിംഹം ചാകുന്നു .. ഇടിയെത്തുടർന്നുണ്ടായ ശക്തിയായ മഴയിൽ കാട്ടുതീ കെട്ടു .. ഇടിയുടെ ഞെട്ടലിൽ മാൻപേടയ്ക്ക് സുഖപ്രസവം , രണ്ടുകുട്ടികൾ .. ഈശ്വരാനുഗ്രഹമുണ്ടെങ്കിൽ ഏതാപത്തിൽനിന്നും രക്ഷപ്പെടാം .. തൻറെ രണ്ടു കുട്ടികളുടെ സ്ഥിതിഓർത്തു വ്യസനിക്കുന്നു .. അവർക്ക് മാതാപിതാക്കളുടെ വാത്സല്യം കിട്ടുന്നില്ലല്ലോ ................................................................                   ............വീണ്ടും നടക്കുന്നു .. സൂര്യൻ ഉദിച്ചു തുടങ്ങി .. കുറേശ്ശെ പ്രകാശം ലഭിക്കുന്നു .. കാടുമാറി നാടു കണ്ടുതുടങ്ങുന്നു .. ഗ്രാമങ്ങളെത്തി .. കൃഷിക്കാർ കലപ്പയുമായി കൃഷി സ്ഥലങ്ങളിലേക്കു പോകുന്നു .. സ്തീകൾ കുടവുമെടുത്തുകൊണ്ടു പിന്നാലെ പോകുന്നു .. കച്ചവടക്കാരെ കാണുന്നു .. അവരോട് അയോധ്യയിലേക്കുള്ള വഴിചോദിക്കുന്നു .. ബ്രാഹ്മണർ രാജാവിൻറെ ദാനശീലം പുകഴ്ത്തുന്നതു കേൾക്കുന്നു......................................................................................................    .......രാജധാനി , കോട്ട , ഗോപുരം , കൊടിമരം ഇവ കണ്ടുതുടങ്ങുന്നു .. കൊടിക്കൂറ കാറ്റത്താടുന്നു .. അതുകണ്ടാൽ അതിഥികളെയും അശരണരെയും കൊട്ടാരത്തിലേക്കു ക്ഷണിക്കുകയാണോ എന്നുതോന്നും .. കാവൽക്കാരോട്‌ അനുമതിവാങ്ങി ഉള്ളിലേക്കു പ്രവേശിക്കുന്നു ...................................................കൊട്ടാരത്തിൽ സംഗീതം , നൃത്തം തുടങ്ങിയ കലകൾ നടക്കുന്നു .. തൻറെ കൊട്ടാരത്തിൽ അതെല്ലാം എത്ര കേമമായ് നടന്നിരുന്നു .. അതാ , വീരന്മാരായ രാജാക്കന്മാരുടെയും  ചക്രവർത്തിമാരുടെയും ചിത്രങ്ങൾ നിരന്നിരിക്കുന്നു ,  തൻറെയും ചിത്രം കാണുന്നു .. നടന്ന് , അതാ ഋതുപർണ്ണ മഹാരാജാവ് സിംഹാസനത്തിലിരിക്കുന്നു .. സമീപത്തുനിൽക്കുന്ന ജീവല വാർഷ്ണേയന്മാരെ വിസ്മയത്തോടെ കാണുന്നു .. തൻറെ ദേഹം നോക്കിയിട്ട് -- അവർ തിരിച്ചറിയുകയില്ല എന്ന സമാധാനത്തോടെ പ്രവേശിക്കുന്നു …………….                        ...  നളചരിതം നാലാം ദിവസം  …..     ………………………………………………….  ബാഹുകൻ............................................   .......കേശിനിയെ പറഞ്ഞയച്ചുകഴിഞ്ഞ് : കഷ്ടം ! ഇപ്രകാരമൊക്കെ സംഭവിച്ചുവല്ലൊ , എൻറെ ദുർവിധിതന്നെ..ഈ കൊട്ടാരത്തിൽ മുമ്പ് ദേവദൂതനായ് " തിരസ്കരണി " വിദ്യ പ്രയോഗിച്ചു ഞാൻ വന്നിരുന്നു .. ഇപ്പോൾ മറ്റൊരു രാജാവിനുവേണ്ടിയും , യഥാർത്ഥരൂപം മറഞ്ഞും ഞാൻ എത്തിയിരിക്കുന്നു .. ഇതും ഒരു തിരസ്കരണി തന്നെ .. എന്നാൽ ഇപ്രാവശ്യം ഇവിടെ സ്വയംവരത്തിൻറെ ഒരുക്കങ്ങളൊന്നും കാണുന്നില്ല .. അത് ആശ്വാസം .. എങ്കിലും സ്ത്രീ ചിത്തം പ്രവചനാതീതമാണ് ..   ദൂരത്തുനോക്കി -- കുറെഭടന്മാർ പാത്രങ്ങളും ചുമന്നുകൊണ്ടുവരുന്നു .. എൻറെ നേർക്കാണല്ലോ വരുന്നത് .. " എന്തു വേണം ? " .. രാജാവിനു ഭക്ഷണം ഞാൻ തന്നെ തയ്യാറാക്കണമെന്നു കൽപ്പിച്ചിരിക്കുന്നുവോ ? ആട്ടെ , സാധനങ്ങൾ പാചകശാലയിൽ കൊണ്ടുവച്ചിട്ടു പൊയ്ക്കൊള്ളുവിൻ .. ദീർഘനിശ്വാസം ചെയ്ത് -- ഇന്ദ്രാദിദേവകളുടെ സാന്നിധ്യത്തിൽ പാണിഗ്രഹണം ചെയ്ത ഈ കൈകൾകൊണ്ട് , യാഗഹോമാദികൾ ചെയ്ത ഈ കൈകൾകൊണ്ട്‌ ഇവിടെവച്ചു പാചകം ചെയ്യേണ്ടതായ് വന്നുവല്ലോ .. ഇനി പാചക ശാലയിലേക്കു പോകുകതന്നെ .. പാചകശാലയിൽ എത്തി സാധങ്ങളെല്ലാം നോക്കുന്നു .. അരി , പലവ്യഞ്ജനങ്ങൾ , ഗുളം , നെയ്യ് മുതലായവ .. കുടത്തിൽ വെള്ളമില്ല , സാരമില്ല  വരുണൻറെ അനുഗ്രഹമുണ്ടല്ലൊ .. വരുണനെ ധ്യാനിക്കുന്നു , കുടങ്ങളിൽ വെള്ളം നിറയുന്നു .. തുടർന്ന് അഗ്നിയെ ധ്യാനിക്കുന്നു , അഗ്നി ജ്വലിക്കുന്നു .. ശക്തി കുറച്ചാലും .. അഗ്നി ശക്തി കുറയ്ക്കുന്നു .. മതി മതി .. അഗ്നിയെ വണങ്ങുന്നു .. നാലടുപ്പിൽ പാത്രങ്ങൾ വച്ച് പാചകം ചെയ്യുന്നു .. ചിന്തിച്ച് : ഇവിടെ രണ്ടാം സ്വയംവരത്തിൻറെ ഒരുക്കങ്ങൾ ഒന്നും കാണുന്നില്ല .. ബ്രാഹ്മണൻ പറഞ്ഞതു പോളിയായിരിക്കുമോ , ആവോ ? .. ചിന്തയിൽ നിന്നുണർന്ന് മണം നോക്കി എല്ലാം പാകമായി .. ഓരോന്നായി വാങ്ങിവയ്ക്കുന്നു , പാത്രങ്ങളിൽ പകരുന്നു .. രാജാവിനെ ഭക്ഷണത്തിനു ക്ഷണിക്കുന്നു , ഇല വച്ചു വിളമ്പുന്നു .. രാജാവ് : പാചകം കേമം ! ബാഹുകൻ വിനയാന്വിതനാകുന്നു ..കുറേകൂടി വിളമ്പട്ടയോ ? രാജാവ് : മതി മതി , നന്നായ് നിറഞ്ഞു .. ബാഹുകൻ രാജാവിനെനോക്കി : ഒരു കാര്യം ചോദിക്കട്ടെയോ ? അങ്ങയുടെ മുഖം വാടിയിരിക്കുന്നുവല്ലൊ . രാജാവ് : ഏയ് , ഒന്നുമില്ല .. ബാഹുകൻ : എനിക്ക് തോന്നിയാതായിരിക്കാം , തിരുവുള്ളക്കേടു തോന്നരുത് .. രാജാവ് ഊണുകഴിച്ചു പോയശേഷം , ബാഹുകൻ തേരിൽചെന്നു വിശ്രമിക്കാം .. തേരിനടുത്തു ചെല്ലുന്നു , കുതിരകളെ തട്ടിതലോടുന്നു , പുല്ലിട്ടുകൊടുക്കുന്നു , .. തേരിൽ അലങ്കരിച്ചിരുന്ന പൂക്കൾ വാടിയിരിക്കുന്നതു കാണുന്നു .. ബാഹുകൻ ; ഈ പൂക്കളെല്ലാം വാടിയിരിക്കുന്നു . ഇവ വികസിച്ചു നിന്നപ്പോൾ അനേകം വണ്ടുകൾ വന്നു തേൻ നുകർന്നു പോയിരുന്നു .. അനേകം സുന്ദരികൾ പൂക്കൾ പറിച്ചു മണം ആസ്വദിച്ച് തലയിൽ ചൂടി മന്ദം മന്ദം നടന്നു പോയിരുന്നു .. എന്നാൽ ഇപ്പോഴാകട്ടെ വണ്ടുകൾ അകന്നു പോകുന്നു .. സുന്ദരികൾ തിരിഞ്ഞു നോക്കുന്നുപോലുമില്ല .. തറയിൽ വാടി വീണു കിടക്കുന്ന പൂക്കളെ ചവുട്ടി നടക്കുന്നു .. ഇതുപോലെയാണു മനുഷ്യ ജീവിതവും .. സമ്പത്തുള്ളപ്പോൾ ധാരാളം പേർവന്ന് ക്ഷേമാന്വേഷണം നടത്തിയിരുന്നു ,  ധനധാന്യാദികൾ വാങ്ങിയിരുന്നു .. എല്ലാം നഷ്ടപ്പെട്ടപ്പോൾ ആരും തിരിഞ്ഞുനോക്കാറില്ല , കണ്ടതായ് ഭാവിക്കാറുമില്ല , മുഖംതിരിച്ചു നടക്കുന്നു , പുച്ഛിച്ചുതള്ളുന്നു .. ആ ! ഇപ്രകാരമാണ് ലോകഗതി .. തുടർന്ന് , വരുണൻ നൽകിയ വരം ഓർക്കുന്നു .. വരുണനെ ധ്യാനിച്ച്‌ പൂക്കളെ സ്പർശിക്കുന്നു .. എല്ലാം   പുതുപൂക്കളായി മാറുന്നു , മണം പരക്കുന്നു , വണ്ടുകൾ പറന്നെത്തുന്നു .. ബാഹുകൻ തേർത്തട്ടിലെന്നപോലെ പീഠത്തിലിരിക്കുന്നു .. ………….തിരശ്ശീല ...............................നളചരിതം രണ്ടാം ദിവസം -- കലി  ............................................................കലി ദ്വാപരനോട് : എന്നാൽ നമുക്ക് നിഷധ രാജ്യത്തിലേക്കു പുറപ്പെടാം .. നളനിൽ ചൂതുകളിക്കുള്ള ആഗ്രഹം ഉണ്ടാക്കണം .. എന്നാൽ നമ്മുടെ കാര്യം സാധിച്ചു .. വേഗം പോവുക .. നീ ആ വഴിക്കുപോയി ധർമ്മവിലോപം എവിടെയുണ്ടെന്ന്  തിരയുക .. ഞാൻ ഈവഴി പോകാം .. ദ്വാപരനെ അയയ്ക്കുന്നു .. കലി കുറെ നടന്ന് , നഗരം അടുത്തപ്പോൾ രണ്ടുവഴി കാണുന്നു -- ഒന്ന് രാജവീഥി , മറ്റേത് ആന , കുതിര , തേര് ഇവയുടെ സഞ്ചാരമാർഗ്ഗം -- കലി രണ്ടാമത്തെ വഴിയിലൂടെ നഗരത്തിലെത്തുന്നു .. നഗരം ഐശ്വര്യം നിറഞ്ഞിരിക്കുന്നു .. എൻറെ സഹായമില്ലാതെതന്നെ പലരും ധനികരാണ് , പക്ഷെ വഞ്ചിച്ചോ ചതിച്ചോ നേടിയതല്ല .. എല്ലാവരും ധർമ്മ തൽപ്പരരാണ് .. രാജാവ് വർണാശ്രമങ്ങളെ  വിധിപോലെ പാലിക്കുന്നു .. ഇവിടെ ഞാൻ എങ്ങിനെ സ്ഥാനമുറപ്പിക്കും ? .. അതാ ബ്രാഹ്മണവീഥി .. അവർ മുറയ്ക്ക് സന്ധ്യാവന്ദനം നടത്തുന്നു .. വേദപാരായണം കേട്ട് അസഹ്യത നടിക്കുന്നു .. ധർമ്മശാലകളിൽ അന്നദാനം നടക്കുന്നു .. വെറുപ്പുതോന്നി മറ്റൊരിടത്തു ചെന്നു നോക്കുന്നു .. അവിടെ ഒരു പശുവിനെ ഹിംസിക്കുന്നു .. നന്നായി ! എൻറെ കാര്യം സാധിച്ചു .. ഉടനെ നൈരാശ്യം നടിച്ച് ; ഓ , അതു യാഗത്തിനുള്ളതാണ് .. ഇനിയെന്തുവഴി ? എവിടെ നോക്കിയാലും ദാനധർമ ങ്ങളും  ഈശ്വരസേവയും  തന്നെ .. ഇനി കൊട്ടാരത്തിലേക്കു പ്രവേശിച്ചുനോക്കട്ടെ .. രാജാവ് രാജ്യപരിപാലനം വഴിപോലെ നടത്തുന്നു .. യോഗ്യൻതന്നെ ! സ്ത്രീസേവ , നായാട്ട് , മദ്യപാനം ഇവയോന്നിലും ഭ്രമമില്ല .. ഇനി എന്തുചെയ്യണം ? ..മടങ്ങുകയോ ? .. ഏയ്‌ , അതുപാടില്ല .. കാത്തിരിക്കുകതന്നെ .. അടുത്തുള്ള ഒരു വൃക്ഷത്തിൽ കേറിയിരിക്കുന്നു .. ഋതുക്കൾ , മാറി മാറി വരുന്നു --അസഹ്യമായ മഴയിൽ നനഞ്ഞുകുളിക്കുന്നു .. മഞ്ഞുകാലത്ത് തണുപ്പുമൂലം വിറയ്ക്കുന്നു .. വേനൽക്കാലത്ത് അസഹ്യമായ ചൂട് .. ദിവസങ്ങളും മാസങ്ങളും കടന്നുപോകുന്നു .. രാജ്യത്തിൽ വലിയൊരു ആഘോഷം നടക്കുന്നു .. നളനൊരുപുത്രൻ  ജനിച്ചിരിക്കുന്നു .. വളരെക്കാലമായി എത്രയോ ഋതുഭേദങ്ങൾ കടന്നുപോയി .. നൈഷധപുരിയിൽ വീണ്ടും ഒരാഘോഷം നടക്കുന്നു .. എന്തായിരിക്കും ? നോക്കട്ടെ .. ഓ , മനസ്സിലായി .. നളദമയന്തിമാർക്ക് ഒരു പുത്രിയും ജനിച്ചിരിക്കുന്നു .. ജനങ്ങൾ അതുകൊണ്ടാടുകയാണ് .. ദേവന്മാരെല്ലാം പൂജകളാൽ പ്രസന്നമായിരിക്കുന്നു .. ഇവിടെനിന്നു പോയാൽ അവർ പരിഹസിക്കും .. ഇനിയും ഇരിക്കുകതന്നെ .. സൂക്ഷിച്ചുനോക്കി .. പെട്ടെന്ന് ഉന്മേഷഭരിതനായി അലറിക്കൊണ്ട്‌ : നളന് സന്ധ്യാവന്ദനത്തിന് ആശ്ഔചക്രിയയിൽ കാലിൻറെ മടമ്പ് നനഞ്ഞിട്ടില്ല .. ഇനി എനിക്ക് അവനിൽ പ്രവേശിക്കാം .. ആവേശിക്കുന്നതായി അഭിനയിക്കുന്നു .. ഇനി വേഗം ദ്വാപരനോടുകൂടി പുഷ്കരനെ സമീപിക്കുകതന്നെ ............... .നളചരിതം മൂന്നാം ദിവസം -- വെളുത്ത നളൻ................ “ഘോരവിപിനം “ കഴിഞ്ഞ് : ദേവന്മാരെ പ്രാർത്ഥിച്ചതിൻറെ ഫലമായി എനിക്ക് മനസ്സമാധാനം കൈവന്നു .. അതിനാൽ ഇനിയുള്ളകാലം ഈ വനത്തിൽത്തന്നെ താമസിക്കണം .. ഇവിടെ നാട്ടിലെക്കാൾ സുഖം തോന്നുന്നു -- ഭക്ഷണത്തിനു പഴങ്ങൾ , ദാഹത്തിനു കാട്ടാറിലെ പരിശുദ്ധജലം .. കൊട്ടാരത്തിൽ കിടക്കാൻ പുഷ്പതലം ഉണ്ടെങ്കിൽ ഇവിടെ പുഷ്പങ്ങൾ വിരിച്ച പുൽമെത്ത .. അവിടെ തോഴിമാർ വീശുന്നു .. ഇവിടെ വൃക്ഷങ്ങളിലെ പൂങ്കുലകളിൽ തട്ടിവരുന്ന മന്ദാനിലൻ .. കിളികളുടെ കളകൂജനം എങ്ങും കേൾക്കുന്നു .. മാനുകൾ കൂട്ടംകൂട്ടമായ്‌ മേഞ്ഞുനടക്കുന്നു .. ഒരു പേടമാൻ കലമാൻറെ കൊമ്പിൽ കണ്ണുരസി രസിക്കുന്നു .. അതാ , രണ്ടു പ്രാവുകൾ പരസ്പരം കൊക്കുകൾ ഉരുമ്മിരസിക്കുന്നു .. ( തുടർന്ന് " കാന്തം പ്രാഹ " ശ്ലോകം ആടുന്നു ) -- ഒരു വേടൻ പ്രാവുകളെ എയ്തു വീഴ്ത്താൻ ലാക്കുനോക്കുന്നു .. മുകളിൽ കഴുകൻ വട്ടമിട്ടു പറക്കുന്നു .. ഒരു പാമ്പ് ഇഴഞ്ഞു വരുന്നു .. വേടൻ അമ്പ്‌ വലിച്ചുവിടാൻ ഭാവിക്കുമ്പോൾ പാമ്പ് വേടൻറെ കാലിൽ കൊത്തുന്നു .. ഉന്നം തെറ്റി കഴുകൻറെ മേൽ അമ്പുതറച്ച് അതുചാകുന്നു .. വിഷം ഏറ്റുവേടനും ചാകുന്നു .. പക്ഷികളെ ഈശ്വരൻ രക്ഷിച്ചു .. ഈശ്വരാധീനമുണ്ടെങ്കിൽ , എതാപത്തിൽ നിന്നും രക്ഷപ്പെടാം .. ഇതുപോലെ ഈശ്വരൻറെ കരുണാകടാക്ഷം എന്നിലും ഉണ്ടാവില്ലേ ? .. തീർച്ചയായും ഉണ്ടാവും .. മനസ്സമാധാനത്തോടെ അൽപ്പം ഇരുന്നിട്ട് -- പെട്ടെന്ന് ഒരു അസ്വാസ്ഥ്യം നടിച്ച് ; കാറ്റിന് ഒരു ചൂടു തോന്നുന്നു .. ചൂടു വർദ്ധിക്കുന്നു .. ചൂടുകാറ്റു വീശുന്നു .. എന്തായിരിക്കും കാരണം ? .. അകലെ നോക്കിക്കണ്ട്‌ , അഹോ ! കാടുതീ പടർന്നു പിടിച്ചിരിക്കുന്നു .. മൃഗങ്ങൾ ജീവരക്ഷയ്ക്കായ്‌  നാലുഭാഗവും ഓടുന്നു .. അനവധിപക്ഷികൾ ആകാശത്തിലേക്ക് പറന്നുപൊങ്ങുന്നു .. ധൂമപടലങ്ങളാൽ ആകാശം മൂടിയിരിക്കുന്നു .. കാട്ടുതീയിൽനിന്നൊരു വിലാപം കേൾക്കുന്നു .. ആരോ ഒരുവൻ തീയിൽ പെട്ടിരിക്കുന്നു . അടുത്തുചെന്നു നോക്കുകതന്നെ ..........................                            ....                         11 --  ഉത്തരാസ്വയംവരം --        ...............................ബ്ഋഹന്നള.................................................................................ഉത്തരനോട് : ഗംഗാപുത്രൻ , ഗുരുവായ ദ്രോണാചാര്യൻ , സൂര്യപുത്രൻ തുടങ്ങിയ വീരന്മാരെ നീ അറിയുമോ ? .. അവരോടെല്ലാം എതിർത്തുനിന്നു യുദ്ധം ചെയ്യാൻ ധൈര്യമുണ്ടോ ? .. നിന്നെയും എന്നെയും തേരും കുതിരയും രക്ഷിച്ചുകൊണ്ടു പോരാടുവാനുള്ള കേമത്തം ഉണ്ടോ ?.. എന്നാൽ ഞാൻ ഇനി എന്താണു ചെയ്യേണ്ടത് ?...... ഉത്ത : വേഗം രഥം കൂട്ടികെട്ടിക്കൊണ്ടു വന്നാലും ……. ബ്ഋ : രഥപ്പുര ഏതാണ് ? …... ഉത്ത : അതാ രഥപ്പുര .. ബ്ഋഹന്നള രഥപ്പുര തുറന്ന് രഥമിറക്കി പിടിച്ചുലച്ച് പൂട്ടിക്കെട്ടുന്നു .. പിന്നെ , ആകെ ഒന്നുനോക്കി പിടിച്ചിളക്കി ഇളക്കമില്ലെന്നു നടിക്കുന്നു .. ഇനി എന്ത് ?   കുതിരകളെ കെട്ടുകതന്നെ ….. ഉത്തരനോട് : കുതിരകളെവിടെ ? ……. ഉത്തരൻ ലായം ചൂണ്ടിക്കാണിച്ച് : ഇതാ അസംഖ്യം കുതിരകൾ നിൽക്കുന്നു , ലക്ഷണമൊത്തവയെ എടുക്കാം .. ബ്ഋഹന്നള  കുതിരകളെ വേറെവേറെ നോക്കി -- അതാ , തടിച്ച കുതിര .. നാവുനീട്ടി കിടന്നു  കിതയ്ക്കുന്നു , കൊള്ളില്ല .. അതാ മെലിഞ്ഞ കുതിര .. ക്ഷീണിച്ചു കിതയ്ക്കുകയില്ല .. ചാട്ട വീശിയപ്പോൾ ചാടിയെഴുന്നേറ്റു .. ഇവൻകൊള്ളാം .. മറ്റൊന്നിനെനോക്കി , വാലിൽവെളുത്ത അടയാളം .. നല്ല ലക്ഷണം .. മൂന്നാമത് -- തുറിച്ചു നോക്കുന്നു ഒന്ന്‌ .. അതുകൊണ്ട് ധൈര്യമുണ്ട് .. പിന്നെയും നടന്നുനോക്കി .. നെറ്റിയിൽ ഇരുച്ചുഴിയുള്ള ഒന്നിനെ കാണുന്നു .. ഇങ്ങനെ ലക്ഷണമൊത്ത നാലുകുതിരകളെ തിരഞ്ഞെടുക്കുന്നു .. അവയെ തേരിൽ കെട്ടി തേരുമായി ഉത്തരൻറെ സന്നിധിയിലെത്തിയിട്ട് ; ഇതാ രഥം നോക്കിയാലും .. ഉത്തരൻ രഥം പിടിച്ചിളക്കമില്ലെന്നു കാണിച്ച് കുതിരകളെ നോക്കി : തടിച്ച കുതിരകളുള്ളപ്പോൾ ഈ മെലിഞ്ഞ കുതിരകളെ കെട്ടിയത് ? ……. ബ്ഋ : ഇവയാണു നല്ലത് .. തടിച്ചവ പെട്ടെന്നു ക്ഷീണിച്ചു കിതയ്ക്കും .. എന്നാൽ ഇനി വേഗം പുറപ്പെടുകയല്ലേ ? ……. ഉത്ത ; അങ്ങനെതന്നെ .. രഥം വന്ദിക്കാതെ  രഥത്തിൽ കേറാൻ തുടങ്ങുന്നു .. ബ്ഋഹന്നള തടയുന്നു .. കഷ്ടം ! കഷ്ടം ! രാജവംശത്തിൽപ്പിറന്ന അങ്ങ് രഥം വന്ദിക്കാതെ കയറുവാൻ തുടങ്ങിയോ ……. ഉത്ത : യുദ്ധത്തിനു പുറപ്പെടാനുള്ള ധൃതിയിൽ പിഴപറ്റിയതാണ് .. വേഗം വന്ദിച്ച് ആയുധപാണിയായ് ധൈര്യം നടിച്ചു രഥത്തിൽ ചാടിക്കേറി പോകുന്നു .. ബ്ഋഹന്നള തേരു തെളിക്കുന്നു ............................................ ...................തിരശ്ശീല താഴ്ത്തിയശേഷം : ഉത്തരൻ ഭയപരവശനായി സാരഥിയുടെ കൈ വീണ്ടും വീണ്ടും തടയുകയും ബ്ഋഹന്നള അതുവകവയ്ക്കാതെ വീണ്ടും വീണ്ടും തേർ തെളിക്കുകയും ചെയ്യുന്നു .. ഉത്തരൻ പദം കഴിഞ്ഞ് രഥത്തിൽ നിന്നു ചാടി ഓടുകയും ബ്ഋഹന്നള പിടിച്ചുകൊണ്ടുവന്ന് ഉത്തരീയം കൊണ്ടു കൊടിമരത്തിൽ കെട്ടിയിടുകയും ചെയ്യുന്നു .. ബ്ഋഹന്നള പദം കഴിഞ്ഞ് : നീ ധീരനാണ് എന്നാണല്ലൊ പറഞ്ഞത് .. നിറച്ചുണ്ട് കൊട്ടാരത്തിൽ സുന്ദരിമാരുടെ ഇടയ്ക്കിരിമ്പോൾ വീരവാദം പറഞ്ഞല്ലൊ .. അവർക്ക് ആഭരണങ്ങളും പട്ടുവസ്ത്രങ്ങളുമൊക്കെ കൊടുക്കേണ്ടേ ?.. ഇപ്പോൾ ഭയന്നു നാലുപുറവും നോക്കുന്നതെന്തേ ? .. ഗോക്കളെ വീണ്ടെടുക്കേണ്ടേ ? …….. ഉത്ത : ഞാൻ പോരുന്നില്ല .. ബ്ഋഹന്നള ചിന്തിച്ച് ( ആത്മഗതം ) : അജ്ഞാതവാസം അവസാനിക്കാറായ് .. ഇനി ഇവനെ പരമാർത്ഥം അറിയിക്കുക തന്നെ .. ഉത്തരൻറെ ബന്ധം വിടർത്തുന്നു ….. ഉത്തരനോട് ; അല്ലേ , രാജകുമാരൻ ! പാണ്ഡവന്മാർ എന്നു കേട്ടിട്ടുണ്ടോ ? .... ഉത്ത : ഉണ്ട് ....ബ്ഋ : അവരിൽ മൂത്തവനായ ധർമ്മപുത്രനെ കേട്ടിട്ടുണ്ടോ ? …., ഉത്ത : കേട്ടിട്ടുണ്ട് ......ബ്ഋ : വായുപുത്രനായ ഭീമസേനനെയോ ? ……. ഉത്ത ; അതും ഉണ്ട് …..ബ്ഋ : അവരുടെ സോദരനും ശക്രാത്മജനും ആയ അർജ്ജുനൻ എന്നു കേട്ടിട്ടുണ്ടോ ? …....ഉത്ത : ഓഹോ ! വളരെ വളരെ കേൾവിയുണ്ട് ....... ബ്ഋ : ആ അർജ്ജുനൻ ഞാൻ തന്നെ .. ….ഉത്തരൻ ബ്ഋഹന്നളയെ വീണ്ടും വീണ്ടും വിസ്മയത്തോടെ സൂക്ഷിച്ചു നോക്കിയിട്ട് : ദേഹം ഇപ്രകാരം ( ആണും പെണ്ണുമല്ലാത്ത രൂപം ) വരുവാൻ കാരണമെന്ത് ? ….. ബ്ഋ : പറയാം , വഴിപോലെ കേട്ടാലും .. പണ്ട് കൌരവന്മാർ കള്ളച്ചൂതിൽ തോൽപ്പിച്ച് ഞങ്ങളുടെ രാജ്യവും ധനവും അപഹരിച്ച്‌ , പന്ത്രണ്ടുവർഷം വനവാസവും ഒരു വർഷം അജ്ഞാതവാസവും ച്യ്തുവരുവിൻ എന്നു കൽപ്പിച്ചു കാട്ടിലേക്കയച്ചു .. ഞാൻ ശ്രീ പരമേശ്വരനെ തപസ്സുചെയ്ത് പാശുപതാസ്ത്രം സമ്പാദിച്ചു .. പിന്നെ അച്ഛനായ ഇന്ദ്രൻറെ കൽപന പ്രകാരം സ്വർഗ്ഗത്തിലെത്തി .. അവിടെ വച്ച് ഉർവ്വശി കാമപീഡിതയായ്‌ എന്നെ സമീപിച്ചു .. ഞാൻ മാതൃതുല്യയായ ഉർവ്വശിയുടെ അഭ്യർത്ഥന നിരസിച്ചു .. കോപാന്ധയായ അവരുടെ ശാപം നിമിത്തം ഈ രൂപം ഉണ്ടായി .. അച്ഛൻ ഇതറിഞ്ഞ് എൻറെ അടുത്തുവന്ന് അജ്ഞാതവാസക്കാലത്ത് ഇതുപകാരമായി വരുമെന്ന് അനുഗ്രഹിച്ചു .. ഈ രൂപം ഇങ്ങനെ വന്നുകൂടിയതാണ് …. ..ഉത്ത : അർജ്ജുനന് രണ്ടു കൈക്കും ഞാണ്‍ തഴബുള്ളതായി കേട്ടറിവുണ്ട് .. അതിന്നു കാണിച്ചു തരാമോ ? ……...   ബ്ഋ ; നോക്കിയാലും .. രണ്ടുകൈകളും കാണിച്ചുകൊടുക്കുന്നു .. .. ഉത്ത : പിന്നെ , അർജ്ജുനൻറെ ഗാണ്ഡീവം എവിടെ ? …...ബ്ഋ ; അജ്ഞാതവാസക്കാലത്ത് ആയുധം ധരിപ്പാൻ പാടില്ല .. ഞങ്ങളുടെ ആയുധങ്ങൾ ആ കാണുന്ന ശമീക ( വഹ്നി ) വൃക്ഷത്തിലെ പോടിൽ സൂക്ഷിച്ചിട്ടുണ്ട് .. അതു നീതന്നെ എടുത്തുകൊണ്ടുവരിക .. ഉത്തരൻ ആയുധങ്ങൾ എടുക്കാൻ വൃക്ഷത്തിനടുത്തു ചെല്ലുമ്പോൾ അതിന്മേലുള്ള കൃത്രിമ ശരീരം കണ്ടുഭയന്ന് പിന്നോക്കം വന്ന് : എനിക്കസാധ്യമാണ് .. ആ വൃക്ഷത്തിൻറെ മുകളിൽ ഏറ്റവും ഭയങ്കരമായ ഒരു ശവശരീരം തൂങ്ങിനിൽക്കുന്നു .. .. ബ്ഋ : അതു കൃത്രിമ ശരീരമാണ് ..പോയി ധൈര്യമായ് എടുത്തുകൊണ്ടു വരൂ .. ഉത്തരൻ വൃക്ഷത്തിനടുത്തു ചെന്നു വലംവച്ചു തൊട്ടുതലയിൽവച്ച് , കയറി പോടിനുള്ളിൽ കെട്ടിവച്ചിരുന്ന ആയുധങ്ങൾ കൊണ്ടുവന്ന് ബ്ഋഹന്നളയുടെ മുമ്പിൽ വയ്ക്കുന്നു…….ബ്ഋഹന്നള അതിൽനിന്ന് വില്ലും അമ്പും എടുത്തു രണ്ടു കരങ്ങളിലും പിടിച്ച് ധീരോദാത്ത നിലയിൽ നിൽക്കുന്നു …….. ഉത്തരൻ നമസ്കരിപ്പാൻ ഭാവിക്കുന്നു .. ….ബ്ഋഹന്നള ഉത്തരനെ തടഞ്ഞ് : നാം രണ്ടുപേരും രാജാക്കന്മാരാണ്‌ .. തമ്മിൽ തമ്മിൽ വന്ദിക്കേണ്ട , ആകട്ടെ , ഇപ്പോൾ ധൈര്യം വന്നുവോ ?.. ..ഉത്ത : യുദ്ധത്തിൽ ഇത്ര മഹത്വമുള്ള അങ്ങയോന്നിച്ചു പോരാടുവാൻ ഒരു പൂർണ്ണ ധൈര്യം കിട്ടുന്നില്ല .. ……..ബ്ഋഹന്നള : ( സ്വഗതം ) -- ഇനി ഇവൻറെ ഭയം അകറ്റാനായി എൻറെ പത്തുനാമങ്ങൾ ഉപദേശിക്കുകതന്നെ .. ഉത്തരനെ വിളിച്ചടുത്തുനിർത്തി , ചെവിയിൽ അർജ്ജുന , ഫൽഗുന , പാർത്ഥ , കിരീടി , ശ്വേതവാഹന , ബീഭൽസു , വിജയൻ , ജിഷ്ണു , സവ്യസാചി , ധനഞ്ജയ : എന്ന പത്തുനാമങ്ങൾ ഉപദേശിക്കുന്നു .. ഉത്തരൻ ശ്രദ്ധിച്ചുകേട്ട് കുറച്ചുരു ജപിച്ചപ്പോഴേക്കും ധൈര്യം കൈവന്ന് ബ്ഋഹന്നളയോട് : ഇപ്പോൾ എനിക്കു പൂർണ്ണധൈര്യം ലഭിച്ചിരിക്കിന്നു .. അവിടത്തെ കിട്ടിയത് എൻറെ ഭാഗ്യംതന്നെ .. അറിവില്ലാതെ പറഞ്ഞതെല്ലാം ക്ഷമിക്കണം .. ..ബ്ഋഹന്നള : എന്നാൽ ഇനി യുദ്ധത്തിനു പുറപ്പെടുകയല്ലേ ? ....ഉത്ത : ഞാൻ രഥം തെളിക്കാം  .. സാരഥ്യം ശീലിച്ചിട്ടുണ്ട് .. അവിടുത്തെ ആജ്ഞപോലെ  ചെയ്യാം .. അങ്ങ് യുദ്ധം ചെയ്തു ശതുക്കളെ ജയിച്ചാലും ..ബ്ഋഹന്നള അഗ്നിദേവനെ ധ്യാനിച്ച്‌ രഥത്തിനു ശോഭ വരുത്തുന്നു .. വായുപുത്രനായ ഹനുമാനെ ധ്യാനിച്ച്‌ ദുര്യോധനാദികളോടുള്ള യുദ്ധത്തിൽ എൻറെ കൊടിമാരതിലിരുന്നു സഹായിക്കണേ , ഇവൻറെ ഭീതി കളവാൻ സിംഹനാദം പുറപ്പെടുവിക്കണേ എന്നു പ്രാർഥിക്കുന്നു .. വില്ലുകുലച്ചു ശബ്ദം പുറപ്പെടുവിക്കുകയും ശംഖു വിളിക്കുകയും ചെയ്യുന്നു .. ഹനുമാൻറെ അലർച്ച കേൾക്കുന്നതായ് നടിക്കുന്നു .. അലർച്ച കേട്ട് ഭയപ്പെട്ട് പിന്നീട് ധീരത വീണ്ടെടുത്ത ഉത്തരനോട് : ഇനി വേഗം പുറപ്പെടുക തന്നെ .. രഥം വഴിപോലെ തെളിച്ചാലും .. മൂന്നു നാല് പോരിനുവിളി നടത്തി രണ്ടുപേരും രഥത്തിൽ കേറി യുദ്ധരംഗത്തിലേക്കു പോകുന്നു .......................ബ്ഋഹന്നള ദുര്യോധനനോട് : നിന്നോടെതിർക്കാൻ ഈ ആണും പെണ്ണും കെട്ട രൂപം എടുത്തതാണ് .. എൻറെ പുരുഷരൂപം കണ്ടാൽ നീ ഭയന്നോടും .. രാജധർമ്മം വിട്ട് രാത്രിയിൽ ഒളിച്ചുവന്നു പശുക്കളെ മോഷ്ടിച്ച നിൻറെ കഥ ആക്ഷേപാർഹം തന്നെ .. ചന്ദ്രവംശത്തിനു നീ കളങ്കം വരുത്തി .. മുമ്പിൽ നിന്നുപോ -- ജീവൻ വേണമെങ്കിൽ ! . യുദ്ധം ചെയ്ത് " മോഹനാസ്ത്രം " എയ്ത് എല്ലാവരും മോഹിച്ചു വീഴുമ്പോൾ ഉത്തരനോട് : വസ്ത്രങ്ങളും ആഭരണങ്ങളും ഇഷ്ടം പോലെ എടുത്തുകൊള്ളുക .. സുന്ദരികൾക്കു കൊടുക്കാമെന്നു പറഞ്ഞീട്ടില്ലേയെന്നു ചോദിച്ച് , ചിരിച്ചു ചെവിക്കു പിടിച്ച് എല്ലാം ഉത്തരനെടുമ്പോൾ പ്രത്യസ്ത്രം എയ്ത് രംഗം വിടുന്നു …………………….............................12 - രുക്മാംഗദ ചരിതം ...........................................രുക്മാംഗദൻ സത്യം ചെയ്തശേഷം മോഹിനിയോട് : നമുക്ക് ഈ പാറപ്പുറത്തിരുന്ന് അല്പം നർമ്മ സംഭാഷണം നടത്താം .. ഈ കണ്ണുകൾ എന്നെ വളരെയധികം നിന്നിലേക്ക്‌ ആകർഷിക്കുന്നു .. അധരങ്ങൾ വിശേഷം ! ഈ സുവർണ കലശങ്ങളിൽ  ( സ്തനങ്ങൾ ) എന്താണു നിറച്ചിരിക്കുന്നത് ? . നിൻറെ അംഗലാവണ്യം അതിമനോഹരം തന്നെ .. മോഹിനി ലജ്ജാവതിയായ് ഇരിക്കുന്നു .. .. രൂക് : ആകട്ടെ , ഇതിനു മുമ്പ് നമ്മൾ തമ്മിൽ കണ്ടിട്ടുണ്ടോ ? .. ..മോ : ഇല്ല ….രൂക് : കണ്ടിരിക്കാനിടയില്ല .. പണ്ട് ദേവസ്തീകൾ ഉദ്യാനത്തിൽ പൂ പറിക്കാൻ വന്നിരുന്നു .. അവർക്കാർക്കും ഇത്രയും സൌന്ദര്യം ഉണ്ടായിരുന്നില്ല .. നീ ദേവസ്ത്രീ തന്നെയാണോ ? ….. മോ : അല്ല , ഞാൻ ബ്രഹ്മാവിൻറെ മാനസപുത്രിയാണ് …... രൂക് : ആ , അങ്ങനെവരട്ടെ .. നിന്നെ കണ്ടപ്പോൾ തന്നെ തോന്നി നീ വെറും ദേവസ്ത്രീയല്ല എന്ന് .. പിന്നെ ഈ സത്യം ചെയ്യിച്ചതെന്തിനാണ് ? ……. മോ : അങ്ങയ്ക്ക് പട്ടമഹിഷി കൂടാതെ വേറെയും പത്നിമാർ കാണും .. കാലം കഴിയുമ്പോൾ എന്നോടുള്ള അഭിലാഷം കുറഞ്ഞു തുടങ്ങും .. അപ്പോൾ എന്നെ ഉപേക്ഷി ........പെട്ടെന്നു രൂക്മാംഗദൻ വായ്‌പൊത്തി തടഞ്ഞ് , ഒരിക്കലും അങ്ങിനെ ഉണ്ടാവില്ല .. തുടർന്ന് , നിൻറെ അധരം പാനം ചെയ്യുമ്പോൾ അനന്തനായ് വരണേ എന്നാണെൻറെ പ്രാർഥന .. അപ്പോൾ ആയിരം മുഖം കൊണ്ടും പാനം ചെയ്യാമല്ലൊ .. ഇപ്പോൾ എനിക്ക് ഒരു മുഖമല്ലേയുള്ളു. .. നിന്നെ ആലിംഗനം ചെയ്യുമ്പോൾ ബാണാസുരനായ് വരാനാഗ്രഹിക്കുന്നു .. എങ്കിൽ ആയിരം കൈകൾ കൊണ്ടും ആലിംഗനം ചെയ്യാൻ കഴിഞ്ഞേനെ .. ഇപ്പോൾ എനിക്കു രണ്ടു കൈയ്യല്ലേ ഉള്ളു .. നിൻറെ അംഗലാവണ്യം ആസ്വദിക്കാൻ ഇന്ദ്രനായ് ജനിച്ചിരുന്നെങ്കിൽ ആയിരം കണ്ണുകൾ ഉപയോഗിക്കാമായിരുന്നു .. എനിക്കു രണ്ടു കണ്ണുകളേ ദൈവം തന്നുള്ളൂ .. മോഹിനി പുഞ്ചിരിതൂകി ലജ്ജിച്ചിരുന്നു .. എന്താ നീ ഒന്നും മിണ്ടാതിരിക്കുന്നത് .. .. മോ : അങ്ങയുടെ പ്രശംസകൾ കേട്ട് .. അങ്ങ് സംസാരിച്ചുകൊൾക .. ഞാൻ കേട്ടുകൊണ്ടിരിക്കാം ….. രൂക് :ഇവിടെ ഒറ്റയ്ക്കു വരാൻ കാരണം ? .... മോ : ഇന്ദ്രസദസ്സിൽവച്ചു ധാരാളം ദേവസ്ത്രീകൾ അങ്ങയുടെ അപദാനങ്ങളെ പ്രകീർത്തിച്ച് സംസാരിക്കുന്നതു കേട്ടു .. അപ്പോൾ അങ്ങയെ ഒന്നു കാണാൻ മോഹം തോന്നി .. അങ്ങനെ ഇവിടെ വന്നു .... രൂക് : സിംഹ വ്യാഘ്രാദികൾ നിറഞ്ഞ ഈ ഘോരവനത്തിൽ ഒറ്റയ്ക്കു സഞ്ചരിക്കാൻ ഭയമില്ലേ ? ..... മോ : സ്ത്രീസൌന്ദര്യം ദുഷ്ടമൃഗങ്ങളേയും ആകർഷിക്കും .....രൂക് : ശരിയാണ് , ശരിയാണ് . എന്നാൽ ഇനി കൊട്ടാരത്തിലേക്കു പുറപ്പെടുകയല്ലേ? …. മോ : പോവാം .. തുടർന്ന് , രൂക്മാംഗദൻ തേരാളിയോട് , കൊട്ടാരത്തിലേക്കു പോവാൻ രഥം തയ്യാറാക്കാൻ ആവശ്യപ്പെടുന്നു , സൈന്യത്തോട് അയോധ്യയിലേക്കു പുറപ്പെടാൻ ആജ്ഞാപിക്കുന്നു .. ഇരുവരും തേരിൽ കയറി പുറപ്പെടുന്നു ............. ( അവലംബം    -- കലാ വാസുപ്പിഷാരടിയുടെ സമ്പ്രദായം) ..........................                                                   ..                                 13 - സന്താനഗോപാലം ..............................................അർജ്ജുനൻ കൃഷ്ണനോട് : അല്ലയോ ലോകനാഥാ , അവിടുന്ന് ഓരോരോ കാരണത്താൽ ഓരോരോ കാലത്ത് മത്സ്യം , കൂർമ്മം , തുടങ്ങി ഓരോരോ രൂപം ധരിച്ച് ദുഷ്ടന്മാരെ നിഗ്രഹിക്കുകയും സജ്ജനങ്ങളെ രക്ഷിക്കുകയും ചെയ്തുവരുന്നു  .. അവിടുത്തെ അനുഗ്രഹം കൊണ്ട് യുദ്ധത്തിൽ ജയിച്ചു രാജ്യം വീണ്ടെടുക്കുന്നതിനിടയായി .. അങ്ങയുടെ കരുണ എപ്പോഴും ഞങ്ങളിലുണ്ടാവണെ .. ...........................കൃഷ്ണൻ ; രാജ്യം വീണ്ടെടുത്തു ഭരണം തുടങ്ങിയപ്പോൾ എന്നെ മറന്നുവോ ?  എന്തേ വരാൻ വൈകിയത് ? .....അർ : ഒരിക്കലും അല്ലാ .. രാജ്യഭാരം ഏറ്റുകഴിഞ്ഞു്ഭരണം ശരിയായ നിലയിലാക്കാൻ കുറെ സമയമെടുത്തു .. എന്നാൽ വേണ്ട ഉപദേശങ്ങൾ നൽകാൻ അങ്ങേയ്ക്കും വരാമായിരുന്നല്ലോ ? .......കൃ : ഏയ്‌ , ഞാൻ വെറുതെ പറഞ്ഞുവെന്നേയുള്ളൂ ..ഇപ്പോൾ ബദ്ധപ്പാടുകൾ എല്ലാം കഴിഞ്ഞല്ലോ .. ഇനി കുറച്ചുകാലം എന്നോടൊപ്പം വസിച്ചാലും ......അർ : അപ്രകാരം തന്നെ .....................................................................................   .........ബ്രാഹ്മണൻ അർജ്ജുനനോട് :  ( അർജ്ജുനൻ സത്യം ചെയ്തതുകേട്ട് അമ്പരപ്പോടും ആശ്ചര്യത്തോടും കൂടി ) -- അർജ്ജുനാ , ഇങ്ങനെയൊരു സത്യം ചെയ്തത് നല്ലതുപോലെ ആലോചിച്ചിട്ടുതന്നെയാണോ ? .........അർ : ഓഹോ ! അതെ .....ബ്രാ : വെറുതെ ചാകാനൊരുങ്ങേണ്ടാ  ......അർ : ഏയ്‌ , അങ്ങനെയൊന്നും വരില്ല .....ബ്രാ : ( അൽപം സമാധാനത്തോടെ ) -- അല്ലയോ രാജ ശ്രേഷ്ഠാ: ! അങ്ങ് പണ്ടു ചെയ്തിട്ടുള്ള അനവധി വീരകൃത്യങ്ങളെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട് .. ഗുരുനാഥൻറെ ആഗ്രഹപ്രകാരം ദ്രുപദനെ പിടിച്ചുകെട്ടിയതും അസ്ത്രങ്ങളയച്ച് യന്ത്രക്കിളികളെ മുറിച്ച് പഞ്ചാലിയെ വേട്ടതും മറ്റും .. ........അർ : ഉവ്വ് , ശരിയാണ് .. ( ഖാണ്ഡവദാഹം ആടാറുണ്ട്‌ ) ..............ബ്രാ : അഗ്നിഭഗവാൻ ഗാണ്ഡീവവും അമ്പൊടുങ്ങാത്ത ആവനാഴിയും സമ്മാനിച്ചു .. സാക്ഷാൽ പരമശിവനോടെതിർത്ത് " പാശുപതാസ്ത്രം " നേടി .....അർ : കൈകൂപ്പി , ഉവ്വ് ; എന്നിട്ടും അങ്ങേയ്ക്ക് ഈ സംശയം വരുവാൻ കാരണമെന്താണ് ? ...... ബ്രാ : അതോ , പറയാം ..ലോകനാഥനായ കൃഷ്ണനാൽ അസാധ്യമായ എന്തെങ്കിലും കാര്യമുണ്ടോ ? .. വെള്ളത്തിൽ വീണു മരിച്ച ഗുരുപുത്രനെ നൽകി ഗുരുദക്ഷിണ ചെയ്തില്ലേ ? .. കംസൻ നിലത്തടിച്ചുകൊന്ന ആറു ശിശുക്കളേയും മാതാപിതാക്കൾക്കു കാണിച്ചു കൊടുത്തില്ലേ ? .....അർ : ഉവ്വ് , അതുകൊണ്ട് ? ......ബ്രാ : അങ്ങനെയുള്ള കൃഷ്ണൻ എൻറെ വിലാപം കേട്ട് തിരിഞ്ഞു നോക്കിയതു പോലുമില്ല ..അങ്ങനെ കൃഷ്ണൻ പോലും കൈവെടിഞ്ഞ എന്നെ അങ്ങേയ്ക്ക് രക്ഷിക്കാൻ കഴിയുമോ ? .. ...അർ : ഈ രാജ്യത്ത് വില്ലാളിയായ് ഒരു ക്ഷത്രിയനില്ല .. ബ്രാഹ്മണരുടെ ദു:ഖം തീർത്തുകൊടുക്കേണ്ടത് ക്ഷത്രിയ ധർമ്മമാണ് .. അതുകൊണ്ട് എൻറെ വാക്കു വിശ്വസിച്ചാലും .. .....ബ്രാ : തീർച്ചയാണോ ? .....അർ : തീർച്ചതന്നെ ......ബ്രാ : എന്നാൽ ഒരാഗ്രഹം അറിയിക്കട്ടെയോ ? ......അർ ; ഓഹോ , പറയാമല്ലൊ .......ബ്രാ : ഇന്ന് ലോകത്തിലുള്ള സത്യസന്ധരിൽ അഗ്രേസരനാണ് താങ്കളുടെ ജ്യേഷ്ഠനായ ധർമ്മപുത്രർ .. അദ്ദേഹത്തിൻറെ പേരിൽ ഒരു സത്യംകൂടി ചെയ്യാമോ ? .......അർ : ഓഹോ , ചെയ്യാമല്ലോ ..ഇനി അങ്ങേയ്ക്കുണ്ടാകുന്ന  പുത്രനെ രക്ഷിച്ചു തന്നില്ലെങ്കിൽ ഈ വില്ലോടുകൂടി അഗ്നിയിൽ ചാടി ദഹിക്കുമെന്ന് എൻറെ ജ്യേഷ്ഠൻ ധർമ്മ പുത്രൻറെ പാദമാണ സത്യം ........ബ്രാ ; ഇപ്പോൾ  ധൈര്യമായി .. ഞാൻ പോകട്ടെയോ ? ......അർ : സമാധാനത്തോടെ പൊയ്ക്കൊള്ളുക...................................................................................... ..........................ബ്രാഹ്മണൻ കുട്ടിയെ എടുത്ത് പോകാനൊരുങ്ങുന്നു , പെട്ടെന്ന് എന്തോ ഓർമ്മവന്നതായ് നടിച്ച് തിരികെ മുന്നിലേക്കുവന്നു കുട്ടിയെ നിലത്തുകിടത്തിയിട്ട് : ( ആത്മഗതം ) -- ഛീ എന്നെപ്പോലൊരു വിഡ്ഢി ആരുണ്ട്‌ ? .. ഇദ്ദേഹം ( അർജ്ജുനൻ ) കൃഷ്ണൻറെ സഹോദരിയുടെ ഭർത്താവാണ് .. മാത്രമല്ലാ , ആത്മസുഹൃത്തുമാണ് .. അതുകൊണ്ട് കൃഷ്ണൻറെ പേരിലും ഒരു സത്യം ചെയ്യിക്കണം .. പറഞ്ഞാൽ ശുണ്ഠിയെടുക്കുമോ ആവോ ? .. പരുങ്ങി പരുങ്ങി അടുത്തേക്കു ചെല്ലുന്നു .. ബ്രാഹ്മണനെകണ്ട് അർജ്ജുനൻ ആശ്ചര്യത്തോടെ : അല്ലാ , പോയില്ലേ .........ബ്രാ : ആ , പോവുകതന്നെയാണ് ..( വീണ്ടുംപരുങ്ങുന്നു ) ......അർ : എന്താണിങ്ങനെ പരുങ്ങുന്നത് ? ഇനിയും ശങ്ക തീർന്നില്ലേ ? .....ബ്രാ : പറഞ്ഞാൽ അങ്ങു കോപിക്കുമോ ? .......അർ : ഞാനോ ? ഹേയ് , ഇല്ലാ , ഇല്ലാ എന്താണ് ?...... ബ്രാ : ഞാനൊരു സാധു ബ്രാഹ്മണനല്ലേ ? മനസ്സിനു ലവലേശം ധൈര്യമില്ല , മനസ്സുകിടന്നു ചാഞ്ചാടുകയാണ് .. .......അർ : അതിനു ഞാനെന്തുവേണം ? ......ബ്രാ : എൻറെ പത്നി അവിടെ കൃഷ്ണ ! കൃഷ്ണ ! എന്നു വിളിച്ചു വിലപിച്ചു കൊണ്ടിരിക്കുകയാണ് .. അവളുടെ ദു:ഖം എനിക്കു കാണുവാൻ വയ്യാ .. .......അർ : അതിന് ? .......ബ്രാ : അവൾക്ക് അല്പം ആശ്വാസം കിട്ടുവാനായി അങ്ങ്‌ -- കൃഷ്ണനെ - പിടിച്ചുകൂടി - ഒരു - സത്യം ! അത്രേ വേണ്ടൂ .. ഇനി ഒന്നും ആവശ്യപ്പെടുകയില്ല .. ഞാൻ പൊയ്ക്കൊള്ളാം .. .......അർ : ( ക്ഷുഭിതനായ് ) - സാധ്യമല്ല .. ഇനി സത്യം ചെയ്യാൻ സാധ്യമല്ല .. .....ബ്രാ : അയ്യോ , അങ്ങനെ പറയരുതേ , ആ ഒരൊറ്റ സത്യം കൂടി മതി , ഒന്നേ ഒന്ന് ...........അർ : സാധ്യമല്ലാ .. ഒന്നും പറയേണ്ടാ ,പൊയ്ക്കൊള്ളുക .......ബ്രാ ; ( വീണ്ടും വീണ്ടും കെഞ്ചിയശേഷം മുഖത്തു സൂക്ഷിച്ചു നോക്കികൊണ്ട്‌ ) ഇനി സത്യം ചെയ്യില്ലെന്നു തീർച്ചയാണോ ? .........അർ : തീർച്ചതന്നെ .........ബ്രാ : ( പെട്ടെന്നു ക്ഷുഭിതനായി  ആത്മഗതം ) - ച്ഛീ , കഷ്ടം ! ഞാനിവൻറെ വാക്കു വിശ്വസിച്ചല്ലൊ .. ഇനി തിരിച്ചു പോവുകതന്നെ .. ഓടിച്ചെന്നു കുട്ടിയെ എടുത്തുകരയുന്നു , അർജ്ജുനനെ ഈർഷ്യയോടെ നോക്കുന്നു , പിന്നിലേക്കുനീങ്ങി പോവാൻ തുടങ്ങുന്നു .. ഇതുകണ്ട് അസ്വസ്ഥനായ അർജ്ജുനൻ ഓടിച്ചെന്നു ബ്രാഹ്മണനെ തടയുന്നു , ബ്രാഹ്മണൻ കുതറുന്നു .. അർജ്ജുനൻ ബ്രാഹ്മണനെ മുന്നിലേക്ക് ആനയിക്കുന്നു .. കുട്ടിയെ നിലത്തുകിടത്തി ബ്രാഹ്മണൻ അർജ്ജുനൻറെ നേരെ കൈനീട്ടി സത്യം ചെയ്യാൻ ആവശ്യപ്പെടുന്നു .. അർജ്ജുനൻ സത്യം ചെയ്യുന്നു .. ബ്രാഹ്മണൻ സന്തോഷാധിക്യത്താൽ തുള്ളിച്ചാടുന്നു , അർജ്ജുനനെ വീണ്ടും വീണ്ടും ആലിംഗനം ചെയ്യുന്നു ..... ബ്രാ : ഇപ്പോൾ ഏറ്റവും ധൈര്യമായി .. ....അർ : എന്നാൽ ഇനി വേഗം പൊയ്ക്കൊള്ളുക ........ബ്രാ ; അങ്ങ്‌ കുറച്ചുകാലം ഇവിടെത്തന്നെ കാണുമല്ലൊ  .. .....അർ : ഇവിടെ ഉണ്ടാകും ........ബ്രാ : എന്നാൽ ഞാൻ പത്നിക്ക്‌ ഗർഭം പൂർത്തിയായാലുടൻ ഇങ്ങോട്ടു തന്നെ വരാം ........അർ : അങ്ങനെതന്നെ ; വന്ദിക്കുന്നു .. ബ്രാഹ്മണൻ അനുഗ്രഹിക്കുന്നു ; കുട്ടിയുടെ മൃതദേഹവുമെടുത്ത് അർജ്ജുനൻറെ മുഖത്തു നോക്കിക്കൊണ്ടു യാത്രയാകുന്നു ....... ...................................കൃഷ്ണൻ അർജ്ജുനനനോട് : അല്ലയോ കുന്തിപുത്രാ !..ഇതെന്തിനായുള്ള ഒരുക്കമാണ് ? ..ഇതു നിൻറെ അന്ധതയല്ലേ ? ..തീയിൽചാടി ദേഹം ദഹിപ്പിക്കാൻതക്ക കാര്യം ഇവിടെയെന്തുണ്ടായി ? ..ഭാരതയുദ്ധത്തിൽ നിൻറെ വീര്യം പൂർണമാകുന്നതിനായി ഞാൻ സാരഥിയായില്ലേ ? ..മോഹാൽസ്യനായി തേർത്തട്ടിൽ വീണപ്പോൾ മോഹം തീർത്ത്‌ ഉപദേശിച്ചുതന്ന വേദസാരം മറന്നുപോയോ ? ..ബ്രാഹ്മണബാലനെ രക്ഷിക്കാമെന്നു വീരവാദം ചൊന്നത് എന്നോടു പറയാതിരുന്നതെന്തേ ? ..ഒന്നിനെ രക്ഷിച്ചു കൊടുക്കാമെന്നല്ലെ ഏറ്റിരുന്നത് .. ദു;ഖിക്കേണ്ട .. പത്തിനേയും കൊടുത്തു ഭൂസുരനെ സന്തോഷിപ്പിച്ച് അനുഗ്രഹാശിസ്സുകൾ നേടുക ...................................... ..................................................................അവസാന രംഗത്തിൽ പദം ആടിക്കഴിഞ്ഞ് ബ്രാഹ്മണൻ അർജ്ജുനനോട് : അല്ലയോ അർജ്ജുനാ , ഭക്തവൽസലനായ ഈ കൃഷ്ണനെ ഞാനന്ന് എത്ര ശകാരിച്ചു ? .. ഭഗവാൻറെ വിനോദം ആരറിഞ്ഞു ? ..ഞാനങ്ങയെ ആട്ടിപ്പുറത്താക്കിയശേഷം എന്താണു ചെയ്തത് ? .. ( അർജ്ജുനൻ പറഞ്ഞ സംഭവങ്ങൾ ആരംഭത്തിൽ ബ്രാഹ്മണൻ കേട്ടതേയില്ല .. കാരണം അത്രകണ്ടു വിരക്തനും ദു;ഖിതനുമായിരുന്നു അദ്ദേഹം ) ......അർ : ഉടനെ യമലോകത്തിൽ ചെന്നു .. കുട്ടികൾ അവിടെയില്ല .. ഉടനെ സ്വർഗ്ഗത്തിൽ ചെന്നു .. അവിടെയും ഇല്ല .. മറ്റുലോകങ്ങളിലും ചെന്നുതിരഞ്ഞു .. അവിടെയും കണ്ടില്ല .. സത്യം പാലിക്കുവാനായി തീക്കുണ്ഡത്തിൽ ചാടാനൊരുങ്ങിയപ്പോൾ ഇദ്ദേഹം വന്നു കൈപിടിച്ചു .. ബ്രാഹ്മണൻ അർത്ഥഗർഭമായി പത്നിയെ നോക്കുന്നു .. ( " പാണ്ഡവനെ ദൈത്യവൈരി ഉപേക്ഷിക്കുമോ " എന്നു ചോദിക്കുന്നുണ്ടല്ലൊ ) ...... ബ്രാ ; എൻറെ കുട്ടികളെയെല്ലാം ഒളിച്ചുവെച്ചത് എന്തിനാണാവോ ? .......കൃ ; ഞങ്ങളിരുവരേയും ഒന്നിച്ചു കാണുവാനായി വൈകുണ്ഠദേവൻ ചയ്ത സൂത്രമായിരുന്നു .. .....ബ്രാ : ഹരി ഹരി ! ദു:ഖസാഗരത്തിൽപ്പെട്ടു മുങ്ങിത്താഴ്ന്ന എന്നെ  പിടിച്ചുകയറ്റി ഭവാന്മാർ ഇപ്പോൾ സന്തോഷ സാഗരത്തിലേക്കു തള്ളിയിരിക്കുന്നു .. ഇതിനു പകരമായി ഞാനെന്താണു ചെയ്യേണ്ടത് ? ..........അർ : ഒന്നും വേണ്ടാ , അങ്ങയുടെ അനുഗ്രഹം മാത്രം മതി .. .....ബ്രാ ; ശിവ ശിവ ! അതു പറയാനുണ്ടോ ? നിങ്ങളുടെ കീർത്തി ലോകത്തിൽ എന്നും വിലസുമാറാകട്ടെ ! .. ഇരുവരെയും അനുഗ്രഹിക്കുന്നു .. കൃഷ്‌ണാർജ്ജുനന്മാർ വന്ദിച്ചു പോകാൻ തുടങ്ങുന്നു .. ......ബ്രാ : നിൽക്കു , നിൽക്കു .. അല്ലയോ കൃഷ്ണാ ! ഈ കുട്ടികളെല്ലാം അങ്ങയുടെതാണ് .. എല്ലവരേയും വഴിപോലെ കാത്തുകൊള്ളണേ .. കൃഷ്ണൻ സമ്മതഭാവത്തിൽ ശിരസ്സു കുനിക്കുന്നു .. ഇരുവരും ബ്രാഹ്മണനെ വണങ്ങി യാത്രയാകുന്നു .................( അവലംബം : കലാ; പദ്മനാഭൻ നായരാശാൻറെ " ചൊല്ലിയാട്ടം - രണ്ടാം വാല്യം ).............................................................. .....................................         ..                                     14 -- ലവണാസുരവധം ................................................ഹനുമാൻ : തിരനോട്ടം കഴിഞ്ഞ്: ( സ്വഗതം ) :  അഹോ ! ഈ കാട്ടിൽ രണ്ടു ബാലന്മാർ വന്ന് എൻറെ സ്വാമിയുടെ യാഗാശ്വത്തെ പിടിച്ചുകെട്ടിയിരിക്കുന്നു ! മാത്രമല്ലാ , സ്വാമിയുടെ അനുജന്മാരെപ്പോലും ആ വീരന്മാർ ജയിച്ചിരിക്കുന്നുവത്രേ .. ഇപ്പോൾ , കുതിരയെ വീണ്ടെടുത്തു ചെല്ലുവാനായി സ്വാമി എന്നോടു കൽപ്പിച്ചിരിക്കുന്നു .. അതിനാൽ ആകുട്ടികൾ എവിടെയെന്ന് അന്വേഷിക്കുകതന്നെ .. പീഠത്തിൽ നിന്നുകൊണ്ട് കുശലവന്മാരെ കാണുന്നു .. കണ്ണെടുക്കാതെ കൌതുകപൂർവ്വം ഇരുവരേയും മാറി മാറി നോക്കിയശേഷം : ഈ കുട്ടികൾ ആരാണ് ? .ഒരേപോലെയിരിക്കുന്നു .. ഇവരുടെ ദേഹം കണ്ടാൽ ഋഷികുമാരന്മാരെപ്പോലെതന്നെ മരവുരി ഉടുത്തിരിക്കുന്നു , ജട കെട്ടിവച്ചിരിക്കുന്നു .. എന്നാൽ മുഖം കണ്ടാൽ ക്ഷാത്രപൌരുഷം വെട്ടിത്തിളങ്ങുന്നു .. വില്ലും അമ്പും ധരിച്ച് ലവലേശം കൂസലില്ലാതെ നിൽക്കുന്നു .. ( ഓർത്ത് )  പണ്ട് ഞാൻ സുഗ്രീവൻറെ കൽപനപ്രകാരം വടു ( ബ്രാഹ്മണൻ ) വേഷം ധരിച്ച് ശ്രീരാമാലക്ഷ്മണന്മാരെ ചെന്നുകണ്ടപ്പോൾ അവരുടെ രൂപം ഇതുതന്നെയായിരുന്നു .. ( വീടും ഓർത്ത് ) അന്ന് സീതാദേവിയെ പൂർണ്ണ ഗർഭത്തോടെയാണ് കാട്ടിൽ ഉപേക്ഷിച്ചത് .. ഇവർ ദേവിയുടെ പുത്രന്മാരായിരിക്കുമോ ? .. ഏതായാലും സത്യം ഇന്നറിയണം .. ആകട്ടെ ഇവരെ ഒന്നു ഭയപ്പെടുത്തുകതന്നെ .. ഒരു മരത്തിൻറെ കൊമ്പോടിച്ച്‌ ചുഴറ്റി കുട്ടികളുടെ നേരെ എറിയുന്നു .. പെട്ടെന്നു കുശലവന്മാർ ശരങ്ങളുതിർക്കുന്നു .. ഹനുമാൻ തടുത്ത് അരുതേ , അരുതേ , നിർത്തു , നിർത്തു എന്ന് തുടരെ തുടരെ അപേക്ഷിക്കുന്നു .. കുശലവന്മാർ തൽക്കാലം നിർത്തുന്നു .. അമ്പോ ! എന്തൊരു ശൌര്യം ! രണ്ടു സിംഹകുട്ടികൾ തന്നെ ! .. വീണ്ടും അൽപം ഇല ഊരിയെടുത്തെറിയുന്നു .. പൂർവ്വാധികം ശക്തിയോടെ ശരങ്ങളയക്കുന്നു .. പൊറുതിമുട്ടിയ ഹനുമാൻ അവരുടെ മധ്യത്തിലേക്ക് ചാടിവീഴുന്നു .. കുട്ടികൾ ഇരുവശത്തുനിന്നും തിരക്കുന്നു .. അതിനുശേഷം ഹനുമാൻ : നിങ്ങൾ എന്നെ അറിയുമോ ? .....കുട്ടി : ഓഹോ , അറിയാം .. ഒരു കുരങ്ങൻ ......ഹനു ; ഒരു സാധാരണ കുരങ്ങനല്ലാ .. എൻറെ ചരിത്രം കേട്ടാലും ..................... ( അവലംബം ശ്രീ കലാ പദ്മനാഭൻ നായരാശാൻറെ ചൊല്ലിയാട്ടം രണ്ടാം ഭാഗം )................................................ .....................................                                              15 - സുഭദ്രാഹരണം .-- .ബലഭദ്രൻ ........................................ബലഭദ്രൻ കലപ്പയും ഗദയും ധരിച്ച് പീഠത്തിൽനിന്ന് : (സ്വഗതം ) -- ഉത്സവം ഒക്കെയും ഭംഗിയായി കഴിഞ്ഞു .. ഇനി ദ്വാരകയിലേക്കു പുറപ്പെടുകതന്നെ .. തോണി കൊണ്ടുവരട്ടെ .. തോണിയിൽകേറി അക്കര എത്തുന്നു .. ദ്വാരകയിലേക്കു പോകുന്നസമയം വളരെ ബ്രാഹ്മണർ ഓരോന്നു പറഞ്ഞുകൊണ്ട് കൂട്ടം കൂട്ടമായി പോകുന്നു .. ശ്രദ്ധിച്ച് : രൈവതദ്വീപിലെ ഉത്സവം കേമമായി ..ചതുർവിധ വിഭവങ്ങളോടെ സദ്യ അതികേമം .. വീണ്ടും ശ്രദ്ധിച്ച് : ബ്രാഹ്മണർ പറയുന്നതെന്ത് ? .. ദ്വാരകയിൽ ഒരു സന്യാസി വന്നുവസിച്ചു .. സുഭദ്രയെ കട്ടുകൊണ്ടുപോയി .. അതു സന്യാസി അല്ല .. അർജ്ജുനനാകുന്നു .. സുഭദ്രയെ കട്ടുകൊണ്ടുപോയതല്ലാ ; കൃഷ്ണൻ വിവാഹം കഴിപ്പിച്ചു കൊടുത്തതാകുന്നു .. വിചാരിച്ച്  : എൻറെ സോദരിയെ ഞാനറിയാതെ കൃഷ്ണൻ വിവാഹം കഴിപ്പിച്ചു കൊടുക്കുമോ ? ..ഇല്ലാ , എന്നെ അറിയിക്കാതെ അപ്രകാരം ചെയ്യുകയില്ല .. മുൻപോലെ ബ്രാഹ്മണരുടെ സംസാരം കേട്ട് : ഓഹോ , വിവാഹം കഴിഞ്ഞുവെന്നു തീർച്ച .. പെട്ടെന്നു കോപാന്ധനായി കരി ( = കലപ്പ ) കൊണ്ടു മാറിൽ കൊളുത്തി വലിച്ച് : എവിടെ കള്ളകൃഷ്ണൻ ? എവിടെ ? . അങ്ങുമിങ്ങും നോക്കുന്നു .. ആസമയത്ത് കൃഷൻ ഓടിവന്നു പാദത്തിൽ നമസ്കരിക്കുന്നു .. ഇടത്തുകൈകൊണ്ടു കഴുത്തിൽ പിടിച്ചു തള്ളിനിർത്തി : എടാ , എന്നെ അറിയിക്കാതെ സോദരിയുടെ വിവാഹം കഴിപ്പിച്ചു കൊടുത്തില്ലേ ? ..കൃഷൻ ഒന്നുംമിണ്ടാതെ താനൊന്നുമറിഞ്ഞില്ല എന്നമട്ടിൽ .. ...ബല : മിണ്ടില്ലേ ? മിണ്ടില്ലേ ? നിൻറെ വായ്‌ അടഞ്ഞുപോയോ ? കള്ളാ , നിൻറെ ബന്ധുവായ അർജ്ജുനനെ ഇക്ഷണം  വധിച്ചേക്കാം , നോക്കിക്കോ .. പദം കഴിഞ്ഞ് : തന്നെ വന്ദിച്ചു നിൽക്കുന്ന കൃഷ്ണൻറെ കയ്യിൽപിടിച്ച് ആകെ ഒന്നു നോക്കി ; ( ആത്മഗതം ) ഇവനെപ്പോലെ മനസ്സിനു കളവുള്ള ഒരാളുമില്ല .. ഇവൻ കളവുകൊണ്ട് അതിയോഗ്യൻതന്നെ .. കൃഷ്ണനെ നോക്കി : അല്ലേ കൃഷ്ണൻ , സോദരിയെ അർജ്ജുനനു വിവാഹം കഴിപ്പിച്ചു കൊടുത്തതു നീയല്ലേ ? .. കൃഷ്ണൻ വളരെ ഭീതിയോടെ നിന്ന് : സന്യാസിയെ ദ്വാരകയിൽ താമസിപ്പിച്ചതും സുഭദ്രയെ ശുശ്രൂഷയ്ക്കു നിർത്തിയതും ഇവിടുന്നു തന്നെയല്ലയോ ? ......ബല : എന്നാൽ വിവാഹം കഴിച്ചു കൊടുക്കണമെന്നുണ്ടോ ? .....കൃഷ്ണൻ ; യൗവ്വനയുക്തയായ സ്ത്രീയിൽ പുരുഷനും കോമളഗാത്രനും വിദ്വാനുമായ പുരുഷനിൽ സ്ത്രീക്കും ഒരുമിച്ചു താമസിക്കുന്നതായാൽ അന്യോന്യം അനുരാഗം വർദ്ധിച്ചു വരുന്നതല്ലയോ ? .. അതിനാൽ സന്യാസിയുടെ ശുശ്രൂഷയ്ക്കു സുഭദ്രയെ കൽപ്പിച്ചു നിയോഗിച്ചതു പിഴയായി ഭവിച്ചു .. ..ബല : കപടസന്യാസിവേഷംധരിച്ചു വന്നതാണെന്ന് ഞാനറിഞ്ഞുവോ ? .... കൃഷണൻ : അതില്ല .. എന്നാൽ അവരുടെ വിധിലേഖനമെന്നു കരുതി സമാധാനിക്കുകയല്ലേ ഇനി നല്ലത് ? .....ബല : അത് ആലോചിച്ചു പറയാം .. ( കാലൊടിച്ചാലോ , കണ്ണു പൊട്ടിച്ചാലോ എന്നൊക്കെ ബലഭദ്രൻ ചോദിക്കുന്നതായും തന്മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾ കൃഷ്ണൻ പറയുന്നതായും ആടാറുണ്ട്‌ ) .. .....ബല : ഇനി ചെയ്യേണ്ടതെന്ത് ? .....കൃഷ്ണൻ ; ഇനി ചെയ്യേണ്ടതെല്ലാം ഇവിടുത്തേക്കു തന്നെയറിയാമല്ലോ .......ബല : ( ആലോചിച്ച് )  എന്നാലിനി വേഗം ഇന്ദ്രപ്രസ്ഥത്തിൽ ചെന്നു ധർമ്മപുത്രാദികളെ കണ്ട് സ്ത്രീധനം കൊടുത്തു സന്തോഷിച്ചും അർജ്ജുനനെയും സുഭദ്രയെയും അനുഗ്രഹിച്ചും വരികതന്നെ .. വേഗം യാത്രയ്ക്കു വേണ്ട ഒരുക്കങ്ങൾ ചെയ്തുകൊള്ളുക ..................( അവലംബം ; നാട്യാചാര്യൻ പട്ടിക്കാന്തൊടി രാവുണ്ണിമേനോൻറെ ആട്ടക്രമം ) .........................................16 -- രാജസൂയം ................   ........                                                ജരാസന്ധൻ                                                ............... വീരരസത്തോടുകൂടിയ തിരനോട്ടം കഴിഞ്ഞ് : ( സ്വഗതം ) ഞാൻ ശിവനിൽനിന്നും ലഭിച്ച വരത്താലും സ്വശക്തിയാലും സർവ്വരാജാക്കന്മാരെയും ജയിച്ച് കാൽക്കൽ വീഴ്ത്തി .. മറ്റുള്ള രാജാക്കന്മാരെയെല്ലാം പരസ്പപരം പിണക്കി ദുർബ്ബലരാക്കി .. എന്നെ ഭയന്ന് യാദവനാഥന്മാരായ ബലരാമനും കൃഷ്ണനും ഓടിപ്പോയി .. എൻറെ ഭുജബലത്തോട്‌ എതിരിടുവാൻ മായാവിയായ കൃഷ്ണനും സാധിച്ചിട്ടില്ല .. ഇങ്ങനെ സാർവ്വഭൌമാനായി  ഞാൻ ഭൂമിയെ മുഴുവൻ എൻറെ കാൽക്കീഴിലാക്കി .. എഴുനേറ്റു ദൂരത്തുനോക്കി , ഒന്നുകൂടി സൂക്ഷിച്ചുനോക്കി : ആരാണ് മൂന്നാളുകൾ ഒന്നിച്ച് എൻറെ നേരെ വരുന്നത് ? ബ്രാഹ്മണരാണെന്നു കണ്ടാൽ തോന്നുന്നു  .. പൂണുനൂൽ ഉണ്ട് .. പക്ഷെ ഇങ്ങനെയുള്ള ബ്രാഹ്മണരെ ഞാൻ കണ്ടിട്ടില്ല .. ഇവർ ബ്രാഹ്മണർ തന്നെയാണോ ? പനപോലെ ഉയർന്ന ഉടൽ , പരന്നമാറിടം , ആജാനുബാഹുക്കൾ .. മദിച്ച ആനയെപ്പോലെ നടത്തം .. വീണ്ടും നോക്കിക്കണ്ട്‌ : അതേ , ബ്രഹ്മണർ തന്നെ .. ഇവർ എൻറെ നേരെ വരുന്നത് എന്തോകാര്യം  പറയാനാണെന്നു  തോന്നുന്നു .. ആകട്ടെ , ഇവരെകണ്ട് സംഗതി അറിയുകതന്നെ ......ജരാസന്ധനും ബ്രാഹ്മണവേഷധാരികളും .......................      ശ്രീകൃഷ്ണൻ ഭീമാർജ്ജുനന്മാരുമായി ബ്രാഹ്മണവേഷത്തിൽ മഗധയുടെ തലസ്ഥാനമായ ഗിരി വ്രജത്തിലെത്തി ..   അവിടെ വിശേഷാവസരങ്ങളിൽ മുഴക്കാനുള്ള ഒരു പെരുമ്പറയുണ്ട് ..  ആനത്തോലുകൊണ്ടാണത്  നിർമ്മിച്ചിരിക്കുന്നത് .. കോട്ടമതിൽ ചാടിക്കടന്ന് ( ബ്രാഹ്മണർ സാമാന്യരല്ലല്ലോ ) അവിടമെല്ലാം  കണ്ട് രാജാവിൻറെ മുമ്പിലെത്തുന്നു .. രാജാവ് പൂജിച്ചിരുത്തി കുശല പ്രശ്‍നങ്ങൾ നടത്തുന്നു .. ഓരോ ബ്രാഹ്മണനേയും പ്രത്യേകം പ്രത്യേകം നോക്കി സംശയിക്കുന്നു  ,  ചില ചോദ്യങ്ങൾ ചോദിക്കുന്നു  .. എന്നാലവർ മൗനമായിരിക്കുന്നതേയുള്ളു .. ഒടുവിൽ കൃഷ്ണബ്രാഹ്മണൻ എഴുന്നേറ്റ് തൻറെ കൂട്ടുകാർ മൗന വ്രതത്തിലാണെന്നറിയിക്കുന്നു  .. ജരാസന്ധൻ കൃഷ്ണബ്രാഹ്മണനെ സൂക്ഷിച്ചുനോക്കി -   "  എവിടേയോ കണ്ടിട്ടുണ്ടല്ലോ " ..                                              ............................കൃ ബ്രാ -    " ആ ദുഷ്ടൻ കൃഷ്ണനുമായി അങ്ങ് യുദ്ധം ചെയ്യുന്നത് കണ്ടിട്ടുണ്ട് " .................................................................ജരാ  - " ഒന്നും രണ്ടുമല്ല  ,  17 പ്രാവശ്യം     അവൻ തോറ്റോടിട്ടുണ്ട്  "  ................................   കൃ ബ്രാ - " നിങ്ങൾ രണ്ടുപേരും ഓടുന്നതുകണ്ടു  .. ആര്  ആരെ ഓടിച്ചു എന്ന് നല്ല ഓർമയില്ല "  ....................ജരാ  - " ഇനിയുണ്ടാകുന്ന യുദ്ധത്തിൽ നേരിൽ കാണാമല്ലോ .. ആവട്ടെ , നിങ്ങൾ വരാൻ കാരണമെന്ത്  ?   .........................കൃ ബ്രാ - " അങ്ങ് വലിയ ബ്രാഹ്മണഭക്തനാണെന്നും ചോദിക്കുന്നതെതെന്തും നൽകുമെന്നും ലോകപ്രസിദ്ധമാണ് .. അത് കേട്ടറിഞ്ഞു  വളരെ ദൂരെ നിന്നുവന്നവരാണ് ഞങ്ങൾ  "..................................ജരാ - " ശരിതന്നെ . , ആഗ്രഹങ്ങൾ  എന്തായാലും ധൈര്യമായി ആവശ്യപ്പെടാം "..............................കൃ ബ്രാ - " ആവശ്യപ്പെടുന്നതു തരാമെന്ന് സത്യം ചെയ്‌താൽ ആവശ്യപ്പെടാം "..................................ജരാസന്ധൻ സത്യം ചെയ്യുന്നു ............ അപ്പോൾ കൃ ബ്രാ - " ഞങ്ങൾ ബ്രാഹ്മണരല്ല  ,  കൃഷ്ണ ഭീമാർജ്ജുനന്മാരാണ് .. ഞങ്ങളിലൊരാളുമായി ദ്വന്ദയുദ്ധം ചെയ്യണം ..( ഈ സമയം ബ്രാഹ്മണർ ഓരോരുത്തരായ് മാറി കൃഷ്ണാഭീമാർജ്ജുനന്മാർ രംഗത്തെത്തുന്നു ) ......................................ജരാ -  പുച്ഛത്തോടെ  " കൃഷ്ണാ , നീ കാലിമേയ്ക്കുന്നവനാണ്  ,  അർജ്ജുനൻ സുന്ദരനാണ്  ,  പ്രായക്കുറവും   ,  ഭീമനുമായി ദ്വന്ദയുദ്ധം ചെയ്യാം "   .  രണ്ടു ഗദകൾ എടുപ്പിക്കുന്നു  .. ഒന്ന് ഭീമനു നൽകുന്നു   .രണ്ടു പേരും തമ്മിൽ  പൊരിഞ്ഞ യുദ്ധം നടക്കുന്നു  .. അർജ്ജുനൻ പരിഭ്രാന്തനാകുന്നു  .. അപ്പോൾ കൃഷ്ണൻ ഒരില ( വെറ്റില ) കീറി മറിച്ചിടുന്നു  .. ഇതുകണ്ട് കാര്യം ഗ്രഹിച്ച ഭീമൻ ജരാസന്ധനെ രണ്ടായി കീറി തിരിച്ചിടുന്നു  .. ശ്രീകൃഷ്ണൻ കാരാഗ്രഹത്തിലടയ്ക്കപ്പെട്ട രാജാക്കന്മാരെയെല്ലാം മോചിപ്പിക്കുന്നു  .. ( നടന്മാർ ആട്ടത്തിൽ ഭാവനയ്ക്കനുസൃതമായി ചില മാറ്റങ്ങൾ വരുത്താറുണ്ട്).................................................................................................................................ശിശുപാലൻ....................................................                  .തിരനോട്ടം  തന്റേടാട്ടം ഇവകഴിഞ്ഞ് , " രാജസൂയ " ത്തിൻറെ സന്ദേശം എത്തിച്ച ദൂതനെ അയച്ചശേഷം : ( സ്വഗതം ) -- ബന്ധുവായ ജരാസന്ധൻറെ മരണത്തിനിടയാക്കിയ , ധർമ്മ പുത്രൻറെ ഈ യാഗത്തിനു പോകണോ ? ഏതായാലും പോകതന്നെ .. എൻറെ ബന്ധുവായ ദുര്യോധനനെ കാണാം .. ശത്രുവായ കൃഷ്ണനേയും കാണാം .. ആ കള്ളൻറെ താന്തോന്നിത്തമെല്ലാം സദസ്സിൽ വച്ചു വെളിപ്പെടുത്താം .. വേണ്ടിവന്നാൽ യുദ്ധംചെയ്തു പാണ്ഡവരെ കൊല്ലാം .. എന്നാൽ ജരാസന്ധനെ കൊന്നതിനു പ്രതിക്രിയയായി .. അനുജൻ ദന്തവക്ത്രനും സൈന്യവും പുറപ്പെടട്ടെ ...................................................ഇന്ദ്രപ്രസ്ഥത്തിലെത്തിയശേഷം ആയുധങ്ങൾ ധരിച്ചുകൊണ്ട് എടുത്തുകലാശിച്ചു പ്രവേശിച്ച് : ആദ്യം സദസ്യരെ നോക്കി പരിചയം ഭാവിക്കുക , കുശലാന്വേഷണം നടത്തുക , ബഹുമാനങ്ങൾ ഏറ്റുവാങ്ങുക മുതലായവയ്ക്കു ശേഷം -- യാഗശാലയിൽ പ്രവേശിച്ച് , ശ്രീകൃഷ്ണനെ പൂജിക്കുന്നതുകണ്ട് അത്ഭുതത്തോടും ക്രോധത്തോടും ആയുധങ്ങൾ പിറകിലൊതുക്കി സാവധാനം അടുത്തുചെന്നു ഭഗവാനെ നോക്കിക്കാണുന്നു .. ഇവിടെ അത്ഭുതം ഹാസ്യമായി മാറുന്നു .. വിചിത്രം തന്നെ .. ധർമ്മപുത്രരെ നോക്കി ക്രോധത്തോടെ : നീ ഇവിടെ വന്നിരിക്കുന്ന രാജാക്കന്മാരെയെല്ലാം അവമാനിച്ചു .. രാജാവല്ലാത്ത ഇവനെ ( കൃഷ്ണൻ ) പൂജിക്കയോ ? . അതാ വസുദേവൻ - അദ്ദേഹം വയോവൃദ്ധനാണ് .. അദ്ദേഹത്തെ പൂജിക്കാമായിരുന്നില്ലേ ? . നിൻറെ ഉത്തമമിത്രമായ ദ്രുപദനതാ .. അദ്ദേഹവും പൂജാർഹനായിരുന്നു .. ദ്രോണരല്ലയോ അവിടെ ഇരിക്കുന്നത് .. ആചാര്യനെ എന്തുകൊണ്ടു പൂജിച്ചില്ല ? വേദവ്യാസമഹർഷിയെ എന്തുകൊണ്ടു പൂജിച്ചില്ല .. ഇവരൊക്കെ ഇവിടെ ഇരിക്കെ ഈ കാലിമേയ്ക്കുന്നവനോ സർവ്വോത്തമൻ ? ഇവൻ ഋഷിയല്ല , ആചാര്യനല്ല , രാജാവുമല്ല .. നീ എന്തിനു ഞങ്ങളെ ക്ഷണിച്ചുവരുത്തി ?.. ( കോപത്തോടെ ) -- അപമാനിക്കാനോ ? ഇതെന്തൊരു  ധിക്കാരം  ? .ഇവൻ  നിന്ദ്യനാണ് .. ഇവൻ സ്വന്തം അമ്മാവനെ കൊന്നവനാണ് .. ഇവൻറെ യോഗ്യതകൾ കേൾക്കണോ ? . വെണ്ണ കട്ടുതിന്നുക , ഗോപസ്ത്രീ വസ്ത്രാപഹരണം ഇവ വിസ്തരിക്കുന്നു .....................................കൃഷ്ണനോടുതിരിഞ്ഞ് : ഹേ കൃഷ്ണാ ! ഈ പാണ്ഡവർ നീചന്മാരും ഭീരുക്കളും ആണ് .. നീ പൂജ സ്വീകരിച്ചു ഞെളിയേണ്ട .. രാജാക്കന്മാരോടു   ചെയ്ത ഈ അപമാനം ഞാൻ പൊറുക്കില്ല .. നോക്കിക്കോ .. തുടർന്ന് പദം ആടുന്നു ..............................( അവലംബം : ശ്രീ  K P S മേനോൻറെ ആട്ടപ്രകാരം രണ്ടാം ഭാഗം ) ……………………............................                                                                                .1

No comments:

Post a Comment