Monday, 12 January 2015

അഷ്ടകലാശ0 സുഭദ്രാഹരണത്തിൽ :- 1966 മാർച്ചിൽ , വാഴപ്പള്ളി ഉത്സവത്തിന് മൂന്ന് ദിവസം കലാമണ്ഡലം ട്രൂപ് കളിയായിരുന്നു . മൂന്നാം ദിവസം ഒരു കഥ സുഭദ്രാഹരണം . ശ്രീ കലാ രാമൻകുട്ടി നായർ - ബലഭദ്രൻ , ശ്രീ കലാ (വൈക്കം) കരുണാകരൻ - കൃഷ്ണൻ . രാ: കു: നായർ ശ്രീ നീലകണ്ഠൻ നംബീശനോട്: " ഇന്ന് ബലഭദ്രൻ അഷ്ടകലാശ0 എടുക്കുന്നുണ്ട് " . നമ്പീ: " അതുവ്വോ ! തിരുമേനി , ഇത് പ്രത്യേകം അനൌണ്സ് ചെയ്യണം . ഇന്നത്തെ സ്പെഷ്യൽ അതാവട്ടെ . ( എന്റ്റെ സ്നേഹിതനും , കഥകളി സംഘാടകനും ആയിരുന്ന മുണ്ടേരി ഇല്ലത്തെ ശ്രീ വിഷ്ണു നമ്പൂതിരിയെ " തിരുമേനി " എന്നാണ് വിളിച്ചിരുന്നത് . കളി തുടങ്ങി . അഷ്ടകലാശ0 എടുത്തപ്പോൾ മറ്റൊരത്ഭുതം , ബലഭദ്രൻ , കൃഷ്ണൻ മാറി മാറി കലാശ0 എടുക്കുന്നു . ഒടുവിൽ കൂട്ടകലാശ0 ഒരുമിച്ചും . അങ്ങനെ അതൊരു കൂട്ട അഷ്ടകലാശ0 ആയി മാറി . ഒരു പക്ഷെ ആദ്യത്തെ കൂട്ടഅഷ്ടകലാശ0 അതായിരിക്കാം ...............ശ്രീ രാമൻകുട്ടി നായർ ആശാൻ മാതൃഭൂമി വീക്കിലിയിൽ ഇക്കാര്യം പ്രസിദ്ധീകരിച്ചപ്പോൾ ഒരാൾ അതിനുപ്രതിഷേധകുറിപ്പ് എഴുതി . ശ്രീ എം കെ കെ നായരാണ് ഈ ആശയത്തിൻറെ അവതാരകനെന്നും , ശ്രീ കുഞ്ചുനായരാശാൻ ശ്രീ എം കെ കെ നായരെ വാനോളം പ്രശംസിച്ചു എന്നുമാണ് ആകുറിപ്പിന്റെ സാരം . അതിനെ ഖണ്ഡിച്ചുകൊണ്ട് ഞാനും പത്രാധിപർക്ക് കത്തയച്ചു . ആ തർക്കം അങ്ങനെ അവസാനിച്ചു


No comments:

Post a Comment