രഥഹയഹേഷ കേട്ട് ,,,,കോട്ടയത്തിനടുത്ത്
കടുത്തുരുത്തിയിൽ
പരമേശ്വരമേനോൻ എന്നൊരു മഹാജ്യോത്സ്യൻ ഉണ്ട്.....85-90 വയസ്സുകാണും.....നല്ല
സംസ്കൃതവ്യുൽപ്പത്തി.....ഒന്നാംതരം
കഥകളി
ആസ്വാദകൻ....പദത്തിന്റെ അർഥം തെറ്റിച്ചുമുദ്ര പിടിച്ചാൽ
ഉടൻ
പിടികൂടും.....ഒരു
ഉത്സവക്കളി
- നളചരിതം
നാലാം
ദിവസം....എന്റെ
മുമ്പിലായി
ശ്രീ
മേനോൻ
അവർകളും
ഒരു
സുഹൃത്തും
ഇരിപ്പുണ്ട്.....കഥ
ആരംഭിച്ചു
...." അഥ ദമയന്തി
താൻ" ശ്ലോകം ചൊല്ലുന്നു ....നാലാം
പാദത്തിൽ
, ദമയന്തി
കെട്ടിയ
യുവനടൻ
തേരിന്റെ
ചക്രങ്ങൾ
ഉരുളുന്നഒച്ച
കേൾക്കുന്നതായി
മുദ്ര
കാണിച്ചു
....ഉടനെ
ശ്രീ
മേനോൻ
, മുദ്ര
തെറ്റിച്ചുവെന്ന്
സുഹൃത്തിനോടു
പറഞ്ഞു
....തിരിഞ്ഞ്
എന്നെ
നോക്കി
: നോട്ടത്തിന്റെ അർഥം മനസ്സിലായി
...."രഥഹയഹേഷ കേട്ട് " എന്ന്
ഞാൻപറഞ്ഞു
.... ഉടനെ
തല
കുലുക്കി
....( രഥഹയഹേഷ
= രഥത്തിൽ
കെട്ടിയിരിക്കുന്ന
കുതിരകളുടെ
കുളമ്പടി
).................ആ രംഗം കഴിഞ്ഞതും
അണിയറയിൽ
ചെന്ന്
ആ
യുവനടന്
തെറ്റുതിരുത്തിക്കൊടുത്തു.....ശ്രീ
മേനോനെപ്പോലുള്ള
ആസ്വാദകർ
കലാകാരന്മാർക്കും
, കളി
കാണുന്നവർക്കും
ഒരു
സ്വത്തുതന്നെ
, സംശയമില്ല
No comments:
Post a Comment