.... ഞാൻ തൊട്ടവർക്കും രണ്ടു വർഷങ്ങൾക്കിപ്പുറം ഒരു
നളചരിതം മൂന്ന് കാണാനിടയായി . കാട്ടുതീയിൽപ്പെട്ട ഒരാൾ തന്നെ വിളിച്ചു കേഴുന്നതു
നളൻ കേൾക്കുന്നു
. "പേടിക്കേണ്ടാ
" ശ്ലോകം ആടിക്കൊണ്ടുനടന്ന് , തീയും അതിലകപ്പെട്ട സർപ്പത്തേയും കാണുന്നു . തുടർന്ന് " കത്തുന്ന
വനശിഖി " പദം ആടി
, സർപ്പത്തെ രഷപ്പെടുത്തുന്നു . ഇങ്ങനെ
ആടുകയാണ് പതിവ് . എന്നാൽ
, അന്ന് ഒരു പുതിയ
സമ്പ്രദായം കണ്ടു . " ഞാൻ
തൊട്ടവർക്കും " എന്നു പാടുമ്പോൾ വെളുത്ത
നളൻ ചെന്നു കാർക്കോടകനെ
സ്പർശിച്ചു തിരിച്ചുവന്ന് ബാക്കി മൂന്നും നാലും
പാദങ്ങളാടുന്നു . ഈ രീതി
ഞാനാദ്യംകാണുകയാണ് . ഇതിലെ
യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല . ഒരു
പക്ഷെ കാലം വരുത്തിവച്ച ബോധപൂർവ്വമായ
പിഴയാകാം . വെളുത്തനളൻ
കെട്ടിയ നടനെ പിന്നീടു കണ്ടപ്പോഴാണ്
സത്യാവസ്ഥ മനസ്സിലായത് . ആ
നടനു താല്പര്യമില്ലായിരുന്നു . എന്നാൽ
സംഘാടകരിൽ ചിലരുടെ നിർബ്ബന്ധത്തിനു വഴങ്ങേണ്ടിവന്നു
. സാഹിത്യ പണ്ഡിതന്മാരുടെ നടുവിൽപ്പെട്ട നടൻ
കാട്ടുതീയിൽപ്പെട്ട കാർക്കോടകന്റെ ദൈന്യാവസ്ഥ നേരിട്ടനുഭവിക്കാൻ ഇടയായെന്നു
ചുരുക്കം .
No comments:
Post a Comment