Monday, 12 January 2015

അപ്പാപ്പൻറെ വേഷം : ......................................  ................................................... ചങ്ങനാശ്ശേരി എസ് ബി കോളേജിൽ ആണ്ടുതോറും ഒരു കഥകളി നടത്തുക പണ്ടേപതിവാണ് . 1964 ല് നളചരിതം മൂന്നാം ദിവസം നിശ്ചയിച്ചു . ശ്രീ മാങ്കുളംവിഷ്ണുനമ്പൂതിരി ബാഹുകൻ , ശ്രീ കുറിച്ചി കുഞ്ഞൻപണിക്കരാശാൻ സുദേവൻ , ശ്രീ തകഴി കുട്ടൻപിള്ള പാട്ട് , വാരണാസിസഹോദരന്മാർ മേളം . .................................................................. അണിയറയിൽ പണിക്കർ ആശാൻ ഒരു പെട്ടിമേല്ഇരിക്കുന്നു . 78 വയസ്സുള്ള , ജരാനര ബാധിച്ച ഒരുപടുവൃദ്ധൻ . എന്റെ സഹോദരൻ അന്നവിടെ പ്രീഡിഗ്രിക്കുണ്ട് . കുറെ സഹപാഠികൾക്ക് ആടയാഭരണങ്ങളുംമറ്റും അണിയറയില്ചെന്നുകാണിച്ചുകൊടുത്തു . തേപ്പും , ചുട്ടികുത്തുമൊക്കെ അവർ സാകൂതം നോക്കിനിന്നു , കൂട്ടത്തിലവർ പെട്ടിമേലിരിക്കുന്ന പടു വൃദ്ധനേയും . . സുദേവന്റെ വേഷം ചെയ്യുന്നത് അദ്ദേഹമാണെന്നവർക്ക്വിശ്വസിക്കാൻ കഴിഞ്ഞില്ല .......................................................... കളിതുടങ്ങി . സുദേവന്റെഭാഗമായപ്പോൾ ആശാൻ രംഗത്തെത്തി സ്ടൂളിലിരുന്നു . " കരണീയം " പദം കഴിഞ്ഞു . "യാമി യാമി " തുടങ്ങി . അവർകണ്ടവൃദ്ധൻ ചുറുചുറുക്കോടെ രംഗത്ത്പ്രവ ർത്തിക്കുന്നു . അടുത്ത രംഗത്ത് " മാന്യമതേ " പദമാടുമ്പോൾ പ്രസരിപ്പുകൂടി ക്കൂടി " ശംഖ മദ്ദള മംഗല ധ്വനി " യായപ്പോൾ പാരമ്യതയിലെത്തി ... കുട്ടികൾ കൈയ്യടിച്ചു . അണിയറയിൽവച്ചു കണ്ടിരുന്ന കുട്ടികൾ " അപ്പാപ്പന്റെവേഷം " ഒന്നുകൂടികാണണേ എന്നാർത്ത് വിളിച്ചു . (ക്രിസ്ത്യാനികൾ അപ്പൂപ്പനെ അപ്പാപ്പനെന്നാണുവിളിക്കാറ് ) . പക്ഷെ , അതുനടന്നില്ല , കഥ തുടര്ന്നു . കാരണം ഇതുഗാനമേളയല്ലല്ലോ

Top of Form

Bottom of Form


No comments:

Post a Comment