.....................................ഒരു സംഭാഷണശകലം............................... :- 1991 ൽ വാഴപ്പള്ളിയിൽ ഒരു ബാലിവധം . പദ്മശ്രീ കീഴ്പടം കുമാരൻനായരാശന്റെ
ബാലി . പദ്മഭൂഷൻ കലാ: രാമൻകുട്ടിനായരാശന്റെ രാവണൻ .. കളിദിവസം ഉച്ചക്കുമുമ്പ് :............കു:നാ:- "അല്ലാ , രാമൻകുട്ടി ബാലി കേട്ടീട്ടുണ്ടെന്നു കേട്ടല്ലോ"........രാ;കു:നാ:- " ഏയ് , ബുദ്ധി ഉറക്കാത്ത കാലത്താ അത് "..........കു:നാ:- അപ്പൊ സുഗ്രീവനോ ?..........രാ:കു:നാ:- "പദ്മനാഭൻ . ആ........മനക്കാരുടെ നിര്ബ്ബന്ധാ ".........കു:നാ:-"അതേയ് , ഈ കുറ്റിച്ചാമരം ഇതേവരെ വച്ചിട്ടില്ല
.. നല്ല ഭയോണ്ടേ , കാറ്റുപിടിക്കും . ഓർക്കാതെ വെട്ടുകോ തിരിയുകയോ ചെയ്താൽ അപകടാ "...........രാത്രി ഒന്പതിനു വിളക്കുവച്ചു . വെളുപ്പിന് നാലു മണിയോടെ ബാലി തിരനോട്ടം കഴിഞ്ഞ് തന്റെടാട്ടം ആരംഭിച്ചു . അപ്പോഴേക്കും രാമൻകുട്ടിആശാൻ വേഷം അഴിച്ച് പിറകിൽ വന്നുനിന്നു . പന്തം പിടിക്കനായപ്പോൾ മുമ്പോട്ടുവന്ന് ഒരു പന്തം വാങ്ങി . ബാലി പീ0ത്തിൽ നിന്നിര്ങ്ങുന്ന്തുവരെ ആശാൻ കൂടെ നിന്നു . രാവിലെ കുമാരൻനായരാശൻ :"രാമൻകുട്ടി , താൻ മുമ്പിൽ വന്നു നിന്നപ്പോൾ എനിക്ക് ധൈര്യം കിട്ടി . കുറ്റിചാമരവുംവച്ച് പീ0ത്തിൽ നിൽക്കുന്നതെ മറന്നു . " ആ വർഷം ഒന്നുരണ്ടു ബാലികൂടി ഉണ്ടായി . വാഴപ്പള്ളിയിലാണു ബാലി കേമമായത് എന്നാരെങ്കിലും പറഞ്ഞാൽ ഉടൻ രാമൻകുട്ടിആശാൻ പറയും "അതിനിത്ര സംശെന്താ ? വാഴപ്പള്ളിൽ ഞാനാ പന്തം പിടിച്ചത് , മറ്റുദിക്കിൽ ഞാനല്ലല്ലോ " എന്നു തമാശയായ്പറയുമായിരുന്നു ................-:മറ്റൊരു സംഭാഷണശകലം:-.......കുമാരൻനായരാശൻ:-"ഇപ്പോൾ കുട്ടികളിൽ പലരും എന്തൊക്കെയോ മനസ്സിലാക്കുന്നു , എന്തൊക്കെയോ ആടുന്നു . എല്ലാം മനോധർമ്മാത്രേ . അല്ലാ , കുഞ്ചു നായർക്കൊന്നു പറയരുതൊ ? നിങ്ങൾ പറഞ്ഞാൽ അവർ തിരുത്തിയേക്കും."........കുഞ്ചുനായർ:-"കുമാരൻനായർക്ക് അങ്ങനെ തോന്നുന്നുണ്ടോ ? ........കുമാ:നാ:- "ഉണ്ട് ".............കുഞ്ചു നാ:-"എന്നാൽ ആ തോന്നൽ ഇല്ലാതാക്കേണ്ട എന്നുവെച്ചാണ് ഞാൻ പറയാതിരിക്കുന്നത് "

No comments:
Post a Comment