വേദാദിപാO0 ചെയ്തത്:-.........................കുചേലവൃത്തത്തിൽ , ശ്രീകൃഷ്ണൻ കുചേലനോട്
: "വേദാദിപാO0 ചെയ്തതധുനാ വിസ്മൃതമായോ ? " . ഇതു
രണ്ടു വിധത്തിൽ ആടി കാണാറുണ്ട്
. അന്ന് ഗുരു ആഭ്യസിപ്പിച്ച പാOങ്ങളൊക്കെ മറന്നോ ? അതെല്ലാം
ഓർക്കുന്നില്ലേ ? ഇവിടെ വാച്ച്യാർത്ഥത്തിനു
പ്രാധാന്യം നൽകുന്നു . എന്നാൽ
ഗുരുകുലസമ്പ്രദായ കാലത്ത് ആചാര്യന്റെ
പാOങ്ങൾ മനസ്സിലെ
കമ്പ്യുട്ടറിൽ സേവ് ചെയ്തിട്ടാൽ , പിന്നെ
ശാശ്വതമാണ് . അന്ന് വൈറസ്ബാധ വളരെ
വിരളം .
,.....................ഗുരുവിന്റെആശ്രമത്തിലെ
പOന"കാലം"
മറന്നോ ? എന്നാടുന്നതാണ് മറ്റൊരു രീതി . ഇവിടെ
ലാക്ഷണികാർത്ഥത്തിനാണ് പ്രാധാന്യം . അടുത്ത ചരണങ്ങൾ ഈ
അർത്ഥത്തിന് ഊന്നൽ നൽകുന്നവയാണ് - ഗുരുപത്നിയുടെ നിയോഗത്താൽ
വിറകുശേഖരിക്കുവാൻ പോയതുംമറ്റും . ഈ രീതിയാണ്
കൂടുത്തൽ യുക്തമെന്ന് ഞാൻ കരുതുന്നു
No comments:
Post a Comment