Monday, 12 January 2015

....കംസവധത്തിൽ ആനക്കാരൻ - …...കഥകളിയിൽ ആനക്കാരൻ  ,  ഭീരു എന്നീ വേഷങ്ങൾക്ക് സംസാരിക്കാം ...മഥുരാപുരിയിൽ കംസൻ നടത്തുന്ന ധനുർയാഗത്തിൽ പങ്കെടുക്കാൻ രാമകൃഷ്ണന്മാരെ വരുത്തുന്നു : അവരെ ഗോപുരത്തിൽ വച്ചുതന്നെ വധിക്കുന്നതിന് "കുവലയാപീഡം " എന്ന അതിശക്തിയുള്ള മദയാനയെ നിർത്തുന്നു... ആനയുടെ ആനക്കാരനായിട്ടാണ്കഥകളിയിലെ ഗ്രാമ്യകഥാപാത്രം നന്നായി കുടിച്ചുലക്കില്ലാതെ ആനയുമായി നിൽക്കുന്നത്...ആനക്കാരന് ഒരു പദം ആടാനുണ്ട് - " കൊമ്പനാന വന്നു നിൽക്കുന്നു " എന്നു തുടങ്ങുന്ന പദം ...ലക്കില്ലാതെ വേച്ചുവേച്ചുനിന്നു സദസ്യരോടായി പദം ആടുന്നത് കഥകളിയിലെ ഒരു നേരമ്പോക്കു രംഗമാണ് ....................................കുറിച്ചി കുഞ്ഞൻ പണിക്കരാശൻറെ ആനക്കാരൻ പ്രസിദ്ധമാണ് ...പേരുകേട്ട വൈക്കം തിരുനീലകണ്ഠൻ  ,  കൊട്ടാരക്കര ചന്ദ്രശേഖരൻ തുടങ്ങിയ ആനകൾ നിസ്സാരന്മാരാണെന്നു പറഞ്ഞ് തൻറെ ആനയുടെ കേമത്തങ്ങൾ വർണിക്കും , ഒപ്പം ആളുകളെ മാറിപ്പോകാൻ പറഞ്ഞ് ശകാരിക്കും ...( ഇതെല്ലാം ഞാൻ നേരിൽ കണ്ടിട്ടില്ല ...എൻറെ കാരണവർ പറഞ്ഞു തന്നീട്ടുള്ളതാണ് )..................................ഇനിയുള്ള കാര്യങ്ങൾ കൊല്ലം ക്ലബ് സുവനീ.റിലുള്ളതാണ് : ആശാൻറെ ആനക്കാരൻ .. വേച്ചുവേച്ചുവരുന്നു ..." ആരാടാ പൂമിയിട്ടു കുലുക്കുന്നത് ? " അപ്പോൾ രാമകൃഷ്ണന്മാരെ കാണുന്നു ..." നീയാണോടാ കള്ളക്കിണ്ണൻ ?"...മാങ്കുളത്തിൻറെ കൃഷ്ണൻ " അതെ " എന്നു മുദ്ര കാട്ടുന്നു ..." ഇതാരാടാ കലപ്പേം ഒക്കെയായിട്ട്‌ ?"...ഉത്തരം : "എൻറെ ജ്യേഷ്ഠനാ "...അപ്പോൾ ആനക്കാരൻ :"നിൻറെ.......നിൻറെ ...ചേട്...Oനോ ? രണ്ടുപേർക്കും കൂടി ഒരച്ഛനും അമ്മയും തന്നെയോടാ ?" ചോദ്യം കേട്ട് കാണികൾ പൊട്ടിച്ചിരിച്ചുപോയി

1 comment: