....കംസവധത്തിൽ
ആനക്കാരൻ - …...കഥകളിയിൽ ആനക്കാരൻ
, ഭീരു
എന്നീ വേഷങ്ങൾക്ക് സംസാരിക്കാം ...മഥുരാപുരിയിൽ കംസൻ നടത്തുന്ന ധനുർയാഗത്തിൽ
പങ്കെടുക്കാൻ രാമകൃഷ്ണന്മാരെ വരുത്തുന്നു : അവരെ ഗോപുരത്തിൽ വച്ചുതന്നെ
വധിക്കുന്നതിന് "കുവലയാപീഡം " എന്ന അതിശക്തിയുള്ള മദയാനയെ
നിർത്തുന്നു...ആ ആനയുടെ
ആനക്കാരനായിട്ടാണ്കഥകളിയിലെ ഈ ഗ്രാമ്യകഥാപാത്രം
നന്നായി കുടിച്ചുലക്കില്ലാതെ ആനയുമായി നിൽക്കുന്നത്...ആനക്കാരന്
ഒരു പദം ആടാനുണ്ട്
- " കൊമ്പനാന വന്നു നിൽക്കുന്നു " എന്നു
തുടങ്ങുന്ന പദം ...ലക്കില്ലാതെ വേച്ചുവേച്ചുനിന്നു
സദസ്യരോടായി പദം ആടുന്നത്
കഥകളിയിലെ ഒരു നേരമ്പോക്കു
രംഗമാണ്
....................................കുറിച്ചി
കുഞ്ഞൻ പണിക്കരാശൻറെ ആനക്കാരൻ പ്രസിദ്ധമാണ് ...പേരുകേട്ട
വൈക്കം തിരുനീലകണ്ഠൻ , കൊട്ടാരക്കര ചന്ദ്രശേഖരൻ തുടങ്ങിയ ആനകൾ നിസ്സാരന്മാരാണെന്നു
പറഞ്ഞ് തൻറെ ആനയുടെ കേമത്തങ്ങൾ
വർണിക്കും , ഒപ്പം ആളുകളെ മാറിപ്പോകാൻ
പറഞ്ഞ് ശകാരിക്കും ...( ഇതെല്ലാം ഞാൻ നേരിൽ
കണ്ടിട്ടില്ല ...എൻറെ കാരണവർ പറഞ്ഞു
തന്നീട്ടുള്ളതാണ്
)..................................ഇനിയുള്ള
കാര്യങ്ങൾ കൊല്ലം ക്ലബ് സുവനീ.റിലുള്ളതാണ്
: ആശാൻറെ ആനക്കാരൻ .. വേച്ചുവേച്ചുവരുന്നു
..." ആരാടാ ഈ പൂമിയിട്ടു
കുലുക്കുന്നത് ? " അപ്പോൾ രാമകൃഷ്ണന്മാരെ കാണുന്നു
..." നീയാണോടാ കള്ളക്കിണ്ണൻ ?"...മാങ്കുളത്തിൻറെ കൃഷ്ണൻ " അതെ " എന്നു മുദ്ര
കാട്ടുന്നു ..." ഇതാരാടാ കലപ്പേം ഒക്കെയായിട്ട്
?"...ഉത്തരം : "എൻറെ ജ്യേഷ്ഠനാ "...അപ്പോൾ
ആനക്കാരൻ :"നിൻറെ.......നിൻറെ ...ചേട്...Oനോ
? രണ്ടുപേർക്കും കൂടി ഒരച്ഛനും അമ്മയും
തന്നെയോടാ ?" ഈ ചോദ്യം
കേട്ട് കാണികൾ പൊട്ടിച്ചിരിച്ചുപോയി
അതുല്യം
ReplyDelete