Tuesday, 20 January 2015

കാലനിർണ്ണയപ്പട്ടിക - ഭാഗം - 1 ( 1 മുതൽ 40 വരെ )




കാലനിർണ്ണയപ്പട്ടിക   -   ഭാഗം 1  ( 1 മുതൽ  40 വരെ  )

.....- : ശ്രീ കെ പി എസ് മേനോൻറെ "കഥകളിരംഗ"ത്തെ ആസ്പദമാക്കി തയ്യാറാക്കിയ കാലനിർണ്ണയപ്പട്ടിക : -.....................രാമനാട്ടം :- ഏകദേശം എ ഡി 1600 നും 1625 നുമിടക്ക് കൊട്ടാരക്കരത്തമ്പുരാൻ രാമായണം  എട്ടു കഥകളായ് രചിച്ചു ..1-പുത്രകാമേഷ്ടി..2- സീതാസ്വയംവരം ..3-വിച്ഛിന്നാഭിഷേകം..4-ഖരവധം ..5-ബാലിവധം ..6-തോരണയുദ്ധം..7-സേതുബന്ധനം..8-യുദ്ധം ...അന്ന് നടൻമാർ പ്രശസ്തരല്ല ..കളരി അഭ്യസിച്ചവരെ പരിശീലിപ്പിച്ച് വേഷം കെട്ടിക്കുകയായിരുന്നു................................വെട്ടത്തുസമ്പ്രദായം :-ഏകദേശം 1625 നും 1675 നുമിടയ്ക്ക് വെട്ടത്തുരാജാവ് ഏർപ്പെടുത്തിയ പരിഷ്കാരങ്ങൾ ...ഇതിലെ പ്രധാന നടൻമാർ ;-                                                                                                    .... 1- വെട്ടത്തു ശങ്കരൻനായർ(1635-1715)                                                                               ..... 2- വെട്ടത്തു കോമുമേനോൻ(1635-1715)                                                                               ..... 3- ബാലി ഓതിക്കൻ  (1655-1725) .. യഥാർത്ഥ പേര് നാരായണൻ നമ്പൂതിരി , ചാങ്ങലിയോട്ടില്ലം..ശങ്കരൻനായർ ഹനുമാൻ കെട്ടുന്നതിനും നമ്പൂരി ബാലിക്കും പേരെടുത്തു ......................                                                        ......കോട്ടയത്തുതമ്പുരാൻ :-(1645-1705)..കോട്ടയം കഥകൾ 1675 നും 81 നുമിടയിൽ രചിക്കപ്പെട്ടവയാണ് ..1-ബകവധം  , 2-കല്യാണസൌഗന്ധികം ..3-            കിർമ്മീരവധം  4-നിവാതകവചകാലകേയവധം

   ... ..4-വെള്ളാട്ടു ചാത്തുപ്പണിക്കർ:- തൃപ്പൂണിത്തുറയിൽ രാമനാട്ടം അഭ്യസിപ്പിച്ചിരുന്നു ..കോട്ടയത്തുതമ്പുരാൻ പണിക്കരെ വരുത്തി ഒരു കളിയോഗമുണ്ടാക്കി അഭ്യസനം ആരംഭിച്ചു ..നാലഞ്ചുകൊല്ലം അവിടെതാമസിച്ച് തമ്പുരാന്റെ കഥകളുടെ അരങ്ങേറ്റം നടത്തി ..തുടർന്ന് , പാലക്കാട്ട് കല്ലടിക്കൊടംശം പുലാപ്പററയിൽ കുതിരവട്ടത്തുനായരുടെ സഹായത്തോടെ കളരി നടത്തി ..തമ്പുരാന്റെ ഭാരതംകഥകളോടെ രാമനാട്ടം കഥകളിയായിമാറി...തമ്പുരാനും പണിക്കരുംകൂടി ആവിഷ്ക്കരിച്ചരീതി പുലാപ്പററയിൽ അഭ്യസനം തുടങ്ങിയതോടെ "കല്ലടിക്കോടൻ "സമ്പ്രദായം എന്നറിയപ്പെട്ടുതുടങ്ങി ..ചാത്തുപ്പണിക്കർ 1690-92 നിടക്ക് നിര്യാതനായി ......  ....5-നാണുമേനോൻ...:- വെള്ളാട്ട് ചാത്തുപ്പണിക്കരുടെ മരുമകനും ശിഷ്യനും ..കപ്ലിങ്ങാട്ടുനമ്പൂതിരി തൃപ്പുണിത്തുറയിൽനിന്നു നാണുമേനോനെ വരുത്തി നാലഞ്ചുകുട്ടികളെ അഭ്യസിപ്പിച്ചു ..അതിലൊരാളായിരുന്നു വലിയ ഇട്ടീരിപ്പണിക്കർ ..ആശാനോടടുത്തു പ്രായവും ..നാണുമേനോൻ പിന്നീട് പാലക്കാടു താലുക്കിലുള്ള കുത്തനൂരുവച്ച് ചെറിയ ഇട്ടീരിപ്പണിക്കരെയും  അഭ്യസിപ്പിച്ചു ..1780 - നടുത്ത് നിര്യാതനായി ...........                                                      ......6-വലിയ ഇട്ടീരിപ്പണിക്കർ:-1745-1805-കൊച്ചിശീമയിൽ തലപ്പള്ളി താലുക്കിൽ നെടുമ്പുരഗ്രാമം..കപ്ലിങ്ങാട്ടുനമ്പൂതിരി നാണുമേനോനെ വരുത്തി അഭ്യസിപ്പിച്ചവരിൽ പ്രധാനി ..നമ്പൂതിരിയുടെ പരിഷ്കാരങ്ങൾക്കു വേണ്ടസഹായങ്ങൾ ചെയ്തിരുന്നു .............                                                                      .....7- 7-ചെറിയ ഇട്ടീരിപ്പണിക്കർ :- 1765-1836..പാലക്കാട് താലൂക്കിൽ കുത്തനുർ ..ഗുരു നാണുമേനോൻ ..അഭ്യസനം കുത്തനുർക്കു മാറിയതോടെ ...കല്ലടിക്കോടൻ പാരമ്പര്യം പുലാപ്പററയിൽനിന്ന് കുത്തനൂരായിത്തീർന്നു..ഇദ്ദേഹം കൊച്ചീത്തമ്പുരാക്കന്മാരുടെ ഇംഗിതമനുസരിച്ച്വലിയഇട്ടീരിപ്പണിക്കരിൽ നിന്നും "തപസ്സാട്ടം" അഭ്യസിക്കുകയും കു ത്തനുർക്കുമാറിയതോടെ തന്റെ മരുമകനായ ശങ്കുപ്പണിക്കരെ അഭ്യസിപ്പിക്കുകയുംചെയ്തുഅത് തന്റെമരുമകന് പില്ക്കാലത്ത് "ദശമുഖൻ ശങ്കുപ്പണിക്കർ"എന്നഖ്യാതിലഭിക്കാനിടയായി ..പിന്നീട് ,കപ്ലിങ്ങാടൻ കല്ലടിക്കോടൻസമ്പ്രദായങ്ങളുടെസംയോജനത്തിനു കാരണമായിത്തീരുകയുംചെയ്തു..................................................                                      ........8-വേണാട്ടു നീലകണ്Oപ്പണിക്കർ:-1775-1840..തിരുവല്ലാക്ഷേത്രത്തിൽ കഥകളിവഴിപാട് പണ്ടേഉണ്ടായിരുന്നതായ് വില്വമംഗലംസ്വാമിയാരുടെ ഐതിഹ്യം സൂചിപ്പിക്കുന്നു ..എന്നാൽ ആദ്യകാലത്ത് കലാകാരന്മാർ കുറവായിരുന്നു ..ക്ഷേത്രഭരണം പത്തില്ലത്തിൽപോറ്റിമാരുടെ കീഴിലായതോടെ ആകുറവു പരിഹരിക്കാൻ തീരുമാനിച്ചു ..തിരുവനന്തപുരത്തുനിന്ന് വേണാട്ടുനീലകണ്ഠപ്പണിക്കരെ വരുത്തി അഭ്യസനംതുടങ്ങി ..പ്രാചീനവെട്ടത്തുസമ്പ്രദായവും കല്ലടിക്കൊടനിലെ ചിലഅംശങ്ങളും ചേര്ന്ന ഒരു പുതിയ രീതി--അന്ന് മധ്യ തിരുവിതാംകൂറിൽ നിലനിന്നിരുന്നതിൽ നിന്നും വ്യത്യസ്തമായ ഒരു സമ്പ്രദായം ................. ... ...............................                                           .........9- കുറിച്ചി വലിയ കൊച്ചയ്യപ്പ പണിക്കർ :- ഉത്രം തിരുനാളിന്റെകാലത്ത് കൊട്ടാരം കളിയോഗത്തിൽ ആശാൻ... ..കുറിച്ചി പഴയകൃഷ്ണപിള്ള , നളനുണ്ണിമുതലായശിഷ്യർ .....................
........10-തിരുവില്വാമല ശിവരാമഭാഗവതർ :-1792-1890..തിരുവില്വാമല പാരമ്പര്യത്തിന്റെ ഗുരു ...തൃപ്പൂണിത്തുറ വീരകേരളവർമ്മത്തമ്പുരാന്റെ കളിയോഗത്തിൽ പൊന്നാനി ..1825 നുശേഷം സ്വദേശത്തു കളിയോഗംതുടങ്ങി ..പുത്രന്മാരായ രാമസ്വാമിഭാഗവതരും ലക്ഷ്മണഭാഗവതരും നാല്പ്പത്തഞ്ചാംവയസ്സിൽ നിര്യാതരായി ..മകൾ - പാർവതി അമ്മാൾ ..മറ്റു ശിഷ്യർ - കരുമനശ്ശേരി കൃഷ്ണൻകുട്ടിഭാഗവതർ , ചോലയിൽ കൃഷ്ണൻകുട്ടി ഭാഗവതർ , മണ്ണൂർ കൃഷ്ണൻകുട്ടിഭാഗവതർ ...ഇവർകൂടാതെ വേഷം , ചെണ്ട , മദ്ദളം  ഇവയിലും ശിഷ്യന്മാരുണ്ടായിരുന്നു ..ഉത്രംതിരുനാളിന്റെ ക്ഷണപ്രകാരം കുറച്ചുകാലം തിരുവനന്തപുരത്തും , ഒരുവർഷം മങ്കടകോവിലകത്തും താമസിച്ചിരുന്നു ..............                                                              .......11-കാവാലം കൊച്ചു നാരായണപ്പണിക്കർ :- 1797-1865..കാവാലത്ത് ഐക്കരവീട്ടിൽ ജനിച്ചു ..വടക്കൻതിരുവിതാംകൂറിലായിരുന്നു  പേര് ..അന്യകളിയോഗങ്ങളിൽ താല്പര്യം കുറവ്              ...ചേർത്തല , അമ്പലപ്പുഴ  പ്രദേശങ്ങളിലും നല്ല പ്രചാരം ഉണ്ടായിരുന്നു                                                                        ..... 12:- നളനുണ്ണി.. 1807-1865..ഏറ്റുമാനൂർ ..രാമൻ എന്നായിരുന്നുപേര് ..ഗുരു കുറിച്ചി വലിയ കൊച്ചയ്യപ്പപണിക്കർ ..കുറിച്ചിയിൽവച്ച് (കോട്ടയം ജില്ല) നാലഞ്ചു കൊല്ലത്തെ അഭ്യസനംകൊണ്ട് ആദ്യവസാനവേഷങ്ങൾ അഭ്യസിച്ചു ...ഉത്രംതിരുനാൾ തിരുവനന്തപുരത്തു വരുത്തി ...ഏഴെട്ടുകൊല്ലം കൊട്ടാരംകളിയോഗത്തിൽ ആദ്യവസാനം...തിരുമുമ്പിൽ "ഹംസം"ആദ്യമായ് കെട്ടിയത് നളനുണ്ണിയാണ് ..1861 ൽ  ഒളപ്പമണ്ണമനയിലും മങ്കടകോവിലകത്തും താമസിച്ച് വേഷം കെട്ടുകയുണ്ടായി...( നളനുണ്ണിയെപ്പറ്റി  ചരിത്രപരമായ  ഒരു വിവാദവും നിലനില്ക്കുന്നുണ്ട് )
പട്ടിക്കാന്തൊടി രാവുണ്ണിമേനോൻ , നളനുണ്ണി , മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ , കേശവക്കുരുപ്പ് , കാർത്തികതിരുനാൾ , വെച്ചൂർ രാമൻപിള്ള , ഉത്രാടംതിരുനാൾ  ,ഉണ്ണായിവാര്യർ , കുഞ്ചുക്കുറുപ്പ്................ഫോട്ടോ കടപ്പാട് കഥകളി രംഗം ..................                                 -.......13-കരുമനശ്ശേരി കൃഷ്ണൻകുട്ടി ഭാഗവതർ :-1808-1866..ജനനം വടക്കാഞ്ചേരിക്കു സമീപം ..തിരുവില്വാമല ശിവരാമഭാഗവതരുടെ ശിഷ്യൻ ..1850-55 കാലത്ത് ഇട്ടിരാരിച്ച മേനോനെയും സഹപാഠികളേയും അഭ്യസിപ്പിച്ചിരുന്നു .."കല്ലുവഴി"ച്ചിട്ട രൂപപ്പെടുത്തിയതിൽ പ്രധാന പങ്കുണ്ട് ..പാലക്കാട്ടുരാജാവായിരുന്ന വിദ്വാൻ കോമ്പിയച്ചന്റെ കളിയോഗം നടത്തിയിരുന്നു ..                                                                                                                                .......14-മൂത്തേടത്ത് ഇട്ടിരവിനമ്പൂതിരി :-1809-1908..ഷൊർണൂരിൽ  ചുടുവാലത്തൂർ...മൂത്തേടത്തു പാരമ്പര്യം തുടങ്ങിവച്ചത്...ഇദ്ദേഹമാണ് ..കപ്ലിങ്ങാടൻ സമ്പ്രദായം ... പാട്ടുമാത്രമല്ല , കഥകളി അഭ്യസിപ്പിക്കുന്നതിനുള്ള കഴിവും ഉണ്ടായിരുന്നു ....                                                                                                              ........15-കലവൂർ നാരായണമേനോൻ :-കുണ്ടത്തിൽവീട്..മണ്ണൻചേരി നാരായണപിള്ള എന്നായിരുന്നുപേര് ..കാവാലം കൊച്ചു നാരായണപ്പണിക്കരുടെ സമകാലികൻ...കാവുങ്ങൽ ഉണ്ണീരിപ്പണിക്കരുടെ ശിഷ്യൻ ..മങ്കടകോവിലകത്തുവച്ച് ശക്തൻതമ്പുരാൻ "മേനോൻ"വിളിച്ചു ..ചമ്പക്കുളത്തു പെരുമാനൂർവീട്ടിൽ വിവാഹം ചെയ്തു ..അദ്ദേഹത്തിന്റെ പുത്രനും ശിഷ്യനുമായിരുന്നു സുപ്രസിദ്ധആചാര്യൻ  ചമ്പക്കുളംശങ്കുപ്പിള്ള ..കപ്ലിങ്ങാടൻ സമ്പ്രദായത്തിൽ ചമ്പക്കുളത്തുണ്ടായ നിരവധിനടന്മാരുടെ പാരമ്പര്യം സൃഷ്ടിച്ചു ..തിരുവിതാംകൂറിൽ കപ്ളിങ്ങാടൻ രീതി നടപ്പാക്കിയതിലും  പ്രധാനപങ്കുണ്ട്...(ഉണ്ണീരിപ്പണിക്കർ കപ്ലിങ്ങാടിന്റെ കളിയോഗത്തിൽ ചെണ്ട , പാട്ട് ഇവയും കാവുങ്ങൽകളരിയിൽ  ആശാനും ആയിരുന്നു).........                                                                                                                    ........16-തകഴി വേലുപ്പിള്ള :-1810-1886..തകഴി മാടപ്പുരയ്ക്കൽ വീട്ടിൽ ..ആശാൻ അജ്ഞാതനാണ്...കീരിക്കാട്ടു തോപ്പിൽ കളിയോഗത്തിൽ ആശാനായിരുന്നു ..മരുമകൻ തകഴി കൊച്ചുനീലകണ്ഠപ്പിള്ള , തകഴി കേശവപ്പണിക്കർ , തകഴി കുഞ്ചുപിള്ള മുതലായവർ പ്രസിദ്ധനടന്മാരായി ...............                                                .......17- കാവുങ്ങൽ രാമുണ്ണിപ്പണിക്കർ :-(1810-1881)..കാവുങ്ങൽ തറവാട്ടിൽനിന്നു കഥകളിയിലേക്കുവന്ന ആദ്യത്തെ ആൾ ഉണ്ണീരിപ്പണിക്കരാണെങ്കിലും ആദ്യത്തെ നടൻ മരുമകനായ രാമുണ്ണിപ്പണിക്കരാണ്...അഭ്യസിപ്പിച്ചത് മാതുലനായ ഉണ്ണീരിപ്പണിക്കരും...കഥകളിയിലെ എല്ലാവേഷങ്ങളും കെട്ടുകയെന്നത് കാവുങ്ങൽക്കാരുടെ പ്രത്യേകതയായിരുന്നു ..ആ തറവാട്ടിൽ ഇന്നും നടന്മാരുണ്ട്...തിരുവിതാംകൂർ രാജകൊട്ടരത്തിലും പ്രീതിനേടി...ഈശ്വരപിള്ളവിചാരിപ്പുകാർക്കും പണിക്കെരോടു ബഹുമാനമായിരുന്നു ............................                                                                                          .........18 -"ദശമുഖൻ"ശങ്കുപ്പണിക്കർ :-(1811-1893)..കുത്തനുർ ചെറിയ ഇട്ടീരിപ്പണിക്കരുടെ മരുമകനും ശിഷ്യനും ...കല്ലടിക്കോടൻ , കപ്ലിങ്ങാടൻ സമ്പ്രദായങ്ങളുടെ സംയോജനത്തിനും "കല്ലുവഴി"സമ്പ്രദായത്തിന്റെ ഉദയത്തിനും കാരണഭൂതൻ...1843 ൽ  ഒളപ്പമണ്ണമനയുടെ ക്ഷണംസ്വീകരിച്ച് വെള്ളിനേഴിയിൽ അഭ്യസനം തുടങ്ങി ...നല്ലൂര് ഉണ്ണീരിമേനോൻ , ഇട്ടിരാരിച്ചമേനോൻ തുടങ്ങിയ ശിഷ്യർ ............................                                                       ........19 - ചോലയിൽ കൃഷ്ണൻകുട്ടിഭാഗവതർ :-(1813-1900)..പാലക്കാട് കാവശ്ശേരി അംശം ..തിരുവില്വാമല ശിവരാമഭാഗവതരുടെ ശിഷ്യൻ ..തിരുവില്വാമല , കടത്തനാട്  മുതലായ കളിയോഗങ്ങളിൽ പൊന്നാനി..പുത്രൻ സ്വാമിക്കുട്ടി ഭാഗവതർ...കാവശ്ശേരിത്രയം എന്നറിയപ്പെട്ടിരുന്ന ഗോപാലകൃഷ്ണഭാഗവതർ , മാനുഭാഗവതർ , കണ്ണക്കുറുപ്പ് ഇവരുടെ ഗുരു    .........20-കണ്ടിയൂർ പപ്പുപിള്ള :- മാവേലിക്കരയ്ക്കടുത്ത് ...നല്ല വേഷസൌന്ദര്യവും , അഭിനയവും ..തോപ്പിൽ കളിയോഗത്തിൽ ആദ്യവസാനമായിരുന്നു ..കടത്തനാട് കുഞ്ഞിക്കുട്ടിനായരോട് കപ്ലിങ്ങാട്ട് സമ്പ്രദായവും അഭ്യസിച്ചു .........................                                                                      .........21-ഈശ്വരപിള്ള വിചാരിപ്പുകാർ :-(1815-1874)..കുറിച്ചി വലിയ കൊച്ചയ്യപ്പപണിക്കരുടെ ശിഷ്യൻ  ...ഉത്രം  തിരുനാളിന്റെ  പ്രത്യേക  പ്രീതിക്ക്  പാത്രീഭൂതൻ ...കൊട്ടാരത്തിൽ  വിചാരിപ്പുകാരായ് ഉദ്യോഗം    വടക്കുനിന്നു  പൊയിലത്തു ശേഖരവാര്യരെ  വരുത്തി  കപ്ലിങ്ങാടൻ രീതി  അഭ്യസിപ്പിച്ചു   പച്ച , കത്തി വേഷങ്ങൾ പ്രസിദ്ധം ..കൊച്ചിയിലും
മലബാറിലും കീർത്തി വ്യാപിച്ചിരുന്നു ....ഫോട്ടോ കടപ്പാട് കഥകളി രംഗം.....................                                                                          .........22-കുറുങ്കാട്ടിൽ കൃഷ്ണൻനമ്പൂതിരി(1815-1874)..ചെണ്ടവിദ്വാൻ...പൊന്നാനിതാലുക്കിൽ പെരിങ്ങോടംശം ..കളിക്കൊട്ടിന് അതുല്യൻ - ചൊല്ലിയാട്ടം , ഇളകിയാട്ടം , മുദ്രയ്ക്കുകൂടൽ എല്ലാം ...പ്രശസ്തമായ കളികൾക്കെല്ലാം പ്രധാന ചെണ്ടക്കാരൻ .......................                             ..........23-കാക്കൂർ ദാമോദരൻനമ്പീശൻ:-(1817-1872)..മദ്ദളവാദകൻ ....പാലക്കാട് കൊടുവായൂരിനു സമീപം കാക്കയൂർ...ശിവരാമഭാഗവതരുടെ കളിയോഗത്തിൽ മദ്ദളക്കാരനായിരുന്നു .......................                                                              ..........24-കുറിച്ചി പഴയകൃഷ്ണപിള്ള :-(1819-1894)..ഗുരു വലിയകൊച്ചയ്യപ്പപണിക്കർ............കാലകേയവധത്തിൽ അർജ്ജുനൻ പ്രസിദ്ധവേഷം.."ദുര്യോധന  വധ"ത്തിന്റെ കർത്താവായ വയസ്കരമൂസിന്റെ സ്നേഹിതൻ...ആദ്യം ദുര്യോധനൻ കെട്ടിയത് കൃഷ്ണപിള്ളയായിരുന്നു...ഉത്രം തിരുനാളിന്റെ പ്രീതിയും വീരശ്രംഖലയും  ലഭിച്ചു ...
.................
...........25-തകഴി നീലകണ്ഠനിളയത്:- (1823-1890) ..മംഗലത്തില്ലം ..സഹോദരൻ ശങ്കരനിളയത് ..ഇരുവരും കീരിക്കാട്ട് തോപ്പിൽകളിയോഗത്തിൽ പൊന്നാനികൾ ..വിശാഖം തിരുനാളിന്റെകാലത്ത് കൊട്ടാരം കളിയോഗത്തിൽ   ........26-ഉണ്ണീരിമേനോൻ:-ജനനം 1823 ൽ...വള്ളുവനാട് കല്ലുവഴിഅംശത്തിൽ നല്ലൂർതറവാട് ..ചെറുപ്പത്തിലേ തറവാട്ടുകളരിയിൽ പയറ്റുമുറകൾ  പരിശീലിച്ചു ..വെള്ളിനേഴിവച്ച് ആറുവർഷം ഗുരുശങ്കുപ്പണിക്കരുടെ കീഴിൽ കഥകളി അഭ്യസിച്ചു .. സതീർത്ഥ്യരായ ഇട്ടിരാരിച്ചമേനോൻ , തെക്കുമ്പുറത്തു ഗോവിന്ദപ്പണിക്കർ , പള്ളത്ത് അച്യുതമേനോൻ മുതലായവരിൽ ഒന്നാമൻ ...കത്തി , ഹനുമാൻ ഇവപ്രസിദ്ധം ..."കല്ലുവഴി"സമ്പ്രദായം ആദ്യംഅഭ്യസിച്ചത് ഉണ്ണിരീമേനോൻ ആണ് ..ആദ്യശിഷ്യൻ അരിമ്പൂർ രാമൻമേനോൻ ...........  ...........27-ചെന്നിത്തല രാമവർമ്മൻ തിരുമുല്പാട്:- ജനനം 1825 ൽ...ഗുരു കണ്ടിയൂർപപ്പുപിള്ള ..14 വർഷം ഗുരുവിന്റെ കളിയോഗത്തിൽ ..ആട്ടവുംപാട്ടും നന്നായ്അഭ്യസിച്ചിരുന്നു ...ശിഷ്യന്മാർ കരിപ്പുഴ വേലുപ്പിള്ള , ചെന്നിത്തല കൊച്ചുപിള്ളപണിക്കർ തുടങ്ങിയവർ ..............................                 .......28-പുററാടൻ  അനന്തൻനായർ :-(1827-1889)..കടത്തനാട് ...കടത്തനാട് കളിയോഗത്തിൽ ആദ്യവസാനം...കോട്ടയം കഥകൾ  ,  സന്താനഗോപാലത്തിൽ ബ്രാഹ്മണൻ ഇവ പ്രസിദ്ധവേഷങ്ങൾ ........................                                                .........29-കാവുങ്ങൽ കുഞ്ഞികൃഷ്ണപ്പണിക്കർ :-(1827-1903)..അമ്മാവനായ രാമുണ്ണിപ്പണിക്കർ ഗുരു...കാവുങ്ങൽക്കാർക്കെല്ലാമുള്ള ഗുണമാണ് കോട്ടംതീർന്നമെയ്യ്...കാലകേയവധത്തിൽ അർജ്ജുനൻ , ഉത്ഭവത്തിൽ രാവണൻ , നരകാസുരൻ മുതലായവ പ്രസിദ്ധം ...1901 ൽ കളിയോഗത്തിന്റെ നടത്തിപ്പ് അനുജനായ ചാത്തുണ്ണിപ്പണിക്കരെ(1) ഏല്പ്പിച്ചു ..........................                                     .........30-ഇട്ടിരാരിച്ച മേനോൻ :-(1828-1903)..കല്ലുവഴിഅംശത്തിൽ കുയിൽത്തൊടിവീട് ...വെള്ളിനേഴിയിൽ അഭ്യാസം ...ശങ്കുപ്പണിക്കരുടെ ശിഷ്യൻ ...ഒളപ്പമണ്ണ വലിയഅഫൻ ,  ചെറിയഅഫൻ(ചിത്രഭാനു) ഇവരുടെ പ്രത്യേകവാത്സല്യം ...സുഭദ്രാഹരണത്തിൽ അർജ്ജുനൻ പ്രസിദ്ധം ...നളനുണ്ണി ബാലിവധത്തിൽ രാവണൻ ചൊല്ലിയാടിച്ചു...രണ്ടിലെനളൻ ചൊല്ലിയാടിക്കാനാണുചെന്നത് ...പക്ഷെ ,  അതു തരപ്പെട്ടില്ല ...ഒരുമാസം കഴിഞ്ഞപ്പോൾ നളനുണ്ണിക്ക് തിരികെ പോരേണ്ടിവന്നു ...ഇട്ടിരാരിച്ചമേനോന് വലിയ ശിഷ്യസമ്പത്ത്--പട്ടിക്കാന്തൊടി രാവുണ്ണിമേനോൻ , കോപ്പൻനായർ മുതലായവർ ...1899 ൽ കുഞ്ഞിമാളുഅമ്മയെ അഭ്യസിപ്പിച്ചു

                                ..........................   .........31-കുഞ്ചുക്കർത്താവ്:-(1829-1897)..വള്ളുവനാട് നെല്ലായ്അംശം ...ഗുരു മാതുലനായ രേവുണ്ണിക്കർത്താവ് ...വേഷപ്പകർച്ച , സൌന്ദര്യം , കൈയ് , മെയ് , കണ്ണ് , രസവാസന - അപൂർവസിദ്ധികളെല്ലാം  തികഞ്ഞിരുന്നു ...കാഴ്ച്ചയിൽ കറുത്തുമെലിഞ്ഞ ആൾ ,  മദ്ധ്യവയസ്സിൽ ചിത്തഭ്രമത്തിന്റെ  ആരംഭം ...അപ്പോഴും , കിരീടം ധരിക്കുമ്പോൾ കഥയും കഥാപാത്രവും ചെവിയിൽ പറഞ്ഞാൽമതി ...മങ്കടകോവിലകത്തുവെച്ച് ,  രണ്ടിലെനളൻകണ്ട് നളനുണ്ണിപോലും അത്ഭുതപ്പെട്ടു ...ഉണ്ണിയുടെനളൻ ഒരിക്കൽ കണ്ടിരുന്നത്രേ ...കർത്താവിന്റെ ഖ്യാതി കേരളംമുഴുവൻ പരന്നിരുന്നു ..............................    ........32-തിരുവില്വാമല  രാമസ്വാമിഭാഗവതർ  :-(1830-1875)..ശിവരാമഭാഗവതരുടെ  പുത്രൻ ...ഗുരു അച്ഛൻതന്നെ  ...പാട്ടും  വേഷവും  അഭ്യസിച്ചു ...കണ്Oശുദ്ധി , സ്പുടത  മുതലായവ ...4 പുത്രന്മാരും , 4 പുത്രിമാരും ...മൂത്തയാൾ അപ്പുക്കുട്ടൻ സംഗീതം ...രണ്ടാമൻ സുബ്രഹ്മണ്യൻ ചെണ്ട .............................                                                                                                                        ......33-തെക്കുമ്പുറത്തു ഗോവിന്ദപ്പണിക്കർ :-(1833-1897)..വെള്ളിനേഴിക്കടുത്ത് കുറുവട്ടൂർ അംശം ...താടിവേഷം ...വെള്ളിനേഴിവച്ച് ഇട്ടിരാരിച്ചമേനോന്റെ കൂടെ അഭ്യാസം ...ഗുരു ശങ്കുപണിക്കർ ...ഒത്ത ഉയരം ,  വലിപ്പം ,  ബലം ,  അഭ്യാസം മുതലായവ ...ഒരിക്കൽ ഒരു "ഒടിയനെ" ഓടിച്ചുവിട്ടു  .................  .......34-കാവശ്ശേരി ഗോപാലകൃഷ്ണഭാഗവതർ :-(1835-1912)..ചോലയിൽ കൃഷ്ണൻകുട്ടിഭാഗവതരുടെ ശിഷ്യൻ ...കാവശ്ശേരിത്രയം -- ഗോപാലകൃഷ്ണഭാഗവതർ , മാനുഭാഗവതർ ,  കണ്ണക്കുറുപ്പ്...താളസ്ഥിതിയും  ശ്രുതി  ബോധവും  കടുകട്ടി  ...ദുര്യോധനവധത്തിലെ  "പാർഷതി"  പദം രചിച്ചത് ഇദ്ദേഹമാണ് ..................................                                                                      ........35-ചമ്പക്കുളം ശങ്കുപിള്ള :-1835ൽ പെരുമാനൂർവീട്ടിൽ ജനനം ...കലവൂർ നാരായണ മേനോന്റെ പുത്രനും , ശിഷ്യനും ...പ്രസിദ്ധമായ ചമ്പക്കുളംപാരമ്പര്യത്തിലെ ആദ്യനടൻ...ഇരുപതാംവയസ്സിൽ ആദ്യവസാനക്കാരൻ ...ഉത്ഭവത്തിൽ രാവണൻ , സന്താനഗോപാലത്തിൽ ബ്രാഹ്മണൻ മുതലായ മികച്ച വേഷങ്ങൾ ...മാത്തൂർകളരിയിൽ ആശാൻ ...മാത്തൂർ , തോട്ടം , കുഞ്ചുക്കുറുപ്പ് തുടങ്ങിയ ശിഷ്യർ ...................................  ..........36-കരീത്ര രാമപ്പണിക്കർ :-(1836-1883)..അമ്പലപ്പുഴതാലുക്കിൽ പ്രക്കാട്ടുപകുതിയിലുള്ള  കരീത്രവീട്ടിൽ ...കാവാലം നാരായണ പ്പണിക്കരുടെ ശിഷ്യൻ ...കത്തിവേഷത്തിൽ ഏറെ പ്രസിദ്ധൻ...മലബാറിലും  ഒളപ്പമണ്ണമനയിലും ഖ്യാതിനേടി ..................................                                                .........37-ഈച്ചരമേനോൻ:-(1837-1908)..പാലക്കാട്തോലനൂരുള്ള വലിയതൊടിയിൽ ജനിച്ചു ...കല്ലടിക്കോടൻപാരമ്പര്യം തോലനൂർക്കുമാറാൻ കാരണം ഈച്ചരമേനോനാണ് ...വെള്ളാട്ട് കുഞ്ഞുണ്ണിപ്പണിക്കരുടെ വാർദ്ധക്യകാലത്തെ പ്രധാനശിഷ്യൻ ...പ്രശസ്തനായശേഷം തോലനൂരുള്ള പാലയിൽതറവാട്ടിലെ കളിയോഗം ആശാനായി ...1894 ൽ വടക്കേമലബാറിലെ താഴെക്കാട്ടുമനയിൽവച്ചഭ്യസിപ്പിച്ചതിന്റെ  ഫലമായി വടക്കേമലബാറിൽ എണ്ണപ്പെട്ട നടന്മാരുണ്ടായി -- ചന്തുപ്പണിക്കരും , അമ്പുപ്പണിക്കരും ...മകനായ കരുണാകരമേനോൻ     സഹായിച്ചിരുന്നു ...1904 ൽ നാട്ടിലെത്തി സ്വസ്ഥനായിരുന്നു ...............................                                                                                ..........38-കേശവക്കുറുപ്പ്:-1838-1902- ആലുവായ്ക്കടുത്ത്  ചെങ്ങമനാട്  അറക്കൽ  ...കളരിക്കുറുപ്പ്    ...പയറ്റ്  അഭ്യസിച്ചിരുന്നു  ...തൃപ്പുണിത്തുറ   കോവിലകത്തിന്റെ  പ്രോത്സാഹനം  ...കേരളംമുഴുവൻ  പ്രശസ്തി  ...സ്ത്രീവേഷം  മുതൽ  ആദ്യവസാനവേഷങ്ങളെല്ലാം തമ്പുരാൻ  കരുമനശ്ശേരി കൃഷ്ണൻകുട്ടിഭാഗവതരെ വരുത്തി അഭ്യസിപ്പിച്ചു ...കൂടാതെ , പള്ളിയറ  വിചാരിപ്പുകാരാക്കി  ..ഭാര്യാഗൃഹം  കൊടുങ്ങല്ലൂർ...ഇരുനിറം  , കൃശഗാത്രൻ  , എല്ലാം തികഞ്ഞ നടൻ
..............................

.....................................   ചിത്രo കടപ്പാട്.. കഥകളി രംഗം . .                                                     ..........39-അമ്പലപ്പുഴ കുഞ്ഞുക്കൃഷ്ണപ്പണിക്കർ.-1838-1910- പ്രക്കാട്ട്പനക്കൽവീട്ടിൽ കാവാലത്തിന്റെ ശിഷ്യനും കരീത്രയുടെ സതീർത്ഥ്യനു.സ്ത്രീവേഷങ്ങളും. ആദ്യവസാനവേഷങ്ങളും ഒരുപോലെ കൈകാര്യം  ചെയ്തിരുന്നു  ...കുചേലന്റെയും  പൂതനയുടെയുംആട്ടംചിട്ടപ്പെടുത്തി  ...ആദ്യമായി  കുചേലൻകെട്ടി പേരെടുത്തതുംപണിക്കരായിരുന്നു...കൊട്ടാരം കളിയോഗത്തിലും അതിനുശേഷം  7-8 കൊല്ലംകീരിക്കാട്ടു തോപ്പിൽ കളിയോഗത്തിലും ആശാനായിരുന്നു ..................                                                                                                      .......40-കവളപ്പാറ  ശേഖരമേനോൻ-1839-1900- കവളപ്പാറ മൂപ്പിൽനായർ സ്വന്തം നാട്ടിലും കഥകളിക്കാർ  ഉണ്ടാവാൻവേണ്ടി  6-7 കുട്ടികളെ മൂത്തേടത്ത് ഈട്ടീരിനമ്പൂരിയുടെ  കളരിയിൽ കച്ചകെട്ടിച്ചു  ...അവരിലൊരാളായ പുത്തൻവീട്ടിൽ ശേഖരമേനോൻ  പ്രസിദ്ധനായി  ...കാവുങ്ങൽ  കുഞ്ഞികൃഷ്ണപ്പണിക്കരുടെ കീഴിലും  ഉപരിപOനം  നടത്തി ...വീര ഹാസ്യ വേഷങ്ങളിൽ സമർത്ഥൻ -- അര്ജ്ജുനൻ , ശിശുപാലൻ , രാവണൻ , ഹനുമാൻ മുതലായവ ...നല്ല കുടുംബ സ്ഥിതിയും പാണ്ഡിത്യവും ...കവളപ്പാറ നാരായണൻനായർ ഏകപുത്രനും  ശിഷ്യനും ....................

No comments:

Post a Comment