....കീചകൻ
കവലച്ചട്ടമ്പിയോ ? ......വിരാട രാജാവിൻറെ സ്യാലനും
മഹാബലവാനും സൈന്യാധിപനുമാണ് കീചകൻ ...സഹോദരി സുദേഷ്ണ
രാജ്ഞിയും...വിരാടനാണ് രാജാവെങ്കിലും ഭരണാധികാരി
കീചകനാണ് ...അജ്ഞാതവാസം അവസാനിക്കാറായ കാലത്ത്
ഒരു ദിവസം ഉദ്യാനത്തിൽ
പൂവിറുക്കുന്ന സൈരന്ധ്രിയെ കീചകൻ കാണുന്നു ...ഒരു
ദേവസ്ത്രീയെപ്പോലെ സുന്ദരിയായ സൈരന്ധ്രി - മാലിനി
- യിൽ കീചകൻ അനുരാഗ വിവശനായിത്തീരുന്നു...ദാസ്യവൃത്തിവിട്ടു തൻറെകൂടെ സുഖമായി ജീവിക്കാൻ
ക്ഷണിക്കുന്നു ...എന്നാൽ മാലിനി ആ
ക്ഷണം നിരസിക്കുകയും തൻറെ ഗന്ധർവ്വന്മാരായ അഞ്ചു
ഭർത്താക്കന്മാരിലാരെങ്കിലും അറിഞ്ഞാൽ കീചകനെ വധിക്കും
എന്നറിയിച്ചു രക്ഷപ്പെടുന്നു .............. ഒരു സഹോദരിയോടു
പറയാൻ സാധാരണ മടിക്കുന്ന ഈ
കാര്യം കീചകൻ സുദേഷണയെ അറിയിക്കുന്നു
...കാരണം കീചകൻ മാലിനിയിലത്രമാത്രം അനുരക്തനായിത്തീർന്നിരിക്കുന്നു...മഹാഭാരതം വിരാട പർവ്വത്തിലെ
വരികൾ ശ്രദ്ധിക്കുക :"ഇവനുള്ളതൊക്കെയും .............പൊന്മണീഭൂഷണം മഹാഗൃഹത്തെയും നമ്മോടു വാങ്ങുകീയിവൾ "...തമ്പിയുടെ
കീചകനും മാന്യത കൈവിടാതെയാണ് അഭിലാഷം
സഹോദരിയെ അറിയിക്കുന്നത് ...അതായത് മഹാഭാരത കർത്താവും
ആട്ടക്കഥാകർത്താവും കീചകനെ " വിടനായി "ചിത്രീകരിച്ചിട്ടില്ല ...സുന്ദരിയായ മാലിനി ഒരു
വേലക്കാരിയായി കഷ്ടപ്പെടേണ്ട : തൻറെ പത്നിമാരിലൊരാളായ് വരിക
എന്നാണാവശ്യപ്പെടുന്നത് ...ഗാന്ധർവ്വവിവാഹവും ബഹുഭാര്യാത്വവും നിലനിന്നിരുന്ന കാലം ...80 -90 വർഷങ്ങൾക്കുമുമ്പ് നമ്മുടെയിടയിലും
ബഹുഭാര്യാത്വവും അന്യൻറെ ഭാര്യയെ സ്വീകരിക്കലും
ചുരുക്കമായുണ്ടായിരുന്നു...അതിനു മാലിനി വഴിപ്പെടാതെ
വന്നപ്പോഴാണ് അനുരാഗവിവശനായ , സർവ്വാധികാരിയായിരുന്ന
കീചകൻ കാമാന്ധനായ് ബലാൽക്കാരത്തിനും മർദ്ദനത്തിനും മുതിരുന്നത് ...വഴിയേ പോകുന്ന സ്ത്രീകളെയും
കുഞ്ഞുങ്ങളെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന ഇന്നത്തെ ആൾക്കാരേക്കാൾ എത്രയോ
യോഗ്യനാണു കീചകൻ എന്നതും ഓർക്കുക.............................അതുകൊണ്ട് , കീചകനെ റൌഡിയായും വിഷയ
ലമ്പടനായും അവതരിപ്പിക്കുന്നത് പാത്രസ്വഭാവത്തിനു ചേർന്നതല്ല...മുമ്പ് പല നടന്മാരും
അപ്രകാരം ചെയ്തിരുന്നു ...എന്നാൽ ഇന്ന് , കഥാപാത്രത്തിൻറെ
അന്തസ്സ് ഏറെക്കുറെ നിലനിർത്താറുണ്ട് എന്നത്
അഭിനന്ദനാർഹം തന്നെ .
No comments:
Post a Comment