സമസ്ഥ കേരള കഥകളി വിദ്യാലയം ;-..........................കായംകുളത്തിനടുത്ത് കീരിക്കാട് ഒരു കഥകളിക്കളരിയും , ക്ലബ്ബും , ട്രൂപ്പും രണ്ടു ദശാബ്ദക്കാലത്തോളം നല്ല നിലയിൽ പ്രവർത്തിച്ചു പോന്നിരുന്നു ..അതിന്റെ സ്ഥാപകൻ ബ്രഹ്മശ്രീ മാങ്കുളം വിഷ്ണുനമ്പൂതിരി അവർകളായിരുന്നു ..അദ്ദേഹത്തിൻറെയില്ലത്ത് ഒരുനെടുമ്പുര സ്ഥാപിച്ച് അവിടെയാണ് മാസക്കളി ..തിരുവിതാംകൂറിലെ ഒട്ടുമിക്ക കലാകാന്മാരും ക്ലബ്ബിലെ അംഗങ്ങളായിരുന്നു ..ധാരാളം കഥകളി ആസ്വാദകർ അതിൽ അംഗങ്ങളായി ചേർന്നു...ഞാൻ 1962മുതൽ മൂന്നുനാലു വർഷം അംഗമായിത്തുടർന്നു...പുലരുംവരെയാണ് കളി ..ദൂരെനിന്നു വരുന്നവർക്കെല്ലാം രാത്രി ഭക്ഷണവുമുണ്ട്............................കോട്ടക്കലാശാന്മാരുടെ കാലകേയവധം ..കലാകാരന്മാരുടെ നിർബ്ബത്തിനുവഴങ്ങി തിരുമേനി മാതലി കെട്ടി ..മാതലിയുടെ വർണ്ണന കാളിദാസകൃതിയെ അനുസ്മരിക്കുന്നതായിരുന്നു സംസ്കൃതത്തിലും സാഹിത്യത്തിലും നല്ല പാണ്ഡിത്യം , നർമ്മം നിറഞ്ഞ സംഭാഷണം ഇവ എടുത്തുപറയേണ്ട ഗുണങ്ങളായിരുന്നു ..1960 ൽ വാഴപ്പള്ളിയിൽ കൈരളി ലൈബ്രറിയുടെ ധനശേഖരാർത്ഥം നടത്തിയ കഥകളിയിൽ അദ്ദേഹം "ഹംസം" കെട്ടുകയുണ്ടായി .സാധാരണയായി ഹംസം കെട്ടുകപതിവില്ല . കാരണം , നളനാണ് ഇഷ്ടവേഷം ...... 1964 ൽ N S S ന്റെ കനകജൂബിലിക്ക് ശ്രീ മാങ്കുളം രണ്ടിലെ നളൻ , ശ്രീ കലാ: രാമൻകുട്ടിനായർ പുഷ്ക്കരൻ ..സന്ധ്യക്കുമുമ്പ് എന്റെ സ്നേഹിതൻ മാങ്കുളത്തോട് " നിങ്ങൾ തമ്മിൽ കൂടീട്ടുണ്ടോ " . ഉ:" ഇല്ല " . സ്നേഹി: " എങ്ങിനെയായിരിക്കും " . ഉ: " ചൂതിനു വിളിക്കേണ്ടിയിരുന്നില്ല എന്ന് പുഷ്കരനുതോന്നും ". പിറ്റേന്നു രാവിലെ രാമൻകുട്ടിആശാൻ: " രാജ്യവും സിംഹാസനവും എല്ലാം തരാമെന്നു പറയുന്ന ജ്യേഷ്ഠനോട് ഉള്ളിൽ ബഹുമാനമല്ലേ ഉണ്ടാവുക ..പക്ഷെ കഥാഗതിക്ക് അതുചേരില്ലല്ലോ ". ..............................ബ്രഹ്മശ്രീ മാങ്കുളം വിഷ്ണുനമ്പൂതിരി നളചരിതം രണ്ടാം ദിവസത്തിൽ വേർപാടുരംഗത്ത് മഹാകവി കുമാരനാശാന്റെ " വീണപൂവിലെ " ആശയം ആടുമായിരുന്നു...ഒരിക്കൽ തിരുവല്ലായിൽ രാവണവധം ..ഗുരു ചെങ്ങനൂർ രാമൻപിള്ളയാശന്റെ രാവണൻ , തിരുമേനിയുടെ ശ്രീരാമൻ ..അണിയറയിൽവച്ച് അദ്ദേഹം പറയുകയുണ്ടായി: " പണ്ട് ഇവിടെനടന്ന രാവണവധത്തിനു എന്റെ ലക്ഷ്മണൻ ..അന്ന് ശ്രീരാമൻ കൈപ്പുഴ രാമവർമ്മത്തമ്പാൻ " (നല്ല വേഷ ഭംഗിയും അഭിനയവും .. മുപ്പത്തിയാറാം വയസ്സിൽ മരിച്ചു )...............................ശ്രീ മാങ്കുളത്തിന്റെ മാസ്റ്റർപ്പീസ്സായിരുന്നു ശ്രീകൃഷ്ണൻ..എന്റെ തലമുറക്കാർക്ക് മാങ്കുളം സാക്ഷാൽ ശ്രീകൃഷ്ണൻതന്നെ , പ്രത്യേകിച്ചു ദൂതിലെ കൃഷ്ണൻ ..അഭിനയം കൊണ്ടും ആഡംബരം കൊണ്ടും അതിന്റെ കേമത്തം ഒന്നുവേറെതന്നെ ..അലങ്കരിച്ച രഥം , പഞ്ചവാദ്യം , കൊട്ടും കുരവയും - എല്ലാം വേണം ..കുചേലവൃത്തത്തിലെ കൃഷ്ണൻ സതീർത്ഥ്യനെ സ്നേഹവാൽസല്യങ്ങൾകൊണ്ട് വീർപ്പുമുട്ടിക്കുന്നു ..കുചേലൻ യാത്രയായതിനുശേഷം രുക്മിണിയോട്: " ജ്ഞാനികൾക്കും പുത്രകളത്രാദികളോടുള്ള മമത എത്രവലുതാണ് ! ദേഹം ഉള്ളിടത്തോളംകാലം ദേഹസ്വഭാവം നിലനില്ക്കും " ..ഇനി സുഭദ്രാഹരണത്തിലോ ? "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ " എന്ന കള്ളകൃഷ്ണന്റെ ഭാവം , ജ്യേഷ്Oന്റെ കോപം ശമിപ്പിക്കുന്നത് എല്ലാം എത്ര ഹൃദ്യം ! ..കൃഷ്ണനായി ജനിച്ച് , കൃഷ്ണനായി അരങ്ങിൽ ജീവിച്ച് , കൃഷനനായിത്തന്നെ അരങ്ങൊഴിഞ്ഞു ..ഹാ ! എത്ര ധന്യമായ ജീവിതം !
No comments:
Post a Comment