.കുറിച്ചി കുഞ്ഞൻ പണിക്കരാശാൻറെ ഒരു പൊടിക്കൈ
:- വഴിപാടുകളി എന്നും നടക്കുന്ന തിരുവല്ലാ ശ്രീ വല്ലഭക്ഷേത്രത്തിൽ പണ്ടൊരു അംബരീഷചരിതം
കഥ ...കുഞ്ഞൻ പണിക്കരാശൻറെ ദുർവ്വാസാവ്...സുദർശനത്തിൽ നിന്നു രക്ഷപ്പെടാൻ ഭീതിയോടെ
ദുർവ്വാസാവ് ത്രിമൂർത്തികളെയും പ്രാപിച്ചു ... അംബരീഷനെത്തന്നെ അഭയം പ്രാപിക്കാൻ
വിഷ്ണു ഉപദേശിച്ചു ...ദുർവ്വാസാവ് താൻ നിന്ദിച്ച രാജാവിൻറെ സമീപത്തേക്ക് അവശനായി നീങ്ങുന്നു
...പിറകെ ഇരുകൈയിലും പന്തം പിടിച്ചലറിക്കൊണ്ടു "താടി"വേഷമായ സുദർശനവും… ഓടി
കിഴക്കേ ഗോപുരത്തിലെത്തി ...അവിടെ ഗാട്ടു നില്ക്കുന്ന പോലീസുകാരൻ ഒരു സ്റ്റൂളിലിരുന്നുറങ്ങുന്നു...ദുർവ്വാസാവു
ചെന്ന് ഉറങ്ങിക്കൊണ്ടിരുന്ന പോലിസുകാരൻറെ കാൽക്കൽ കെട്ടിപ്പിടിച്ചു ...ഞെട്ടിഉണർന്ന
പോലീസുകാരൻ മുമ്പിൽ നിൽക്കുന്ന സുദർശനത്തെ കണ്ട് ഭയന്നു വിറച്ചു ...അപ്പോൾ ദുർവ്വാസാവ്
പോലീസുകാരനോട് മുദ്രയിൽ: " ഇവൻ എൻറെ പിന്നാലെ ചുട്ടുപൊള്ളിച്ചു കൊണ്ടുവരുന്നു...ത്രിമൂർത്തികൾക്കും
രക്ഷിക്കാനായില്ല ...നിയമപാലകനായ അങ്ങ് എന്നെ രക്ഷിക്കണം “
.........................കാണികളുടെ ചിരിയും പോലീസുകാരൻറെ അമ്പരപ്പുംകണ്ട് ദുർവ്വാസാവ്
:"അങ്ങേക്കും സാധിക്കില്ല , അല്ലേ ! എൻറെ
തലവിധി " എന്നു പറഞ്ഞ് അംബരീഷൻറെ
സവിധത്തിൽ ഇഴഞ്ഞും കിടന്നും ഉരുണ്ടും എത്തി ..........കടപ്പാട്- കൊല്ലം കഥകളി
ക്ലബിൻറെ കലാ: കൃഷ്ണൻനായർ സ്മരണിക
No comments:
Post a Comment