Monday, 12 January 2015

....... - : ഒരു തീരാനഷ്ടം : -........ കഥകളി വഴിപാടിനു പേരുകേട്ട തിരുവല്ലാ ശ്രീവല്ലഭക്ഷേത്രത്തിൽ 45-46 വർഷംമുമ്പ്പാലിയക്കര കൊട്ടാരം വക കഥകളിസമ്പൂർണ്ണഭാരതം - .കേരളത്തിലെ പ്രശസ്ത കലാകാരന്മാരെല്ലാമുണ്ട്..രാത്രി ഒമ്പതിനുമുമ്പ് ഞാനും എന്റെ സ്നേഹിതൻ   മുണ്ടേരില്ലത്ത് വിഷ്ണുനമ്പൂതിരിയും  സൈക്കിളിൽ പുറപ്പെട്ടു ..ക്ഷേത്രത്തിന് ഒരുകിലോമീറ്റർ   മുമ്പു  വച്ച്ആളുകൾ ചൂട്ടുംവീശി തിരിച്ചുപോകുന്നു ; അവർതമ്മിൽ  ചില     അടക്കം പറച്ചിലുകളും ..എന്തോ ഒരു പന്തിക്കേടുതോന്നി .അന്വേഷിച്ചപ്പോൾ , ഒരു കൊലപാതകം നടന്നു , കളി മുടങ്ങിയെന്നറിഞ്ഞു..ഞങ്ങൾ ക്ഷേത്രത്തിനു മുമ്പിലെത്തി ..ഗോപുരത്തോടുചേർന്ന് വഴിപാടുകളി നടത്തുന്ന പന്തലിലായിരുന്നു സംഭവം .മൃതദേഹം മാറ്റിക്കഴിഞ്ഞു : ജനപ്രളയം!   വാച്ചർ ഒരു ക്ഷേത്രസമിതിയംഗത്തെ  നടയിൽ വച്ചുകുത്തി..അയാൾ അവിടെവീണുമരിച്ചു..പത്തുമണിയോടെ വാച്ചറേയും  ശ്രീകാര്യക്കാരേയും (ക്ഷേത്ര ഭരണാധികാരി) അറസ്റ്റ് ചെയ്തുകൊണ്ടുപോയി ..അരമണിക്കുർ കഴിഞ്ഞപ്പോഴേക്കും ജനം പിരിഞ്ഞു : ആകെ മൂകത ....................ഞങ്ങൾ കൊട്ടാരത്തിലെത്തി ..പന്തലിൽ ആശാന്മാരെല്ലാമുണ്ട്..ബാക്കിയുള്ളവർ പന്തലിന്റെ മറ്റൊരു ഭാഗത്തും .ഞങ്ങൾ അഭിവാദ്യം       ചെയ്തു ..അടുത്തിരുത്തി , വിവരങ്ങളാരാഞ്ഞു ..സന്ധ്യക്കുനടന്ന സംഭവമായതുകൊണ്ട് അവരാരും ക്ഷേത്രത്തിൽ പോയിരുന്നില്ല .കളി മുടങ്ങിയതിലുള്ള വിഷമംമൂലം ആർക്കും ഉറക്കംവരുന്നില്ല : സംസാരിച്ചുകൊണ്ടിരുന്നു ..വെളുപ്പിനു നാലുമണിയോടെ യാത്രപറഞ്ഞിറങ്ങി ..ഇന്നും തീരാനഷ്ടം മറക്കാനാവാതെ മനസ്സിൽ അവശേഷിക്കുന്നു .   

No comments:

Post a Comment