Monday, 12 January 2015

 - : ഒരു ബോട്ടുയാത്ര  : - .....................വിഷുദിവസം നാരകത്തറയിൽ ഒരു കഥകളി പതിവായിരുന്നു. - വാഴപ്പള്ളിയിൽനിന്ന്  ആറേഴുകിലോമീറ്റർ പടിഞ്ഞാറ് ..ചങ്ങനാശ്ശേരി ബോട്ടുജെട്ടിയിൽനിന്ന് അഞ്ചരയുടെ ബോട്ടുവിട്ടാൽ പിന്നെ യാത്ര എളുപ്പമല്ല : വള്ളം പിടിക്കണം .അവർ രാമൻകുട്ടിആശാനെ ക്ഷണിക്കും , വള്ളവും അയയ്ക്കും. .ഒരു പ്രാവശ്യം മറന്നു .ആശാൻ ആറരയോടെ ബോട്ടുജെട്ടിയിലെത്തി..സന്ധ്യക്ക്ശക്തിയായ കാറ്റും മഴയും ഉണ്ടായി .കറന്റു പോയി ; ആകെ ഇരുട്ട് . ഞാനും തിരുമേനിയും എട്ടുമണിയോടെ ജെട്ടിയിലെത്തി . വള്ളം കിട്ടാതെ , ആശാൻ ദ്വേഷപ്പെട്ടുനില്പ്പുണ്ട്.ആലപ്പുഴയിൽനിന്ന് ഒരുബോട്ടുവരാനുണ്ട്വന്നാൽ അതുതിരിച്ചുവിടും . സിനിമ കഴിഞ്ഞ്‌ 20-25 പേരും എത്തി . അധികവും കോളേജ് വിദ്യാർഥികൾ . കാവാലംവരെ പോകേണ്ടവരാണ് മിക്കവരും . ബോട്ടുവന്നു ; പക്ഷെ ജോലിക്കാർതിരിച്ചു പോകില്ല .. ഉച്ചക്കുജോലി തീരേണ്ടതാണ് .. അവരും മാസ്റ്ററും തമ്മിൽ തർക്കമായി . യാത്രക്കാർ മാസ്റ്റരുടെ ഭാഗത്ത്‌ . .ഏതായാലും ബോട്ടുവിടണമല്ലോ ? ഞങ്ങൾ ജോലിക്കാരുടെ പക്ഷംകൂടി ;. അവർക്കും വിഷു ഇല്ലേ ? വീടും വീട്ടുകാരുമില്ലേ ? ദാ , അദ്ദേഹം 125 മൈൽ യാത്ര ചെയ്ത്‌ , നാരകത്തറക്കു പോവാനാവാതെ വിഷമിക്കുന്നു .. ഞങ്ങളുടെ അനുനയവാക്കുകളും ആശാന്റെ അവസ്ഥയും അവരെ മാനസാന്തരപ്പെടുത്തി .. കാവാലംവരെ ബോട്ടുവിടാൻ തയ്യാറായി .. എല്ലാവരും സസന്തോഷം ബോട്ടിൽ കേറി .....................ഇനിയാണു രസം ... തിരുമേനി ആശാനോട് ; " ബോട്ടോടിക്കാൻ അറിയാമോ ? "...ആശാൻ :- " നിർത്താനറിയാം " .. എന്നിട്ട് ബോട്ടുനിർത്തിയ കഥ വള്ളുവനാടൻ ഭാഷയിൽ വർണ്ണിച്ചുതുടങ്ങി . ( കഥ " തിരനോട്ടത്തിൽ ഉണ്ട്) . യാത്രക്കാരെല്ലാം ആശാന്റെ ചുറ്റുംകൂടി ,. ബോട്ടുകാരും .. കഥ തീർന്നപ്പോൾ ഞങ്ങൾ  നാരകത്തറ   ജെട്ടിയിലെത്തി .

No comments:

Post a Comment