.ബ്രാഹ്മണനും പൂണൂലും ..........................അന്യസ്ഥലങ്ങളിൽ
പോയി
കഥകളി
കാണാറില്ലാത്ത
പലരും
ഇവിടെയുണ്ട് . പദ്മഭൂഷൻ കലാ: രാമൻകുട്ടിനായരാശാൻ കത്തിയും വെള്ളത്താടിയും മാത്രമേ
കെട്ടാറൂള്ളോ
എന്ന്
അവർക്കുസംശയം . അതങ്ങുമാറട്ടെ എന്നുകരുതി ആ
വർഷം
വാഴപ്പള്ളിയിൽ
സന്താനഗോപാലത്തിലെ
ബ്രാഹ്മണൻ
നിശ്ചയിച്ചു . പദ്മശ്രീ കലാ: ഗോപിയാശാന്റെ
അർജ്ജുനനും . രാത്രി പത്തു മണിയാകാറായി
. ഒരാൾ വന്ന്
ആശാൻ
വിളിക്കുന്നുവെന്നറിയിച്ചു
. ഞാൻ അടുത്തു
ചെന്നു
. ആശാൻ : " പൂണുൽ
എടുത്തിട്ടില്ല
: ഒരു പൂണുൽ
വേണമല്ലോ
" . ഞാൻ പെട്ടെന്നു ഷർട്ടൂരി
പൂണൂൽ എടുത്തുകൊടുത്തു . ആശാൻ:" സ്വാമിക്കോ
?" . ഞാൻ " തൽക്കാലം കാര്യം നടക്കട്ടെ
:"...........................വേഷം തുടച്ച് ആശാൻ
പുറത്തു
വന്നു
; ഞാനും
ചെന്നു . ആശാൻ ;" അയ്യോ
സ്വാമീ
, ഞാൻ
പൂണൂൽ
കളഞ്ഞല്ലോ
: അങ്ങനയാ
പതിവ് .. പ്പൊ എന്താ ചെയ്ക
" . ഞാൻ " സാരമില്ല , കുളികഴിഞ്ഞുവേറെ
ഇട്ടോളാം
. അപ്പോഴേക്കും
ആരാധകർ
അടുത്തുകൂടി . ബ്രാഹ്മണൻ കേമമായി എന്നറിയിച്ചു . കേമമാകതിരിക്കുമോ ? എന്നു
ചോദിച്ച്
ഞാൻ
ആശാനെ
അർത്ഥഗർഭമായ്
ഒന്നു
നോക്കി . ആശാൻ ചെറുചിരിയോടെ ,
" സാക്ഷാൽ ബ്രാഹ്മണന്റെയല്ലേ പൂണൂൽ
"
No comments:
Post a Comment