.
...........
........124-ചമ്പക്കുളം പാച്ചുപിള്ള -1906-11.5.2004-ചമ്പക്കുളം ശങ്കുപിള്ളയാശാൻറെ മരുമകൻ....ആശാൻറെപുത്രനായ പരമുപിള്ളയുടെ കീഴിൽ 13 വയസ്സിൽ അഭ്യാസം തുടങ്ങി ....ആദ്യം സ്ത്രീ വേഷം ....നല്ല ഉയരം വച്ചതോടെ തിരുവിതാംകൂറിൽ ഒന്നാം "താടി"യായി ....75-80 വയസ്സിൽ കളിയിൽനിന്ന് വിട്ടുതുടങ്ങി ....അവസാനകാലംവരെയും ആരോഗ്യവാനായി , മക്കളും , കൊച്ചുമക്കളുമായി സസുഖം ജീവിച്ചുപോന്നു .
.jpg)
............
.
..128-പള്ളിപ്പുറം ഗോപാലാൻനായർ-1912 -1981-വയലാർ ഉണ്ണിപ്പിള്ളയുടെ ശിഷ്യൻ ....തരക്കേടില്ലാത്ത മെയ്യും അഭിനയവും ....ആദ്യവസാനവേഷങ്ങൾ-പച്ച , കത്തി , കരി -കെട്ടിയിരുന്നു ....നല്ലവേഷപ്പകർച്ച....എന്നാൽ മുഖത്തെ വസൂരിക്കലയും , കറുത്തനിറവും കാരണം മിനുക്കു കെട്ടിയിരുന്നില്ല....തിരുവിതാംകൂറിൽ നല്ല പ്രചാരം സിദ്ധിച്ചിരുന്നു ....ഫാക്റ്റ് സ്കൂളിലും ഇരിങ്ങാലക്കുട കലാനിലയത്തിലും പ്രധാന അധ്യാപകനായിരുന്നു ....ആലപ്പുഴയിൽ മുല്ലയ്ക്കൽ ക്ഷേത്രത്തിൽ കളി കഴിഞ്ഞ് അസുഖമായി . ആസ്പ്പത്രിയിൽവച്ചു മരണമട ഞ്ഞു

..129-പയ്യന്നൂർ കുഞ്ഞിരാമമാരാർ-1912-......-മദ്ധളവാദകൻ....വെങ്കിച്ചൻസ്വാമിയുടെ ശിഷ്യൻ ....പറശനിക്കടവു മുത്തപ്പൻ കളിയോഗത്തിൽ മദ്ധളം ആയിരുന്നു 130- കൃഷ്ണൻനായർ -11.3.1914 -15.8.1990-വടക്കേ മലബാറിൽ ഏഴിമലയ്ക്കു സമീപം ചെറുതാഴം അംശം പുതിയേടത്തുവീട്ടിൽ....1928 ൽ വാരണക്കോട്ടു കളിയോഗത്തിൽ ചന്തുപ്പണിക്കരാശാൻറെ ശിഷ്യനായി കച്ചകെട്ടി ....1933 ൽ കലാമണ്ഡലത്തിൽ ചേർന്ന് കുഞ്ചുക്കുറുപ്പ് , രാമുണ്ണിമേനോൻ ,ഇവരുടെകീഴിൽ അഭ്യാസം തുടർന്നു.....അന്ന് "പൂതനകൃഷ്ണൻ"എന്നപേരും സമ്പാദിച്ചു ....ഒപ്പം രൌദ്രഭീമനും....ദേശമംഗലത്തുവെച്ച് മാണിമാധവച്ചാക്യാരോടു രസാഭിനയം പഠിച്ചു....കലാമണ്ഡലത്തിൽ മോഹിനിയാട്ടം പഠിച്ചിരുന്ന കരിങ്ങമണ്ണ കല്യാണിക്കുട്ടിയമ്മയെ 1943 ൽ വിവാഹം ചെയ്തു ....ആദ്യം ആലുവായിലും പിന്നീട് തൃപ്പൂണിത്തുറയിലും താമസമാക്കി ....R L V സ്കൂളിൽ പ്രധാന കഥകളി അധ്യാപകനായിരുന്നു ....ആദ്യവസാന പച്ചവേഷങ്ങൾ വളരെ വിശേഷം ....എന്നാൽ കഥകളിയിലെ സകലവേഷങ്ങളും നന്നായ് ഇണങ്ങിയിരുന്നു ....ആടാത്തവേഷങ്ങൾ ഇല്ലതന്നെ ....അസാമാന്യ വേഷസൌന്ദര്യം , വലിപ്പം , പ്രകാശമുള്ള വലിയകണ്ണുകൾ , വെളുത്തനിറം , അനായാസമായ രസാവിഷ്കരണം മുതലായഗുണങ്ങൾ............. നിറഞ്ഞ നടനായിരുന്നു ....
- . . ..131-കുറൂർ വാസുദേവൻ നമ്പൂതിരി -14.8.1914 -17.12.2013-കോട്ടയത്തിനടുത്ത് പാറമ്പുഴയിൽ...ഗുരു കുറിച്ചി കൃഷ്ണപിള്ള ....ചെറുപ്പത്തിലേ സംസ്കൃതം പഠിച്ച് പുരാണ പരിജ്ഞാനം നേടി ....ആരോഗദൃഢഗാത്രൻ ....താടിവേഷങ്ങൾ കെട്ടി പ്രശസ്തനായി ....കൂടാതെ കരി , മിനുക്ക് ഇവയും ഇണങ്ങിയിരുന്നു ....പാഠകവും ജാലവിദ്യയും നടത്തുമായിരുന്നു ...കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി - ചെണ്ട -മകനാണ് ....
മൂന്നു തലമുറകൾ ഒരേ വേദിയിൽ : - മുത്തച്ഛൻ കാട്ടാളൻ , , പുത്രൻ മിടുക്കനും പൌത്രൻ മനോജും ചെണ്ട ..132-കീഴ്പ്പടം കുമാരൻനായർ -1915 -26.7.2007-വെള്ളിനേഴിയിൽ ജനിച്ചു . K.R.കുമാരൻ പട്ടിക്കാന്തൊടി ആശാൻറെ കീഴിൽ 12 വർഷം അഭ്യസനവും രംഗപരിചയവും ലഭിച്ചു ....പല കളിയോഗങ്ങളിലും നടനായും ആശാനായുമിരുന്നു....ഗുരുനാഥൻറെ അന്ത്യകാലത്തു ശുശ്രൂഷിക്കുവാനുള്ള ഭാഗ്യമുണ്ടായി ....1941 നുശേഷം മദ്രാസ്സിൽ ചലചിത്ര പ്രസ്ഥാനവുമായി ബന്ധിച്ച്" M N നമ്പ്യാർ , M G R” തുടങ്ങിയവരെ നൃത്തംപഠിപ്പിച്ചു ....കുറേക്കാലം പേരൂർ ഗാന്ധിസേവാസദനത്തിൽ അധ്യാപകനായിരുന്നു ....ഇടക്കാലത്ത് ആസ്മരോഗം പിടിപെട്ടു ....എന്നാൽ M G R മുതലായവർ മദ്രാസ്സിൽ കൊണ്ടുപോയി ചികിൽസിപ്പിച്ച് രോഗവിമുക്തനാക്കി ....അതോടെ ശരീരകാന്തിയും വേഷസൗന്ദര്യവും വർദ്ധിച്ചു....ഒത്തഉയരം , ഉറച്ചശരീരം , വിടർന്നകണ്ണുകൾ........പച്ച , കത്തി , വെള്ളത്താടി വേഷങ്ങൾ പ്രത്യേകിച്ച് മൂന്നു ഹനുമാന്മാരും ഏറെ പ്രസിദ്ധം ....സദനത്തിലെ പ്രധാന ശിഷ്യന്മാരാണ് കൃഷ്ണൻകുട്ടി , ബാലകൃഷ്ണൻ , രാമൻകുട്ടി ,നരിപ്പറ്റ നാരായണൻനമ്പൂതിരി , ഹരികുമാർ , ഭാസി തുടങ്ങിയ നടന്മാർ
.133-ചേമഞ്ചേരികുഞ്ഞിരാമൻനായർ-4.7.1915-കരുണാകരമേനോൻറെ അവസാനകാല ശിഷ്യൻ ....മേപ്പല്ലുരുവെച്ചഭ്യസിച്ചശേഷം മുല്ലപ്പള്ളി കളിയോഗത്തിലുണ്ടായിരുന്നു ....ഗുരുവിൻറെ അന്ത്യകാലത്തു ശുശ്രുഷചെയ്യാനുള്ള ഭാഗ്യമുണ്ടായി ....ഇപ്പോൾ കോഴിക്കോടുകേന്ദ്രമാക്കി കഥകളി , ഡാൻസ് സ്ഥാപനം നടത്തിവരുന്നു ...ഈ പ്രായത്തിലും കുചേല വൃത്തത്തിൽ ശ്രീകൃഷ്ണൻ പ്രസിദ്ധമാണ്
....134 -ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള-1916-16.8.2008-ചെന്നിത്തല കൊച്ചുപിള്ളപ്പണിക്കരുടെയും കുറിച്ചി കുഞ്ഞൻപണിക്കരുടെയും ശിഷ്യൻ ....ചെറിയ മുഖം ....ഹംസം , ശ്രീകൃഷ്ണൻ , കുചേലൻ ഇവയ്ക്കു പ്രചാരം കൂടുതൽ , പ്രത്യേകിച്ചും ഹംസത്തിന്......
...
..135 -കുടമാളൂർ കരുണാകരൻനായർ-30.11.1917-17.10.2000-കോട്ടയം താലൂക്കിലുള്ള കുടമാളൂരിൽ വാസുദേവപുരത്തു ജനിച്ചു ....കുറിച്ചി രാമപ്പണിക്കരുടെ കീഴിലഭ്യസിച്ചു ....തോട്ടം പോറ്റിയും പിന്നീടു വാഴേങ്കടവെച്ചു കവളപ്പാറയും അഭ്യസിപ്പിച്ചു ....സ്ത്രീവേഷങ്ങൾ പ്രസിദ്ധം ....സ്ത്രീത്വം , സൌന്ദര്യം , നടന ഭംഗി - ഒന്നാംകിട സ്ത്രീവേഷക്കാരനാക്കി....സുദേവൻ , സുന്ദരബ്രാഹ്മണൻ , നാരദൻ തുടങ്ങിയ മിനുക്കു വേഷങ്ങളും കേമമായിരുന്നു ....1939 ൽ കൊട്ടാരം നടനായി ....മധുരവാണിയും , വിനയവും എടുത്തുപറയേണ്ട സ്വഭാവഗുണങ്ങൾ ....മാത്തൂർ ഗോവിന്ദൻകുട്ടി ജാമാതാവും മുരളീകൃഷ്ണൻ കൊച്ചുമകനും....ഇരുവരും സ്ത്രീവേഷക്കാരായി അറിയപ്പെടുന്നു ....ആശാൻ സായിഭക്തനായിരുന്നു
.136- ചേർത്തല കുട്ടപ്പക്കുറുപ്പ് -..സംഗീതം പഠിച്ച് നാടകത്തിൽ പാട്ടുകാരനായി.പിന്നീടു കഥകളി രംഗത്തേക്കു വന്നു ....രാഗനിശ്ചയം , കണ്ഠശുദ്ധിവാസനാബലം,ഉറച്ചതാളസ്ഥിതി , ഉച്ചസ്ഥായിൽ പാടാനുള്ള കഴിവ് ....കുറേക്കാലംകഴിഞ്ഞപ്പോൾശബ്ദം അടഞ്ഞ് പാടാൻ ബുദ്ധിമുട്ടിയിരുന്നു..
..
.....137-കോട്ടക്കൽ വാസുനെടുങ്ങാടി -1917- 13.6.1993- 1929 ൽ P S V നാടകക്കമ്പനിയിൽ ചേർന്നു.....കല്ലുവഴി രാമാപ്പിഷാരടിയുടെ കീഴിൽ കഥകളി സംഗീതം പഠിച്ച് P S V യിൽ അധ്യാപകനായി .....
............
അപ്പുക്കുട്ടി പൊതുവാൾ , വാസുനെടുങ്ങാടി , നീലകണ്ഠൻ നമ്പീശൻ , കൃഷ്ണൻകുട്ടി പൊതുവാൾ
....138- കേളുനായർ -1918-1995-ഒറ്റപ്പാലത്തിനടുത്ത് മംഗലം....ആദ്യം അപ്പുണ്ണിപൊതുവാളുടെ കീഴിലും കലാമണ്ഡലത്തിൽ കോപ്പൻനായരുടെ കീഴിലും അഭ്യസിച്ചു ....നല്ലവേഷഭംഗിയും അഭിനയവും ....ആദ്യം സ്ത്രീവേഷങ്ങൾ കെട്ടിയിരുന്നു ....കൊൽക്കത്തയിൽ ശാന്തിനികേതനത്തിൽ അധ്യാപകനായിരുന്നു.....
.
.കസേരയിൽ ഇരിക്കുന്നവരിൽ:- 3 - യശ്ശ: രവീന്ദ്രനാഥടാഗോർ , 5 - " കേളുനായർ ....................... ....
..139 - കലാമണ്ഡലം നീലകണ്ഠൻനമ്പീശൻ -2.11.1919-29.3.1985-പൊന്നാനി താലുക്കിൽ കോതച്ചിറ അംശത്തിൽ ....ബാല്യത്തിൽ അഷ്ടപദി , ഓട്ടൻതുള്ളൽ ഇവ പഠിച്ചു....കലാമണ്ഡലത്തിൽ ആദ്യ സംഗീത വിദ്യാർത്ഥിയായി ചേർന്നു ....സ്വാമിക്കുട്ടി ഭാഗവതരായിരുന്നു ഗുരു ....തുടർന്ന് , വെങ്കിടകൃഷ്ണ ഭാഗവതരുടെ ശങ്കിടിയായി ധാരാളം അരങ്ങുകൾ ....കലാമണ്ഡലത്തിൽ അധ്യാപകനായും പ്രിൻസിപ്പാളായും സേവനം ....ഒടുവിൽ കോട്ടയ്ക്കൽ P S V നാട്യസംഘത്തിലും പഠിപ്പിച്ചു .....സംഗീതജ്ഞാനം , സ്വരമാധുര്യം , ഉറച്ചതാളം .......പ്രസിദ്ധരായ ധാരാളം ശിഷ്യപ്രശിഷ്യർ
.140-കറ്റിശ്ശേരി രാമൻനായർ -1920-1944-വടക്കാഞ്ചേരിക്കടുത്ത് തിച്ചൂർ....രാമുണ്ണിമേനോൻറെ കീഴിൽ അഭ്യാസവും രംഗപരിചയവും നേടി നല്ല സ്ത്രീ വേഷക്കാരനായി ....24 വയസ്സിൽ പനിമൂലം നിര്യാതനായി
.
.കലാ കൃഷ്ണൻനായർ - നളൻ , കറ്റിശ്ശേരി രാമൻനായർ - ദമയന്തി .. ...ഫോട്ടോ കടപ്പാട് കഥകളി രംഗം
.141-ശിവരാമൻനായർ-1921-.......-ലക്കിടിയിൽ ജനിച്ചു .....കലാമണ്ഡലത്തിൽ ചേർന്ന് പുലാപ്പറ്റ കുട്ടൻ ഭാഗവതരുടെ കീഴിൽ സംഗീതം അഭ്യസിച്ചു ....നമ്പീശൻറെ ശങ്കിടിയായി , കലാമണ്ഡലത്തിൽ അധ്യാപകനും
.... ............ഫോട്ടോ കടപ്പാട് ശ്രീ രാജീവ് K S ....................................................................................................................................................142-തകഴി കുട്ടൻപിള്ള-1922-18.9.2007-കാപ്പിൽ നാണുപിള്ളയാശാൻറെ ശിഷ്യൻ ....പിന്നീട് കുട്ടപ്പക്കുറുപ്പിന്റെ ശങ്കിടി .....തിരുവിതാംകൂറിൽ പ്രസിദ്ധനായ പൊന്നാനി ....മധുരമായ ശബ്ദത്തിൽ അക്ഷര വ്യക്തിയോടെപാടി അരങ്ങുകീഴടക്കി

..............................................................................................................................145-മങ്കൊമ്പ് ശിവശങ്കരപ്പിള്ള -25.1.1923-20.3.2014-1936 ൽതകഴി അയ്യപ്പൻപിള്ളയുടെ ശിഷ്യനായി 2-3 കൊല്ലം അഭ്യസിച്ചു ....പിന്നീട് ചെങ്ങന്നൂർ രാമൻപിള്ളയാശാൻറെ കീഴിലും ....1942 ൽ പന്നിശ്ശേരി നാണുപിള്ളയിൽ നിന്ന് രസാഭിനയങ്ങൾ വശമാക്കി ....ദർപ്പണയിലും കലാമണ്ഡലത്തിൽ തെക്കൻകളരിയിലും അധ്യാപകനായിരുന്നു ....സ്ത്രീവേഷത്തിൽ പ്രശസ്തനായി ....ചെങ്ങന്നൂരിലായിരുന്നു സ്ഥിരതാമസം ....പാട്ടിലും കഴിവുണ്ടായിരുന്നു ......
. 146-ചെന്നിത്തല ചെല്ലപ്പൻപിള്ള -1924-31.10.1998-ചെന്നിത്തല കൊച്ചുപിള്ളപ്പണിക്കരാശാൻറെ പൌത്രനും , ശിഷ്യനും .....മാങ്കുളവും ചെങ്ങന്നൂരും അഭ്യസിപ്പിച്ചിട്ടുണ്ട് ....എല്ലാ വേഷങ്ങളും ....എന്നാൽ ഹംസം , മന്ത്രവാദി , നാരദൻ മുതലായ വേഷങ്ങൾ രസികത്തത്തോടെ അഭിനയിച്ചിരുന്നു
..147-കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ -28.5.1924-14.10.1992-വെള്ളിനേഴിയിൽ ജനിച്ചു ....കാരണവരായ കുഞ്ഞികൃഷ്ണപ്പൊതുവാളിൽ നിന്ന് പ്രാഥമികശിക്ഷണം ലഭിച്ചു ....പതിവ് ക്ഷേത്രചടങ്ങുകൾക്ക് പോകുമായിരുന്നു ....കലാമണ്ഡലത്തിൽവച്ച് ചിതലി അപ്പമാരാരുടെ കീഴിൽ തോടയം , പുറപ്പാട് , മേളപ്പദം എന്നിവയും രാമുണ്ണിമേനോൻ ആശാൻറെ കീഴിൽ ചൊല്ലിയാട്ടത്തിനു കൂടാനുംപഠിച്ചു ....മൂത്തമനയുടെ മേളം പൊതുവാളിനെ സ്വാധീനിച്ചു ....സാഹിത്യം , സംഗീതം തുടങ്ങി കഥകളിയുടെ എല്ലാ മേഖലകളിലും പരിജ്ഞാനം ....ധാരാളം ലേഖനങ്ങളും , "മേളപ്പദം “, “മേളപ്പെരുക്കം" എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു . "ഭീഷ്മപ്രതിജ്ഞ" എന്നൊരു ആട്ടക്കഥയും രചിച്ചിട്ടുണ്ട് . 1966 വരെ കലാമണ്ഡലത്തിൽ സ്ഥിരാധ്യാപകനായിരുന്നു ....കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി "അഷ്ടപദിയാട്ടം" പുനർജ്ജീവിപ്പിച്ചു
കലാ കൃഷ്ണൻകുട്ടിപ്പൊതുവാളിന് വള്ളുവനാട് വല്ലഭ വലിയരാജ വീരശൃംഖല സമ്മാനിച്ചപ്പോൾ
..148-കലാമണ്ഡലം അപ്പുക്കുട്ടിപ്പൊതുവാൾ -1924-27.1.2008-തിരുവില്വാമലയിൽ ജനിച്ചു ....കലാമണ്ഡലത്തിൽവച്ച് വെങ്കിച്ചൻസ്വാമിയുടെ ശിഷ്യനായി ....അവിടെത്തന്നെ അധ്യാപകനായിരുന്ന് പെൻഷൻ പറ്റി...ശ്രീ പൊതുവാളാശാൻറെ ശിഷ്യ പ്രശിഷ്യരാണ് കഥകളിയിലുള്ള ഇന്നത്തെ പ്രമുഖമദ്ദളവാദകരെല്ലാം ...."പഞ്ചമദ്ദളക്കേളി" അദ്ദേഹത്തിൻറെ സംഭാവനയാണ് ...............ഫോട്ടോ കടപ്പാട് ശ്രീ രാജീവ് K S
.............
..149-കലാമണ്ഡലം അച്ചുണ്ണിപ്പൊതുവാൾ -1926-1991-വെള്ളിനേഴിയിൽ ....കൃഷ്ണൻകുട്ടി പ്പൊതുവാളിൻറെ മാതൃസഹോദരിയുടെ പുത്രൻ....കലാമണ്ഡലത്തിൽ ചെണ്ട അധ്യാപകനായിരുന്ന് പെൻഷൻ പറ്റി ....നല്ല ഒരു തായമ്പക വിദഗ്ദ്ധൻ ....പുത്രന്മാർ തായമ്പക , ചെണ്ട ഇവയ്ക്ക് പദ്മശ്രീ മട്ടന്നൂരിൻറെകൂടെ പ്രവർത്തിച്ചുവരുന്നു.
....................
..150-കലാമണ്ഡലം രാമൻകുട്ടിനായർ-25.5.1925-11.3.2013-വെള്ളിനേഴിയിൽ ....രാമുണ്ണിമേനോൻറെ വാർദ്ധക്യകാലശിഷ്യരിൽ അനുഗ്രഹീതൻ....11 വയസ്സുമുതൽ ആശാൻറെ കീഴിൽ .വെള്ളിനേഴിയിലും .കലാമണ്ഡലത്തിലുമായ് അഭ്യസിച്ചു ....1945 ൽ കലാമണ്ഡലത്തിൽ രണ്ടാം ആശാനായ് നിയമിച്ചു ....ഒടുവിൽ പ്രിൻസിപ്പാളായി പിരിഞ്ഞു ....കയ്യും , മെയ്യും , കലാശവും , ചൊല്ലിയാട്ടവും എല്ലാം വിശിഷ്ടം ....ചൊല്ലിയാട്ടതിലൂടെ ഭാവപ്രകടനത്തിനും കലാശത്തിലൂടെ ആസ്വാദകരെ ആനന്ദിപ്പിക്കുന്നതിനുമുള്ള കഴിവ് എടുത്തു പറയേണ്ടതുതന്നെ ....പച്ച , കത്തി , വെള്ളത്താടി , കരി - എല്ലാം കേമം - "കത്തി"യുടെ സൌന്ദര്യം പ്രത്യേകിച്ചും ...."പരശുരാമൻ" ചിട്ടപ്പെടുത്തി പേരും പെരുമയും നേടി .
.......
.151-ഹരിപ്പാട്ടു രാമകൃഷ്ണപിള്ള -15.5.1925-15.2.1989-ആദ്യം തകഴി രാമൻപിള്ളയോടും , പിന്നീട് കൊച്ചുപിള്ളപ്പണിക്കരോടും ചെങ്ങന്നൂർ രാമൻപിള്ളയോടും അഭ്യസിച്ചു ....നല്ല വേഷഭംഗി , പച്ച , കത്തി വേഷങ്ങൾ കൂടുതലായ് കെട്ടിയിരുന്നു
,,...
,,,,,,........................152-കോട്ടയ്ക്കൽ ഗോപിനായർ -1926-വാവനൂരംശം....ആദ്യം സ്ത്രീവേഷം ....പിന്നീട് ആദ്യവസാനവേഷങ്ങൾ , മിനുക്ക് .....കോട്ടയ്ക്കൽ അധ്യാപകനായിരുന്നു ....വൈദ്യശാലയുടെ ഏജൻസിയുണ്ട്....................
..
153-കോട്ടയ്ക്കൽ കുട്ടൻമാരാർ-1925-1985-തായമ്പകയിൽ മലമക്കാവു കേശവപ്പൊതുവാളും കഥകളിചെണ്ടയിൽ ശ്രീ മൂത്തമനതിരുമേനിയും പ്രധാന ഗുരുക്കന്മാർ ....കോട്ടയ്ക്കൽവച്ച് അഭ്യാസവും അവിടെത്തന്നെ അധ്യാപനവും ....നേർകോലിൻറെ ഈടും ശുദ്ധിയും ഉരുളിൻറെ നാദസുഖവും പ്രസിദ്ധം .....ചന്ദ്രമന്നാടിയാർ , കൃഷ്ണൻകുട്ടി തുടങ്ങിയ പ്രഗല്ഭശിഷ്യർ ...
.. .ഫോട്ടോ കടപ്പാട് ശ്രീ വിപിൻ ചന്ദ്രൻ 154 - കോട്ടയ്ക്കൽ കൃഷ്ണൻകുട്ടിനായർ-1928 – 31.3.2009-വാടാനാങ്കുറിശ്ശി ....1941 ൽ കോട്ടയ്ക്കൽവച്ച് രാമുണ്ണിമേനോൻ , കുഞ്ചുനായർ ഇവർ പഠിപ്പിച്ചു .....ആദ്യം സ്ത്രീവേഷവും പിന്നീട് ആദ്യവസാനവേഷങ്ങളും നന്നായ് ചെയ്തിരുന്നു ....കോട്ടയ്ക്കലിലെ പ്രധാന അധ്യാപകനായിരുന്നു ....അദ്ദേഹത്തിൻറെ ശിഷ്യരാണ് ചന്ദ്രശേഖരൻ , നന്ദകുമാർ തുടങ്ങിയവർ,,
...........................................................................................
.....155 - കലാമണ്ഡലം പല്ലശ്ശന ചന്ദ്രമന്നാടിയാർ -......-8.4.1999-കൊല്ലങ്കോടിനു സമീപം പല്ലശ്ശന .....കുട്ടൻമാരാരുടെ ശിഷ്യൻ ....നല്ല താളബോധവും ഈടും കനവും .....കലാമണ്ഡലത്തിൽ അധ്യാപകനായിരുന്ന് പിരിഞ്ഞു ......ധാരാളം ശിഷ്യർ ....മരുമകൻ കൃഷ്ണദാസും മകൻ കോട്ടയ്ക്കൽ പ്രസാദും പ്രശസ്തരായ ചെണ്ടക്കാർ
..156-കലാമണ്ഡലം പദ്മനാഭൻനായർ - 1928-3.4.2007-രാമുണ്ണിമേനോൻറെ മകനും വാർദ്ധക്യകാലശിഷ്യനും ....തിരുവാഴിയോട് കുറുവട്ടൂരംശത്തിൽ ജനിച്ചു ....1939 ൽ കലാമണ്ഡലത്തിലും പിന്നെ സ്വദേശത്തും വെച്ച് അഭ്യസനം ....ചൊല്ലിയാട്ടം , സാങ്കേതികജ്ഞാനം , സംഗീതവാസന ഇവയല്ലാം നേടിയിരുന്നു ...എല്ലാഇനംവേഷങ്ങളുംചെയ്തിരുന്നു....എങ്കിലുംകളരിയിലായിരുന്നുതാല്പര്യം....കലാമണ്ഡലത്തിൽഅധ്യാപകനായുംപ്രിന്സിപ്പാളായുംസേവനം നടത്തി ......................... ......
. 157-മടവൂർ വാസുദേവൻനായർ-17-4-1929 --- 6 - 2- 2018 - മടവൂർ പരമേശ്വരൻപിള്ളയുടെ ശിഷ്യനായി 1942 ൽ കച്ചകെട്ടി ...മൂന്നു വർഷത്തിനുശേഷം ചെങ്ങന്നൂർ രാമൻപിള്ളയാശാൻറെ കീഴിൽ ഉപരിപഠനം നടത്തി ....ആദ്യം സ്ത്രീവേഷങ്ങളും പിന്നീട്ആദ്യവസാനവേഷങ്ങളും കെട്ടി പേരെടുത്തു ....കലാമണ്ഡലത്തിലെ തെക്കൻകളരിയിൽ പ്രധാനാധ്യാപകനായിരുന്നു ....നല്ല സംഗീതജ്ഞാനവും പൊന്നാനിപാടാനുള്ള കഴിവുo .... പകൽക്കുറി "കലാഭാരതി"യിൽ പ്രധാനസ്ഥാനം വഹിച്ചിരുന്നു ..ബാണനും ജരാസന്ധനും പ്രസിദ്ധം
158- വൈക്കം കരുണാകരൻ -17.4.1929-22.4.1998-കലാമണ്ഡലം രാമൻകുട്ടിനായരുടെ പ്രഥമ ശിഷ്യൻ ....നല്ല അഭ്യാസം ....ഏതു വേഷവും കെട്ടാനുള്ള പരിജ്ഞാനം ....എന്നാൽ ഉയരക്കുറവും ചെറിയ മുഖവും അതിനു പരിമിതി വരുത്തി ....ശ്രീ രാമൻ , ശ്രീ കൃഷ്ണൻ , കചൻ ,സുദേവൻ , ഹംസം മുതലായവ ഭംഗിയായി ചെയ്തിരുന്നു ....പാത്രബോധം , ഔചിത്യം , താളസ്ഥിതി .......ഫാക്റ്റ് കഥകളി വിദ്യാലയത്തിൽ പ്രിൻസിപ്പാളായ് പിരിഞ്ഞു ....മകൾ Adv: രഞ്ജിനിസുരേഷ് തേച്ച വേഷങ്ങളെല്ലാം കെട്ടാറുണ്ട് . ഗുരു അച്ഛൻ തന്നെ
. . 160 - കലാമണ്ഡലം ഉണ്ണിക്കൃഷ്ണക്കുറുപ്പ് -- ( മാർച്ച് 1931 - 4- 3 - 1988 ) -- വെള്ളിനേഴി . അച്ഛൻ രാമക്കുറുപ്പ് കളംപാട്ടിലും നന്തുണിപ്പാട്ടിലും വിദഗ്‌ധനായിരുന്നു . അതുകൊണ്ട് സംഗീതത്തിൻറെ ബാലപാഠങ്ങൾ അച്ഛനിൽ നിന്നും വശമാക്കി . പിന്നീട് കലാമണ്ഡലത്തിൽ ചേർന്ന് നീലകണ്ഠൻ നമ്പീശൻറെ കീഴിൽ മൂന്നു വർഷം അഭ്യസിച്ചു . കുറുപ്പിന് ജന്മവാസനയും , നല്ല താളബോധവും , ശാരീരഗുണവും ഉണ്ടായിരുന്നു . ഗുരുവായ നമ്പീശൻറെകൂടെ ശങ്കിടിയായും . മഹാനായ വെങ്കിട്ടകൃഷ്ണ ഭാഗവതരുടെ കൂടെ മൂന്നാം പാട്ടുകാരനായും പാടി നല്ല പൊന്നാനിയായിത്തീർന്നു . ഗാന്ധിസേവാസദനം , ദർപ്പണ , വിശ്വഭാരതി , കോട്ടയ്ക്കൽ , കലാമണ്ഡലം എന്നീ സ്ഥാപനങ്ങളിൽ സേവനം നടത്തിയിരുന്നു . ഒടുവിൽ മൂന്നു നാല് മാസം ഉദര സംബന്ധമായ രോഗം ബാധിച്ച് 57 വയസ്സിൽ നിര്യാതനായി . മകൻ ഹരിദാസ് കലാരംഗത്തു പ്രവർത്തിച്ചു വരുന്നു
No comments:
Post a Comment