Tuesday, 20 January 2015

കാലനിർണ്ണയപ്പട്ടിക - ഭാഗം - 2 ( 41 മുതൽ 80 വരെ )

കാലനിർണ്ണയപ്പട്ടിക-ഭാഗം-2(41മുതൽ80വരെ) ............................................          ....41-കോട്ടപ്പടി കുട്ടിരാമപ്പണിക്കർ- 1843-1919-പുന്നത്തൂർ രാജാവിൻറെ ആസ്ഥാനമാണ് കോട്ടപ്പടിദേശം ...അമ്മാവനാണ് ആദ്യഗുരു ...വീട്ടുകാരിട്ടപേര് ഇട്ടിണിക്കണ്ടൻ ...ചിറയ്ക്കൽതമ്പുരാൻ ശ്രീരാമൻ കണ്ടിട്ട് "കുട്ടിരാമൻ"എന്നുപറഞ്ഞു ...ഉത്തര കേരളത്തിലെങ്ങും പ്രസിദ്ധി .....................  ..42-ചെമ്പൊള്ളി കൃഷ്ണപ്പണിക്കർ-1845-1897-ഏറനാട് കോടശ്ശേരി ...താടിവേഷം ...ഉണ്ണീരിമേനോന്റെ ശിഷ്യൻ ...അരങ്ങുതകർക്കും...1897ൽ കാശിക്കുപോയി ..............................                                                                                             ..43-കാവുങ്ങൽ ചാത്തുണ്ണിപ്പണിക്കർ(1)-1846-1922-ജ്യേഷ്ഠൻ കുഞ്ഞികൃഷ്ണപ്പണിക്കർ ഗുരു ...നല്ല ഉയരം , വലിപ്പവും പ്രകാശവുമുള്ള  കണ്ണുകൾ , മെയ്യ് മുതലായവ .........................................                                                              ..44-തിരുവല്ലാ ശങ്കുപ്പിള്ള -1847-1896-വല്യവീട്ടിൽ വേണാട്ടു നീലകണ്ഠപ്പിള്ളയുടെ  പ്രധാനശിഷ്യൻ...കാഴ്ചയിലും , കുലീനതയിലും , നാട്യശാസ്ത്രപരിചയത്തിലും  നടന്മാരിൽ മാന്യസ്ഥാനം ...വിശാഖംതിരുനാൾ സ്വർണ്ണവള സമ്മാനിച്ചിട്ടുണ്ട് ...കുറച്ചുകാലം തോപ്പിൽ കളിയോഗത്തിൽ  ആശാനായിരുന്നു  ..തിരുവല്ലാ കുഞ്ഞുപിള്ള പ്രസിദ്ധ ശിഷ്യൻ .........................   ...45-മൂത്തേടത്തു വാസുദേവൻനമ്പൂതിരി-1848-1919-ഭാഗവതർ ...ഇട്ടിരവിനമ്പൂരിയുടെ ശിഷ്യൻ ...നല്ല പ്രശസ്തിയും ആദരവും ...പ്രമുഖശിഷ്യർ -വെള്ളിനേഴി രാമൻകുട്ടിഭാഗവതരും മുണ്ടായ വെങ്കിടകൃഷ്ണഭാഗവതരും ...പുത്രനായ നാരായണൻനമ്പൂരിയെ ചെണ്ട അഭ്യസിപ്പിച്ചതും ഇദ്ദേഹംതന്നെ ...ശ്രുതിജ്ഞാനം , താളബോധം , ശാരീരഗുണം , അക്ഷരസ്പുടത - എല്ലാം അദ്ദേഹത്തിൻറെ പ്രത്യേകതളായിരുന്നു...................................                                                                              ..46-കണ്ടോത്ത് (പള്ളിച്ചാൻ) കൃഷ്ണൻനായർ-1849-1921-കടത്തനാട് ...വേഷ സൌന്ദര്യം , കണ്ണുകളുടെസാധകം , അഭിനയസാമർത്ഥ്യം മുതലായവ ...കോട്ടയംകഥകൾ , കത്തിവേഷങ്ങൾ ഇവ പ്രസിദ്ധം ...വള , മോതിരം തുടങ്ങിയ സമ്മാനങ്ങൾ കിട്ടിയിരുന്നു


  47-തിരുവില്വാമല ചിട്ടൻപട്ടർ-1850-1916-പേര് സീതാരാമൻ ...മദ്ദളംവായന ...ഗുരു തിരുവില്വാമല വാസുനമ്പീശൻ ...പിന്നീട് കാക്കൂർ ദാമോദരൻനമ്പീശൻ ...ആദ്യം മാതാമഹനായ  ശിവരാമഭാഗവതരുടെ കളിയോഗത്തിൽ ...മപ്പാട്ടുമനയിൽനിന്ന് കണിക്കൊന്നയുടെ കാതൽകൊണ്ടുള്ള മദ്ദളം സമ്മാനിച്ചു...................................                                                                                                 ....48-അമ്പാട്ടു ശങ്കരമേനോൻ-1851-1894-പാലക്കാട് ചമ്രകുളം ...കല്ലടിക്കോടൻ ശാഖകളിൽ പ്രഥമഗണനീയൻ...മെയ്യ് , രസവാസന , വേഷപ്പകർച്ച മുതലായവ ...ഈച്ചരമേനോന്റെകൂടെ തൃശൂരിൽവച്ച് വെള്ളാട്ടു കുഞ്ഞുണ്ണിപ്പണിക്കരുടെ കീഴിൽ ആദ്യവസാനങ്ങളെല്ലാം അഭ്യസിച്ചു ...നളചരിതംരണ്ട് മലബാറിൽ പ്രചാരംവരുത്തിയത് മേനോനാണ് ...മുപ്പത്തഞ്ചു വയസ്സിൽ വസൂരി വന്നു ...കേശവക്കുറുപ്പുമായി സൗഹൃദം പുലർത്തിയിരുന്നു......................................
. .49-കൂട്ടിൽ കുഞ്ഞൻമേനോൻ-1851-1929-അങ്ങാടിപ്പുറം മങ്കട കൊവിലകത്തുവെച്ചു കുഞ്ഞുണ്ണിത്തമ്പുരാന്റെകാലത്ത് അഞ്ചാംവയസ്സിൽ മുട്ടത്തുരാമൻമേനോൻ അഭ്യസിപ്പിച്ചു ...കല്ലടിക്കോടൻ രീതി ...എഴാംവയസ്സിൽ അരങ്ങേറ്റം ...കുറച്ചുകാലം അഭ്യാസം നിർത്തിവച്ചു...അന്ന് സംസ്കൃതംപഠിച്ചു ...പിന്നീട് ഈച്ചരമേനോൻറടുത്ത് അഭ്യാസം തുടർന്നു...ആശാൻറെ കൂടെനടന്ന്  പരിശീലനവും വേഷവും ...കുതിരവട്ടം , മങ്കട , മഞ്ചേരി തുടങ്ങിയ കളിയോഗങ്ങളിൽ ആശാനായിരുന്നു ...നല്ല അഭ്യാസം , രസവാസന , ഫലിതം ......... ...കുറിയ ശരീരപ്രകൃതി ...ആദ്യവസാനവേഷക്കാരൻ , ആശാൻ .....കുറിച്ചി കുഞ്ഞൻപണിക്കർ പ്രധാന ശിഷ്യൻ ................................                                                                                                           ......50-അവനവഞ്ചേരി ഹരിഹരഭാഗവതർ - ആറ്റിങ്ങൽ ... ശ്രീമൂലത്തിൻറെ കാലത്ത് കൊട്ടാരം ഭാഗവതർ ...സാഹിത്യപരിചയം , കർണ്ണാടകസംഗീതജ്ഞാനം ......കഥകളിശൈലി  നിലനിർത്തിയിരുന്നു........................................                                                                                ......51-തിരുവില്വാമല അപ്പുക്കുട്ടൻഭാഗവതർ - ജനനം 1851 ൽ...രാമസ്വാമിഭാഗവതരുടെ പുത്രൻ...ഗുരുക്കന്മാർ അച്ഛനും മുത്തച്ഛനും ...ചെറുപ്പത്തിലേ പൊന്നാനിയായി ...മേളത്തിലും ജ്ഞാനം ...അനുജനായ സുബ്രമ്മണ്യപ്പട്ടരെ  ചെണ്ടയും മരുമകനായ ചിട്ടനെ മദ്ദളവും പരിശീലിപ്പിച്ചത് ഭാഗവതരാണ്...60 വയസ്സിനുശേഷം അരങ്ങിൽനിന്നുവിരമിച്ച് സംന്യാസാശ്രമം സ്വീകരിച്ചു ...മകളോടുകൂടി അഷ്ടപദിപാടി ഭിക്ഷവാങ്ങിയിരുന്നു ................    ....52-ഐക്കര നാരായണൻകർത്താവ് 1852-1903-അമ്പലപ്പുഴ ...ഗുരു കരീത്ര രാമപ്പണിക്കർ ...രംഗശ്രീ , വേഷപ്പകർച്ച , നല്ല ശിക്ഷണം ...സംസ്കൃതവ്യുൽപ്പത്തി ...."കാളിയമർദ്ദനം" എന്നൊരു കഥ രചിച്ചു ...അദ്ധ്വാനശേഷി  കുറവായിരുന്നു ...നാരദൻ , ബ്രാഹ്മണൻ ............................         ....53- തകഴി കൊച്ചുനീലകണ്ഠപ്പിള്ള -1854-1931- തകഴി വേലുപ്പിള്ളയുടെ മരുമകനും ശിഷ്യനും ...ഹരിപ്പടിനുസമീപം കോയിപ്പള്ളിവീട്ടിൽ...ബാല്യത്തിൽ അച്ഛൻമരിച്ചതിനാൽ അമ്മാവൻ കൊണ്ടുപോയി നിഷ്ക്കർഷിച്ചഭ്യസിപ്പിച്ചു ... നന്നേ ചെറുപ്പത്തിലേ ശ്രീകൃഷ്ണൻകെട്ടി പേരെടുത്തു..  തോപ്പിൽ കളിയോഗത്തിൽ അഭ്യസിച്ച് അവിടെത്തന്നെ ആദ്യവസാനക്കാരനായി ...വേഷങ്ങളെല്ലാം  പ്രസിദ്ധങ്ങളായി ...വേഷഭംഗി  , വേഷപ്പർച്ച , അഭ്യാസഗുണം........1882 ൽ വിശാഖംതിരുനാളിന്റെ .പള്ളിയറത്തവണക്കാരനായും .കൊട്ടാരംനടനായും നിയമിക്കപ്പെട്ടു  , പിന്നീട് കഥകളി വിചാരിപ്പുകാരനായും ...1931 ൽ വായുക്ഷോഭംമൂലം നിര്യാതനായി................................
..                                              ഫോട്ടോ കടപ്പാട് കഥകളി രംഗം ...................                                  ....54-കുട്ടിരാമപ്പണിക്കർ -1856-1926-പെരിങ്ങോട്ടിരി , കടമ്പഴിപ്പുറം , പാലക്കാട് ...ഗുരു ഇട്ടീണാൻപണിക്കർ...പ്രശസ്തനായ താടിക്കാരൻ ...നോക്ക് , ഊക്ക് ,അലർച്ച , പകർച്ച  ........പല കളിയോഗങ്ങളിലും പ്രധാന താടി...                                          ....55-തിരുവില്വാമല സുബ്രഹ്മണ്യൻ പട്ടർ-1858-1929- ജ്യേഷ്ഠൻ അപ്പുക്കുട്ടൻ ഭാഗവതരുടെ ശിഷ്യൻ ...ചെണ്ടവാദനം ...ഇരുവരും പത്തുകൊല്ലം  കൊച്ചികോവിലകം കളിയോഗത്തിൽ ...ചിട്ടൻപട്ടരുമായി(മദ്ദളം) ചേർന്നുള്ളമേളക്കൊഴുപ്പ് പ്രസിദ്ധം ..."കത്തി"യുടെതിരനോക്ക് , പതിഞ്ഞപദം എന്നീരംഗങ്ങളിൽ ചെണ്ട മദ്ദളങ്ങളുടെ പ്രയോഗങ്ങൾ പരിഷ്കരിച്ചു ...വില്വാദ്രിഅയ്യർ-ഘടം-പുത്രനാണ് ...........................                                                     .....56--തിരുവല്ലാ കുഞ്ഞുപിള്ള ( ബ്രഹ്മസ്വം കുഞ്ഞുപിള്ള )-1858-1920-തിരുവല്ലാ ശങ്കുപ്പിള്ളയുടെ ശിഷ്യൻ ...ആശാൻറെകൂടെ തോപ്പിൽകളിയോഗത്തിൽവച്ച് 3-4 വർഷത്തെ അഭ്യസനംകൊണ്ട് നല്ലസ്ത്രീ വേഷക്കാരനായി ...ആയില്യം തിരുനാളിൻറെകാലത്ത് തിരുമുമ്പിൽ തവണക്കാരനായി ...വിശാഖംതിരുനാളിനു നരകാസുരവധത്തിൽ ലളിത ഇഷ്ടപ്പെട്ടു , തിരുവല്ലാ    ക്ഷേത്രത്തിൽ നിത്യേനെ ചോറ് അവകാശമാക്കി കല്പിച്ചു  ...അന്നു മുതൽ "ബ്രഹ്മസ്വംകുഞ്ഞുപിള്ള" എന്നറിയപ്പെട്ടുതുടങ്ങി ...അമ്മ്യാർ , ലാടൻ , കോടാങ്കി  തുടങ്ങിയവേഷങ്ങൾ കെട്ടി പരിചിതരെ കബളിപ്പിക്കുന്നതിലും സമർത്ഥനായിരുന്നു...മലബാറിലും പ്രശസ്തിനേടി ...1912 ൽ കൊട്ടാരംകഥകളി വിചാരിപ്പുകാരായി ...സ്ത്രീവേഷങ്ങളും ആദ്യവസാന വേഷങ്ങളും ഒരുപോലെ കേമം ...വേഷസൌന്ദര്യം , കണ്ണുസാധകം , ഭാവാഭിനയം ...എല്ലാത്തിലും മുമ്പിലായിരുന്നു .......................  ...57-തകഴി കുഞ്ചുപിള്ള -മഠത്തിൽപ്പറമ്പിൽ 1859 ൽ ജനിച്ചു ...തിരുവിതാംകൂറിലെ സ്ത്രീവേഷക്കാരിൽ പ്രഥമഗണനീയൻ...വേലുപ്പിള്ളയുടെകീഴിൽ അഭ്യാസം ...സ്ത്രീവേഷത്തിനു യോജിച്ച അംഗസൌഷ്ഠവം ...രംഗത്ത് സ്ത്രീത്വംതുളുമ്പുന്ന ആട്ടം , കണ്ണുകളുടെസൌന്ദര്യം  പ്രത്യേകിച്ചും ...ലളിതമാരും , ഉർവ്വശിയും പ്രസിദ്ധം ...വിസ്തരിച്ചാടുന്ന രീതികൾ പല സ്ത്രീവേഷങ്ങളിലും നടപ്പാക്കിയത് ഇദ്ദേഹമാണ് ..........................                                                                                                   .....58-അരയാക്കീഴ് നാരായണൻപോറ്റി-1859-1922-ജന്മനാട് തിരുവല്ലാ ..."ഗുരുദക്ഷിണ" ആട്ടക്കഥയുടെ കർത്താവ് ...തിരുവല്ലായിൽ വക്കീലായിരുന്നു ...ശ്രീരാമൻ , ശ്രീകൃഷ്ണൻ - മുടിവെച്ച വേഷങ്ങൾ കൂടുതൽമെച്ചം .............................                                                                                                                                         .......59-കരിപ്പുഴ വേലു -1860-1928-ചെന്നിത്തല രാമവർമ്മൻ തിരുമുൽപ്പാടിൻറെ  ശിഷ്യൻ ...13 വയസ്സിൽ തുടങ്ങി 7 വർഷം അഭ്യാസം ...വളരെക്കാലം ഗുരുവിൻറെ കൂടെ കണ്ടിയൂരിലും ഇടപ്പള്ളികോവിലകത്തും  പ്രവർത്തിച്ചു...സംസ്കൃതത്തിലും ഭാഷയിലും പരിജ്ഞാനം .................       .........60-ആറ്റിങ്ങൽ മാതുപ്പിള്ള -1861-1916-പണ്ഡിതനും ജ്യോത്സ്യനുമായിരുന്ന കൃഷ്ണനാശൻ ഗുരു ...സ്ത്രീവേഷങ്ങളിൽ പേരെടുത്തു ...ശ്രീമൂലംതിരുനാളിൻറെ രജതജൂബിലിക്ക്  മാത്തൂരിൻറെകൂടെ രംഭകെട്ടി പ്രീതിനേടി ...രാജാവ് ആറ്റിങ്ങൽ ക്ഷേത്രത്തിൽ പ്രതിദിനം ഇടങ്ങഴിയരിയുടെ  ചോറ് അനുവദിച്ചു ...രംഭ , ദമയന്തി , മണ്ണാത്തി.........................                          .........61-കോറണാത്ത്അച്യുതമേനോൻ-1863-1927-പാലക്കാട് പരുത്തിപ്പുള്ളിയിൽ ...12 വയസ്സിൽ കച്ചകെട്ടി ...4 വർഷം കുളങ്ങര കുഞ്ഞികൃഷ്ണൻനായരുടെകീഴിൽ കുട്ടിത്തരങ്ങൾ ...തുടർന്ന് 5 വർഷം ഈച്ചരമേനോൻറെ കളിയോഗത്തിൽ ആദ്യവസാനവേഷങ്ങൾ ...അമ്പാട്ട്ശങ്കരമേനോൻറെ കളിയോഗത്തിൽചേർന്ന് പ്രശസ്തിനേടി ...കോട്ടയം കോവിലകത്തുവെച്ചു പട്ടും വളയും ...ശങ്കരമേനോൻ അന്ത്യസമയത്ത് തൻറെകിരീടം സമ്മാനിച്ചനുഗ്രഹിച്ചു...1907 ൽ കടത്തനാടു കോവിലകത്ത് രണ്ടുകൊല്ലം താമസിച്ചിരുന്നു ...തികഞ്ഞവേഷം , രംഗശ്രീ , കണക്കൊത്തചൊല്ലിയാട്ടം...........എല്ലാവേഷങ്ങളിലും പ്രാവീണ്യം ... കോറണാത്തുകളിയോഗത്തിൽ പ്രശസ്തരെല്ലാം ഉൾപ്പെട്ടിരുന്നു...മരണത്തിനു നാലുമാസം മുമ്പുംവേഷംകെട്ടി - ബകവധത്തിൽ ഭീമൻ ...രൌദ്രഭീമൻ അതികേമം ...വേഷത്തിൽമാത്രമല്ലാ  , പാട്ട് , കൊട്ട് , ചുട്ടി എന്നിവയിലും പ്രാവീണ്യം   ......................                                                                                                            ......62-നെന്മാറ മാധവമേനോൻ -1864-1914-ഭാഗവതർ ...കൊച്ചിശീമയിൽ ...ബാല്യത്തിൽ സംഗീതംപഠിച്ചു ...യാദൃച്ഛികമായി , ചേർത്തല കളിയോഗത്തിൽചേർന്നു ശിങ്കിടിയാകാൻ പരിശീലനംകിട്ടി ...തുടർന്ന് പൊന്നാനി ...മധ്യതിരുവിതാംകൂറിൽ പലേടത്തും പാടി പേരെടുത്തു ...അക്കാലത്ത് ചങ്ങനാശ്ശേരി ലക്ഷ്മിപുരത്തുകൊട്ടാരംവഴി ,  തിരുവനന്തപുരം കൊട്ടാരംകളിയോഗത്തിൽ പൊന്നാനിയായി  ...പിന്നീട്  നാട്ടിലെത്തി ...മലബാറിൽ പലകളിയോഗങ്ങളിലും പാടി ...ശ്രീമൂലംതിരുനാൾവരുത്തി വീണ്ടും പൊന്നാനിയാക്കി ...1914 ൽ ഉദരരോഗംമൂലം നിര്യാതനായി ...സമസ്തകേരളപ്രസിദ്ധിനേടിയ ഗായകൻ...മാനു ഭാഗവതരെപ്പോലെ  ദേശീയരീതികളും ഉപയോഗിച്ചു ...തുറന്ന ശബ്ദം ,കണ്ഠശുദ്ധി , താളസ്ഥിതി.........................                                                                                                      .......63-കുറുങ്കാട്ടിൽ വാസുദേവൻനമ്പൂതിരി-1864-1908-പെരിങ്ങോട് ...ഗായകൻ ...തൃശൂരിൽ അഫൻനമ്പൂതിരിയുടെകൂടെ ശാസ്ത്രപഠനത്തിനായി താമസ്സിക്കുമ്പോൾ സംഗീതം സ്വയംപഠിക്കുകയും  തുടന്നു മൂത്തേടത്തില്ലത്തുതാമസിച്ച് അഭ്യാസം പൂർത്തിയാക്കുകയും ചെയ്തു ...കവളപ്പാറയിലാണ് ഒടുവിൽപാടിയത്...വസൂരിമൂലം നിര്യാതനായി ..........................................                                                                                                              .......64-കുറിച്ചി കൊച്ചയ്യപ്പപണിക്കർ-1864-1948-വലിയകൊച്ചയ്യപ്പപണിക്കരുടെ മരുമകൻ....പഴേകൃഷ്ണപിള്ളയുടെ ശിഷ്യൻ ...കൊട്ടരംകളിയോഗത്തിൽ ആദ്യവസാനവേഷങ്ങളും മാന്യമായ സ്ഥാനവും ..................................                ........65-വെച്ചൂർ അയ്യപ്പക്കുറുപ്പ്-1865-1931-സ്വദേശം കുറിച്ചി ...തിരുവഞ്ചിക്കുളത്തുവീട് ...പ്രാഥമികശിക്ഷണം കുറിച്ചി കിട്ടൻപിള്ളയോട് ...തുടർന്ന് പഴേകൃഷ്ണപിള്ളയോടും ...കാഴ്ചയിൽ  ഇരുനിറം , ഒത്തദേഹം...1887 ൽ വെച്ചൂരിൽ വിവാഹം ചെയ്തു താമസ്സമാക്കി...കളിയോഗവും അധ്യാപനവും നടത്തിയിരുന്നു ...നവരാത്രികാലത്തു മൂകാംബികക്ഷേത്രത്തിൽ ഭജനം പതിവായിരുന്നു ...............     .66.-ചെന്നിത്തല  കൊച്ചുപിള്ളപ്പണിക്കർ-1865-1948-ഓതറവീട്ടിൽ....ചെന്നിത്തല രാമവർമ്മൻ തിരുമുൽപ്പാടിൻറെ ശിഷ്യൻ ...ആറുകൊല്ലത്തെ അഭ്യസനംകൊണ്ട് ആദ്യവസാനങ്ങളിൽ പ്രാവീണ്യം..66നേടി...ആശാൻതന്നെ  നാലുകൊല്ലം സംഗീതവുംപഠിപ്പിച്ചു  പൊന്നാനിയാക്കി ....സാഹിത്യപരിചയം ,  പുരാണ വിജ്ഞാനം , ശ്ലോകങ്ങൾ നിർമ്മിക്കാനുള്ളകഴിവ് ........ശിഷ്യന്മാർ - മാങ്കുളം വിഷ്ണുനമ്പൂതിരി  , ഹരിപ്പാട് രാമകൃഷ്ണപിള്ള ..........................                                                                            .........67-കുറിച്ചി രാമപ്പണിക്കർ-1866-1931-കുറിച്ചി കൊച്ചയ്യപ്പപണിക്കരുടെ  സഹോദരൻ....ഗുരു പഴേകൃഷ്ണപിള്ള ...മിനുക്കുവേഷങ്ങൾ ...............         ........68-തകഴി കേശവപ്പണിക്കർ-1867-1939-കൊല്ലന്തറവീട് ....തകഴി വേലുപ്പിള്ളയുടെ ശിഷ്യൻ ...ഭീമാകാരൻ - രൌദ്രഭീമൻറെ .പ്രശസ്തികാരണം " ഭീമൻ കേശവപ്പണിക്കർ "എന്നറിയപ്പെട്ടു ...രൌദ്രഭീമൻറെചുണ്ടിലെ ചുവപ്പിനുചുറ്റും വെള്ളമനയോല തേച്ചുതുടങ്ങി ...എല്ലാ ആദ്യവസാനങ്ങളും...ശിക്ഷണവൈദഗ്ധ്യം പ്രസിദ്ധം ...കൊട്ടും  പാട്ടും ചുട്ടിയും - എല്ലാംവശമായിരുന്നു...മെയ്യും താളവും കടുകെട്ടി ...തോപ്പിൽകളിയോഗത്തിൽ 1902 മുതൽ 14 വർഷം ആശാൻ ...കീരിക്കാട്ടു വേലുപ്പിള്ള , തോട്ടം ശങ്കരൻനമ്പൂതിരി  , ചെങ്ങന്നൂർ രാമൻപിള്ള-പ്രഗൽഭശിഷ്യർ ...അന്ത്യകാലം .ചെങ്ങന്നുർ രാമൻപിള്ളയുടെ പരിചരണത്തിലായിരുന്നു.............................                                                                        .........69-സ്വാമിക്കുട്ടിഭാഗവതർ-1867-1938-ചോലയിൽ കൃഷ്ണൻകുട്ടിഭാഗവതരുടെ പുത്രൻ  ...ആദ്യം അച്ഛൻറെകീഴിലും പിന്നീടു മാനുഭാഗവതരുടെ ശങ്കിടിയായും ശിക്ഷണംലഭിച്ചു ....താഴക്കാട് , മങ്കട , എലിയങ്ങാട് കളിയോഗങ്ങളിൽ പൊന്നാനിയായിരുന്നു  ...1931-35 കലാമണ്ഡലത്തിൽ ...പിന്നീടു സുഖമില്ലാതായി 1938 ൽ നിര്യാതനായി ...ശബ്ദഗുണം , കഥകളിയിൽ അടിയുറച്ച പരിജ്ഞാനം , ചൊല്ലിയാടിക്കാനുള്ള കഴിവ് .......കലാമണ്ഡലം നീലകണ്ഠൻനമ്പീശനും  , പെരിന്തലക്കാട്ടു കേശവൻനമ്പൂതിരിയും ശിഷ്യരാണ്.                                                                                                                                                                                           ...                                        കലാമണ്ഡലം1933: - ഇരിക്കുന്നവർ :- മുകുന്ദരാജ  , രാഗിണിദേവി , വള്ളത്തോൾ നാരായണ മേനോൻ , ജി . വെങ്കിടാചലം  , എലിയങ്ങാട്ട് ഉണ്ണി (ഗോവിന്ദ ) രാജ  , ......ഇവരുടെ പിന്നിൽ നിൽക്കുന്നവർ :-ബാലക്കുരുപ്പ്  , കുട്ടിക്കൃഷ്ണമാരാർ ,  കവളപ്പാറ നാരായണൻനായർ , കുഞ്ചുക്കുറുപ്പ്  , സ്വാമിക്കുട്ടി ഭാഗവതർ  , കുട്ടൻ ഭാഗവതർ  , കൃഷ്ണപ്പണിക്കർ , പാലക്കാട് രാമൻനായർ  .............ഏറ്റവും പിന്നിൽ നിൽക്കുന്നവർ :- മാധവൻ , കേളുനായർ , കൃഷ്ണൻനായർ , മാധവൻ ..............നിലത്തിരിക്കുന്നവർ :- ശിവരാമൻ നായർ , നീലകണ്ഠൻ നമ്പീശൻ  , ഹരിദാസൻ , ശങ്കരൻ  , ഗോപിനാഥൻ................ഫോട്ടോ കടപ്പാട് കഥകളിരംഗം     
...
.......                             ഗുരു പട്ടിക്കാന്തൊടിയും ശിഷ്യരും :-കസേരയിൽ ഇരിക്കുന്നവർ - കുഞ്ചുനായർ  ,  വാസുനെടുങ്ങാടി   ,  പട്ടിക്കാന്തൊടി രാമുണ്ണിമേനോൻ  ,  നീലകണ്ഠൻനമ്പീശൻ   ,  തേക്കിങ്കാട്ടിൽ  രാമുണ്ണിനായർ ...................നിൽക്കുന്നവർ - ഉണ്ണികൃഷ്ണവാര്യർ  ,  പാറശ്ശേരി രാമകൃഷ്ണൻ   ,  കാവുങ്ങൽ ശങ്കരൻകുട്ടിപ്പണിക്കർ  ,   കാവുങ്ങൽ ചാത്തുണ്ണിപ്പണിക്കർ  ,  ഭാസ്കരൻനായർ  ,  കൃഷ്ണൻകുട്ടിപൊതുവാൾ   ,  പദ്മനാഭൻനായർ ......................നിലത്തിരിക്കുന്നവർ - ദാമോദരൻനായർ ,  രാമൻകുട്ടിനായർ  ,  കൃഷ്ണൻകുട്ടിവാര്യർ  ,  എം എൻ പാലൂർ   ,  കേശവപൊതുവാൾ .................ഫോട്ടോ കടപ്പാട് ശ്രീഗോപാലകൃഷ്ണൻ                                                                                                                                                                         ....................                                                                           ......70-തുറയിൽ പപ്പുപ്പണിക്കർ-1869-1908-കരുനാഗപ്പള്ളി ആദിനാട് തുറയിൽ ഭേദപ്പെട്ടഈഴവ കുടുംബത്തിൽജനിച്ചു ...ദക്ഷിണകേരളത്തിലെ ഈഴവനടന്മാരിൽ ആദ്യംപേരെടുത്ത കലാകാരൻ....അച്ചനു കഥകളിപ്പാട്ടു വശമായിരുന്നു ...വാരണപ്പള്ളികളിയോഗത്തിൽവച്ച് മിന്നുവാശാൻറെ കീഴിൽ അഭ്യസനം ...കുലീനതയും സ്വഭാവഗുണങ്ങളുമൊത്തുചേർന്നനടൻ...ആദ്യവസാനവേഷങ്ങളും  മിനുക്കും കെട്ടിയിരുന്നു ...മാത്തൂരിനും  കൊച്ചുനീലകണ്ഠപ്പിള്ളയ്ക്കും  മതിപ്പുണ്ടായിരുന്നു ...ഈ വിശിഷ്ടനടൻ പെട്ടന്നുണ്ടായപനിമൂലം 39 വയസ്സിൽ നിര്യാതനായി ...വാരണപ്പള്ളിയിൽ നിന്ന് തുറയിൽ വന്നു കളിയോഗം നടത്തിയിരുന്നു ..................                                                                                                   .........71-മന്നാട്ടിൽ അച്യുതൻനായർ-1870-1951-പാലക്കാട്ട് കോട്ടായിഅംശം ചമ്രകുളങ്ങര ക്ഷേത്രത്തിനുസമീപം മന്നാട്ടിൽ തറവാട് ...1890 ൽ നല്ല സ്ത്രീവേഷക്കാരനായി ...അമ്പാട്ടുശങ്കരമേനോൻറെ കളിയോഗത്തിൽ ...ശരീരം വളർന്നതോടെ "താടി"ക്കാരനായി ...ആറടിഉയരം , നല്ലനിറം , കുലീനത്വം .......സന്തോഷമായിജീവിച്ച് വാർദ്ധക്യമരണം പ്രാപിച്ചു....
                                              .ഫോട്ടോ കടപ്പാട് കഥകളി രംഗം
.......72-കാവുങ്ങൽ ശങ്കരപ്പണിക്കർ-1873-1936-കാരണവന്മാരായ  കുഞ്ഞികൃഷ്ണപ്പണിക്കരുടെയും ചാത്തുണ്ണിപ്പണിക്കരുടെയും  കീഴിൽ കച്ചകെട്ടി ...കുട്ടിത്തരം കെട്ടുന്നകാലത്തുതന്നെ വേഷസൌന്ദര്യവും അഭ്യാസത്തികവും തെളിഞ്ഞിരുന്നു ...18 വയസ്സിൽ ആദ്യവസാന വേഷങ്ങൾ കെട്ടിത്തുടങ്ങി - സൃഷ്ടി ഗുണം , മെയ് , രസവാസന  ഇവയെല്ലാമുള്ള തികഞ്ഞനടനായി ....1905 ൽ "സ്മാർത്തവിചാര"ത്തിൽപ്പെട്ട് കൊച്ചിശീമയിൽനിന്നു രാജ്യഭ്രഷ്ടനായി ...തുടർന്ന് പാലക്കാട്പുത്തൂരിൽ വിവാഹംചെയ്തു...1909 ൽ പറവൂർ ശങ്കരപ്പിള്ളയുടെ  ക്ഷണംസ്വീകരിച്ച് വടക്കൻ തിരുവിതാംകൂറിലെത്തി...1912 ൽ അമ്പലപ്പുഴവെച്ച് മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കരെ പരിചയപ്പെടാനും സ്നേഹബഹുമാനങ്ങൾ നേടാനുംകഴിഞ്ഞു ...അങ്ങനെപത്തുകൊല്ലം തിരുവിതാംകൂറിലും പുത്തൂരിലുമായി കലാസേവനംനടത്തി ....1935 ൽ കൊല്ലങ്കോട്ടുവച്ച് കൊച്ചിമഹാരാജാവിൻറെ മുമ്പിൽ വെങ്കിച്ചൻസ്വാമിയുടെ ഉൽസാഹത്തിൽ വേഷംകെട്ടി ഭ്രഷ്ട് ഇല്ലാതാക്കി ...തുടർന്ന് പല്ലശന , ചുടുവാലത്തൂർ ക്ഷേത്രങ്ങളിലും വേഷങ്ങളുണ്ടായി...എല്ലാം ഒന്നിനൊന്നുമെച്ചം ...സ്ത്രീവേഷമൊഴികെയുള്ള എല്ലാവേഷങ്ങളും കെങ്കേമം - പ്രത്യേകിച്ചു കീചകൻ...1936 ൽ പനിമൂലം നിര്യാതനായി ............................                                                 .......73-മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ -1873-1929-ചെമ്പകശ്ശേരിരാജാവിൻറെ  സേനാപതിസ്ഥാനം മാത്തൂർ കുടുംബത്തിനായിരുന്നു ...അച്ഛൻ മാത്തൂർ കൃഷ്ണൻകുഞ്ഞുപണിക്കർ ...സ്വന്തംകളരിയിൽ ചമ്പക്കുളം ശങ്കുപ്പിള്ളയാശാനെക്കൊണ്ട് അഞ്ചുവർഷം അഭ്യസിപ്പിച്ചു ...കാർത്തവീര്യാർജ്ജുനവിജയത്തിൽ  രാവണനായി  അരങ്ങേറ്റം  ...പണ്ഡിതനും  കഥകളിതല്പ്പരനുമായ  അച്ഛൻറെ കീഴിൽ കാവ്യനാടകാദികൾ  അഭ്യസ്ച്ചു  പ്രശസ്ഥനായിത്തീർന്നു ....കാവുങ്ങൽശങ്കരപ്പണിക്കരുമായുള്ള കൂട്ടുകെട്ട്  മലബാറിലും  പ്രസിദ്ധിയുണ്ടാക്കി....  വള്ളത്തോളിന് പണിക്കാരോടു ബഹുമാനമായിരുന്നു  , ടിക്കറ്റുവച്ചുള്ള കളികൾക്ക് പ്രത്യേകം ക്ഷണിച്ചിരുന്നു ...സാമാന്യം പൊക്കം , ഒത്തതടി  , നല്ലനിറം ...മുഖഭംഗികുറവ്-  എന്നാൽ ചുട്ടികുത്തിയാൽ അസാമാന്യ ഭംഗിയും ....പുരാണങ്ങൾ , നാട്യശാസ്ത്രം ഇവയിൽ നല്ല പാണ്ഡിത്യം....മാത്തൂർരചിച്ച ഗ്രന്ഥമാണ് "കഥകളിപ്രവേശിക"-സാങ്കേതികകാര്യങ്ങൾ ലളിതമായ് ഓട്ടൻതുള്ളൽരീതിയിൽ പ്രതിപാദിച്ചിരിക്കുന്നു ...നളചരിതംമൂന്നാംദിവസത്തിനു പ്രചാരംലഭിച്ചത് മാത്തൂർ ബാഹുകൻ കെട്ടിത്തുടങ്ങിയതിനുശേഷമാണ് ....പച്ചവേഷങ്ങൾ അദ്വിതീയം ...കീരിക്കാട്ടുകൊച്ചുവേലുപ്പിള്ള  , തോട്ടം  , ചെങ്ങന്നൂർ  മുതലായ നടന്മാർ ഉപരിപരിശീലനം നടത്തിയിട്ടുണ്ട് ...

.......74-വെങ്കിച്ചൻസ്വാമി - 1873-1951-"പഞ്ചവാദ്യം" കലയുടെ ഉപജ്ഞാതാവ്...തിരുവില്വാമലശിവരാമഭാഗവതരുടെ പുത്രിയുടെ പുത്രിയുടെപുത്രൻ....അച്ഛൻ തിരുവില്വാമല ശിവരാമപ്പട്ടർക്ക് വേഷം , പാട്ട് , മേളം ഇവയിൽ ഗ്രാഹ്യമുണ്ടായിരുന്നു ....1886 ൽ മാതുലനും പ്രസിദ്ധനുമായിരുന്ന ചിട്ടൻപട്ടരുടെ(സീതാരാമൻ) കീഴിൽ മദ്ദളംഅഭ്യസിച്ചു ....അമ്മാവനുമൊത്ത് തളിപ്പറമ്പുകളിയോഗത്തിലും തിരുവില്വാമലയിലും പരിശീലനംതുടർന്നു....പിന്നീട് കൊച്ചി കൊച്ചുണ്ണിത്തമ്പുരാൻറെ കളിയോഗത്തിലൂടെ 16 വയസ്സിൽ പ്രതിഭയുള്ള കലാകാരനായിത്തീർന്നു....സദാപ്രസന്നത , കുറിയശരീരം , ഇരുനിറം , കലോപാസനയ്ക്കായ് സമർപ്പിച്ചജീവിതം ....വെങ്കിച്ചൻസ്വാമിയും ആസ്വാദ്യവുമാക്കിസുബ്രഹ്മണ്യൻപട്ടരും  ചേർന്നു മേളം  പരിഷ്കരിച്ച് കൊഴുപ്പും ആസ്വാദ്യവുമാക്കി.,.
.

               .75-കരുണാകരമേനോൻ -1873-1937-പാലക്കാട് തോലനുർ ...പാലയിൽ ഈച്ചരമേനോൻറെ പുത്രൻ...വടക്കേമലബാറിൽ കഥകളിഉദ്ധരിച്ചത് ഈച്ചരമേനോനാണ്...മകൻറെ 9 വയസ്സിൽ മണ്ണിലേത്തുകളിയോഗത്തിൽവച്ച് അഭ്യസിപ്പിച്ചുതുടങ്ങി ...ഇടത്തരം , ആദ്യവസാനം എല്ലാം പഠിച്ചു.....വടക്കേമലബാറിൽ അഭ്യാസവും  കളിയോഗവുമായ്കഴിഞ്ഞു ....1931 ൽ സ്റ്റാൻഹാർഡി എന്ന അമേരിക്കക്കാരി തലശ്ശേരിയിൽവച്ച് കഥകളിഅഭ്യസിച്ചു ...തുടർന്ന് ബോംബയിൽ  ആശാനെത്താമസിപ്പിച്ചുപഠിച്ചു......അന്ത്യംവരെ ആശാനുപ്രതിമാസം ഒരുസംഭാവന നൽകിയിരുന്നു....ഹ്രസ്വശരീരം , വസൂരിക്കലയുള്ള മുഖം , വേഷഭംഗി കുറവ് ....എന്നാൽ ആട്ടം , പാട്ട് , കൊട്ട് , ചുട്ടി - എല്ലാം വശമായിരുന്നു ....ശിഷ്യൻ ചേമഞ്ചേരി കുഞ്ഞിരാമൻനായർ അന്ത്യകാലത്ത് ശുശ്രൂഷിച്ചനുഗ്രഹംനേടി ..
                                                   ഫോട്ടോ കടപ്പാട് കഥകളിരംഗം                                                  ......76-അപ്പുണ്ണിപ്പൊതുവാൾ  - 1875-1927- കിള്ളിക്കുറിശ്ശിമംഗലം....4-5 വർഷംകൊണ്ട് നല്ലൊരു സ്ത്രീവേഷക്കാരനായി ...പിന്നീട് പുഷവേഷങ്ങളും കെട്ടിത്തുടങ്ങി ...പക്ഷെ മിക്കകളിയോഗങ്ങളിലും സ്ത്രീവേഷക്കാരനായിരുന്നു ....കുറിച്ചി കുഞ്ഞൻപണിക്കർ , കാവുങ്ങൽ ശങ്കരൻകുട്ടിപ്പണിക്കർ , കലാമണ്ഡലം വിദ്യാർത്ഥികളായിരുന്ന  കേളു , മാധവൻ എന്നിവരെയെല്ലാം അഭ്യസിപ്പിച്ചിട്ടുണ്ട് .......................................                                                                             ......77-തുറവൂർ മാധവൻപിള്ള-1875-1956-സ്ത്രീവേഷം....താമസമേറെയും തിരുവനന്തപുരത്തായിരുന്നു ...ദമയന്തിനാരായണപിള്ളയുടെ മരുമകനും ശിഷ്യനും ....ചെറുപ്പത്തിലേ കൊട്ടാരം കളിയോഗത്തിൽ സ്ത്രീവേഷവും ആശാനും ..................................................................                                                                         ........78-ഗുരുവായൂർ കുട്ടൻമാരാർ-1876-1937-ചെണ്ടവാദനം.....ആദ്യം മലമേക്കാവ് ശങ്കുണ്ണിപ്പൊതുവാളുടെ കീഴിലും പിന്നീട് മൂത്തേടത്ത് നാരായണൻനമ്പൂതിരുയുടെ കീഴിലും കളിക്കൊട്ടു  വശമാക്കി ...സ്ഥിരമായി പുന്നത്തൂർകളിയോഗത്തിലായിരുന്നു....താളസ്ഥിതി , വസനാബലം   ഉരുളുകൈയിന്റെ ശബ്ദസുഖം .

                                                .ഫോട്ടോ കടപ്പാട് കഥകളി രംഗം                                          ......79-ചന്തുപ്പണിക്കർ-1876-1969-വടക്കേ മലബാറിൽ തൃക്കരിപ്പൂർ.... താഴക്കാട്ടുമനയിൽവച്ച് ഈച്ചരമേനോനും കരുണാകരമേനോനും അഭ്യസിപ്പിച്ച് ആദ്യവസാനക്കാരനാക്കി ...1928 ൽ വാരണക്കോട്ടുകളിയോഗത്തിൽ ആശാൻ ...ഒടുവിൽ അഡയാർകലാക്ഷേത്രത്തിൽ ....അഞ്ചേമുക്കാലടി ഉയരം , മുഖസൌന്ദര്യം , വലിയകണ്ണുകൾ , അഭ്യാസബലം , വേഷത്തിൻറെഅന്തസ്സ് തുടങ്ങിയഗുണങ്ങൾ ....കലാമണ്ഡലംകൃഷ്ണൻനായർ ശിഷ്യൻ
                                               
                                                                                                                                                                ......80- മാധവവാരിയർ-1877-1935- വെങ്കിച്ചൻസ്വാമിയുടെ  പ്രധാനശിഷ്യൻ , അടുത്തഅവകാശി ....ചെത്തല്ലൂർ കളിയോഗത്തിൽവച്ച് കഥകളിയിലും മേളത്തിലും പരിശീലനംനേടി ...1935 ൽ രാഗിണീദേവിയുടെ നൃത്തസംഘത്തിൽ വടക്കേഇന്ത്യ സന്ദർശിച്ചു ...ബോംബെയിൽവച്ചു പനിപിടിച്ചു .അടുത്തമാസം നാട്ടിൽവച്ചു നിര്യാതനായി ...കറുത്തുതടിച്ച്ആജാനുബാഹു....മഞ്ചേരി ശങ്കുണ്ണിനായർ പ്രമുഖശിഷ്യൻ ..മൂത്തമനയുമായിചേർന്ന് നല്ല ഇണക്കമുള്ള മേളം ....ഗുരുനാഥനെപ്പോലും അത്ഭുതപ്പെടുത്തുന്ന ചില രസിക പ്രയോഗങ്ങൾ............................................................ഫോട്ടോ കടപ്പാട് കഥകളി രംഗം   .......................

No comments:

Post a Comment