Monday, 12 January 2015

എന്റെ കണ്ണു രണ്ടും പൊട്ടിയിരുന്നെങ്കിൽ !! .....................................................................................1975 ലാണെന്നു തോന്നുന്നു കൊല്ലം കഥകളി ക്ലബ്ബിന്റെ പ്രഥമ വാർഷികം . പുലരും വരെ നടന്ന രണ്ടു ദിവസത്തെ കഥകളിയിൽ ഒരു കഥ സീതാസ്വയംവരം . ശ്രീ കലാ: രാമൻകുട്ടി നായർ പരശുരാമനും ശ്രീ മാങ്കുളം വിഷ്ണു നമ്പൂതിരി ശ്രീരാമനും ."ഉത്തരമെന്നോടിതാനീം .... .........യുദ്ധംതന്നീടുക " എന്ന ചരണത്തിന്റെ ആരംഭത്തിൽ , വട്ടം തട്ടിക്കഴിഞ്ഞുള്ള ഇളകിയാട്ടത്തിൽ പരശുരാമൻ " എന്റെ കണ്ണു രണ്ടും പൊട്ടിയിരുന്നെങ്കിൽ " എന്ന് അറ്ധോക്തിയിൽ ആടി നിർത്തി . തുടർന്നു കലാശം എടുത്തു . കളി കഴിഞ്ഞ് ശ്രീ കൃഷ്ണൻകുട്ടിപൊതുവാൾആശാന്റെ അഭിനന്ദനം : " എടോ ആ ആട്ടത്തിന് ഒരു മോതിരം സമ്മാനം തരേണ്ടതാണ് " രാമൻകുട്ടിനായരാശാൻ    ഇപ്രകാരം ചില മുത്തുകൾ അപൂർവ്വമായി പൊഴിക്കാറുണ്ട് - കവിത തുളുംബുന്നവ . അതിന്റെ ആസ്വാദ്യത അപാരവും . ഇവിടെത്തന്നെനോക്കുക .: കണ്ണുപൊട്ടിയിരുന്നെങ്കിൽ ഗുരുവിന്റെ വില്ലുമുറിച്ച ഈ മഹാപാപിയെ കാണാതിരിക്കാമായിരുന്നു . ഇവനെ കാണുന്നതുതന്നെ മഹാപാപം !

No comments:

Post a Comment