അജഗരകബളിതം
.................."....................കല്യാണസൌഗന്ധികത്തിൽ
ഭീമസേനന്റെ വനവർണനയുടെ അവിഭാജ്യഘടകമാണല്ലോ
ഈ ശ്ലോകത്തിൻറെ ആശയം ..രണ്ടുവർഷം മുമ്പ്
ഞങ്ങളുടെ ക്ഷേത്രത്തിൽ നടൻ ഈ
ശ്ലോകം വിസ്തരിച്ചാടി...അണിയറയിൽ രണ്ടുപേർചെന്ന് ആനയെ
പാമ്പു് വിഴുങ്ങുകയോ ? ഇതെന്തു കഥ ? എന്നൊക്കെയായി
..എല്ലാവരും ആടാറുള്ളതാണെന്ന് നടൻ പറഞ്ഞു
..എങ്കിലും വിശ്വാസമായില്ല ..പിന്നീട് അതിലൊരാൾ എന്നോടുചോദിച്ചു
..കാടിൻറെ ഭീകരത വെളിപ്പെടുത്തുന്നതിനാണ് ഈ ശ്ലോകം
ആടാറുള്ളത് എന്ന് ഞാൻ പറഞ്ഞു
..അവർക്ക് ആ ആശയം
അങ്ങോട്ട് ദഹിക്കുന്നില്ല ..എങ്കിലും ഒരു പാമ്പ്
ആനയെ വിഴുങ്ങുകയോ ? കുറച്ചതിശയോക്തിയല്ലേ
? ആമസോണ്‍ വനങ്ങളിലെ പാമ്പുകളെപ്പറ്റി കേട്ടീട്ടില്ലേ
? എന്നു ഞാൻ ചോദിച്ചു
.........................രണ്ടുമൂന്നുമാസം
കഴിഞ്ഞ് ഫെയിസ്ബുക്കിൽ ഒരു പടം
വന്നു ..ഗൾഫിലെവിടയോ കടപ്പുറത്ത് ഒരു പാമ്പടിഞ്ഞു
..വളരെ നീളമുള്ളട്രയിലറിൽ രണ്ടു ക്രെയിൻ ഉപയോഗിച്ച്
അതിനെ എടുത്തുവയ്ക്കുന്നു ..അത് വായ്പൊളിക്കുന്ന
ഒരു ചിത്രവുമുണ്ട് ..15-20 അടി
വലിപ്പമുള്ള ഒരു ഗുഹ
! ആനയെന്നല്ലാ , വലിയ ബസ്സുകളും മറ്റും
കേറും ..നേരത്തേ സംശയം പറഞ്ഞാളിനോട്
ഈ കഥ പറയാൻ
തുടങ്ങി ..അയാളും ഈ പടങ്ങൾ
ഫെയ്സുബുക്കിൽ കണ്ടുവത്രെ
..അപ്പോൾ ബോദ്ധ്യമായി എന്നും പറഞ്ഞു ..ഇതൊന്നും
നേരിൽകാണാതെ ഭാവനയിലുള്ളതാണ് ശ്ലോകം ..അതെത്ര യഥാർത്ഥ്യം
!!
No comments:
Post a Comment