Monday, 12 January 2015

.സമ്പ്രതി     ചെയ്തതു പാർക്കിലെത്ര ചിത്രം!............  ദ്വാദശിവ്രതനിഷ്0നാണ് അമ്ബരീഷമഹാരാജാവ്  . ഒരു   വ്രതദിവസം ദുർവ്വാസാവ് എത്തുന്നു  . രാജാവ് പാരണവീട്ടുന്നതിനു മഹർഷിയെ ക്ഷണിക്കുന്നു  . മഹർഷി സ്നാനത്തിനു പോകുന്നു  . പാരണ വീട്ടേണ്ടസമയം അതിക്രമിച്ചിട്ടും മഹർഷിയെ കാണാത്തതിൽ രാജാവ് ദു:ഖിക്കുന്നു  . തത്സമയം അവിടെയെത്തിയ ഒരു ബ്രാഹ്മണബാലന്റെ (മഹാവിഷ്ണു) ഉപദേശപ്രകാരം  രാജാവ് ജലംകൊണ്ടു പാരണവീട്ടുന്നു  . താമസ്സിച്ചെത്തിയ   മഹർഷി അമ്ബരീഷനോട് കയർക്കുന്ന പദമാണ് " പാർത്ഥിവഹതക നീ സമ്പ്രതി (=ഇപ്പോൾ ) ചെയ്തതു പാർക്കിലെത്ര ചിത്രം !" എന്നാരംഭിക്കുന്നത്  . .................ഒരിക്കൽ ഒരു കോവിലകം ക്ഷേത്രത്തിൽ കഥ വച്ചു . തമ്പുരാനു വിശ്വസ്തനായ ഒരു സമ്പ്രതിപ്പിള്ള (=കണക്കപ്പിള്ള - ഹെഡ്അക്കൌണ്ടന്റ്) ഉണ്ട്  . തമ്പുരാൻ  അയാളുമായി കഥകളി കാണാനിരുന്നു  .  ലേശം കഴിഞ്ഞപ്പോൾ  സംബ്രതിക്കു   വയറ്റിൽ ഒരു  സംഭ്രമം തോന്നിപോലും !  . ഏതായാലും  സ്ഥലം  വിട്ടു  . സംബ്രതിക്കു  കോവിലകത്ത് ഒളിസേവയുള്ളതായി ജനസംസാരമുണ്ട് .   പിള്ള മടങ്ങിവന്ന്  ഇരുന്നസമയത്താണ് ദുർവ്വാസാവിന്റെ പദാരംഭം . സമ്പ്രതി ആകെ അസ്വസ്ഥനായി  . നടൻ അരങ്ങത്ത് " ചിത്രം "    ആവർത്തിച്ചുകൊണ്ടിരുന്നു  . സമ്പ്രതി സഹികെട്ട് നടനോടായി  "ഞാൻ എന്തു ചെയ്തുന്നാ  ?    താൻ എന്തു കണ്ടുഅപ്പോഴേക്കും  സമ്പ്രതിക്ക്    ശരിക്കും വയറ്റിൽ 0ഭ്രമമുണ്ടായി  .              

1 comment:

  1. kadangpintar - online casino, sports betting
    kadangpintar.com. Website: kadangpintar.com Website: 제왕 카지노 kadangpintar.com Website: kadangpintar.com Website: kadangpintar.com Website: kadangpintar.com หาเงินออนไลน์ Website: kadangpintar.com 온카지노

    ReplyDelete