..........................വേഷങ്ങളിലെ അലൌകികത - കഥകളിയിൽ ..... ......പുരാണേതിഹാസങ്ങളിൽ നിന്നും ഇതിവൃത്തം സ്വീകരിക്കപ്പെട്ടവയാണ് പ്രധാന ആട്ടക്കഥ കളെല്ലാംതന്നെ ...അല്ലാത്തവ വിരളമാണ് ; അവയ്ക്കു നിലനിൽപ്പുമില്ല ...അലൌകികത്വം കഥകളിയിലാപാദചൂഡം നിറഞ്ഞു നിൽക്കുന്നു...സമകാലിക സംഭവങ്ങൾക്കും വ്യക്തികൾക്കും അതിൽ സ്ഥാനമില്ല ...അതിനാലാണ് ഗാന്ധിജിയും ടാഗോറും വേലുത്തമ്പിയുമൊക്കെ കഥകളിയുടെ പരിധിക്കപ്പുറത്തു നിൽക്കുന്നത്................................ആംഗികാഭിനയത്തിനും സ്വാത്വികാഭിനയത്തിനുമുള്ളത്രയും പ്രാധാന്യം ആഹാര്യാഭിനയത്തിനും കഥകളിയിലുണ്ട് ...ഇതരകലകളിലാകട്ടെ ഒരു വലിയസ്ഥാനം ആഹാര്യത്തിനുമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു ...കഥകളിയിലവതരിപ്പിക്കുന്നത് അമാനുഷിക കഥാപാത്രങ്ങളെയാണ് ...അവയക്കുചിതമായ വേഷവിധാനങ്ങൾ സ്വീകരിച്ചേപറ്റു ...അതിനാലാണ് വർണ്ണശബളിമയിൽ മുങ്ങുന്ന , കണ്ണഞ്ചിപ്പിക്കുന്ന ആഹാര്യശോഭക്ക് കഥകളിയിൽ സ്ഥാനം ലഭിച്ചിരിക്കുന്നത് ...വേഷങ്ങളിലൂടെ ദൃശ്യമാകുന്ന ഈ അലൌകികത വേഷവിധാനക്രമങ്ങളിലും വർണ്ണ സംയോജനക്രിയകളിലും , ആടയാഭരണാദികളിലുമായി വ്യാപിച്ചുകിടക്കുന്നു ...യുക്തിയുക്തമല്ലാത്ത നിസ്സാരമായ മാറ്റങ്ങൾ പോലും പ്രതികൂലമായ ഫലം ഉളവാക്കുന്നു ...ഇന്നത്തെ വേഷവിധാനരീതി കലാകാരന്മാർക്കു പൂർണ്ണമായ ചലന സ്വാതന്ത്ര്യം നൽകുന്നതിനുപുറമേ അവരുടെ ലൌകികത്തെ അകറ്റിനിർത്താനും സഹായിക്കുന്നു ...അഴകാർന്ന കുപ്പായം , ഉത്തരീയം , പൊന്തിവീർത്തു നിൽക്കുന്ന ഉടുത്തുകെട്ട് എന്നിവ അഭിനേതാവിൻറെ ശാരീരികമായ പ്രത്യേകതകളെ മറച്ചുപിടിക്കുന്നു ...ഒരു നടൻ എത്ര കേമനായിരുന്നാലും ആ നടൻ അണിയുന്ന വേഷഭൂഷാദികൾ നിറം മങ്ങി തിളക്കവും മനോഹാരിതയും നഷ്ടപ്പെട്ടതായിരുന്നാൽ പ്രേക്ഷകർക്ക് അതൊരു കുറവായി അനുഭവപ്പെടാറുണ്ട് ...ചുരുക്കത്തിൽ വർണ്ണ വൈചിത്ര്യത്തിൻറെ സമഞ്ജസസമ്മേളനം , കലാപരമായ സംയോജനം കഥകളിയിൽ ആഹാര്യത്തെ ഒരു പരമപ്രധാന ഘടകമാക്കിത്തീർക്കുന്നു............................ .......ലൌകികമായ വ്യക്തിരൂപ പ്രകടനം ഒഴിവാക്കുന്നതിനു സഹായിക്കുന്ന മറ്റൊരു സവിശേഷത അഴകാർന്ന ചുട്ടികുത്തുസമ്പ്രദായമാണ് ...പരമ്പരാഗതമായ രൂപംകൊടുത്തു നിറം നൽകുന്ന കവിൾ , ചുണ്ട് , പുരികം , കണ്ണ് തുടങ്ങിയ അവയവങ്ങൾ വ്യക്തിഗതമായ വൈകല്യങ്ങളെ മറച്ച് ആകാരസൌഷ്ഠവമുള്ളവയായിത്തീരുന്നു ; അഭിനേതാവിൻറെ സാധാരണമായ മുഖപ്രകൃതിയെ തീർത്തും മാറ്റി മറിക്കുന്നു...ഉണക്കലരിയും ചുണ്ണാമ്പും ചേർത്തരച്ച കുഴമ്പുകൊണ്ട് അടിനൂലിട്ട് , അതിനുമീതെ ഡ്രോയിംഗ്പേപ്പർ പാകത്തിന് വെട്ടി ഒട്ടിക്കുന്നതാണ് ചുട്ടി ...ഇത് വ്യക്തിയുടെ മുഖച്ഛായമാറ്റി രംഗത്ത് പുരാണ പുരുഷന്മാരും മറ്റുമാണെന്ന തോന്നൽ സൃഷ്ട്ടിക്കുന്നു ...കൂടാതെ , നടൻറെ മുഖത്തെ ഭാവാഭിനയം സ്പഷ്ടമായി ………..കാണാനും സഹായിക്കുന്നു ....ഉടുത്തുകെട്ടിനോടും കിരീടാദി ആഭരണങ്ങളോടും എത്രയും യോജിച്ചു നിൽക്കുന്നതാണിന്നത്തെ ചുട്ടികുത്ത് സമ്പ്രദായം ...എന്നാൽ അടുത്തകാലത്ത് കണ്ടുവരുന്ന ഉടുത്തുകെട്ടുരീതി - ഇറക്കം തീരെ കുറഞ്ഞു വളരെ അധികം പൊന്തിച്ച് ചിറകുവിരിച്ച പക്ഷിയെപ്പോലെ - വേഷങ്ങളുടെ ആകമാനമുള്ള ആകാരഭംഗി കുറയ്ക്കുന്നതായി തോന്നാറുണ്ട് …….......................................................കണ്ണിൻറെ സ്വാഭാവിക നിറം മാറ്റുന്നതിനും മുഖത്ത് തേപ്പിനിടയിൽ കണ്ണുകൾ തെളിഞ്ഞു കാണുന്നതിനുമായി ചുവപ്പുനിറം നൽകുന്നു....ഭാവാഭിനയത്തിനു ജീവൻ നൽകുന്നത് കണ്ണുകളാണല്ലോ....പുണ്യാഹച്ചുണ്ടയിലെ പൂവിൻറെ ഉള്ളിലുള്ള വിത്ത് നല്ല വണ്ണം കൈയിലിട്ടു തിരുമ്മി കണ്ണിലിടുമ്പോൾ കണ്ണുനന്നായി ചുവന്നു കിട്ടും .....................................കണ്ണഞ്ചിപ്പിക്കുന്ന വർണ്ണ വൈചിത്ര്യം ശ്രദ്ധേയമായ ഒരു ഘടകമാണെന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ ...അതുമിക്കപ്പോഴും പ്രതീകാത്മകവും ചിലപ്പോഴൊക്കെ നൈസർഗ്ഗികതയോടിണങ്ങുന്നതുമാണ്....കിരാത പ്രകൃതികൾക്ക് കറുപ്പ് , വിദ്വേഷ പ്രകൃതികൾക്ക് ചുവപ്പ് ഇവ പ്രതീകാത്മകമാണ്....കത്തിവേഷങ്ങളുടെ മുഖത്ത് തേപ്പ് നൈസർഗികതയെ ആസ്പ്പദമാക്കിയുള്ളതാണ് ...മൂക്കിൻറെ അറ്റത്തും നെറ്റിയുടെ മധ്യത്തിലും കുത്തുന്ന ചുട്ടിപ്പുവ് ദുഷ്ടകഥാപാത്രങ്ങളുടെ സ്വഭാവം വ്യഞ്ജിപ്പിന്നതോടൊപ്പം മൂക്കിനു മറയാകുകയും ചെയ്യുന്നു ........................ ............."ആഭരണങ്ങൾ" പുരാണ കഥാപാത്രങ്ങൾ ധരിച്ചിരുന്നതും പുരാതന കാലങ്ങളിലുള്ളതുമാണ് ...കേശാലങ്കാരങ്ങളിൽ പ്രധാനം കേശഭാരകിരീടം , കുറ്റിച്ചാമരം , കൃഷ്ണമുടി , വട്ടമുടി മുതലായവയാണ് ....കുമിഴ്മരം , വണ്ടോട് , മയിൽപ്പീലിത്തണ്ട് , മുത്തുകൾ , വളപ്പൊട്ടുകൾ , വർണ്ണത്തകിടുകൾ , കണ്ണാടിച്ചില്ലുകൾ , വെള്ളി തുടങ്ങിയവ കിരീടാദി ആഭരണങ്ങളുടെ നിർമ്മാണത്തിനാവശ്യമാണ് ....മിനുക്കുവേഷങ്ങൾ ശിരോവസ്ത്രവും ഗ്രാമ്യവേഷങ്ങൾ തലേക്കെട്ടും ധരിക്കുന്നു ....തോട , ചെവിപ്പൂവ് , കഴുത്തുനാട , കൊരലാരം , കഴുത്താരം , തോൾപ്പൂട്ട് , പാലയ്ക്കാമണി , ഹസ്തകടകം , വള , പടി അരിഞ്ഞാണം , ഒറ്റനാക്ക് , തണ്ടപ്പതിപ്പ് , നഖം , ചാമരം , കച്ചമണി , തുടങ്ങിയ ആധുനികമല്ലാത്ത നിരവധി ആഭരണങ്ങൾ നടൻറെ ആഹാര്യശോഭ വർദ്ധിപ്പിക്കുന്നു …അതോടൊപ്പം ശിരസ്സും മറ്റവയവങ്ങളും മറയ്ക്കുന്നതിനും സഹായിക്കുന്നു എന്ന യഥാർത്ഥ്യം വിസ്മരിച്ചുകൂടാ ...................................ഇപ്രകാരെമെല്ലാം ഒരു നടൻറെ അംഗോപാംഗങ്ങളെ വർണ്ണങ്ങൾകൊണ്ടും ആടയാഭരണങ്ങൾകൊണ്ടും നിറച്ച് അമാനുഷികത കൈവരുത്തി പുരാണ കഥാപാത്രങ്ങളെ ഭാവാത്മകതയോടെ അവതരിപ്പിച്ചു വരുന്നുവെന്നത് കഥകളിയുടെ മാത്രം മേന്മയാണ് .
No comments:
Post a Comment