Monday, 19 January 2015

കാലനിർണ്ണയപ്പട്ടിക - ഭാഗം - 3 ( 81 മുതൽ 120 വരെ )

കാലനിർണ്ണയപ്പട്ടികഭാഗം-3(81മുതൽ120വരെ)................................................  ....81-വേലുക്കോമരം-1879 ൽ ജനനം ..മഞ്ചേരി ..വെള്ളിനേഴി രാമൻകുട്ടിഭാഗവതരുടെ ശിഷ്യനും ശങ്കിടിയും ....മഞ്ചേരികളിയോഗത്തിൽ പൊന്നാനി ....കഥകളിച്ചിട്ടയും ചോല്ലിയാടിക്കാനുള്ള വശതയും നന്നായുണ്ടായിരുന്നു  ....1957 ൽ മഞ്ചേരിയിലെ പ്രധാനികൾ 1001 രൂപയുടെ പണക്കിഴി സമ്മാനിച്ചു        

                 
                                                ഫോട്ടോ കടപ്പാട് കഥകളിരംഗം
 ..  ...82-തോട്ടം ശങ്കരൻനമ്പൂതിരി-1879-1942-തകഴി ...18 വയസ്സിൽ കേശവപ്പണിക്കരുടെ ശിഷ്യനായി ....പുരാണസാഹിത്യാദികളിൽ പാണ്ഡിത്യം....കത്തിവേഷങ്ങളിൽ പ്രസിദ്ധിനേടി ....ഉത്തരാസ്വയംവരത്തിലെ "ഏകലോചനം" സുപ്രസിധം ....വലിയ കണ്ണുകൾ , രസാഭിനയസാമർത്ഥ്യം , വേഷസൌന്ദര്യം ........ഉദയശങ്കർ ഗുരുവായ് വരിച്ച് അൾമോറയിൽ ആചാര്യസ്ഥാനംനൽകി....രൌദ്രഭീമനായി  രംഗത്തഭിനയിച്ചു കൊണ്ടിരുന്നപ്പോൾ മരണം സംഭവിച്ചു


                                                       ഏകലോചനം....ഫോട്ടോ കടപ്പാട് ശ്രീ അംബുജാക്ഷൻനായർ
..83-വഞ്ചിയൂർ കാർത്ത്യായനിയമ്മ -1880 ൽ...തകഴി കൊച്ചു നീലകണ്ഠപ്പിള്ളയുടെ പുത്രി ....അച്ഛനും പിന്നീട് ദമയന്തിനാരായണപിള്ള നെടുമങ്ങാട്ടുവച്ചും അഭ്യസിപ്പിച്ചു ....സ്ത്രീവേഷങ്ങൾ ,ശ്രീ കൃഷ്ണൻ ..........വിവാഹശേഷം വിരമിച്ചു                                                                                                 ... .84-പട്ടിക്കാന്തൊടി രാമുണ്ണിമേനോൻ-1881-1949-വള്ളുവനാട് ചെത്തല്ലൂരുള്ള പട്ടിക്കാന്തൊടിവീട്ടിൽ ....1891 ൽ ഒളപ്പമണ്ണമനവകയായ് ഗുരു ഇട്ടിരാരിച്ചമേനോൻറെ കീഴിൽ അഭ്യാസം  ....1903 ൽ ഗുരു നിര്യാതനായപ്പോൾ  ഒളപ്പമണ്ണകളിയോഗതിൻറെ ആശാനായി  ....മികച്ച ആദ്യവസാനക്കാരൻ ....1906-1911 കാലങ്ങളിൽ കൊടുങ്ങല്ലൂർ കുഞ്ഞുണ്ണിത്തമ്പുരാനിൽനിന്നും ശാസ്ത്രീയമായ അഭിനയമുറകൾ പഠിച്ചു....കൊച്ചുണ്ണിത്തമ്പുരാൻ അനേകം ഇളകിയാട്ടശ്ലോകങ്ങളും പഠിപ്പിച്ചു  .മനയിലായിരുന്നു ഏറെക്കാലവും താമസം ....കല്ലുവഴിച്ചിട്ടയിലെ അഭ്യാസങ്ങൾ പരിഷ്കരിച്ചിന്നത്തെ രീതിയാക്കിയത് രാമുണ്ണിയാശാനാണ്....കറ തീർന്ന മെയ്യും കയ്യും ....ചൊല്ലിയാട്ടം അതിപ്രശസ്തം....പലകളിയോഗങ്ങളിലും ആദ്യവസാനക്കാരനായിരുന്നിട്ടുണ്ട്....കലാമണ്ഡലത്തിലും വള്ളത്തോളിൻറെ ക്ഷണംസ്വീകരിച്ച് അഭ്യസിപ്പിച്ചു ....അതിപ്രശസ്തരായ ശിഷ്യപ്രശിഷ്യന്മാരുണ്ടായി ....കളി ആശാൻ എന്നഖ്യാതിയാണു കൂടുതൽ ....പാട്ടും മേളവും .....എല്ലാം പ്രയോഗിക്കാൻ വശമായിരുന്നു ....പാത്രബോധം , ഔചിത്യദീക്ഷ ഇവയിലെല്ലാം ബദ്ധശ്രദ്ധനായിരുന്നു ....ധർമ്മപുത്രർ , ഭീമൻ  , ഉത്ഭവത്തിൽ രാവണൻ , ദൂർവ്വാസ്സാവ്  തുടങ്ങിയവ പ്രധാനവേഷങ്ങൾ ...65 വയസ്സിനുശേഷം ആരോഗ്യം ക്ഷയിച്ചുതുടങ്ങി ....1948 ൽ കുറുവട്ടൂരുള്ള വസതിയിലിരിപ്പായി....മീനത്തിൽ കലാമണ്ഡലത്തിൽവച്ച് ശിഷ്യന്മാർ 1101 രൂപയുടെ പണക്കിഴിനൽകി ആദരിച്ചു ....1949 സെപ്റ്റംബർ 18 ന് നിര്യാതനായി ....അവസാനകാലത്ത് ശിഷ്യൻ കീഴ്പ്പടംകുമാരാൻനായർ ശുശ്രൂഷയ്ക്കുണ്ടായിരുന്നു ....മകൻ പദ്മനാഭൻനായർ വാർദ്ധക്ക്യകാല ശിഷ്യൻ                                                                                              


                                  ഗുരു പട്ടിക്കാന്തൊടിയും ശിഷ്യരും :-കസേരയിൽ ഇരിക്കുന്നവർ - കുഞ്ചുനായർ  ,  വാസുനെടുങ്ങാടി   ,  പട്ടിക്കാന്തൊടി രാമുണ്ണിമേനോൻ  ,  നീലകണ്ഠൻനമ്പീശൻ   ,  തേക്കിങ്കാട്ടിൽ  രാമുണ്ണിനായർ ...................നിൽക്കുന്നവർ - ഉണ്ണികൃഷ്ണവാര്യർ  ,  പാറശ്ശേരി രാമകൃഷ്ണൻ   ,  കാവുങ്ങൽ ശങ്കരൻകുട്ടിപ്പണിക്കർ  ,   കാവുങ്ങൽ ചാത്തുണ്ണിപ്പണിക്കർ  ,  ഭാസ്കരൻനായർ  ,  കൃഷ്ണൻകുട്ടിപൊതുവാൾ   ,  പദ്മനാഭൻനായർ ......................നിലത്തിരിക്കുന്നവർ - ദാമോദരൻനായർ ,  രാമൻകുട്ടിനായർ  ,  കൃഷ്ണൻകുട്ടിവാര്യർ  ,  എം എൻ പാലൂർ   ,  കേശവപൊതുവാൾ ...ഫോട്ടോ കടപ്പാട് ശ്രീഗോപാലകൃഷ്ണൻ    .............. ...
......85-...കോപ്പൻനായർ-1881-.......-ചെർപ്പുളശ്ശേരി ചെമ്മണ്ണൂരിനടുത്ത് കരിയാട്ടിൽജനിച്ചു ....ഇട്ടിരാരിച്ചമേനോൻറെകീഴിൽ വെള്ളിനേഴിയിലും ഇടമനകളിയോഗത്തിലുംവച്ച് 10 വർഷംഅഭ്യസിച്ചു ....ആദ്യം നടനായും പിന്നീടാശാനായും പലകളിയോഗങ്ങളിലും സേവനം നടത്തി ....വാഴേങ്കടവച്ച്  കുഞ്ചുനായർ ,മകൻനാണുനായർ  മുതലായവരെ അഭ്യസിപ്പിച്ചു ....താടിവേഷങ്ങൾ കെട്ടിയിരുന്നു ....എന്നാൽ ബകവധത്തിൽ ആശാരികെട്ടി "ആശാരികോപ്പൻനായർ" എന്ന ഖ്യാതിനേടി ....നല്ല തിരുമ്മുവൈദ്യൻ കൂടിയായിരുന്നു

                                           ഫോട്ടോ കടപ്പാട് കഥകളി രംഗം                                                   .....86-വണ്ടൂർ കൃഷ്ണൻനായർ-1881-1927-ഏറനാടുതാലൂക്ക്....ചെറു പാറയ്ക്കൽ വീട്ടിൽ ....1893 ൽ മാധവൻനായരുടെ കീഴിൽ രണ്ടുവർഷവും തുടർന്ന് കൃഷണപ്പണിക്കരുടെ അടുത്തുംപഠിച്ചു....1909 ൽ പ്രധാനസ്ത്രീ വേഷക്കാരനായി                                                                                                                        ......87-അമ്പുപ്പണിക്കർ-1881-1947- തൃക്കരിപ്പൂരിനുസമീപം  ചെറുവത്തൂരംശം....താഴക്കാട്ടു മനയിൽവച്ച് കരുണാകരമേനോൻറെ കീഴിൽ അഭ്യാസം ....ചന്തുപ്പണിക്കരുടെ സഹപാഠി....കോപ്പൻനായരുമായി പരിചയപ്പെട്ട് കല്ലുവഴിസമ്പ്രദായം ഗ്രഹിച്ചിരുന്നു ....1936 ൽ       കലാമണ്ഡലത്തിൽ കളരിയഭ്യാസത്തിനുപുറമെ വള്ളത്തോൾരചിച്ച " ഔഷധാഹരണം " ആട്ടക്കഥ ചൊല്ലിയാടിച്ചരങ്ങേറ്റം നടത്തി ....രാമുണ്ണിമേനോൻ പണിക്കരെഅഭിനന്ദിച്ചു ....കലാമണ്ഡലത്തിൽ "പകുതിപുറപ്പാട് " അമ്പുപ്പണിക്കർ പഠിപ്പിച്ചതാണ് ....(കടമ്പൂർ ഗോപലാൻനായരാണ് , വാഴേങ്കട കുഞ്ചുനായരാണ് എന്നൊക്കെ അഭിപ്രായവ്യത്യാസമുണ്ട്)....രുഗ്മിണിദേവി  അഡയാറിൽ " കലാക്ഷേത്ര "യിലെ ആശാനാക്കി....അതിനുശേഷമാണ്  സഹപാഠിയായിരുന്ന ചന്തുപ്പണിക്കർ കലാക്ഷേത്രയിൽ ആശാനായിവരുന്നത്....1947 ൽ സുഖമില്ലാതെനാട്ടിലേക്കുമടങ്ങി ....ആവർഷം ഏപ്രിൽആദ്യം നിര്യാതനായി.
.
                                                                                                                                                                ........88- വെങ്കിടകൃഷ്ണഭാഗവതർ-1881-1957-ഷൊർണൂരിനടുത്ത് മുണ്ടായഗ്രാമത്തിൽ ....1895 ൽ മൂത്തേടത്ത് വാസുദേവൻനമ്പുതിരിയുടെ ശിഷ്യനായി കച്ചകെട്ടി ...കൂട്ടത്തിൽ സംഗീതവുംപഠിച്ചു....22 വയസ്സിൽ പോന്നാനിയായി....എന്നാൽ മൂത്തേടംബാണിവിട്ട് കർണാടകസംഗീതശൈലി   തുടങ്ങിവെച്ചു ....രാഗങ്ങൾമാറ്റി ഉചിതമായവ ചേർത്ത് ഭാവപ്രധാനമാക്കി ....കോട്ടയംകഥകൾ ചൊല്ലിയാടിക്കുന്നതിനു പ്രത്യേക കഴിവായിരുന്നു ....കുചേലവൃത്തം , രുക്മാംഗദചരിതം , നളചരിതം ഒന്നും നാലും ദിവസങ്ങൾ തുടങ്ങിയകഥകൾ വടക്കൻദിക്കിൽ പ്രചരിപ്പിക്കുന്നതിനു പ്രധാനകാരണം ഭാഗവതരുടെ പാട്ടും കുഞ്ചുക്കുരുപ്പിൻറെ ആട്ടവും ആണ് ....ഘനശാരീരം ,  തെളിഞ്ഞകണ്ഠം , സംഗീതജ്ഞാനം ,, ഉറച്ചതാളസ്ഥിതി , സർവ്വോപരി  കഥകളിയോടുള്ളഭക്തി  ഇവ  ഭാഗവതരുടെ  പ്രത്യേകതകളായിരുന്നു ....1957 ൽ വാതരോഗം   പിടിപെട്ട് , ഏപ്രിലിൽ പരലോകംപ്രാപിച്ചു....ഏകപുത്രനായിരുന്നു രംഗനാഥൻ ....ശിഷ്യൻ  നീലകണ്ഠൻ  നമ്പീശന്റെയും പ്രശിഷ്യൻ  ഉണ്ണികൃഷ്ണക്കുറുപ്പിന്റെയും സംഗീതത്തിൽ  ഭാഗവതരുടെ  സ്വാധീനം ഉണ്ടായിരുന്നു ....രണ്ടുപേരും ശങ്കിടിയായ് പാടീട്ടുണ്ട്.
                                             
                                              ഫോട്ടോ കടപ്പാട് കഥകളി രംഗം                                                       ........89-ഗുരു കുഞ്ചുക്കുറുപ്പ്-1881-1970-തകഴി ...1893 ൽ കുറിച്ചി കൊച്ചപ്പിരാമന്മാരുടെ കീഴിൽ കച്ചകെട്ടി അരങ്ങേറ്റം നടത്തി ....ചമ്പക്കുളം ശങ്കുപ്പിള്ളയാശാൻറെ ശിഷ്യനായി അഭ്യാസം തുടർന്നു...വെച്ചൂർ അയ്യപ്പക്കുറുപ്പിന്റെ  കൂടെ  മലബാറിലെത്തി  ....മന്ത്രേടത്ത്  ജ്യേഷ്ഠൻനമ്പൂതിരി  മംഗലത്തേക്കുക്ഷണിച്ചു ....1903 മുതൽ തെക്കേമലബാറിൽ താമസം  ...1936 വരെ  കലാമണ്ഡലത്തിൽ അദ്ധ്യാപകൻ ....1940 ൽ കോട്ടായിൽ സ്ഥിരതാമസം ആരംഭിച്ചു  ...നളചരിതം  ഒന്ന് , നാല് , , കുചേലവൃത്തം  രുഗ്മാംഗചരിതം  തുടങ്ങിയ  കഥകൾ  മലബാറിൽ പ്രചരിപ്പിച്ചത്  കുറുപ്പാശാനാണ്  , വെങ്കിടകൃഷ്ണഭാഗവതരുടെ പാട്ടും......ഉയരം , മുഖം , കണ്ണുകൾ , വേഷസൌന്ദര്യം ,  അഭിനയചാതുര്യം , രസാവിഷ്കരണം , ഔചിത്യബോധം .......തേച്ചവേഷങ്ങൾക്ക് പ്രത്യേകിച്ച് "പച്ച" യ്ക്ക് അനിതരസാധാരണ ഭംഗിയായിരുന്നു
                   കുഞ്ചുക്കുറുപ്പ് - സുന്ദരബ്രഹ്മണൻ  ,  കുഞ്ചുനായർ - കൃഷ്ണൻ
                                                                         ബാഹുകൻ

       ത്രിമൂർത്തികൾ.......ഗുരു കുഞ്ചുക്കുറുപ്പ്  ,  മൂത്തമന കേശവൻനമ്പൂതിരി  ,                                                        വെങ്കിടകൃഷ്ണഭാഗവതർ
.....90-നെടുമുടി അയ്യപ്പൻപിള്ള -1881-1946-മാത്തൂരിൻറെ  കുടുബക്കാരനും സഹപാഠിയും... നെടുമുടിയിൽവച്ച്  അഭ്യസനം നടത്തി ....ശിഷ്യരിൽ നെടുമുടി കുട്ടപ്പപ്പണിക്കർ ,  മങ്കൊമ്പ് ശിവശങ്കരപ്പിള്ള  ഇവർ പേരെടുത്തു .............   .........91-പൂമുള്ളി കേശവൻനായർ-1882-1952- ഭാഗവതർ ....പാലക്കാട് കാവശ്ശേരിക്കുസമീപം കഴനിഅംശം ....ഗുരു കണ്ണക്കുറുപ്പ് ....പൂമുള്ളി എട്ടാംതമ്പുരാൻ  പെരിങ്ങോട്ടു കൊണ്ടുപോയി , 1898 ൽ ഗോപാലകൃഷ്ണഭാഗവതരുടെ കീഴിൽ അഞ്ചാറുവർഷം അഭ്യസിപ്പിച്ച് ശങ്കിടിയും പൊന്നാനിയുമാക്കി .....പൂമുള്ളികളിയോഗത്തിൽ ചേർന്ന് പൂമുള്ളികേശവൻ എന്നപേരുംലഭിച്ചു , മനയിൽ സ്ഥിരതാമസവുമായി ...1933 ൽ കളിയോഗം നിർത്തിവച്ചു....പിന്നീട് കേശവൻനായർ തിരുവല്ല കുഞ്ഞുപിള്ളയുടെകൂടെ  തിരുവിതാംകൂറിലെത്തി .....8 വർഷം തോപ്പിൽകളിയോഗത്തിൽ പൊന്നാനി ....1941 മുതൽ തോലനുരുള്ള ഭാര്യാഗൃഹത്തിൽതാമസിച്ച് , പ്രത്യേകം ക്ഷണിക്കപ്പെട്ട കളികളിൽമാത്രംപങ്കെടുത്തിരുന്നു .........

.......92-കവളപ്പാറ നാരായണൻനായർ -1882-1948-ഗുരു  പിതാവ് ശേഖരമേനോൻ....കലാമണ്ഡലത്തിൽ ആശാനായിരുന്നു ....ലവണാസുരവധത്തിൽ     ഹനുമാൻ   , ശിശുപാലൻ , രൌദ്രഭീമൻ   തുടങ്ങിയ  വേഷങ്ങൾ  പ്രസിദ്ധം  ....നല്ലഉയരം  , ഉറച്ചശരീരം  , വലിയമുഖം  , നല്ലതാളബോധം ......എന്നാൽ മെയ്യിന്റെ കുറവ്  ചൊല്ലിയാടുന്നതിൽ കാണുമായിരുന്നു  : ഗുരു അച്ഛനും കളരിവീടും ആയതാവാം കാരണം  ....ഹാസ്യത്തിലും രൌദ്രത്തിലും കേമൻ
 


                                                                                                                                                                            93-കടത്തനാട് രാമുണ്ണിനായർ -1882-.......- കണ്ടോത്കൃഷ്ണൻനായരുടെ മകനും ശിഷ്യനും .....നല്ല ശിക്ഷണം ലഭിച്ചു ....1921 ൽ കടത്തനാട്കളിയോഗത്തിൽ ആശാനായി ..കോട്ടയംകഥകളിൽപ്രഗത്ഭൻ   .1945ൽകളിയോഗംനിർത്തിയപ്പോൾകഥകളിരംഗത്തിൽനിന്നും വിരമിച്ചു   ....
ഫോട്ടോ കടപ്പാട് കഥകളി രംഗം 
                                                    രാമുണ്ണി നായർ  - ഭീമസേനൻ
.........94-വാരണപ്പള്ളി പത്മനാഭപ്പണിക്കർ-1882-........-തുറയിൽ വലിയപപ്പുപ്പണിക്കരുടെ ശിഷ്യനും കളിയോഗാംഗവും  ....അഞ്ചരയടിപൊക്കം , സ്ഥൂലിച്ചദേഹം , പരന്നമുഖം , നല്ലവേഷഭംഗി ,താളബോധം ....രൌദ്രഭീമൻ , നരസിംഹം.  എന്നീ ഉഗ്രവേഷങ്ങൾ നന്നാവും ....1945 നുശേഷം സാധാരണയായി വേഷംകെട്ടാറില്ല ....ശിഷ്യരിൽ പ്രധാനിയായിരുന്നുആദിനാട്ശിവരാമപിള്ള.........................................................................95 - അയ്മനം അപ്പുവയ്യർ (വെങ്കിടേശ്വരയ്യർ)- ശ്രീമൂലം തിരുനാളിറെകാലത്ത് കൊട്ടാരംകളിയോഗത്തിൽ പൊന്നാനി ...സ്വരമാധുര്യം അന്യാദൃശമായിരുന്നു ....സംഗീതജ്ഞാനം , താളനിഷ്ഠ ....."ഹരിണാക്ഷി" അപ്പുവയ്യൻ എന്ന ഖ്യാതി സമ്പാദിച്ചു ....അയ്യപ്പക്കുറുപ്പിന്റെയും . മാത്തൂരിൻറെയും  കളിയോഗങ്ങളിൽ . പൊന്നാനിയായിരുന്നു....തിരുവിതാംകൂറിൽ നല്ലപ്രശസ്തി                             .........96-ഏഴിക്കര ഗോപാലപ്പണിക്കർ-1883-.....-വടക്കൻപറവൂരിൽ ഏഴിക്കരദേശത്തു ജനിച്ചു  ....14 വയസ്സിൽ പെരുമനം ശങ്കരമേനോൻറെകീഴിൽ എട്ടുവർഷം അഭ്യസിച്ചു ....എണ്ണപ്പെട്ടവേഷങ്ങളെല്ലാം കെട്ടിയിരുന്നു ....പലകളിയോഗങ്ങളിലും  ആദ്യവസാനമായിരുന്നു ....പ്രസിദ്ധനായ ആനന്ദശിവറാം പുത്രനായിരുന്നു .........................                                                            ......97-കോട്ടുവള്ളി ശങ്കരപ്പിള്ള-1883-.....-പ്രസിദ്ധനായിരുന്ന കോട്ടുവള്ളി  കൃഷ്ണപിള്ളയുടെ മരുമകൻ....എന്നാൽ ഗുരു ഐക്കര കർത്താവ് ....ഏഴുകൊല്ലം അഭ്യസിച്ചു ....അമ്മാവൻറെ കാലശേഷം ശങ്കരപ്പിള്ള  ഒരു വ്യാഴവട്ടം പ്രഗത്ഭ നടന്മാരെവച്ച് കളിയോഗംനടത്തി ....അതിൽ നാലുകൊല്ലം കാവുങ്ങൽ ചാത്തുണ്ണിപ്പണിക്കരും ശങ്കരപ്പണിക്കരും ആദ്യവസാനക്കാരായിരുന്നു...............................                                                             ........98-കീരിക്കാട്  കൊച്ചുവേലുപ്പിള്ള  -1883-1938-കാർത്തികപ്പള്ളി താലുക്കിൽ കണ്ടല്ലൂർ പകുതിയിൽ  ....പ്രസിദ്ധ വെള്ളത്താടിക്കാരനായിരുന്ന വലിയ നീലകണ്ഠപ്പിള്ളയുടെ പുത്രൻ....ഗുരു തകഴി കേശവപ്പണിക്കർ ....ചെറുപ്പത്തിൽത്തന്നെ മധ്യതിരുവിതാംകൂറിൽ പ്രസിദ്ധനായി ...പച്ച , കത്തി വേഷങ്ങൾ - പ്രത്യേകിച്ച് ബാഹുകനും കീചകനും കേമം ....മെയ്യ് , കണ്ണ് , താളസ്ഥിതി - എല്ലാത്തിലും പ്രാഗത്ഭ്യം ....ക്യാൻസർ മൂലം നിര്യാതനായി ........ ....        99-ചമ്പക്കുളം പരമുപിള്ള -1883-1926 -ചമ്പക്കുളം ശങ്കുപ്പിള്ള ആശാൻറെ പുത്രൻ...പ്രായമായിട്ടാണ് അഭ്യാസം തുടങ്ങിയത് ...എന്നാൽ കഥകളിയുടെ സാങ്കേതികപരിജ്ഞാനം നേരത്തേ സിദ്ധിച്ചിരുന്നു ...അച്ഛൻറെകീഴിൽ മൂന്നുകൊല്ലവും , തുടർന്ന് മാത്തൂരിന്റെകീഴിലും ....അർബുദംമൂലം നിര്യാതനായി ................
.                                            ഫോട്ടോ കടപ്പാട് കഥകളി രംഗം                                                                                                                                 .                                                                       ........100-മാണി എമ്പ്രാന്തിരി -1885-1954-ഭാഗവതർ ...മഞ്ചേശ്വരം....പിറവത്തുള്ള സ്വർണ്ണത്തു മനയ്ക്കടുത്ത് ഇളയച്ഛൻറെ കൂടെ കുട്ടിക്കാലത്തു താമസമാക്കി ...നാരായണൻ എന്നായിരുന്നുപേര് .ഗുരു ഇടപ്പള്ളി പരമേശ്വരൻകുട്ടി ഭാഗവതർ .20 വയസ്സിൽ .. പൊന്നാനിയായി....ഇടപ്പള്ളി , വടക്കൻ തിരുവിതാംകൂർ , കൂടാതെ മലബാറിലും പേരുണ്ടായിരുന്നു ...നേർത്ത ശബ്ദം , സോപാനരീതി  , അക്ഷരവ്യക്തി...

....     101- കാപ്പിൽ നാണുപിള്ള-1885-1955-ഭാഗവതർ ...ഓച്ചിറക്കടുത്ത് കാപ്പിൽ ....പുതുപ്പള്ളി പപ്പുക്കുറുപ്പിൻറെ ശിഷ്യൻ ...തകഴി കൊച്ചുകുഞ്ഞു കുറുപ്പിൻറെകൂടെ ശങ്കിടിപാടി ചിട്ടകൾ മനസിലാക്കി ....തിരുവിതാംകൂറിൽ സാമാന്യം സ്ഥാനമുണ്ടായിരുന്നു ...തകഴി കുട്ടൻപിള്ള ശിഷ്യൻ .................   ........102-കുറുവട്ടൂർ കുഞ്ഞൻനായർ-1885-1934-കണ്ടപ്പക്കുറുപ്പിൻറെ കീഴിൽ കച്ചകെട്ടി ....കോടേങ്കുറിശ്ശി , പട്ടിക്കാന്തൊടി ഇവരുടെകീഴിലും പഠിച്ചു....പല കളിയോഗങ്ങളിലും "താടി"കെട്ടിയിരുന്നു ....ബകൻ , ത്രിഗർത്തൻ തുടങ്ങിയ വേഷങ്ങൾ ....എന്നാൽ "കരിക്കുഞ്ഞൻ" എന്നാണറിയപ്പെട്ടിരുന്നത്...സിംഹിക , നക്രതുണ്ഡി മുതലായവ പ്രസിദ്ധമായി ...........................                                            ......103-തെക്കയ്യത്തു രാമപ്പണിക്കർ-1885-.......-കരുനാഗപ്പള്ളി താലൂക്കിൽ ആലപ്പാട്ടുതുറയിൽ അരയസമുദായത്തിലെ ഉന്നതമായ തെക്കയ്യത്തു കുടുംബത്തിൽ ജനിച്ചു ....തുറയിൽ വലിയപപ്പുപ്പണിക്കരുടെ കീഴിൽ കച്ചകെട്ടി ....വള്ളിക്കോട്ടു കൊച്ചുപിള്ളപ്പണിക്കരുടെയും വാരണപ്പള്ളി പത്ഭനാഭപ്പണിക്കരുടെയും കൂടെ പരിശീലനം , തുടർന്ന് തിരുവിതാംകൂറിൽ പേരെടുത്തു ....ഒത്തഉയരം , തടി , ഇരുനിറം , കണക്കും ചിട്ടയും , വൃത്തിയുള്ള ആട്ടം ....വേഷങ്ങൾ ഭംഗിയുള്ളവയായിരുന്നു.......................................................   .........104-കടമ്പൂർ ഗോപാലൻനായർ -.......-1951----കടമ്പൂരുള്ള മൂലയിൽവീട്ടിൽ....നല്ലൂർ കുഞ്ചുപ്പണിക്കരുടെ ശിഷ്യൻ ....പലകളിയോഗങ്ങളിലും വേഷക്കാരനായിരുന്നു ....ഒടുവിൽ 1946 ൽ കലാമണ്ഡലത്തിൽ ആശാനായി .....................

...                             ഒന്നാം ആശാൻ കടമ്പൂർ ഗോപാലൻ നായർ      .                  ,, ....................................രണ്ടാംആശാൻ കലാ രാമൻകുട്ടിനായർ    ..........................     ........105 ചെങ്ങന്നൂർരാമൻപിള്ള -1885-1980-14 വയസ്സിൽ തോപ്പിൽ കളിയോഗത്തിൽവച്ച് തകഴി കേശവപ്പണിക്കരുടെ കീഴിൽ അഭ്യസനം ആരംഭിച്ചു ....തുടർന്ന് സ്വന്തംനാട്ടിൽ കഞ്ഞുക്കൃഷ്ണപ്പണിക്കരുടെ കീഴിലും , മൂന്നുവർഷം മാത്തൂരിൻറെ കീഴിലും അഭ്യസിച്ചു ...ഗുരുവിൻറെ അന്ത്യദശയിൽ ശുശ്രൂഷിക്കുവാനുള്ള ഭാഗ്യമുണ്ടായി ....1926 ൽ കൊട്ടാരം നടനായി ....അഞ്ചേകാലടിഉയരം , ഇരുനിറം , നല്ലപല്ലുകൾ...."കത്തി"വേഷത്തിൽ പ്രസിദ്ധിനേടി ....ഭാവാനുസൃതമായ അലർച്ച , മെയ്യ്.,...ജരാസന്ധൻ , വിജയങ്ങളിൽ രാവണൻ , കീചകൻ , ബാണൻ , ദുര്യോ ധനൻ തടങ്ങിയവേഷങ്ങൾ പ്രസിദ്ധം ....ഹരിപ്പാട്ടു രാമകൃഷ്ണപിള്ള , ചെന്നിത്തല ചെല്ലപ്പൻപിള്ള , മങ്കൊമ്പ് ശിവശങ്കരപ്പിള്ള , മടവൂർ വാസുദേവൻനായർ എന്നീ ശിഷ്യർ പ്രമുഖ നടന്മാരായിത്തീർന്നു................................
....                                    
                                               
                                 
 
  ........106-കുറിച്ചി കുഞ്ഞൻപണിക്കർ-1887-1968-നീലംപേരൂരിൽ ജനിച്ചു ....അമ്മാവന്മാരായിരുന്ന കൊച്ചപ്പിരാമന്മാരുടെ കീഴിൽ 12 വയസിൽ കച്ചകെട്ടി .... ചൊവ്വൂരുമന നമ്പൂതിരിപ്പാടുവഴി ലക്കിടിയിൽ അപ്പുണ്ണിപ്പൊതുവാളുടെകീഴിലും അങ്ങാടിപ്പുറത്ത് കൂട്ടിൽ കുഞ്ഞൻമേനോൻറെ കീഴിലും ആറേഴുവർഷം അഭ്യസിച്ച് ഒന്നാംതരം നടനായി ....ഉയരം കുറവാണെങ്കിലും ആദ്യവസാനവേഷങ്ങൾ കെട്ടിയിരുന്നു ....ചെറുപ്പത്തിലേ കൊട്ടാരം നടനായി ....ഹനുമാൻ , കാട്ടാളൻ , നാരദൻ , സുദേവൻ , ഹംസം ........"ഹംസംപണിക്കർ "എന്നപേരിലും അറിയപ്പെട്ടിരുന്നു ....കൈമുദ്രകൾ മാതൃഭാഷയാണോ എന്നു തോന്നിപ്പോകും ....സംഭാഷണത്തിലും ആട്ടത്തിലുമെല്ലാം ഫലിതം ....കലാമണ്ഡലം കൃഷ്ണൻകുട്ടി ഏകമകനായിരുന്നു ...ഒടുവിൽ വാതരോഗംമൂലം കുറെവർഷങ്ങൾ ബുദ്ധിമുട്ടിയിരുന്നു
..
                                           
 
       
 കുടമാളൂർ കരുണാകരൻനായർ - ദമയന്തി  ,   കുഞ്ഞൻപണിക്കർ - ഹംസം                                                                                                                                                           .....107-ഇറവങ്കര നീലകണ്ഠൻഉണ്ണിത്താൻ -1887-1957-ഹരിപ്പാട്ടു പരമേശ്വരയ്യരുടെ പ്രധാനശിഷ്യൻ ....സംഗീതജ്ഞാനവും അക്ഷരവ്യക്തിയും ഭാഷാപരമായ അറിവും ഭാഗവതർക്ക് ഉന്നത സ്ഥാനം നേടിക്കൊടുത്തു ....കൊട്ടാരം പൊന്നാനിയായിരുന്നു....1957 ജൂലൈ ആദ്യം നൂറനാട്ടുള്ള സ്വന്തം വസതിയിൽവച്ചു നിര്യാതനായി ....മൂന്നുനാലുവർഷമായ് അനാരോഗ്യമായിരുന്നു ...അനുജൻ കൊച്ചുകുഞ്ഞുണ്ണിത്താൻ ശങ്കിടിയായിരുന്നു

.....108-തേക്കിങ്കാട്ടിൽ രാമുണ്ണിനായർ-1888-1963-വള്ളുവനാട് തച്ചനാട്ടുകര അംശം ....ആനമങ്ങാട്ടുവച്ച് രാമുണ്ണിമേനോൻറെ കീഴിൽ കച്ചകെട്ടി പത്തുപന്ത്രണ്ടുവർഷം അഭ്യസിച്ചു...തുടർന്ന് , ആശാൻറെ സഹായിയായി ....ആദ്യകാലത്ത്സ്ത്രീവേഷങ്ങളായിരുന്നു....പിന്നീട്ആദ്യവസാനവേഷങ്ളും ...പേരൂർ ഗാന്ധിസേവാസദനത്തിൽ അധ്യാപകനായിരുന്നു ...കൃഷ്ണൻകുട്ടി, രാമൻകുട്ടി തുടങ്ങിയവർ ശിഷ്യന്മാർ ....തേക്കിങ്കാടിൻറെ പ്രധാനശിഷ്യൻ വലപ്പാട്ടു രാമകൃഷ്ണൻനായർ ....1956 ൽ നാട്ട്യവിഷയത്തെപ്പറ്റി " നാട്ട്യരചന "എന്ന ഗ്രന്ഥം  രചിച്ചു .......................ഫോട്ടോ കടപ്പാട് ശ്രീ ശ്യാമളൻ             
       ..109- മൂത്തമന കേശവൻനമ്പൂതിരി -1889-1956-കൊച്ചിശീമയിൽ തലപ്പള്ളി താലൂക്കിലുള്ള വെള്ളാററഞ്ഞൂരുദേശത്ത് മൂത്തമനഇല്ലത്തിൽ  ജനിച്ചു ....7 വയസ്സിൽ ശങ്കരൻനമ്പീശൻറെ കീഴിൽ ചെണ്ട അഭ്യസിച്ചുതുടങ്ങി ....15 വയസ്സിൽ നായ്ക്കാലി കുഞ്ഞിരാമൻ നമ്പീശൻറെ  കളിയോഗത്തിൽ ചേർന്നു....വടക്കൻ തിരുവിതാംകൂറിലെ കളിയോഗങ്ങളിൽ കേശവൻനമ്പൂതിരിയുടെ  സാമർത്ഥ്യം തെളിഞ്ഞുനിന്നു ....ഓജസ്സുള്ളനാദം....മുദ്ര യ്ക്കുകൂടുക  അതിവിശേഷം ....പ്രമേഹരോഗംമൂലം 1956 ൽ നിര്യാതനായി ..
                                             ഫോട്ടോ കടപ്പാട് ശ്രീ വിപിൻചന്ദ്രൻ                                                           .110-പൂമുള്ളി ശങ്കുണ്ണിനായർ-പെരിങ്ങോടിനടത്ത് നാഗലശേരി അംശത്തിലെ മങ്ങാട്ടുവീട്ടിൽ ജനിച്ചു ...1900 ൽ പൂമുള്ളി കളിയോഗത്തിൽ കോന്തുണ്ണിപ്പണിക്കരുടെ കീഴിൽ അഭ്യാസം ....1903 ൽ തിരുവല്ലാ കുഞ്ഞുപിള്ള മനയിൽ താമസിച്ചിരുന്ന കാലത്ത് ശങ്കുണ്ണിനായരെ ആദ്യവസാന സ്ത്രീവേഷങ്ങൾ  , അതായത് ലളിത , ഉർവശി , മോഹിനി തുടങ്ങിയവ അഭ്യസിപ്പിച്ച് ഒന്നാം തരം സ്ത്രീവേഷക്കാരനാക്കി....ശങ്കുണ്ണിനായരുടെ ഉയരവും മുഖവും കണ്ണും സ്ത്രീവേഷത്തിനു യോജിച്ചതായിരുന്നു ....പൂമുള്ളി ശങ്കുണ്ണിനായർ  എന്നപേരും ലഭിച്ചു ....കിർമ്മീരവധത്തിൽ ലളിത പ്രസിദ്ധ വേഷമായി
        111-കണ്ണഞ്ചിറ കൃഷ്ണപിള്ള -1889-......- തിരുവല്ലായിൽ....അച്ഛൻ നാരായണനെമ്പ്രാൻ  എന്ന പാട്ടുകാരാൻ ....കാരണവരായ പരമേശ്വരൻപിള്ളയുടെയും അരയാക്കീഴില്ലംനാരായണൻ പോറ്റിയുടെയും കീഴിലഭ്യസിച്ച് ആദ്യവസാനക്കാരനായി....ബാഹുകൻ , രൌദ്രഭീമൻ , ഹനുമാൻ , ദുര്യോധനൻ മുതലായവ പ്രധാനവേഷങ്ങൾ .................................               ......112-വെച്ചൂർ രാമൻപിള്ള -1890-1944-വൈക്കം താലൂക്കിൽ ....ഗുരു വെച്ചൂർ അയ്യപ്പക്കുറുപ്പ് ....നല്ല വലിപ്പവും ഉയരവും , വലിയ കണ്ണുകളും , അലർച്ചയും. ഒരു നല്ല "താടി"ക്കാരനാക്കി....1928 ൽ വള്ളത്തോളുമായി പരിചയപ്പെട്ടശേഷം 1940 വരെ  കലാമണ്ഡലം കളികൾക്ക്പ്രത്യേകം ക്ഷണിച്ചിരുന്നു ....1922 ൽ കൊട്ടാരം നടനായി ....ബകൻ , വീരഭദ്രൻ , ജരാസന്ധൻ(വടക്കൻ) , നരസിംഹം  മുതലായവ പ്രധാന വേഷങ്ങൾ ....മാത്തൂരിനുശേഷം ഉത്തരകേരളത്തിൽ നല്ല പേരുണ്ടായത് രാമൻപിള്ളയ്ക്കായിരുന്നു....സുഖമില്ലാതെ 3-4 മാസം കിടന്ന് 1944 ൽ നിര്യാതനായി ..........................ഫോട്ടോ കടപ്പാട് കഥകളി രംഗം
                                                                                                                                                     ........113-കാവുങ്ങൽ നാരായണപ്പണിക്കർ-1891-1921-രാമുണ്ണിപ്പണിക്കരുടെകീഴിൽ അഭ്യസിച്ചുതുടങ്ങി ....13 വയസ്സായപ്പോൾ ഗുരു "സ്മാർത്തവിചാര"ത്തിൽപ്പെട്ടു ....കുട്ടി   എട്ടാംതരംകഴിഞ്ഞ് വക്കീൽഗുമസ്തൻറെ എഴുത്തുകാരനായി ജോലിതുടങ്ങി ....എന്നാൽ പണിക്കരെ കഥകളിയിലേക്കുതന്നെ  തിരിച്ചുകൊണ്ടുവന്നു.... 1917 ൽ കോന്തുണ്ണിപ്പണിക്കരുടെ കീഴിൽചൊല്ലിയാടി പേരെടുത്തുവന്നു ....അപ്പോൾ ദുർവിധിമൂലം നഷ്ട്ടപ്പെട്ടു ................................                                                          ............114-വയലാർ ഉണ്ണിപ്പിള്ള -1893-1936-കുറുന്തോട്ടത്തിൽ  തിരുമുൽപ്പടിൻറെ ശിഷ്യൻ ....വടക്കൻ തിരുവിതാംകൂറിൽ പ്രചാരം ....ആദ്യം സ്ത്രീവേഷവും പിന്നീട് ആദ്യവസാനവേഷങ്ങളും ....ശ്രീരാമൻ , ശ്രീകൃഷ്ണൻ ഇവയ്ക്കു കൂടുതൽ പ്രചാരമുണ്ടായി ...................                                                                              .....115-കടത്തനാട് ഗോവിന്ദൻനമ്പീശൻ -1896-....-സംഗീതം ...കുറുമ്പ്രനാട് മേമുണ്ടഅംശം....ആദ്യം കടത്തനാടു കൊവിലകത്തുവെച്ചു സംഗീതം പഠിച്ചു....പിന്നീടുകളിയോഗത്തിൽ പാട്ടുകാരനായി ....കാരണവരാണ് പഠിപ്പിച്ചത് ....1947 ൽ കൊല്ലങ്കോ ടുരാജാവിൻറെ സ്കൂളിൽ അദ്ധ്യാപകൻ ....സോപാനരീതി ....ശാരീരഗുണം , സാഹിത്യ പരിചയം                                                            
..                                             .ഫോട്ടോ കടപ്പാട് കഥകളി രംഗം                                          .....116-കുത്തനൂർ കരുണാകരപ്പണിക്കർ-1896-........-പാലക്കാട് കുത്തനൂർ പാലാട്ടുവീട്ടിൽ ....17 വയസ്സിൽ അഭ്യാസം തുടങ്ങി ....1915 ൽ പാലക്കൽ നാരായണൻനായരുടെ കീഴിലും അഭ്യസിച്ച് സ്ത്രീ വേഷക്കാരനായി ....1939 ൽ കോട്ടയ്ക്കലിൽ രണ്ടുവർഷം അഭ്യസിപ്പിച്ചു ....അവിടെനിന്നും ബോംബെയ്ക്കുപോയി……
…………...................................................................................................117-മാമ്പുഴ ( പുന്നത്തൂർ ) മാധവപ്പണിക്കർ -1900-1973-ഗുരുവായൂരിനടുത്ത് കോട്ടപ്പടി ദേശം ...അമ്മ മാമ്പുഴ കുഞ്ഞിക്കുട്ടിയമ്മയും ,  അച്ഛൻ രാമൻ നായരും ...കൈക്കുഞ്ഞായിരിക്കുമ്പോഴേ അച്ഛൻ മരിച്ചു ...പുന്നത്തൂർ കോവിലകത്തു കളിയോഗം തുടങ്ങിയപ്പോൾ പത്താം വയസ്സിൽ കച്ചകെട്ടി ...ഗുരു മാതുലനും പ്രസിദ്ധ വേഷക്കാരനുമായിരുന്ന കോട്ടപ്പടി കുട്ടിരാമപ്പണിക്കർ ...ഉപരിപഠനം രാമുണ്ണിമേനോനാശാൻറെ കീഴിൽ....മധ്യകേരളത്തിലും കടത്തനാട്ടുമായിരുന്നു പ്രചാരം ...അഭ്യാസബലം , വേഷഭംഗി  , വേഷപ്പകർച്ച..............കോട്ടയംകഥകൾ , നരകാസുരൻ , രാവണൻ ,  കാട്ടാളൻ.........1961 മുതൽ പത്തു വർഷത്തോളം ഡൽഹി ഇന്റർനാഷണൽ കഥകളി സെന്റെറിൽ പ്രധാന ആശാനായിരുന്നു ....പ്രായം വേഷത്തെ ബാധിച്ചിരുന്നില്ല ....1973 ൽ നിര്യാതനായി .

.......118-കൈപ്പുഴ രാമവർമ്മത്തമ്പാൻ -1900-1936-തിരുവല്ലാ മതിൽഭാഗം....അരയാക്കീഴ് നാരായണൻപോറ്റിയുടെ ശിഷ്യരിൽ പ്രധാനി ...ശ്രീരാമൻ , ശ്രീകൃഷ്ണൻ , ഇടത്തരംപച്ചവേഷങ്ങൾ ഇവ ഒന്നാംതരം ...തോട്ടംപോറ്റിയുടെകൂടെ കഥകളി ചലചിത്രമെടുക്കാൻ  കൽക്കത്തായ്ക്കു പോയി ....അവിടെ പനിമൂലം അകാല നിര്യാണംപ്രാപിച്ചു ...കഥകളിക്ക് ഒരു വലിയ നഷ്ടമായി ..............................                                                                                   ........119-കുറിച്ചി കൃഷ്ണപിള്ള -1902-......-സാമാന്യംപൊക്കം , നിറം , വണ്ണം ........എല്ലാവേഷങ്ങളും കെട്ടിയിരുന്നു .....ചമ്പക്കുളം പാച്ചുപിള്ളകഴിഞ്ഞാൽ രണ്ടാംതാടിയായി അറിയപ്പെട്ടിരുന്നു ....നല്ല തിരുമ്മുവൈദ്യൻ കൂടിയായിരുന്നു .........
.............                          കുറിച്ചി കൃഷ്ണപിള്ള - സിംഹിക നിണത്തോടെ 1960 ൽ ....                                                                 ഫോട്ടോ കടപ്പാട് ശ്രീ രഘുമേനോൻ                                                                     ........120-മഞ്ചേരി ശങ്കുണ്ണിനായർ -1904-......-1919 ൽ മഞ്ചേരി കളിയോഗത്തിൽ    മാധവവാര്യരുടെ ശിഷ്യനായി അഭ്യാസംതുടങ്ങി ....1922 ൽ കടത്തനാട്ടു കളിയോഗത്തിൽ  ചേർന്നു ....1941 ൽ P S V നാട്യസംഘത്തിൽ അധ്യാപകനായി  ....46 നുശേഷം  സ്വദേശത്തുനിന്നുകൊണ്ട്  ക്ഷണിക്കപ്പെട്ടകളികളിലും  കോട്ടയ്ക്കൽകളികളിലും  പങ്കെടുത്തുവന്നു  ....നാദശുദ്ധി  , ശ്രുതിലയബോധം  ഇവ കേമം...................ഫോട്ടോ കടപ്പാട് ശ്രീ ശ്യാമളൻ     

No comments:

Post a Comment