പിണ്ഡിതഗാത്രനായ കീചകൻ
............................. ഗുരു ചെങ്ങന്നൂർ രാമൻപിള്ള ആശാൻറെ പ്രസിദ്ധ വേഷങ്ങളിൽ
ഒന്നായിരുന്നു കീചകൻ . 1956 ൽ ഞാൻ ആ വേഷം കാണുമ്പോൾ ആശാന് സപ്തതി കഴിഞ്ഞിരുന്നു . പദ്മശ്രീ
കലാമണ്ഡലം കൃഷ്ണൻനായർ ആശാന്റെ വലലൻ .. കീചകനെ കൊന്നുകഴിഞ്ഞ് ജഡം അരങ്ങിനഭിമുഖമായി ചരിച്ചുകിടത്തി
, ചന്ദ്രക്കലപോലെവളച്ച് തലയും കാലുകളും പുറകോട്ടുമടക്കി വച്ചു ... അപ്പോൾ , കഴുത്തിന്താഴെ
അടിവയർവരെയുള്ള ഭാഗം മാത്രമേ കാണികൾക്കു നേരേയുള്ളൂ . ആ കിടപ്പു കണ്ട് എന്റെ കണ്ണുതള്ളിപ്പോയി
! അങ്ങനെ കിടത്തുന്നതാണ് ആശാന്റെ സമ്പ്രദായം . കഥാഗതിയനുസരിച്ച് , നൃത്തശാലയിൽ കീചകനെ
കൊന്ന് ഒരു മാംസ പിണ്ഡമാക്കി ഇട്ടിരുന്നു എന്ന് ആണല്ലോ . ശതാഭിഷിക്തനാകുന്നതുവരെയും
ഈരീതി അദ്ദേഹം തുടര്ന്നിരിന്നു . അഹോ ! ആശാന്റെ മെയ്യിന്റെ ഗുണം !!..................................ഫോട്ടോ കടപ്പാട് ശ്രീ അംബുജാക്ഷൻ നായർ
ok
ReplyDeleteok
ReplyDeleteok
ReplyDelete